അനാഥനെന്ന അനശ്വരമായ ആനന്ദം – 3 2

അപ്പോൾ നാണംക്കൊണ്ടോ ദേഷ്യം കൊണ്ടോ അവളുടെ മുഖം
ചുവന്നിട്ടുണ്ടായിരുന്നു..

ഞാൻ നോക്കുന്നത് കണ്ടതിനാൽ കൈമടക്കി തലയിൽ അടിക്കുന്നത് പോലെ കാണിച്ചിട്ട് എൻ്റെ വലം കൈ അവളുടെ ഇടം കൈയ്യിനാൽ പിടിച്ച് മെല്ലെ ഹാളിലേക്ക് നടന്നു….

ഹാളിലേക്ക് കടന്നിട്ടില്ല അപ്പോഴേക്കും….

ഇതാരാ എൻ്റെ സൽപുത്രനോ… നീയെന്തിനാണിവിടെ വന്നത് നീയല്ലേ. ഓടിപ്പോയവൻ..

. ഇങ്ങനൊരു കാര്യം സംഭവിച്ചെന്നറിഞ്ഞു അതൊന്ന് നേരിട്ട് കാണാനാണ് വന്നത് ‘

ഇനിയും മിണ്ടാതിരിക്കുന്നതിൽ അർത്ഥമില്ലാത്തതിനാൽ … ഞാനും മെല്ലെ സംസാരിക്കാൻ തുടങ്ങി ….

”അതല്ലേലും എനിക്കറിയാമല്ലോ .. അല്ലാതെ പുത്ര സ്നേഹമൊന്നും ഉണ്ടായിട്ടല്ലാല്ലേ അല്ലേ ..

നിന്നോടാരാണ് പറഞ്ഞത് നന്ദുവേ ഇങ്ങട്ടേക്ക് വരാൻ… പറഞ്ഞത്

”എങ്ങോട്ട് വരാൻ..

ഈ വീട്ടിലേക്ക് വരാൻ..

ഞാനിവിടെ വന്നതിന് നിങ്ങൾക്കെന്താണ് നിങ്ങളുടെ വീടാണോ ഇത്?

”അതിന് നമ്മൾ തമ്മിലെന്ത് ബന്ധമാണുള്ളത്..
ഞാനെങ്ങോട്ട് പോകുന്നു ,എവിടെ പോകുന്നുന്നെക്കെ അന്വേഷിക്കാൻ നിങ്ങളാരാണ്…

ടാ….. തർക്കുത്തരം പറയുന്നോ…. നിനക്കോർമ്മയില്ലേ പഴയ കാര്യങ്ങളൊക്കെ…

”എന്ത് കാര്യങ്ങൾ….

എല്ലാം മറന്ന് പോയോ

”എന്താണതിന് മറയ്ക്കാനായി ഉള്ളത്…

”നിങ്ങളെന്തിനാണിപ്പോൾ ഇവിടേക്ക് വന്നത്.

ഒരു അമ്മേ നേം പെങ്ങളേം തിരച്ചറിവില്ലാത്തവൻ വന്നിട്ടുണ്ടെന്ന് അറിഞ്ഞു ..അപ്പോൾ അവനെ കാണാതിരിക്കുന്നതെങ്ങനെ ?

” അതിന് നിങ്ങളെന്തിനാണ് ഇങ്ങോട്ട് വന്നത്. .. കണ്ണാടി നോക്കി സ്വയം പറഞ്ഞാൽ പോരെ

….അത് ശരിയാ … ഇപ്പോഴാണ് ശരിക്കും ഞാനും കാണുന്നത്… എന്നാലും നിങ്ങളാണ് ആ വ്യക്തിയെന്ന് ആരുമെന്നോട് പറഞ്ഞില്ലായിരുന്നു……

ടാ സൂക്ഷിച്ച് സംസാരിച്ചോ ഞാൻ നിൻ്റെ അച്ഛനാണ് ആനന്ദേ ….

” എന്ത് സൂക്ഷിക്കാൻ… ആരുടെ അച്ഛൻ ‘? നമ്മൾ തമ്മിൽ എന്ത് ബന്ധമാണുള്ളത് …

പെട്ടന്ന് തന്നെ തലയിൽ നിന്നും വേദന വരുവാൻ തുടങ്ങി .. അറിയാതെ വീഴാൻ പോയ എന്നെ ആരോ പെട്ടന്ന് താങ്ങുകയും ചെയ്തു ..

