പിന്നെ ഞാൻ വലിഞ്ഞ് കേറി വന്നവനല്ല. നിൻ്റെ അമ്മയുടെ നിർബന്ധം കാരണം കൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത് .ഇഷ്ടമുണ്ടായിട്ടല്ല .
പിന്നയൊരു പഴയ കാല ഓർമ്മകൾ മനസ്സിലെവിടെയോ ഉണ്ടായി പോയ് അത് കൊണ്ട് മാത്രമാണ്… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം’
‘ ഞാനങ്ങനെയൊന്നുമല്ല നന്ദൂട്ടാ.. ഉദ്ദേശിച്ചത്… ഞാൻ … പെട്ടന്ന്.. ആ ഒരു ദേശ്യത്തിൽ…’
നിങ്ങൾക്കൊക്കെ ദേഷ്യം വന്നാൽ എന്തും ചെയ്യാം എന്തും പ്രവർത്തിക്കാമെന്നല്ലേ..
ഹേയ് അതൊന്നും പ്രശ്നമല്ല അല്ലെങ്കിലും ആരെയും ഭരിക്കാനോ കാണുവാനോ വന്നതല്ല ഈ ബാസ്റ്റേർഡ്… ചെറിയമ്മയുടെ നിർബന്ധം കാരണം മാത്രമാണ് വന്നത്…ന്നും പറഞ്ഞ്
ചെറിയമ്മ എനിക്കായ് വാങ്ങിയ ഡ്രസ്സും കൊണ്ട് കുളിക്കാനായ് പോയ്… ഉള്ളിൽ കരഞ്ഞും പുറമേ ചിരിച്ചും കൊണ്ട് …
സത്യത്തിൽ അവളുടെ വായിൽ നിന്ന് വാക്കുകൾ കേട്ടത് കാരണം ഞാനങ്ങു ഇല്ലാണ്ടായ ഒരു ഫീൽ …
എന്തൊക്കെയാണേലും ചെറിയമ്മ കഴിഞ്ഞാൽ. അവളാണെൻ്റെ ലോകം മൊത്തം കാരണം അത്രയ്ക്കിഷ്ടമാണെനിക്ക് …
അവളുടെ എന്തൊക്കെയോ ഓർമകൾ മനസ്സിലുള്ളത് കൊണ്ടാണ്..
എനിക്കായ് ജനിച്ചവൾ.. എൻ്റെ മാത്രം.
ചെറിയമ്മ വരുമ്പോൾ പറഞ്ഞിരുന്നു.. ”അനുവിൻ്റെയും നിൻ്റെയും കല്യാണം കഴിപ്പിച്ചിട്ട് വേണം നിൻ്റെമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ…”
ൻ്റെ ചെറിയമ്മെ ഇതും പറഞ്ഞ് ൻ്റെ അനുൻ്റടുത്ത് ചെല്ലല്ലെ ചിലപ്പോൾ ചെരുപ്പു കൊണ്ടായിരിക്കും അവളന്നോട് ഉത്തരം പറയുക..
ഓരോ പഴയ കാല വാക്കും തപ്പിപ്പിടിച്ച് ഇറങ്ങിരിക്കുകയാ… കല്യാണം കഴിപ്പിക്കാൻ…
” അല്ല ൻ്റെ അനുവോ…. മോനെ അനൂൻ്റെ പേര് പറയുമ്പോളൊക്കെ നിൻ്റെ മുഖത്ത് വിരിയുന്ന ചിരിയും മറ്റും എനിക്കാദ്യമേ അറിയാം മോനെ…
അത് കൊണ്ട് മാത്രമല്ല ചെറുപ്പത്തിലെ ഞങ്ങൾ തീരുമാനിച്ച കാര്യവുമാണ് … അതിനിനി നിങ്ങളുടെ സമ്മതമൊന്നും എനിക്ക് വേണ്ട”
ആ ഒരു ദൈര്യത്തില ഞാനിന്നവളോട് അങ്ങനെ യൊക്കെ സംസാരിച്ചത് … ഇനി വേണ്ട എത്രയും പെട്ടന്ന് തന്നെ ഇവിടുന്ന് പോകണം.. ഞാൻ കാരണം .. മറ്റുള്ളവർ ബുദ്ധിമുട്ടേണ്ട..
