രക്തം കൊണ്ടല്ലേലും കർമ്മം കൊണ്ട് ഞാനൊരു മകനായത് കൊണ്ടും!
അവരവിടുന്ന് നോക്കുന്ന സമയം രണ്ടും കൽപ്പിച്ച് ഞാൻ ആ വീട്ടിലേക്ക് കയറിച്ചെന്നു.. ഞാൻ പ്രതീക്ഷിച്ചത് പോലെ ആ വാതിലുകൾ എൻ്റെ മുന്നിൽ ഒരിക്കൽ കൂടി കൊട്ടിയടയ്ക്ക പെട്ടു .. ഞാനാവുന്നതും പറഞ്ഞ് നോക്കി ഒരു മറുപടിയോ ഒന്നും തന്നെയോ അവിടുന്നുണ്ടായിട്ടില്ല..
ഞാനത് പ്രതീക്ഷിച്ചിട്ടുമില്ല…
അവർക്കിഷ്ടമില്ലാതെ അവിടെ നിൽക്കുന്നതിനോട് എനിക്കും താൽപര്യമില്ല.
അത് കൊണ്ട് തന്നെയാണ് മൊബൈൽ അവിടെ ഉമ്മറ പടിയിൽ വെക്കുകയും അതോടൊപ്പം തന്നെ അവർക്ക് കേൾക്കാവുന്ന രീതിയിൽ തെറ്റു ചെയ്തത് ഞാനോ അതോ അവരോ എന്നുള്ളത് ഞാനവിടെ വെച്ച മൊബൈലിൽ നോക്കിയാൽ മനസ്സിലാകുമെന്നും ഇനിയൊരു മടങ്ങിവരവ് നിങ്ങളിലേക്ക് ഇല്ലെന്നും പറഞ്ഞ് തിരിഞ്ഞു നടന്നു…
ശേഷം റെയിൽവേ സ്റ്റേഷനിൽ ….
എവിടേക്ക് പോകുമെന്ന മനസ്സിൻ്റെ ചോദ്യത്തിൽ വന്നത് കോഴിക്കോടിലേക്കാണ് പോകുന്നതെന്ന് നല്ലതെന്ന് തോന്നി…
ഇനിയന്തൊക്കെ
നടക്കുമെന്നറിയാതെ…ഇനിയെന്തെല്ലാമെന്ന് അറിയാതെ…
പിന്നെയൊന്നും ഓർത്തില്ല നേരെ ടിക്കറ്റുമെടുത്ത് കോഴിക്കോട്ടേക്ക് ഇതിനിടയിൽ ആകാശത്തിൻ്റെ മക്കളായ മേഘങ്ങളിൽ നിന്നും ഇടിയോട് കൂടിയ മഴയും …
” നിഴലുപോലെ പിന്തുടരുന്ന മൗനമെന്ന നിറമില്ലാത്ത സ്വപ്നങ്ങൾ പൂക്കുന്ന നിദ്രക്കരിയില പോലെ പൊഴിയുന്ന മോഹങ്ങളും ചിലതരിച്ച മനസ്സും…..
മിന്നലിനും ഇടിയ്ക്കുമിടയിലെ നിശബ്ദത അതായിരുന്നു എൻ്റെ ജീവിതം, വെറുക്കപ്പെട്ട കാമുകനാണ് ഞാൻ കാലമെന്ന കാമുകിമാർക്കിടയിൽ….
വിധിയുടെ മെഴുകു ചിറകിനാൽ സൂര്യനെന്ന പ്രതീകത്തിന് മേൽ വട്ടമിട്ട് പറക്കുമ്പോൾ ഉരുകുന്ന മെഴുകിൻ്റെ നൊമ്പരങ്ങൾ കണ്ണുനീർ സമുദ്രമായിരുന്നുവോ….
മൂടിക്കെട്ടിയ കാർമേഘങ്ങൾക്കിടയിൽ നിന്നും മഴയായി പുനർജനിക്കാൻ കൊതിക്കുമ്പോഴും കാലം അസുര ഭാവത്താൽ അട്ടഹസിച്ചു…….
