അനാഥനെന്ന അനശ്വരമായ ആനന്ദം – 3

ഇതാണ് രക്തത്തിന് രക്തത്തെ തിരിച്ചറിയുന്ന അസുലഭ നിമിഷം…

അല്ല മുത്തശ്ശാ മുത്തശ്ശി ഞാനങ്ങോട്ട് കയറിക്കോട്ടെ എന്നിട്ട് പോരെ ബാക്കിയെല്ലാമെന്ന് പറഞ്ഞ് രണ്ടു പേരെയും കൈയും പിടിച്ചു അകത്തേക്ക് നടന്നു…

ഇനിയും ഞാനങ്ങനെ നിന്ന് കൊടുത്താൽ എല്ലാരും കരഞ്ഞ് ഒരു വഴിക്കാവും എന്തിനാ വെറുതെ….

ഇതിലൊന്നും പെടാതെ കണ്ണിൽ വെള്ളവും നിറച്ച് ഒരാൾ എന്നെ തന്നെ നോക്കി നിൽക്കുന്ന കണ്ടതും അറിയാതെ ഞാനുമയാളെ തന്നെ നോക്കി നിന്ന് പോയ്..

ആ കരിമഷിയെഴുതിയ മാൻപേട പോലുള്ള കാപ്പി കണ്ണുകളെക്കണ്ടതും എൻ്റെ കാലുകൾ ഞാൻ പോലുമറിയാതെ അവളയും ലക്ഷ്യംവെച്ച് കൊണ്ട് നടന്നു..

എൻ്റെ ചുണ്ടിൽ നിന്നുമറിയാതെ അനശ്യര എന്ന പേര് വന്നു…..

വട്ട മുഖത്തിന് അനിവാര്യമായ ഉണ്ട കണ്ണുകൾ. അൽപ്പം നീളം കൂടുതലുള്ള പുരികം.. മൂക്കിൻ തുമ്പിലായൊരു മൂക്കുത്തിയും ഇളം റോസ് നിറത്തിലുള്ള ചുണ്ടും ചിരിക്കുമ്പോൾ വിരിയുന്ന നുണക്കുഴി കവിളുകളും അൽപ്പം പുറത്തേക്കായ് തെറിച്ചു നിൽക്കുന്ന മാമ്പഴകുന്നുകളും എല്ലാം കൊണ്ടും ഒരു നാഗ സുന്ദരി സ്റ്റൈൽ.. അവളുടെ കണ്ണുകളുടെ വശ്യതയിൽ ഒരു നിമിഷം ഞാനെന്നേ തന്നെ മറന്നു വെന്നതാണ് പരമാർത്ഥം…

” ഹ അപ്പോൾ നിനക്കവളെ ഇപ്പോഴുമോർമ്മയുണ്ടോ ”
അതിന് മറന്നിട്ട് വേണ്ടേ ഞാനവളെ ഓർക്കാൻ. ആ കണ്ണുകളുടെ വശ്യത ഇത്രകാലവും എൻ്റെ മനസിൻ്റെയുള്ളിൽ മുത്തു ചെപ്പിൽ അടച്ചു വച്ചതല്ലേ.. ചെറിയമ്മേ…

” എന്താ നീ പറഞ്ഞത് ”

ഒന്നുമില്ലേ ഞാനൊന്നും പറഞ്ഞിട്ടില്ല…

ഹും എന്തോ പറഞ്ഞത് പോലെ തോന്നി …

”ങും നടക്കട്ടെ ന്നാ നീ പോയ് കുളിക്കാൻ നോക്ക് കുളിക്കുമ്പോഴേക്കും നിനക്കിടാനുള്ള ഡ്രസ്സും കൊണ്ട് അനുവങ്ങ് വരും ”

‘ ഇല്ലേ ഞാനങ്ങും കൊണ്ടു കൊടുക്കില്ല അവൻ്റെ ‘ ഡ്രസ്സ്… വേണെമെങ്കിൽ അവൻ തന്നെ കൊണ്ടു പോകട്ടെ…

പ്രതീക്ഷിക്കാതെ അനുവത് എൻ്റെ മുഖത്ത് നോക്കി ചെറിയമ്മയോട് പറഞ്ഞപ്പോൾ… ഞാനറിയുന്ന അനുവും ഇപ്പോൾ കാണുന്ന അനുവും തമ്മിൽ വളരെയേറെ വിത്യാസമുണ്ടെന്ന് അവളുടെ വാക്കുകളിൽ നിന്നും എനിക്ക് മനസ്സിലായിരുന്നു..