കുളിയും കഴിഞ്ഞ് മെല്ലെ താഴേക്ക് വന്നു …
അപ്പോഴുണ്ട് എല്ലാവരും മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കുന്നു..
ഹ എൻ്റെ വിഷയം തന്നെയാണല്ലോ അവര് സംസാരിക്കുന്നത് .
എന്താ മുത്തശ്ശാ .. മുത്തശ്ശി ഇങ്ങള് ഭക്ഷണം കഴിക്കാത്തത്..
‘” ഞങ്ങള് നിന്നെയും കാത്തിരുന്നതാ … നീയും ഇരിക്കിവിടെ ….
അല്ല സ്മിതേ നീ എല്ലാരെയും വിളിച്ചു പറഞ്ഞോ .. ഇവന കണ്ട്കിട്ടിയ വിവരം ..
ഇല്ലച്ചാ …
”’ ന്നാ എല്ലാരയും വിളിച്ചു പറഞ്ഞോളൂ”
ചെറിയമ്മേ വേണ്ട ആരെയും വിളിച്ച് പറയണ്ട…
ഇനിയും വയ്യ എനിക്ക് അത്രയ്ക്കും ഞാനനുഭവിച്ചു ഇനി മതി.. ഈയൊരു രണ്ട് ദിവസം മാത്രമാണ് ഞാനിവിടെ ഉണ്ടാവുക അത് കഴിഞ്ഞാൽ ഞാനുമിവിടം വിട്ട് പോകും.. പിന്നെ ഞാനും നിങ്ങളുമൊന്നും ജീവിതത്തിൽ കാണാതിരിക്കാൻ ശ്രമിക്കും..
” എവിടെ പോകാൻ… ന്നിട്ട് നീയെങ്ങനെ ജീവിക്കും …
ചെറിയമ്മേ ഞാനിപ്പോൾ എങ്ങനെയാണോ ഉള്ളത് അത് പോലെ തന്നെ ഇനിയും ജീവിക്കും…
ഇന്ന് തന്നെ ചെറിയമ്മയെ കണ്ടത് കൊണ്ട് മാത്രമാ…
ഞാൻ കാരണം നിങ്ങൾ കൂടി …വേണ്ടാ .. എൻ്റെ ജീവിതം ഇങ്ങനെ തന്നെ ജീവിച്ചു തീർക്കണം..
”അച്ചാ കേട്ടില്ലേ ….
”’ അവനയങ്ങനൊയൊക്കെയുള്ള പല തമാശയും പറയും അതൊന്നും കാര്യാക്കണ്ട നീ വിളിച്ച് പറ ..
ആദ്യം തന്നെ ഭാസ്ക്കക്കരനെ തന്നെ വിളിച്ച് പറയ് നീ… ഒന്നൂല്ലേലും അവൻ്റെ മകനല്ലേ.. എന്നിട്ടല്ലേ നമുക്ക് പോലും സ്ഥാനമുള്ളൂ ..
മുത്തശ്ശാ ഇത്രയുംക്കാലം ഞാനനുഭവിച്ച വേദന അതൊന്നും ആർക്കും പറഞ്ഞ് തന്നാൽ മനസ്സിലാവില്ല… അത് കൊണ്ട് തന്നെ ഇത്രകാലവും ഇല്ലാത്ത സ്നേഹം ഇപ്പോളനിക്ക് ആവശ്യമില്ല.’
ഒറ്റയ്ക്ക് നാട്ടിൽ നിന്ന് എവിട്ടേക്കും പോകാത്ത ഞാൻ ആ തള്ളയുടെയും അച്ചൻ്റെയും പീഡനം അത്രയ്ക്കും ഏറ്റു വാങ്ങിയിട്ടുണ്ട് ..
ഒരിറ്റ് ദാഹജലത്തിന് വേണ്ടി ആ തള്ളയുടെ കാല് വരെ പിടിച്ച സംഭവം വരെ ഉണ്ട് .