പെട്ടന്ന് തന്നെ ശക്തമായ ഇടിവെട്ടുകയും അതോടൊപ്പം തന്നെ കോഴിക്കോട്ട് എത്തിയ റെയിവേ സന്ദേശം അറിയിക്കുകയും ചെയ്തു….
എനിക്കാദ്യം തന്നെ കിടക്കാനൊരു റൂം ജീവിക്കാനൊരു ജോലിയും വേണം.. പിന്നീടവസാനം തൽക്കാലികമായി ഹോട്ടലിലൊരു സപ്ലെയറുടെ വേഷം കിട്ടുകയും അവിടെ തന്നെ താമസ സൗകര്യം ലഭിക്കുകയും ചെയ്തു … ഏകദേശം നാല് ദിവസത്തെ അലച്ചിലിന് ശേഷം മാത്രമാണ് കിട്ടിയത് തന്നെ…
താൽക്കിലമായത് കൊണ്ട് തന്നെ രണ്ട് ഷിഫ്റ്റിലായാണ് പണി കിട്ടിയത്… ആദ്യം കുറേയധികം കഷ്ടതകൾ ഉണ്ടായങ്കിലും പിന്നീട് അതിനോട് ഇഴകിച്ചേർന്നു… താൽക്കാലികമെന്നത് പെർമനൻ്റിലേക്ക് മാറുകയും ചെയ്തു..
ഇന്നേക്ക് ഒന്നര വർഷമായ് ഞാൻ കോഴിക്കോട് എത്തിയിട്ട്… സ്വന്തം രീതിയിൽ സേവിംഗ്സും അതിനോടൊപ്പം തന്നെ അക്കൗണ്ടിങ്ങിനും മറ്റും പോകുവാനും തുടങ്ങി.. ഇനിയൊരു ആറ് മാസം കൂടി പടിച്ചാൽ സർട്ടിഫിക്കറ്റും കിട്ടും എന്നിട്ട് വേണം മറ്റൊരിടത്ത് പോകാൻ…
ഇതിനിടയിൽ സോഷ്യൽ പ്ലാറ്റ്ഫോമുകളിലൊക്കെ ആക്റ്റീവാകാനും ശ്രമിച്ചിരുന്നു… അൽപ്പം കോഴിത്തരവും ഇതിനിടയിൽ നടന്നിരുന്നു…
അതിലൊന്നായിരുന്നു ഗീതാ ശൗരിയമായുള്ള കൂട്ട് കെട്ട്.
ഞങ്ങൾ പരിചയപെട്ടിട്ട് ഏകദേശം നാല് കൊല്ലത്തോളമായ് ഒരു ഫേസ്ബുക്ക് കൂട്ട് കെട്ട്. സത്യത്തിൽ അതൊരു ഒറിജിനൽ ഐഡിയാണോ അല്ലയോന്നറിയാത്ത കൂട്ടുകെട്ട്.
ഞങ്ങള് പോലും അറിയാതെയുള്ള മനസ്സികമായുള്ള ഒരു സോഷ്യൽ അറ്റാച്ച്മെൻ്റ്.
എന്നേക്കാൾ ഒന്നോ രണ്ടോ വയസ്സിന് മൂത്തതാണ്.അച്ചൻ മലയാളിയായ രുദ്ര പ്രതാപൻ അമ്മ കർണ്ണാടകക്കാരി സരസ്വതി ശൗരി ബർന .. ഇതെല്ലാം അവള് പറഞ്ഞിട്ടുള്ള അറിവാണ്.. അവൾക്ക് നല്ലണം മലയാളം സംസാരിക്കാനറിയാം നേരിട്ട് കണ്ടിട്ടില്ല അവളിപ്പോ കോഴിക്കോട് തന്നെയുള്ള ആൻ്റിയുടെ വീട്ടിൽ നിന്നും പടിക്കു ക്കയാണ്… എന്ത് കൊണ്ടോ ഞാനറിയാതെ തന്നെ അവളോട് സംസാരിക്കാനും കാണാനുമുള്ള ത്വര..
അതവൾക്കുമുണ്ടെന്ന് ഞങ്ങൾ പറയാതെ തന്നെ പരസ്പരം മനസ്സിലാക്കിയിരന്നു.
