അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

. കണ്ണിൽ മുളകും തേച്ച് ഒരു മര ക്കസേരയിൽ കെട്ടിയിട്ട് അലറിക്കരഞ്ഞ ദിവസവും ഉണ്ട് …

അതൊന്നു ആർക്കും പറഞ്ഞാൽ മനസ്സിലാവില്ല…. നാട്ടിൽ നിന്ന് വിട്ട് നിൽക്കാത്ത ഞാൻ. നീണ്ട രണ്ടര കൊല്ലമാണ് ഒരു പട്ടിയെ പോലെ മറ്റുള്ളവരുടെ ആട്ടും തുപ്പും കേട്ട് ജീവിച്ചത്… എനിക്കതിൻ്റെ ആവശ്യമുണ്ടായിരുന്നോ…? എന്തിൻ്റെ പേരിലാണ് ഞാനിത്ര കാലം ഓടിയൊളിച്ചത്.ഒരു ഭീരുവിനെ പോലെ…

ഹോട്ടലിലെ അഴുക്കു വെള്ളം കൊണ്ട് അഴകിയപ്പോഴും ആ വേദനകളൊക്കെ ഒറ്റയ്ക്കാണ് സഹിച്ചത്..

അത് കൊണ്ട് തന്നെ തമാശയായ എൻ്റെ ജീവിതം ഞാൻ തന്നെ എങ്ങനെയെങ്കിലും ജീവിച്ചോളാം.. ദയവ് ചെയ്തു ഇനിയെന്നെ ആരും അന്യേഷിക്കാനോ മറ്റും വരാൻ പാടില്ല….

പക്ഷെ മുത്തശ്ശൻ എന്നിട്ടും വിട്ടു തന്നില്ല സ്മിതേ നീ വിളിക്കവനെ ….

അച്ചാ അച്ചനും കൂടി കേട്ടതല്ലേ.. അവൻ പറയുന്നത്..

ഞാൻ പറയുന്നത് ചെയ്താ മതി.. അവൻ്റെ വാക്കിനേക്കാളും എൻ്റെ വാക്ക് നീ കേൾക്കില്ലാന്നായോ ഇപ്പോൾ എന്നും പറഞ്ഞ് മുത്തശ്ശൻ ചെറിയമ്മോട് കയർക്കാൻ തുടങ്ങി..

അതോടെ ചെറിയമ്മ എൻ്റെ വാക്ക് തള്ളി ക്കളഞ്ഞു കൊണ്ട് അച്ചൻ പറഞ്ഞത് പോലെ എൻ്റച്ചനെ ഫോൺ വിളിക്കാൻ തുടങ്ങി.

ഇതൊരു നിലക്ക് പോകുല്ലാന്ന് കണ്ടപ്പോൾ ..

നിങ്ങൾ നിങ്ങൾക്കിഷ്ട മുള്ളത് പോലെ ചെയ്തോന്നും പറഞ്ഞ്ഞാനവിടുന്ന് എണീറ്റ് പുറത്തേക്ക് നടന്നു….

കുറച്ചു നിമിഷങ്ങൾ മുമ്പ് വരെ എൻ്റെ ഭാഗ്യത്തെ പ്പറ്റിയായിരുന്നു സന്തോഷം പക്ഷെ ആ സന്തോഷത്തിനും ഞാനന്നവന് ആഹ്ലാദിക്കാനുള്ള ആയുസ്സില്ലാ എന്നുള്ള സന്ദേശവും കൂടി എന്നിലേക്കെത്തിയിരിക്കുന്നു ഇപ്പോൾ… ശരിക്കുമൊരു ഭ്രാന്തൻ മറ്റുള്ളവരുടെ അക്രമങ്ങൾക്ക് ഇരയാകേണ്ടി വരുന്ന ഒരു പ്രാന്തൻ മാത്രമാണ് ഞാൻ ….

