പേടി കാരണമോ മറ്റോ ഞാനദ്ദേഹത്തെ ഇറുക്കി പിടിച്ചിരുന്നു… പിന്നീടദ്ദേഹവും..പിന്നീടദ്ദേഹത്തിൻ്റെ കൈവിരലുകൾ എൻ്റെ പുറത്തു കൂടെയും ശരീരത്തിലുടനീളം സഞ്ചരിക്കാനും തുടങ്ങി .എനിക്കാണെങ്കിൽ വല്ലാത്തൊരു വീർപ്പുട്ടൽ പോലെ തോന്നി തുടങ്ങി .. ആദ്യം പതുക്കയാണങ്കിൽ പിന്നീടതൊരു വാശി പോലെ. ആ കൈകളുടെ ശക്തിയിൽ എൻ്റെ ശരീരമാകമാനം വേദനിക്കാൻ തുടങ്ങി.
ഞാൻ വളരെ കഷ്ടപ്പെട്ട് കൈവിടുവിക്കാൻ ശ്രമിക്കുമ്പോൾ പിടി മുറുകയല്ലാതെ അയയുന്നില്ല…രക്ഷപ്പെടാനുള്ള ശ്രമങ്ങളക്കൊയും പാഴ്ശ്രമങ്ങൾ മാത്രമായി മാറി.. ഞാൻ പറയുന്ന വാക്കുകളൊക്കെയും ഇടിയുടെ ശബ്ദത്തിൽ ദുർബലമായി മാറുകയും ചെയ്തു .
പെട്ടന്ന് തന്നെ വീട്ടിൽ കറണ്ട് വന്നു .. ആ ഒരു നിമിഷത്തിൽ ഗോവിന്ദേട്ടൻ്റെ കൈകൾ അറിയാതെ വിട്ടു പോയി. ഞാനവിടെ കണ്ട ഗോവിന്ദേട്ടനും വീട്ടിൽ വരുന്ന ഗോവിന്ദേട്ടനും തമ്മിൽ ഒരു പാട് വിത്യാസമുള്ളത് പോലെ തോന്നി. ചുവന്ന കണ്ണുകളുമായ് നിൽക്കുന്ന അയാളെ തള്ളിമാറ്റിക്കൊണ്ട് കോരിച്ചൊരിയുന്ന മഴയിലേക്കിറങ്ങി ഓടി ഞാൻ..
ഓടിയാലും ഓടിയാലും എവിടെ വരെ ഞാൻ പോകും അവസാനം ഞാൻ പോലുമറിയാതെ എൻ്റെ കാലുകൾ ഏതോ വീടിൻ്റെ വാതിലിൽ നിന്ന് പോയ്..
പേടി കാരണമോ തണുപ്പ് കാരണമോ അവിടെ തന്നെ വിറച്ച് കിടന്നു..
രാവിലെ ഉറക്കമെണീറ്റപ്പോൾ ശരീരമാസകലം ചുട്ടു പൊള്ളുന്നതു പോലെയും ചെറിയൊരു മണിക്കൊലുസിൻ്റെ ശബ്ദവുമാണൻ്റെ ഉറക്കം നഷ്ടപ്പെടുത്തിയത്..
പിന്നീടാണ് ഞാനിതവിടെയെന്ന ബോധം വന്നത്.. നോക്കുമ്പോൾ ചെറിയ നുണക്കുഴി കവിളിനാൽ എന്നെ നോക്കിയിരിക്കുന്നവളിലേക്ക് എൻ്റെ നോട്ടം പോയത് .
ഞാനുണർന്നെന്ന് കണ്ടതും അമ്മേന്നും വിളിച്ച് അവളകത്തേക്ക് ഓടിക്കളഞ്ഞു… ഏതാനും നിമിഷം കഴിഞ്ഞതും അവളോടൊപ്പം തന്നെ മറ്റൊരാളും വന്നു .അവരായിരിന്നു കമലാക്ഷി ആൻ്റി… എനിക്കാണങ്കിൽ എഴുന്നേൽക്കാനുള്ള ബുദ്ധിമുട്ടുള്ളത് കൊണ്ട് എന്നെ അവര് എണീപ്പിച്ചിരിപ്പിക്കുകയും ഇന്നലെ നടന്ന സംഭവങ്ങൾ അന്വേഷിക്കുകയും ചെയ്തു … ഞാനല്ലാ കാര്യങ്ങളും അവരോട് വള്ളി പുള്ളി തെറ്റാതെ പറയുകയും ചെയ്തു …
പിന്നീടങ്ങോട്ട് ഞാനധികവും അവിടെയായിരുന്നു.. ആൻ്റിയെന്ന് വിളിച്ച നാവ് കൊണ്ട് അമ്മയെന്ന് വിളിക്കുന്ന രീതിയിലേക്ക് ഞാനും മാറി… ആ മടിയിൽ തല വെച്ചുറങ്ങുമ്പോൾ എവിടെയും കിട്ടാത്ത സുരക്ഷിതത്വമാണ് എനിക്ക്.. രുഗ്മിണിയെന്നുള്ളതിൽ നിന്നും രുക്കുവിലേക്കും എൻ്റെ ക്രൈം പാർട്ട്ണർ ഷിപ്പിലേക്കും എനിക്കെന്തും തുറന്ന് പറയാനും ചെയ്യാനുമുള്ള ബന്ധത്തിലേക്ക് മാറി.. ചുരുക്കി പറഞ്ഞാൽ ഞാനവിടത്തെ അംഗമായി എന്നുള്ളതാണ്..
