ഞാൻ നിങ്ങളുടെ ആരുമല്ലാ… നമ്മൾ തമ്മിൽ ഒരു ബന്ധവുമില്ലാ ചെറിയമ്മേന്നും പറഞ്ഞ് നാക്കെടുത്തില്ല.. ദൈവമേ.. ചതിച്ചല്ലോ നീ…
‘ അപ്പോൾ നന്ദൂട്ടാ വാ ‘
ഇല്ലാ… ന്ന് പറയലും പിന്നെയും കിട്ടി അതേപോലെ..
പിന്നെയതാ ചറപറാന്ന് പറഞ്ഞ് മുഖത്തും നെഞ്ചത്തുമൊക്കെ അടി കിട്ടലും അതോടൊപ്പം തന്നെ എന്നെയും കെട്ടിപ്പിടിച്ചു കരയലും…
ചെറിയമ്മെ പ്ലീസ് കരയല്ലേ ആളുകളൊക്കെ ശ്രന്ദിക്കുന്നു.
‘ അതിന് നിനക്കെന്ത ‘ന്നും പറഞ്ഞ് ഞാനെൻ്റ മോനെ കെട്ടി പിടിക്കുന്നതിന്ന് മറ്റുള്ളവർക്കന്താ കാര്യംന്ന് പറഞ്ഞ് ചെറിയമ്മ നേരെ നിന്നു.
എന്നാ ശരി ചെറിയമ്മേ.. ഞാൻ പോകട്ടെ. സന്തോഷമായി.ചെറിയൊരു ആഗ്രഹമുണ്ടായിരുന്നു എനിക്ക് നിങ്ങളയൊക്കെ കാണണമെന്നുള്ള … ഇപ്പോൾ എനിക്കും സന്തോഷമായി നിങ്ങൾക്കും സന്തോഷമായന്നും പറഞ്ഞ് തിരിഞ്ഞ് നടക്കലും.. പിന്നെയും കിട്ടി ഒന്നു കൂടെ..
‘ നിന്നെ എത്ര കാലമായെന്നോ ഞാൻ അന്വേഷിക്കുന്നു.. എവിടെയായിരുന്നു മോനെ ഇത്രനാളും ‘
അതിവിടെ പ്രസക്തിയില്ലാത്തതാണ്..എന്ന എന്തിനാ അന്യേഷിക്കുന്നത്..
അതിന് ഞാൻ പറഞ്ഞിനോ നിങ്ങളോട് എന്ന അന്യേഷിക്കുവാൻ എന്നും പറഞ്ഞ് ഞാൻ മെല്ലെ അവരുടെ കൈയും കുടഞ്ഞ് മുന്നോട്ട് നടന്നു….
ഇനിയും നിന്നാൽ ചിലപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞന്നും വരാം.ചിലപ്പോൾ ഞാൻ കാരണം ചെറിയമ്മ കൂടി വിശമിപ്പിക്കാൻ ഇടവരരുത്. എന്ന ചിന്ത കൂടി ഉള്ളതിനാലും…
അല്ല ഇതെന്താ സംഭവം ഞാനെന്താ പിറകോട്ട് പോകുന്നത്.. നോക്കുമ്പോഴുണ്ട്.. ചെറിയമ്മ എന്നെയും വലിച്ച് കൊണ്ട് പോകുന്നു..
ചെറിയമ്മേ പ്ലീസ്… എന്നെ എൻ്റെ പാട് നോക്കി വിട്ടൂടെ…. കൈയിൽ നിന്നും വിടുന്നുണ്ടോ ..
എവിടെ ഒരു റെസ്പോപോൺസും ഇല്ല.
അവസാനം ഒരു ഹ്യൂണ്ടായി ക്രേറ്റ 17,18 മോഡലിന് മുന്നിലായ് നിന്ന് കാർ അൺലോക്കാക്കി കയറാൻ പറഞ്ഞു.
‘ഇല്ലെങ്കിലോ ‘ ന്ന് പറയലും പിന്നെയും കിട്ടി ഒരടാറു സാധനം.
പിന്നെ ചോദ്യവുമില്ല വർത്തമാനവുമില്ല അടങ്ങി നല്ല കുട്ടിയായ് കാറിലിരുന്നു.. “ഹല്ല പിന്നെ കളി നമ്മളോടാ….
