അനിവാര്യം

ഈ വിവരം അപ്പോൾ തന്നെ ഞാൻ ഫോണിൽ വിളിച്ചു സമീറിനെ അറിയിച്ചു, പക്ഷെ സമീർ വളരെ എളുപ്പത്തിൽ തന്നെ അതിനൊരു പോംവഴി കണ്ടെത്തി, നമുക്ക് മുംതാസിനെയും ഒപ്പം കൂട്ടാം, അപ്പൊ കുഴപ്പമില്ലല്ലോ ?

എനിക്കറിയില്ല!! എന്തായാലും,, ഒന്നൂടെ ഉമ്മയോട് ചോദിച്ചു നോകാം എന്ന് ഞാനും പറഞ്ഞു!!

ഞാൻ വീണ്ടും ഉമ്മയെ സമീപിച്ചു കാര്യം പറഞ്ഞു , മുംതാസ് കൂടെ ഉണ്ടാകും എന്ന് പറഞ്ഞത് കൊണ്ടാണോ, അല്ലെങ്കിൽ സമീറിന് ദേഷ്യം വരും എന്ന് വിചാരിച്ചിട്ടാണോ അതോ എൻ്റെ പ്രതീക്ഷയോടുള്ള മുഖഭാവം കണ്ടിട്ടാണോ എന്നറിയില്ല, ഉമ്മ അർദ്ധസമ്മതം മൂളി!!

ഉമ്മയുടെ പാതിസമ്മതം കിട്ടിയതും, ഞാൻ മനസ്സുകൊണ്ട് തുള്ളിച്ചാടി,, നന്ദിസൂചകമായി ഉമ്മയുടെ കവിളത്തു ഒരു മുത്തവും കൊടുത്തു നേരെ എൻ്റെ റൂമിലേക്ക് ഓടിപ്പോയി കതകടച്ചു വീണ്ടും സമീറിനെ വിളിച്ചു ആ സന്തോഷവാർത്ത അറിയിച്ചു!!

അന്നു രാത്രി കിടന്നുറങ്ങുമ്പോൾ എൻ്റെ മനസ്സ് വല്ലാത്ത പിരിമുറുക്കത്തിലായിരുന്നു, നാളെ എങ്ങനെ ഒരുങ്ങണം? ഏതു തരം വേഷമാവും സമീറിന് ഇഷ്ടപ്പെടുക? എന്തൊക്കെ സംസാരിക്കണം? എങ്ങനൊയൊക്കെ പെരുമാറണം? ഇങ്ങനെ ഒരുപാടു ചോദ്യങ്ങൾ എൻ്റെ മനസ്സ് എന്നോട് തന്നെ ചോദിച്ചു കൊണ്ടിരുന്നു, നാളെ എൻ്റെ ജീവിത പങ്കാളിയെ ആദ്യമായി നേരിൽ കാണാൻ പോകുന്ന ആഹ്‌ളാദം മൂത്തു എനിക്ക് ഉറക്കം തന്നെ വരുന്നുണ്ടായിരുന്നില്ല, (Yes!! I was over excited, I fall in love with him Emoji)

പിറ്റേ ദിവസം ഉച്ചതിരിഞ്ഞു 3 മണി കഴിയുമ്പോയേക്കും വീട്ടുമുറ്റത്ത്‌ ഒരു കാറ് വന്നു നിന്നു്, മുംതാസ് ഫ്രണ്ട് സീറ്റിൽ നിന്നും ഇറങ്ങി വരുമ്പോയേക്കും ഞാൻ കാറിനു അടുത്തു എത്തിയിരുന്നു, പിഞ്ഞിലെ ഡോർ തുറന്നു അകത്തു കയറാൻ പോയ എഞ്ഞെ മുംതാസ് തടഞ്ഞു, ഫ്രണ്ട് സീറ്റിൽ സമീറിൻറെ അടുത്തായിരിക്കാൻ ആവശ്യപ്പെട്ടു അവൾ സ്വയം പിന്നിലേക്കു മാറി.

“ഇനി ആമിയാണ് സമീറിൻറെ ഒപ്പം ഇരിക്കേണ്ടത്, അത് കഴിഞ്ഞാണ് ഞങ്ങളുടെ സ്ഥാനം” (മുംതാസിൻറെ വാക്കുകൾ) ശരിക്കും എനിക്കവളോട് വല്ലാത്ത ഇഷ്ടം തോന്നി, ഇങ്ങനെ ഒരു നാത്തൂനെ കിട്ടിയാൽ ആർക്കാണ് സ്നേഹം തോന്നാതിരിക്കുക?