” ഉറപ്പാണല്ലോ അല്ലെ പിന്നെ മാറ്റി പറയരുത് ”

അല്ല നിങ്ങളെന്താ പറയുന്നത് ഒന്നും മനസ്സിലാകുന്നില്ല ആ ഡ്രസ്സിംഗ് തന്നേക്ക് ഞാൻ തന്നെ കൊണ്ട് പോയ്ക്കോളാം.

” അനു നീയെന്ത് പറയുന്നു”

‘ ഓഹ്.. ഈ അമ്മേനെ.. ടാ ചെക്കാ നീ പോയ് കുളിക്കാൻ നോക്ക് നിൻ്റെ ഡ്രസ്സ് ഞാൻ കൊണ്ടു വരാം’

ഓഹ് അങ്ങനെയെങ്കിൽ അങ്ങനെ

ന്നിട്ട് നീ പോയ് നിൻ്റെ ചെക്കന് കുറച്ച് ചോറെടുത്ത് വെക്ക് അനൂ… വല്ലാതെ വിശക്കുന്നു.

‘ നിൻ്റെ ചെക്കനോ ഏതർത്ഥത്തിൽ ‘

നീയല്ലെ ഇപ്പോൾ പറഞ്ഞത് ..

‘അത് ഞാനറിയാതെ വായിൽ വന്നത് .

നീയെന്ത് അറിയാതെയാണെങ്കിലും ടാ… ന്നും ചെക്കാന്നും എന്നെ വിളിക്കരുത്..

ഒന്നുകിൽ നന്ദുവെന്നോ ആനന്ദന്നോ വിളിക്കാം കേട്ടല്ലോ നീ….

അതും പറഞ്ഞ് ചെറിയമ്മയെ നോക്കി ..ചെറിയമ്മ നടക്കട്ടെയെന്ന് പറഞ്ഞു അടുക്കളയിലോട്ട് ഒരു ചിരിയും തന്ന് പോയ്.

ഞാനിങ്ങ് കുളിക്കാൻ വരാനും..

‘ ഹ് മും കേട്ട്വ… വന്ന് കയറിയില്ല അതിന് മുന്നേ ഭരിക്കാൻ തുടങ്ങി അഹങ്കരന്നല്ലാതെ എന്താ പറയുക. അതും എൻ്റെ വീട്ടിൽ വന്നിട്ട് ..ഒരു വീടിനും നാട്ടിനും കൊള്ളാത്തവൻ… ഞങ്ങളുടെ സമാധാനം കൂടി നശിപ്പിക്കാനായി വന്നവൻ… സ്വന്തം അമ്മയുടെ അടിവസ്തം വരെ എടുത്തു വച്ച ബാസ്റ്റേർഡ് ഇവനയൊക്കെ എങ്ങനെയാണ് അമ്മ ഈ വീട്ടിലേക്ക് കൊണ്ട് വന്നത്….. ‘

ഹ ഹ ഹ അത് നീ പറഞ്ഞത് പച്ച പരമാർത്ഥം…… ഞാനിവിടെ സ്ഥിര താമസത്തിന് വന്നതൊന്നുമല്ല കഴിയുന്നതും വേഗം തന്നെ ഞാനങ്ങ് പോയ്ക്കോളാം .. അത് വരെ മാത്രം എന്നെ സഹിച്ചാൽ മതി…

പിന്നെ ഞാൻ വലിഞ്ഞ് കേറി വന്നവനല്ല. നിൻ്റെ അമ്മയുടെ നിർബന്ധം കാരണം കൊണ്ട് മാത്രമാണ് ഇവിടേക്ക് വന്നത് .ഇഷ്ടമുണ്ടായിട്ടല്ല .

പിന്നയൊരു പഴയ കാല ഓർമ്മകൾ മനസ്സിലെവിടെയോ ഉണ്ടായി പോയ് അത് കൊണ്ട് മാത്രമാണ്… ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണം’

‘ ഞാനങ്ങനെയൊന്നുമല്ല നന്ദൂട്ടാ.. ഉദ്ദേശിച്ചത്… ഞാൻ … പെട്ടന്ന്.. ആ ഒരു ദേശ്യത്തിൽ…’
നിങ്ങൾക്കൊക്കെ ദേഷ്യം വന്നാൽ എന്തും ചെയ്യാം എന്തും പ്രവർത്തിക്കാമെന്നല്ലേ..

