അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

ഞങ്ങളപ്പോൾ വീടിൻ്റെ തൊടിയിലെ പൂവിൻ്റെയും പൂമ്പാറ്റകളുടെയും എണ്ണമെടുത്ത് അശ്വതിക്ക് പറഞ്ഞു കൊടുക്കുന്ന തിരക്കിലായിരുന്നു… അതിനോടൊപ്പം തന്നെ രുക്കുവിൻ്റെ അച്ചൻ്റെ പട്ടാള കഥകൾ പറയുന്ന തിരക്കിലും…

പെട്ടന്ന് തന്നെ ടാ… ന്നും അലറിക്കൊണ്ട് ബെൽറ്റും അഴിച്ചെടുത്ത് ഓടി വരുന്ന അച്ഛനെയാണ് ഞാൻ കണ്ടത്.അതിന് പിറകെ സരോജമ്മ ഒരു പുച്ഛ ചിരിയോടെ നടന്നു വരികയും ചെയ്യുന്നു….

അച്ചനെപ്പോളാണ് വീട്ടീൽ വന്നതെന്നോ ,എന്തിനാണ് എന്നെ ലക്ഷ്യം വെച്ച് വരുന്നതെന്ന ചിന്ത ബോധമണ്ഡലത്തിലേക്ക് എത്തുന്നതിന് മുമ്പേ എനിക്ക് അടി വീണിരുന്നു… അങ്ങോട്ട് ഒന്നും തന്നെ ചോദിക്കാനുള്ള ഒരവസരവും എനിക്ക് തന്നില്ല…. ചറപറാ വീശലായിരുന്നു.. അതിനിടയിൽ എന്നെ അച്ചനിൽ നിന്നും പിടിച്ചു വെക്കാനോ തടഞ്ഞു നിർത്താനോ ..സരോജാമ്മ ശ്രമിക്കുകയും ചെയ്തില്ല .. പക്ഷെ രുക്കു അവളുടെ പരമാവധി എന്നെ അടിക്കുന്നതിൽ നിന്നും അച്ചനെ വിലക്കുകയും ചെയ്യുന്നുണ്ട്.. ഇതിനിടയിൽ അശ്വതിയുടെ ഉച്ചത്തിലുള്ള കരച്ചിൽ കേട്ടിട്ട് കമലാക്ഷി അമ്മയടക്കം
അയൽ വീട്ട്കളിൽ നിന്ന് സ്ത്രീകളും കുട്ടികളും ഒന്ന് രണ്ട് പുരുഷന്മാരും ആ കൂട്ടത്തിൽ ഓടി വന്നിട്ടുണ്ടായിരുന്നു..

അച്ഛനിൽ നിന്നും അപ്പോഴേക്കും അവരെന്നെ വലിച്ചു മാറ്റി.. എന്തിനാണിവനെ അടിക്കുന്നതെന്നും ചോദിച്ചു..

അപ്പോഴാണ് അച്ഛൻ അടിച്ചതിൻ്റെയും രണ്ടാനമ്മ ചിരിച്ചതിൻ്റെയും ഗുട്ടൻസ് പിടി കിട്ടിയത്…
സത്യം പറയുവാനുള്ള എൻ്റെ ശ്രമത്തെ സരോജനാമ്മ എന്ന് പറയുന്ന തള്ള ഇടയിൽ കയറി കള്ളക്കണീരാൽ ഇല്ലാത്ത കാര്യങ്ങൾ പൊലിപ്പിച്ച് പറയാൻ തുടങ്ങി…

പെണ്ണൊരുമ്പെട്ടാൽന്ന് കേട്ടതേ ഉണ്ടായിരിന്നു ഇത്രയും കാലം .ഇപ്പോൾ കൺകുളിർക്കെ കണ്ടു..
എല്ലാം കഴിഞ്ഞപ്പോൾ അയൽവാസികളും അച്ഛനു മടങ്ങുന്ന കൂട്ടം ഒരു തരം അവജ്ഞയോടെ നോക്കിയ നോട്ടം.. സ്വന്തം മകനെ ഇത്രയധികം മനസ്സിലാക്കിയതിന് എനിക്ക് അച്ഛനോട് സന്തോഷമാണോ സങ്കടമാണോന്നറിയാതെയുള്ള ഒരു തരം നിർവികാരത മാത്രമാണപ്പോൾ എനിക്കുണ്ടായത് …