കുറച്ച് മുന്നോട്ട് പോയപ്പോൾ ഒരു ബാർബർ ഷോപ്പിൻ്റെ മുന്നിൽ നിർത്തി.ന്നിട്ട് എന്നോട് മുടിയും താടിയുമൊക്കെ ഒപ്പിക്കാൻ പറഞ്ഞിട്ട്.. ചെറിയമ്മ മുന്നിൽ കണ്ട അനശ്വര റെഡിമെയ്ഡ് ഷോപ്പിൽ കയറി.അതവരുടെ തന്നെ ഷോപ്പാണ് ..
മുടിയും താടിയും ഒപ്പിച്ചപ്പോയാണ് എന്നെ തന്നെ നോക്കിയത്.. നല്ലൊരു മെനെയൊക്കെ ഉണ്ട് ഇപ്പോൾ കാണുവാൻ…
ഞാനൊട്ടും തന്നെ പ്രതീക്ഷിക്കാത്തതൊക്കെയും നടക്കുന്നുണ്ട് ചിലപ്പോൾ നല്ലതിനായിരിക്കാം എങ്കിലും അധികമൊന്നും ആഹ്ലാദിക്കാനും പറ്റില്ല .
ഞാനെന്ന മുഖത്തിന് കണ്ണാടി ആവശ്യമില്ല .
എല്ലാം കഴിഞ്ഞ് വരുമ്പോളുണ്ട് നാലോ അഞ്ചോ കവറും കാറിൽ വെച്ച് ബാർബർ ഷോപ്പിലേക്ക് നടന്ന് വരുന്ന ചെറിയമ്മയെ…
ഹൻ്റമ്മച്ചീ ….ഇതെന്ന കാണുന്നേന്നും ചോദിച്ച് എന്നേ തന്നെ നോക്കി നിൽക്കുന്ന ചെറിയമ്മ.. ആ കണ്ണുകളിലൊരു ആശ്ചര്യവും തിളക്കവുമുണ്ടിപ്പോൾ..
.. ന്നിട്ട് ഒരു പറച്ചിലും എന്നും ഇതേപോലെ കണ്ടിട്ടില്ലെങ്കിൽ നിൻ്റെ മുഖത്തിൻ്റെ ഷെയ്പ്പ് ഞാൻ മാറ്റൂന്നും പറഞ്ഞ് ബാർബർ ഷോപ്പിലേക്ക് പൈസ കൊടുക്കാനായി കയറുമ്പോൾ ഞാൻ പറഞ്ഞു പൈസയൊക്കെ ഞാൻ കൊടുത്തിട്ടുണ്ടെന്നും പറഞ്ഞതും..
ഒരു നോട്ടം .. സത്യം പറഞ്ഞാൽ ആ നോട്ടത്തിൽ ഒന്നു പതറിയെങ്കിലും ആ പതർച്ച മുഖത്ത് വരാതെ ഒന്ന് ചിരിച്ചു കൊടുത്തു.
അതേ സമയം തന്നെ ചെറിയമ്മയെ ഒരു കള്ള് കുടിയൻ വന്ന് അറിയാത്ത രീതിയിൽ ഒന്ന് ശരീരത്ത് മുട്ടാൻ തുടങ്ങി ..പിന്നെയും അതേപോലെ തട്ടാൻ നോക്കുമ്പോഴേക്കും ഞാനവനെ പിടിച്ച് രണ്ടെണ്ണം പൊട്ടിക്കുകയും ഊരയ്കിട്ട് ഒരു ചവിട്ടും കൊടുത്തിട്ട് ഇനിയൻ്റെ ചെറിയമ്മയെപ്പോലെ ആരുടെയും ദേഹത്ത് അനാവശ്യമായ് നിൻ്റെകൈ പൊങ്ങരുതെന്നും പറഞ്ഞ് അവൻ്റെ വലത്കൈയ്യങ്ങ് ഒടിച്ച് കളഞ്ഞു…. എന്താ എന്നറിഞ്ഞൂട ദേഷ്യം മൂക്കിൽ തുമ്പത്താ ഇപ്പോൾ-..
അവനെ ന്യായികരിക്കാനായ് വന്ന മറ്റൊരുത്തനെ ചുമരോട് കൂട്ടി പിടിച്ച് ചെള്ളയ്ക്കൊന്നു കൊടുക്കുകയും ചെയ്തു…