ഹേയ് അതൊന്നും പ്രശ്നമല്ല അല്ലെങ്കിലും ആരെയും ഭരിക്കാനോ കാണുവാനോ വന്നതല്ല ഈ ബാസ്റ്റേർഡ്… ചെറിയമ്മയുടെ നിർബന്ധം കാരണം മാത്രമാണ് വന്നത്…ന്നും പറഞ്ഞ്

ചെറിയമ്മ എനിക്കായ് വാങ്ങിയ ഡ്രസ്സും കൊണ്ട് കുളിക്കാനായ് പോയ്… ഉള്ളിൽ കരഞ്ഞും പുറമേ ചിരിച്ചും കൊണ്ട് …

സത്യത്തിൽ അവളുടെ വായിൽ നിന്ന് വാക്കുകൾ കേട്ടത് കാരണം ഞാനങ്ങു ഇല്ലാണ്ടായ ഒരു ഫീൽ …

എന്തൊക്കെയാണേലും ചെറിയമ്മ കഴിഞ്ഞാൽ. അവളാണെൻ്റെ ലോകം മൊത്തം കാരണം അത്രയ്ക്കിഷ്ടമാണെനിക്ക് …

അവളുടെ എന്തൊക്കെയോ ഓർമകൾ മനസ്സിലുള്ളത് കൊണ്ടാണ്..

എനിക്കായ് ജനിച്ചവൾ.. എൻ്റെ മാത്രം.

ചെറിയമ്മ വരുമ്പോൾ പറഞ്ഞിരുന്നു.. ”അനുവിൻ്റെയും നിൻ്റെയും കല്യാണം കഴിപ്പിച്ചിട്ട് വേണം നിൻ്റെമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ…”

ൻ്റെ ചെറിയമ്മെ ഇതും പറഞ്ഞ് ൻ്റെ അനുൻ്റടുത്ത് ചെല്ലല്ലെ ചിലപ്പോൾ ചെരുപ്പു കൊണ്ടായിരിക്കും അവളന്നോട് ഉത്തരം പറയുക..

ഓരോ പഴയ കാല വാക്കും തപ്പിപ്പിടിച്ച് ഇറങ്ങിരിക്കുകയാ… കല്യാണം കഴിപ്പിക്കാൻ…

” അല്ല ൻ്റെ അനുവോ…. മോനെ അനൂൻ്റെ പേര് പറയുമ്പോളൊക്കെ നിൻ്റെ മുഖത്ത് വിരിയുന്ന ചിരിയും മറ്റും എനിക്കാദ്യമേ അറിയാം മോനെ…

അത് കൊണ്ട് മാത്രമല്ല ചെറുപ്പത്തിലെ ഞങ്ങൾ തീരുമാനിച്ച കാര്യവുമാണ് … അതിനിനി നിങ്ങളുടെ സമ്മതമൊന്നും എനിക്ക് വേണ്ട”

ആ ഒരു ദൈര്യത്തില ഞാനിന്നവളോട് അങ്ങനെ യൊക്കെ സംസാരിച്ചത് … ഇനി വേണ്ട എത്രയും പെട്ടന്ന് തന്നെ ഇവിടുന്ന് പോകണം.. ഞാൻ കാരണം .. മറ്റുള്ളവർ ബുദ്ധിമുട്ടേണ്ട..

കുളിയും കഴിഞ്ഞ് മെല്ലെ താഴേക്ക് വന്നു …
അപ്പോഴുണ്ട് എല്ലാവരും മേശയ്ക്ക് ചുറ്റും ഇരുന്ന് സംസാരിക്കുന്നു..

ഹ എൻ്റെ വിഷയം തന്നെയാണല്ലോ അവര് സംസാരിക്കുന്നത് .

എന്താ മുത്തശ്ശാ .. മുത്തശ്ശി ഇങ്ങള് ഭക്ഷണം കഴിക്കാത്തത്..

‘” ഞങ്ങള് നിന്നെയും കാത്തിരുന്നതാ … നീയും ഇരിക്കിവിടെ ….

അല്ല സ്മിതേ നീ എല്ലാരെയും വിളിച്ചു പറഞ്ഞോ .. ഇവന കണ്ട്കിട്ടിയ വിവരം ..

ഇല്ലച്ചാ …

”’ ന്നാ എല്ലാരയും വിളിച്ചു പറഞ്ഞോളൂ”

ചെറിയമ്മേ വേണ്ട ആരെയും വിളിച്ച് പറയണ്ട…

ഇനിയും വയ്യ എനിക്ക് അത്രയ്ക്കും ഞാനനുഭവിച്ചു ഇനി മതി.. ഈയൊരു രണ്ട് ദിവസം മാത്രമാണ് ഞാനിവിടെ ഉണ്ടാവുക അത് കഴിഞ്ഞാൽ ഞാനുമിവിടം വിട്ട് പോകും.. പിന്നെ ഞാനും നിങ്ങളുമൊന്നും ജീവിതത്തിൽ കാണാതിരിക്കാൻ ശ്രമിക്കും..

” എവിടെ പോകാൻ… ന്നിട്ട് നീയെങ്ങനെ ജീവിക്കും …

Leave a Reply

Your email address will not be published. Required fields are marked *