ഞാൻ വണ്ടിയിൽ കയറി ഇരുന്നതും സമീറിൻറെ മുഖത്തേക്കു നോക്കി , സമീർ എൻ്റെ മുഖത്തേക്കും!! പക്ഷെ നാണവും, ഭയവും കാരണം ഞാൻ ഒന്നും മിണ്ടിയില്ല, ചിലപ്പോൾ മുംതാസ് അടുത്തുള്ളത് കൊണ്ടാകാം സമീറും ഒന്നും സംസാരിച്ചില്ല, പരസ്പരം വെറും പുഞ്ചിരികൾ മാത്രം കൈമാറി സമീർ വണ്ടി മുന്നോട്ടെടുത്തു. ആ AC യുടെ തണുപ്പിലും പരിഭ്രമം കാരണം എൻ്റെ കക്ഷത്തിലും, നെറ്റിത്തടത്തിലും വിയർപ്പു പൊടിയുന്നത് ഞാൻ തിരിച്ചറിയുന്നുണ്ടായിരുന്നു!!

ഞങ്ങൾ ആദ്യം ചെന്നത് ഒരു ഷോപ്പിംഗ് മാളിലേക്കായിരുന്നു, സമീർ എനിക്ക് കുറച്ചു വിലകൂടിയ ഡ്രെസ്സുകളും, ചെരുപ്പുകളും എല്ലാം വാങ്ങിത്തന്നു, അതിനുശേഷം ഒരു കോഫി കുടിയും കഴിഞ്ഞു ഞങ്ങൾ ഒരു സിനിമയ്ക്കും പോയി, ഇതുവരെ എല്ലാം നല്ല രീതിയിൽ തന്നെയാണ് പോയിക്കൊണ്ടിരിക്കുന്നത്, ഞാൻ വളരെ സന്തോഷവതിയും ആയിരുന്നു.

പക്ഷെ ഈ സമയത്തെല്ലാം, സമീർ എഞ്ഞിൽ നിന്നും ആവശ്യത്തിൽ കൂടുതൽ ശാരീരിക അകലം പാലിക്കുന്നതായി എനിക്ക് തോന്നിയിരുന്നു, ചില സന്ദർഭങ്ങളിൽ അബദ്ധത്തിൽ ഞാൻ സമീറിന്റെ ദേഹത്ത് സ്പർശിച്ചു പോയാൽ സമീർ ഒന്ന് നെട്ടിവിറച്ചു കൊണ്ട് എഞ്ഞെ നോക്കുന്നതും എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, അതുപോലെ സംസാരത്തിലും എഞ്ഞോട് അമിത വിനയവും,ബഹുമാനവും!! ഇതെല്ലാം ചിലപ്പോൾ മുംതാസ് ഒപ്പം ഉള്ളതുകൊണ്ടാകാം എന്ന് ഞാൻ ഊഹിച്ചു.

സിനിമ കഴിഞ്ഞതിനു ശേഷം ഡിന്നർ കൂടി കഴിച്ചിട്ടു പോകമെന്നു സമീർ അഭിപ്രായപ്പെട്ടു, ഞങ്ങൾക്കു കുറച്ചു സ്വകാര്യ നിമിഷങ്ങൾ കിട്ടിക്കോട്ടെ എന്ന് കരുതിത്തന്നെയാവാം മുംതാസ് ഡിന്നറിനു കൂടെ വരാതെ തനിച്ചു വീട്ടിലേക്കു മടങ്ങിയതും!!

അങ്ങനെ ആദ്യമായി ഞാനും സമീറും മാത്രം ഒന്നിച്ചുള്ള നിമിഷങ്ങൾ വന്നുചേർന്നു, ഭക്ഷണം ഓർഡർ ചെയ്തതിനു ശേഷം ഞങ്ങൾ പരസ്പരം കണ്ണുകളിൽ നോക്കി ഏതോ മായാലോകത്തെന്ന പോലെ കുറേ നേരം ഇരുന്നു, ആദ്യം സംസാരിച്ചു തുടങ്ങിയത് സമീർ തന്നെ ആയിരുന്നു!

“ആമി,, നീ വളരെ സുന്ദരിയാണ്, ഇപ്പോൾ നേരിട്ട് കണ്ടപ്പോൾ ഞാൻ ഫോട്ടോയിലും, സ്കൈപ്പ് കോളിലും കണ്ടതിനേക്കാളും സുന്ദരി,,,”

സമീറിൻറെ വായിൽ നിന്നും ഇത്രയും കേട്ടതും, ഞാൻ അങ്ങേരുടെ മുഖത്തു നോക്കാനാവാതെ നാണിച്ചു തലതാഴ്ത്തി ഇരുന്നു , എൻ്റെ ശരീരത്തിലെ എല്ലാ രോമങ്ങളും എഴുന്നേറ്റു നിന്നതുപോലെ എനിക്ക് തോന്നി ( ഭാവി ഭർത്താവിൽ നിന്നും ആദ്യമായി കേൾക്കുന്ന പ്രശംസയിൽ ഏതൊരു പെണ്ണും ഉല്ലസിക്കുന്നതിനേക്കാളും ഞാൻ മനസ്സുകൊണ്ട് ഉല്ലസിച്ചു).

