അച്ചായൻ പറഞ്ഞ കഥ അർജുന്റെ റിയ കുട്ടി നിലാവ് പോലെ വന്നവൾ – 1 6

 

“ഞാൻ നിന്നോട് പറയാൻ ഉള്ളത് പറഞ്ഞു. മര്യാദക്ക് ഞാൻ പറയുന്നത് കേട്ടാൽ നിനക്ക് നല്ലത്. അല്ലെങ്കിൽ നിന്റെ ഇഷ്ട്ടം പോലെ ചെയ്‌. ” അതും പറഞ്ഞു ഞാൻ പുറത്തേക്ക് ഇറങ്ങി സോഫയിൽ കിടന്നുറങ്ങി.

 

രാവിലെ എഴുന്നേറ്റ ഞാൻ ബെഡ്‌റൂമിന്റെ വാതിൽ തള്ളി നോക്കി. വാതിൽ തുറന്നു എന്നാൽ അവളെ അവിടെ കണ്ടില്ല. കിടക്കയിൽ ആരും കിടന്നതിന്റെ ഒരു ലക്ഷണവും കണ്ടില്ല. അതോ എഴുന്നേറ്റത്തിന് ശേഷം വൃത്തിയാക്കിയതോ? ഞാൻ ബാത്‌റൂമിൽ കയറി അവിടെ അവളുടെ ഡ്രെസ്സും കണ്ടില്ല. എന്നാൽ ആരോ കുളിച്ചതിന്റെ എല്ലാ ലക്ഷണവും കാണാം.

 

ഞാൻ മൂത്രം കഴിച്ചു. കൈയും മുഖവും കഴുകി. അടുക്കളയിലേക്ക് നടന്നു.

അടുക്കളയിൽനിന്നും നല്ല കടലക്കറിയുടെ മണം. അടുക്കളയിൽ ചെന്നപ്പോൾ കണ്ടത് ആവിപറക്കുന്ന പുട്ടുകുറ്റിയിൽ നിന്നും പുട്ട് കുത്തിയിടുന്ന റിയാനയെ ആണ് .

 

“ഒരു ചായ കിട്ടുമോ?”

 

“സാർ എഴുന്നേറ്റോ? രാവിലെ ഉപ്പ വരുന്നതിന് മുൻപ് സാറിന് കഴിക്കാൻ ഉള്ളത് എന്തെങ്കിലും ഉണ്ടാക്കാം എന്ന് കരുതിയ ഞാൻ… ഉപ്പ വന്നാൽ ഉടനെ പോകാലോ ”

 

“അതു സാരമില്ല. എനിക്ക് മാത്രം ഉള്ളത് അല്ല റിയാനക്കും ഉപ്പ വന്നാൽ ഉപ്പക്കും കൂടെ ഉള്ളത് ഉണ്ടാക്കിക്കോ. പക്ഷെ എനിക്ക് ഇപ്പോൾ ഒരു ചായ കിട്ടുമോ? ചായ കുടിച്ചാലെ കാര്യങ്ങൾ ഉഷാർ ആകു.”

 

“സാർ കിടന്നതിനടുത്തു ഞാൻ ചായ കൊണ്ട് വെച്ചിരുന്നു. രാവിലെ എന്നെ കണി കാണേണ്ട എന്ന് കരുതിയ ഞാൻ വിളിക്കാതിരുന്നത്.”

 

“അതിന് റിയാനയെ കണികണ്ടാൽ എന്താ.? ”

 

“എന്നെ കണികണ്ടാൽ അന്നത്തെ ദിവസം മോശം ആണെന്ന ചെറിയുമ്മ പറയാറ്.. അതുകൊണ്ടാ ഉപ്പ ഗതിപിടിക്കാത്തത് എന്ന് എപ്പോഴും പറയും.”

 

ഞാൻ ചിരിച്ചു.

 

“അയ്യോ!! ആ ചായ തണിഞ്ഞു കാണും ഞാൻ ഇപ്പോൾ വേറെ ചായ ഇട്ട് തരാം.. ഇവിടെ പാലൊന്നും കണ്ടില്ല. കട്ടൻ ചായ …”

അവൾ പറഞ്ഞു നിർത്തി.