അമ്മ എന്ന വാക്കിന് അല്ലെങ്കില്‍ ആ രണ്ടക്ഷരത്തിന് ഓരോരുത്തര്‍ക്കും അവരുടെതായ നിര്‍വചനങ്ങള്‍ ഉണ്ടാവും. അമ്മ, അതൊരു സത്യം ആണ്. ഇന്ന് നമ്മുടെ സഹോദരീ സഹോദരന്മാര്‍ മറക്കുന്നതും ആ സത്യത്തെയാണ്. അമ്മ എന്ന സ്മരണക്ക് ദൈവത്തെക്കാള്‍ ഉയര്‍ന്ന സ്ഥാനമാണുള്ളത്.
ഈ ഭൂമിയിൽ അമ്മയുടെ സ്നേഹം തന്നെയാണ് ഏറ്റവും വലിയ സൗഭാഗ്യം! സന്തോഷങ്ങൾ പങ്കു വെയ്ക്കുമ്പോൾ ഇരട്ടി സന്തോഷിക്കാൻ, ദുഃഖങ്ങൾ വരുമ്പോൾ പങ്കിട്ടെടുക്കാൻ,കരയണമെന്നു തോന്നിയാൽ തല ചായ്ക്കാൻ,മനസ്സു നിറഞ്ഞ് സ്നേഹിക്കാൻ, ഒരമ്മയുണ്ടാവുന്നതാണ് ജന്മഭാഗ്യം! എത്ര അകലങ്ങളിലിരുന്നാലും തന്നെ കാത്ത്,തന്നെ മാത്രമോർത്ത്,പ്രാർത്ഥനകളിലെപ്പോഴും ചേർത്തു പിടിച്ച്,മക്കളെ പ്രതീക്ഷിച്ച് കാത്തിരിക്കുന്ന ഒരമ്മച്ചിത്രം മനസ്സിൽ തണുവായി പെയ്തിറങ്ങുമ്പോൾ ,നമുക്ക് ചുറ്റും ആ സ്നേഹവലയങ്ങൾ തീർത്ത മൃദുസ്പർശം തൊട്ടു തലോടിപ്പോകുന്നത് പോലെ തോന്നും.
ഞാനേറെ കൊതിച്ചിരുന്നതും അമ്മയെന്ന മാത്യതത്തിൻ്റെ ചൂടേറ്റ് കിടക്കാനായിരുന്നു .
അതാണെനിക്കിവിടെയെൻ്റെ കമലാക്ഷി ആൻ്റി.. ആൻ്റിയെന്ന വാക്ക് കാലക്രമേണ അമ്മയായി മാറിയ സന്തുലിതാവസ്ഥ …
എൻ്റമ്മയുടെ അതേ ഓർമ്മകൾ തന്നെയാണ്…
കമലാക്ഷി അമ്മയിൽ നിന്നും എനിക്ക് കിട്ടിയത് …
അത് കൊണ്ട് തന്നെ മറ്റാരൊക്കെ അവിശ്വസിച്ചാലും അമ്മയെന്നെ വിശ്വസിക്കണമെന്ന ചിന്ത.ഒരു തരത്തിൽ പറഞ്ഞാൽ… എന്നെ ഇത്രത്തോളം വളർത്തിയ ശരികളും തെറ്റുകളും നല്ലതും ചീത്തയും വേർതിരിക്കുവാൻ പഠിപ്പിച്ചു തന്ന അവരെ മോശമായി ചിത്രീകരിക്കാതിരിക്കാനും എന്നെ പറ്റിയുള്ള തെറ്റിദ്ധാരണകൾ മാറ്റേണ്ട ചുമതലയും എനിക്കുള്ളതുകൊണ്ടും…