പക്ഷെ പകുതിയിൽ എത്തുമ്പോഴേക്കും അനു ഓടി വന്ന് എന്നെയും പൊത്തിപ്പിടിച്ച് കരയാൻ തുടങ്ങിയിരുന്നു…

അവളുടെ വിചാരം അവള് കാരണമാണ് ഞാൻ അവിടം വിട്ട് പോകുന്നതെന്നാണ്…. അത്രയ്ക്കും പൊട്ടി പെണ്ണാണ്… ചിലപ്പോൾ തോന്നും ഇവക്ക് വട്ടാണെന്ന്.. സംഭവം അത് തന്നെയാണ്.. എനിക്ക് വേണ്ടിയുള്ള മുഴുത്ത ഞാനെന്ന വട്ടാ ഇതിന് .. എന്ന അന്വേഷിക്കാൻ ഇവളുമുണ്ടായിരുന്നു മുൻ പന്തിയിൽ…. അവൾക്കെന്നെ ഇഷ്ടമാണെന്നതിൻ്റെ എല്ലാ സൂചനയും അവളിലൂടെ തന്നെ എനിക്ക് കാണിച്ചു തന്നിരുന്നു….

ഒരു വിധം സമാധാനിപ്പിച്ച് അവളെ എൻ്റെ ദേഹത്ത് നിന്നും അടർത്തിമാറ്റി.

ആരുടെയും വിളികൾക്കും മറ്റും ചെവിയോർക്കാതെ മെല്ലെ എവിടെ നിന്നാണ് വന്നത് അവിടേക്ക് തന്നെ ഒരു തിരിച്ചു പോക്ക്….

അപ്പോഴും എൻ്റെ മനസ്സ് എന്നോട് തന്നെ പറയുന്നുണ്ടായിരിന്നു .. ഞാനെന്നവൻ്റെ പരാജയത്തെ പറ്റിയും…..

” പെട്ടന്ന് തന്നെ ഒരു വണ്ടിയുടെ മുരൾച്ചയും ഞാനിങ്ങനെ വായുവിലൂടെ പറന്ന് പോകുന്നതും അവസാനം അവ്യക്തമായ് ആരുടെയൊക്കെയോ… നിലവിളികളും…. മറ്റും കേൾക്കുകയുണ്ടായി ….. ” അതേസമയം തന്നെ പഴയ പല ഓർമ്മകളും എന്നിൽ വന്ന് നിറയുകയും ചെയ്തു.

എല്ലാം ഒരു സിനിമ പോലെ അതിൽ അച്ചൻ്റെ മുഖവും ചെറിയമ്മയുടെ മുഖവുമടക്കം എല്ലാവരും ഉണ്ടായിരുന്നു..
ഒരു വേള മരണത്തെയാണോ മുന്നിൽ കാണുന്നത്.
അപ്പോൾ ഞാൻ കണ്ട സ്വപ്നങ്ങൾ, എല്ലാം ഈ ഞാനടക്കം ഓർമ്മയാകുകയാണോ….
ശരീരം ശക്തിയായ് എന്തിലോ ഇടിക്കുന്നതും മാത്രം ഓർമ്മയുണ്ട്. പിന്നെയെല്ലാം അന്ധകാരം മാത്രം…കൂറ്റാ കൂരിരുട്ട്….

അതേ സമയം കേരള കർണ്ണാടക ബോർഡറിൽ

സർ. നിങ്ങൾ പറഞ്ഞത് പോലെ തന്നെ നമ്മുടെ പിള്ളേര് ആ കാര്യം ഭംഗിയായ് നിർവഹിച്ചിട്ടുണ്ട്.

” ആളെ കൊന്നിട്ടില്ലാല്ലോ ? ചെറിയ ആക്സിഡൻ്റ് മാത്രമല്ലേ..? ഇതിൻ്റെ പുറകിൽ നമ്മളാണെന്ന് ആരും അറിയാൻ പാടില്ല! പ്രത്യേകിച്ചു എൻ്റെ മകൾ ”

അറിയാം സർ നമ്മുടെ പിള്ളേര് കൈകാര്യം ചെയ്തോളും ബാക്കിയൊക്കെ! സാറിൻ്റെ മകളുടെ ചുറ്റും നമ്മുടെ ആളുകൾ തന്നെയാണുള്ളത് .

അപ്പോൾ ആ ലോറി ട്രൈവറോ…..

ഇങ്ങനെ ഒരു വിശയമായത് കൊണ്ട് തന്നെ അയാളാണ് ഇങ്ങോട്ട് വന്ന് പറഞ്ഞത്… അയാൾക്കെന്തോ പകയുണ്ട് അവനോട്…

Leave a Reply

Your email address will not be published. Required fields are marked *