 

“വേറെ ചായ ഒന്നും ഉണ്ടാകേണ്ട അത് മതി. തണിഞ്ഞു പോയെങ്കിൽ ഒന്ന് ചൂടാക്കാം അത്ര മതി. കട്ടൻ ചായ തന്നെ..”

 

അവൾ വേഗം ആ ചായ എടുത്തു ചൂടാക്കി തന്നു.

 

ഞാൻ ചായ കുടിച്ചുകൊണ്ട് ചോദിച്ചു.

 

“ഇന്നലെ നന്നായി ഉറങ്ങിയോ?

 

“ഉറങ്ങി… എന്നാലും ഉപ്പയുടെ കാര്യവും. ഇനി എവിടെയാകും എന്റെ ജീവിതം എന്നോർത്തും… ” അവൾ പറഞ്ഞു നിർത്തി. പിന്നെയും തുടർന്നു.

 

“എന്റെ ഉമ്മയുടെ ഒരു ചേച്ചിയുണ്ട് എന്റെ മൂത്തുമ്മ. കൂടുതലും അവിടെ നിർത്താൻ ആയിരിക്കും ഉപ്പ കരുതുന്നത്. ആ മൂത്തുമ്മയുടെ കെട്ടിയോൻ ഒരു മോശം ആളാണെന്ന ഉപ്പ പറയാറ്. അയാൾ എന്നെ വല്ലതും ചെയ്യുമോ ? എന്നാ എന്റെ പേടി.. അങ്ങനെ ആയാൽ പിന്നെ ഞാൻ ജീവിച്ചിരിക്കില്ല. ”

 

“അങ്ങനെ ഒന്നും ചിന്തിക്കേണ്ട. നമുക്ക് എല്ലാത്തിനും വഴിയുണ്ടാക്കാം.”

 

ഞാൻ ചായ കുടിച്ചു കഴിഞ്ഞു ബാത്‌റൂമിൽ പോയി. ഫ്രഷ് ആയി വന്നു.

 

ഞാൻ ചായ കുടിക്കാൻ പോയി ഇരുന്നു. റിയാന എനിക്ക് ചായ എടുത്തു തന്നു അപ്പോഴാണ് കാളിങ് ബെൽ കേട്ടത്. ഞാൻ പോയി വാതിൽ തുറന്നു. ഞാൻ പ്രതീക്ഷിച്ചപോലെ ഇക്ക ആയിരുന്നു.

 

“വാ ഇക്ക വാ ചായ കുടിക്കാം. ഇക്കയുടെ മോൾ ഉണ്ടാക്കിയ പുട്ടും കറിയും ഉണ്ട്.”

 

ഇക്ക ചിരിച്ചെങ്കിലും മുഖം പ്രസന്നമായിരുന്നില്ല. എങ്കിലും ചായ കുടിക്കാൻ വന്നിരുന്നു.

 

റിയാന ഇക്കയ്ക് ചായ എടുത്തു കൊടുത്തു. ഞാൻ അവളോടും ഇരിക്കാൻ പറഞ്ഞു. രണ്ടാളും ഇരുന്നെങ്കിലും കാര്യമായിട്ട് ഒന്നും കഴിക്കുന്നുണ്ടായിരുന്നില്ല.

 

“എന്താ രണ്ടാളും ഇങ്ങനെ ഇരിക്കുന്നെ? ശരിക്കും കഴിക്കുന്നേ? ”

 

രണ്ടാളും ഒന്നും മിണ്ടിയില്ല. .ഞാൻ കഴിച്ചു എഴുനേറ്റു. സോഫയിൽ പോയി ഇരുന്നു. കുറച്ചു കഴിഞ്ഞു ഇക്ക അങ്ങോട്ട്‌ വന്നു. ഞാൻ ഇക്കയേയും കൂട്ടി ബാൽക്കണിയിൽ പോയി

 

“എന്താ ഇക്കാ പ്രശ്നം ?”

 

“അത് സാറെ ഞാൻ എങ്ങനെയാ സാറോട് പറയുന്നേ?

മോളെയും കൂട്ടി ഞാൻ എങ്ങോട്ട് പോകും എന്ന് എനിക്ക് ഒരു എത്തും പിടിയും ഇല്ല.”

Leave a Reply

Your email address will not be published. Required fields are marked *