പെട്ടെന്നെന്തോ ഓർത്തതുപോലെ സമീർ എഞോടു “please, excuse me” എന്ന് പറഞ്ഞുകൊണ്ട് പുറത്തേക്കുപോയി, അല്പസമയത്തിനകം തന്നെ അതുവരെ കാറിൽ എവിടെയോ ഒളിപ്പിച്ചു വച്ചിരുന്ന ഒരു കവറുമായി എഞടുക്കലേക്കു തിരിച്ചെത്തി, ആ കവറിൽ നിന്നും സമീർ ആദ്യം പുറത്തെടുത്തത് ഒരു ജ്വല്ലറിയുടെ ചെറിയ ബോക്സ് ആയിരുന്നു,അതിൽ കരുതിവെച്ച മോതിരം എൻ്റെ വിരലിൽ അണിയിക്കുമ്പോൾ എനിക്കെന്തോ സ്വർഗം കിട്ടിയ സന്തോഷമായിരുന്നു!!

വിരലുകൾ ഉയർത്തിപ്പിടിച്ചു ആ മോതിരത്തിൻ്റെ ഭംഗി ആസ്വദിച്ചുകൊണ്ടിരുന്ന എഞ്ഞോട് ” മോതിരം ഇഷ്ട്ടപ്പെട്ടോ?” എന്ന സമീറിൻറെ ചോദ്യത്തിന്, ഞാൻ ഇരു പുരികങ്ങളും മേല്പോട്ടുയർത്തി “ഒരുപാടു ഇഷ്ടപ്പെട്ടു” എന്ന് നിറ പുഞ്ചിരിയോടെ മറുപടി കൊടുത്തു.

സലീമിക്ക പറഞ്ഞരിന്നു, ആമിക്ക് ഈ മോതിരം ഉറപ്പായും ഇഷ്ടപ്പെടുമെന്നു, ഇത് അങ്ങേരുടെ സെലക്ഷനാ,,,

സമീർ എനിക്ക് ആദ്യമായി തരുന്ന ഗിഫ്റ്റ് മറ്റൊരാളുടെ സെലക്ഷൻ ആണെന്നറിഞ്ഞപ്പോൾ എനിക്ക് ചെറിയ രീതിയിൽ അനിഷ്ടം തോന്നി,, ചിലപ്പോൾ സമീറിൻറെ സെക്ഷൻസ് നല്ലതു അല്ലാത്തത് കൊണ്ട് ഏതെങ്കിലും ഫ്രണ്ട് സഹായിച്ചിട്ടുണ്ടാകാം, പക്ഷെ എഞ്ഞെ ഒരു പരിചയവും ഇല്ലാതെ തന്നെ എനിക്ക് ഈ മോതിരം ഇഷ്ടപ്പെടും എന്ന് പറയാൻ സലീമിക്ക ആരാ ??

മനസ്സിലെ വിമ്മിഷ്ടം പുറത്തു കാട്ടാതെ ഞാൻ സമീറിനോട് ചോദിച്ചു

ഞാൻ: അല്ല, ഈ സമീറിക്ക,, ?

സമീർ: ഏഹ്,,, നിനക്ക് സലീമിക്കയെ ഓർമയില്ലേ? ഞാൻ ഫോൺ ചെയ്യുമ്പോയൊക്കെ പറയാറില്ലേ?,,,

അപ്പോഴാണ് ഞാനും ആ പേര് ഓർക്കുന്നത്, സമീർ മുമ്പ് ഞാനുമായുള്ള ചില ഫോൺ കോളുകൾക്കിടയിൽ സലീമിക്കയുടെ പേര് പറഞ്ഞിരുന്നു,, രണ്ടുപേരും ഒന്നിച്ചാണ് താമസം എന്നൊക്കെ. പക്ഷെ സലീമിക്ക ആരാണെന്നു ഞാൻ ഓർക്കാത്തതിൽ സമീർ എന്തിനാണ് ഇത്ര പരവേശം കൊള്ളുന്നത് എന്ന് എനിക്ക് മനസ്സിലായില്ല! (പിഞ്ഞീടാണ് ഞാൻ മനസ്സിലാക്കിയത്, ഈ മോതിരം മാത്രമല്ല എഞ്ഞെപ്പോലും സെലക്ട് ചെയ്തത് സലീമിക്കയാണെന്നു).

Leave a Reply

Your email address will not be published. Required fields are marked *