അതിനേക്കാളുപരി രുക്കുവിൻ്റെയും അവൾട അമ്മയായ കമലാക്ഷി അമ്മയും കൂടി നോക്കിയൊരു നോട്ടമുണ്ട് എൻ്റെ ജീവിതത്തിൽ സ്വന്തം അമ്മ കഴിഞ്ഞാൽ ഞാനൊരാളെ മാത്രമേ അമ്മേ എന്ന് ഞാൻ വിളിച്ചിട്ടുള്ളൂ .. ആ ഒരു നോട്ടത്തിൽ കൂടി ഞാൻ ഉരുകി ഇല്ലാതായി എന്ന് തന്നെ വേണം പറയാൻ ….അതോടൊപ്പം തന്നെ ഇടവപ്പാതിയിൽ പെയ്യുന്ന മഴയും ഭൂമിയിലിറങ്ങിവന്നു..

എല്ലാം കഴിഞ്ഞ് എല്ലാവരും പോയപ്പോളും എന്നെക്കുറിച്ചുള്ള ഇല്ലാ വചനങ്ങൾ ഒന്നിനെ പത്താക്കി ഇരട്ടിയാക്കുന്ന തിരക്കിലായിരുന്നു അയൽവാസികൾ….

എനിക്കാകെ രണ്ട് പേരെ മാത്രമേ എൻ്റെ നിരപരാധിത്യം തെളിയിക്കേണ്ട ആവശ്യമുണ്ടായിരുന്നുള്ളൂ .അത് കൊണ്ട് തന്നെ കോരിച്ചൊരിയുന്ന മഴയെ വക വെക്കാതെ എൻ്റെ കാലുകൾ രണ്ടും രുക്കുവിൻ്റെ വീട്ടിലേക്ക് നടന്നു ..

എന്നെ കണ്ടതും ഇനി മേലാൽ അമ്മേന്നും രുക്കൂന്നും വിളിച്ച് കൊണ്ട് ഈ പടി ചവിട്ടരുതെന്നും പറഞ്ഞ് അവരുടെ വീടിൻ്റെ ഉള്ളറകൾ എന്നിൽ നിന്നും കൊട്ടിയടഞ്ഞു.. ആ ശക്തമായ മഴയിൽ എൻ്റെ കണ്ണുകളിൽ കൂടി ഉരുണ്ടിറങ്ങിയ കണ്ണുനീർ .ഭൂമിയിലേക്ക് കണ്ണീർ കടലായ് പതിച്ചു.. കോരിച്ചൊരിയുന്ന മഴയിൽ എൻ്റെ ആർത്തനാദം വെറുമൊരു കുമിളകളായ് നിലത്ത് വീണു ..

പിറ്റേന്ന് രണ്ടു ദിവസവും മുഴു പട്ടിണിയിലായിരുന്നു.. അതോടൊപ്പം ശരീരത്തിലുണ്ടാകുന്ന അസഹനീയമായ വേദനയും… ദാഹം മാറ്റാനായി കുറച്ച് വെള്ളം മാത്രമായിരുന്നു എൻ്റെ ആഹാരം …

പിന്നീടങ്ങോട്ട് വളരെ പരിതാപകരമായ ഒരവസ്ഥയിലൂടെയായിരുന്നു എൻ്റെ കടന്നു പോക്ക്.. ഒറ്റപ്പെട്ടവൻ്റെ വേദന പറഞ്ഞാൽ മനസ്സിലാവില്ല.

പിന്നീട് ഞാനറിഞ്ഞു എന്നെയെന്തിനു ഒരു വാക്ക് പോലും ചോദിക്കാതെ അച്ചനെന്നെ അടിച്ചതെന്നുള്ള ഉത്തരം ഞാനറിയാതെ തന്നെ എൻ്റെ പക്കൽ എത്തിച്ചേർന്നു…

ഒരേ സമയം തന്നെ മരിക്കണമെന്നും പ്രതികാരം ചെയ്യണമെന്നുമുള്ള ഒരു തരം വാശി ഞാനറിയാതെ എന്നുള്ളിൽ പൊട്ടി മുളച്ചിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *