അനാഥനെന്ന അനശ്വരമായ ആനന്ദം – 3

ഇനിയും ഞാനിവിട ഇരുന്നാൽ ശരിയാകില്ലാന്ന് തോന്നിയത് കൊണ്ട് അനുവിനോട് മെല്ലെ പിടിച്ചു സഹായിക്കാൻ പറഞ്ഞു…

എന്താന്നറിയില്ല .. ഇപ്പോൾ എന്നോട് കുറച്ച് സംസാരിക്കാനൊക്കെ തുടങ്ങിയിട്ടുണ്ട് …. എങ്കിലും അധികമായിട്ട് ഞാനങ്ങോട്ട് സംസാരിക്കാറുമില്ലായിരുന്നു…

എന്ത് കൊണ്ടാണന്ന് അറിയില്ല.’ അവളെ കാണുമ്പോൾ ദേഹം മുഴുവനും നിർവചിക്കാനാകാത്ത ഉണർവും അവളുടെ ശരീരവുമായ് ഇഴകിച്ചേർന്ന് അവളുടെ മാറിൽ തല ചായ്ച്ച് കിടക്കാൻ അതിയായ ആഗ്രഹവും ഉണ്ട് പക്ഷെങ്കിൽ അവള് പറഞ്ഞ വാക്കുകൾ ഇന്നുമൻ്റെ മനസ്സിനെ അസ്വസ്ഥമാക്കുന്നു……

ഞാൻ ഒരു പ്രശ്നവുമുണ്ടാക്കില്ലാന്ന് തോന്നിയത് കാരണമായിരിക്കാം …

അനുവെന്നെ പിടിച്ചു പൊന്തിച്ചപ്പോൾ .
അവളിൽ നിന്നും വന്ന മുല്ല പൂവിൻ്റെ വാസന ഞാനറിയാതെ ആസ്വദിച്ചു…

എന്നിട്ടുമെനിക്ക് മതിയായില്ല…

ഞാനറിയാതെ തന്നെ എൻ്റെ അധരങ്ങൾ അനുവിൻ്റെ കവിളുകളിൽ സ്പർശിച്ചു….
ഒരു വേള എൻ്റെ ആക്രാന്തമായിരിക്കും എന്നെ കൊണ്ട് ഉപബോദ മനസ്സ് ചെയ്യിച്ചത്…

പെട്ടന്ന് തന്നെ എന്നെ പിടിച്ച കൈകൾ തന്നെ നിലത്തേക്ക് തള്ളിയിട്ട ശേഷം അവളങ്ങ് ഹാളിലേക്ക് നടന്ന് പോയ്…

എന്തോ അവളുടെ തള്ളലിലുള്ള ശക്തിയാണോ അതോ ബാലൻസിങ്ങിലുള്ള പ്രശ്നമാണോന്നറിയല്ല…
ഞാൻ വീഴുന്നതോടൊപ്പം തന്നെ എൻ്റെ തല മേശയുടെ സൈഡിൽ മെല്ലെ ഇടിക്കുകയും ചെയ്തിരുന്നു…

ഞാൻ മെല്ലെ മേശയിലും ചുമരിലും ബലം കൊടുത്ത് പതുക്കെ എണീറ്റു നിന്നു….

തലയിൽ ചെറിയ രീതിയിൽ വേദനയെടുക്കുന്നതോടൊപ്പം എന്തോ ഒലിക്കുന്ന പോലൊരു ഫീലിംഗ് ..

ഞാനാദ്യം വിചാരിച്ചത് മേശയുടെ മുകളിലുള്ള ഗ്ലാസിൽ നിന്നും മറിഞ്ഞ വെള്ളമാണെന്നാണ്…
എങ്കിലും സംശയം കാരണം തപ്പി നോക്കിയപ്പോളാണ് വെള്ളത്തിന് പകരം രക്തം കണ്ടത് …

അതോടൊപ്പം തന്നെ ഞാനറിയാതെ എൻ്റെ അധരങ്ങളിൽ പുഞ്ചിരി വിടർന്നു…

ഞാൻ റൂമിൽ നിന്നും പുറത്ത് വരാത്ത കാരണമാണോ എന്തോ…

അനുവുണ്ട് എന്നെയും നോക്കി പോയതിനേക്കാൾ സ്പീഡിൽ തിരിച്ചു വരുന്നു…

അവളെക്കണ്ടതും എന്തോ ഒരു ജാള്യത എന്നെ അവളുടെ മുഖത്ത് നോക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു….

എന്തോ പന്തികേട് കണ്ടതും അവളന്നെ സൂക്ഷിച്ചു നോക്കുന്നത് കണ്ണാടിയുടെ സൈഡിൽ നിന്നും ഞാൻ കാണുന്നുമുണ്ട്….

പെട്ടന്ന് തന്നെ എൻ്റെ തലയിൽ നിന്നും രക്തം വരുന്നത് കണ്ടതും അനു കൂക്കിയിടാനായി വായ തുറക്കുന്നത് കണ്ടതും അവളുടെ വായടക്കം പൂട്ടി കെട്ടിപ്പിടിച്ചു…

എന്നിട്ടും അവളടങ്ങാതെ കുതറി തെറിച്ച് കളിക്കാൻ തുടങ്ങി….

അവളുടെ ചെവിയിൽ മെല്ലെ…
ശബ്ദമുണ്ടാക്കി ചെറിയമ്മയെ അറിയിക്കേണ്ടെന്നും അറിയിച്ചാൽ നീയാണെന്നെ തള്ളിയിട്ടതെന്നും പറഞ്ഞു കൊടുക്കുമെന്ന് പറഞ്ഞപ്പോൾ അവളൊന്നടങ്ങി…

ആ ഒരു നിമിഷത്തിൽ തന്നെ അനു വിൻ്റെ പിൻ കഴുത്തിൽ ചെറിയൊരു ഉമ്മയും കൊടുക്കലും ഒരേ സമയം ആയിരുന്നു…
അവളൊന്നു കുറുകിയോ ? തോന്നിയതായിരിക്കാം …..
അതോടൊപ്പം തന്നെ ഞൊടിയിടയിൽ അവളെ എൻ്റെ നേരെ തിരിക്കുകയും കുറച്ച് ബലമായി തന്നെ ആ ഇളം ചുണ്ടുകളിൽ മുത്തമിടുകയും ചെയ്തു….

അവളുടെ കുതറലുകളെ വക വെയ്ക്കാതെ രണ്ട് മിനിറ്റോളം ആ പവിഴ ചുണ്ടുകളിൽ ചിത്രം വരച്ചു…

അനുവിനെന്തങ്കിലും പറയുന്നതിന് മുമ്പേ തന്നെ യാണ് മുത്തശ്ശൻ എന്നെയും അന്വേഷിച്ച് ഞാൻ കിടക്കുന്ന റൂമിലേക്ക് വന്നിരുന്നതും.

ഇല്ലെങ്കിൽ എൻ്റെ അവസ്ഥ വളരെ പരിതാപകരമായിരിക്കുമെന്നത് അവളുടെ തുറിച്ചു നോട്ടത്തിൽ നിന്നും എനിക്ക് മനസ്സിലായി….

പക്ഷെ അപ്പോഴവളുടെ ചോര നിറമാർന്ന ചുണ്ടും കവിളും കണ്ടിട്ട് എന്നെ തന്നെ മറക്കുന്ന ഭ്രാന്തൻ അവസ്ഥയിലേക്ക് എത്തിയിരുന്നു ഞാൻ …

പെട്ടന്ന് മുത്തശ്ശൻ ……നന്ദൂട്ടാ മോനെ.. നിൻ്റെ തലയിൽ നിന്നും ചോര വരുന്നുണ്ടെന്നും പറഞ്ഞ് മുത്തശ്ശന് ബേജാറാകാൻ തുടങ്ങി ….

മുത്തശ്ശ… നേരെത്തെ തല മാന്തിയപ്പോൾ വന്ന ചോരയാന്നൊക്കെ പറഞ്ഞ് ഒരു വിധം സമാധാനിപ്പിച്ചു….. ഇടം കണ്ണ് കൊണ്ട് അനുവിനെ നോക്കാനും മറന്നില്ല..

അപ്പോൾ നാണംക്കൊണ്ടോ ദേഷ്യം കൊണ്ടോ അവളുടെ മുഖം
ചുവന്നിട്ടുണ്ടായിരുന്നു..

ഞാൻ നോക്കുന്നത് കണ്ടതിനാൽ കൈമടക്കി തലയിൽ അടിക്കുന്നത് പോലെ കാണിച്ചിട്ട് എൻ്റെ വലം കൈ അവളുടെ ഇടം കൈയ്യിനാൽ പിടിച്ച് മെല്ലെ ഹാളിലേക്ക് നടന്നു….

ഹാളിലേക്ക് കടന്നിട്ടില്ല അപ്പോഴേക്കും….

ഇതാരാ എൻ്റെ സൽപുത്രനോ… നീയെന്തിനാണിവിടെ വന്നത് നീയല്ലേ. ഓടിപ്പോയവൻ..

. ഇങ്ങനൊരു കാര്യം സംഭവിച്ചെന്നറിഞ്ഞു അതൊന്ന് നേരിട്ട് കാണാനാണ് വന്നത് ‘

ഇനിയും മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ … ഞാനും മെല്ലെ സംസാരിക്കാൻ തുടങ്ങി ….

”അതല്ലേലും എനിക്കറിയാമല്ലോ .. അല്ലാതെ പുത്ര സ്നേഹമൊന്നും ഉണ്ടായിട്ടല്ലാല്ലേ അല്ലേ ..

നിന്നോടാരാണ് പറഞ്ഞത് നന്ദുവേ ഇങ്ങട്ടേക്ക് വരാൻ… പറഞ്ഞത്

”എങ്ങോട്ട് വരാൻ..

ഈ വീട്ടിലേക്ക് വരാൻ..

ഞാനിവിടെ വന്നതിന് നിങ്ങൾക്കെന്താണ് നിങ്ങളുടെ വീടാണോ ഇത്?

”അതിന് നമ്മൾ തമ്മിലെന്ത് ബന്ധമാണുള്ളത്..
ഞാനെങ്ങോട്ട് പോകുന്നു ,എവിടെ പോകുന്നുന്നെക്കെ അന്വേഷിക്കാൻ നിങ്ങളാരാണ്…

ടാ….. തർക്കുത്തരം പറയുന്നോ…. നിനക്കോർമ്മയില്ലേ പഴയ കാര്യങ്ങളൊക്കെ…

”എന്ത് കാര്യങ്ങൾ….

എല്ലാം മറന്ന് പോയോ

”എന്താണതിന് മറയ്ക്കാനായി ഉള്ളത്…

”നിങ്ങളെന്തിനാണിപ്പോൾ ഇവിടേക്ക് വന്നത്.

ഒരു അമ്മേ നേം പെങ്ങളേം തിരച്ചറിവില്ലാത്തവൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു ..അപ്പോൾ അവനെ കാണാതിരിക്കുന്നതെങ്ങനെ ?

” അതിന് നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നത്. .. കണ്ണാടി നോക്കി സ്വയം പറഞ്ഞാൽ പോരെ

….അത് ശരിയാ … ഇപ്പോഴാണ് ശരിക്കും ഞാനും കാണുന്നത്… എന്നാലും നിങ്ങളാണ് ആ വ്യക്തിയെന്ന് ആരുമെന്നോട് പറഞ്ഞില്ലായിരുന്നു……

ടാ സൂക്ഷിച്ച് സംസാരിച്ചോ ഞാൻ നിൻ്റെ അച്ഛനാണ് ആനന്ദേ ….

” എന്ത് സൂക്ഷിക്കാൻ… ആരുടെ അച്ഛൻ ‘? നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് …

പെട്ടന്ന് തന്നെ തലയിൽ നിന്നും വേദന വരുവാൻ തുടങ്ങി .. അറിയാതെ വീഴാൻ പോയ എന്നെ ആരോ പെട്ടന്ന് താങ്ങുകയും ചെയ്തു ..

നന്ദൂട്ടാ … ഇനി മതി തലയിൽ നിന്ന് വല്ലാതെ ചോര വരുന്നുണ്ട് …

‘ അനൂ എന്താ നീ പറഞ്ഞത് ചോരയോ.. :

അപ്പോൾ തന്നെ ഞാൻ കണ്ണ് കൊണ്ട് അനുവിനോട് പറയരുതെന്ന് വളരെ പതുക്കെ പറഞ്ഞു….

ആര് കേൾക്കാൻ ആരോട് പറയാൻ…..
അമ്മേ നന്ദൂട്ടൻ്റെ തലയിൽ നിന്നും ചോരയിണ്ട് വരുന്നു… അതും പറഞ്ഞ് ചെറിയമ്മയെയും അച്ചനെയും നോക്കാതെ എൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് എൻ്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി..

” ടീ നിൽക്കവിടെ എന്നും പറഞ്ഞ് .. എൻ്റെ അച്ചൻ അനുവിൻ്റെ കൈയ്യിൽ പിടിച്ചു…

അതോടെ അനുവിൻ്റെ മട്ടും ഭാവവും മാറാൻ തുടങ്ങി ….

Leave a Reply

Your email address will not be published. Required fields are marked *