നന്ദൂട്ടാ … ഇനി മതി തലയിൽ നിന്ന് വല്ലാതെ ചോര വരുന്നുണ്ട് …

‘ അനൂ എന്താ നീ പറഞ്ഞത് ചോരയോ.. :

അപ്പോൾ തന്നെ ഞാൻ കണ്ണ് കൊണ്ട് അനുവിനോട് പറയരുതെന്ന് വളരെ പതുക്കെ പറഞ്ഞു….

ആര് കേൾക്കാൻ ആരോട് പറയാൻ…..
അമ്മേ നന്ദൂട്ടൻ്റെ തലയിൽ നിന്നും ചോരയിണ്ട് വരുന്നു… അതും പറഞ്ഞ് ചെറിയമ്മയെയും അച്ചനെയും നോക്കാതെ എൻ്റെ കൈയ്യും പിടിച്ച് അകത്തേക്ക് എൻ്റെ റൂമിലേക്ക് നടക്കാൻ തുടങ്ങി..

” ടീ നിൽക്കവിടെ എന്നും പറഞ്ഞ് .. എൻ്റെ അച്ചൻ അനുവിൻ്റെ കൈയ്യിൽ പിടിച്ചു…

അതോടെ അനുവിൻ്റെ മട്ടും ഭാവവും മാറാൻ തുടങ്ങി ….

ടോ …എന്നെ ഡീ ന്നൊക്കെ വിളിക്കാനും കൈയിൽ കയറി പിടിക്കാനുമൊക്കെ വേറെ ആളുണ്ട് ….

ഒരു പ്രാവശ്യം ഞാൻ ക്ഷമിക്കും ഇനിയും ഇത് പോലെ സംഭവിച്ചാൽ ചെരുപ്പ് കൊണ്ടായിരിക്കും പ്രതികരിക്കുക എന്നും കൂടി പറഞ്ഞ് ഒളി കണ്ണാലെ എന്നെ നോക്കി….

അതോടൊപ്പം അച്ചൻ്റെ കൈ താനെ അനുവിൽ നിന്നും പിടി വിടുകയും ചെയ്തിട്ടുണ്ടായിരുന്നു….

ഒരു വേള എനിക്കൊരു ഗ്രീൻ സിഗ്നലാണോ അത് .. ഹേയ് ആയിരിക്കില്ല… വെർതെ പറയുന്നതായിരിക്കുമെന്ന് ഞാൻ എന്നെ തന്നെ വിശ്വസിപ്പിച്ചു…

അല്ലെങ്കിൽ ഇനിയും ഞാനിടങ്ങാറാക്കിയാൽ എന്നെ ചെരിപ്പ് കൊണ്ട് അടിക്കുമെന്നുള്ള ധ്യനിയും അടങ്ങിയിട്ട് പറയുന്നതാണോന്നും കൂടി ശങ്കിച്ചു……

അമ്മേ അയാളോട് ഇവിടെ നിന്ന് പോകാൻ പറയമ്മേ…

വളരെ ശാന്തതയോടും എന്നാൽ ദ്യഡതയോട്. കൂടിയുമാണ് അനു അപ്പോൾ സംസാരിച്ചത്….

ഇതേപോലെ ആദ്യമായിട്ടാണ് വീട്ടിൽ വരുന്ന ഒരാളോട് അനു സംസാരിക്കുന്നത് അതിൻ്റെ ഒരു അമ്പരപ്പ് ചെറിയമ്മയിൽ നിന്നും ഉണ്ടാക്ന്നത് ഞങ്ങൾ വളരെ വ്യക്തമായ് കേട്ടു…..

‘ മോളേ എന്തായിത് എന്ന് ചോദിക്കുമ്പോഴേക്കും അമ്മ ഇതിലിടപെടരുതെന്ന് അനു പറയലും കഴിഞ്ഞിരുന്നു..

അപ്പോയേക്കും ടാ.. ആനന്ദേ നീയിതൊക്കെ ഓർത്തു വെച്ചോ ..
ഒരിക്കൽ നിന്നെ ഞാൻ എൻ്റെ കാലിനടിയിൽ കിടത്തും അത് പോലെ ദേ ഇവളെയും ന്ന് പറഞ്ഞ് അനുവിനെ ചൂണ്ടി കാണിച്ചു ….

Leave a Reply

Your email address will not be published. Required fields are marked *