അനിവാര്യം

അല്പം കഴിഞ്ഞു സമീർ ദേഷ്യം മാറാത്ത മുഖത്തോടെ എനിക്ക് ആ കവറിൽ നിന്നും മറ്റൊരു സമ്മാനം വച്ചു നീട്ടി, അത് ഒരു ലേറ്റസ്റ്റ് മോഡൽ iphone ആയിരുന്നു!

“ഇതാ,, നീ മറന്നുപോയ സലീമിക്ക, നിനക്ക് വേണ്ടി വാങ്ങിച്ചു തന്ന ഫോൺ” എന്ന് പറഞ്ഞു കൊണ്ട് അതെൻറെ കയ്യിലേക്ക് വച്ചു തന്നു!

സത്യം പറഞ്ഞാൽ, എനിക്ക് ഒരു പരിചയവുമില്ലാത്ത ഒരാളിൽ നിന്നുമുള്ള ഇത്രയും വില കൂടിയ സമ്മാനം ഉൾകൊള്ളാൻ അരോജകത്തം തോന്നിയെങ്കിലും, സമീറിനെ വീണ്ടും ദേഷ്യപ്പെടുത്തണ്ട എന്ന് കരുതി ഞാൻ ആ ഫോൺ മനസ്സില്ല മനസ്സോടെ കൈപറ്റി, അതോടൊപ്പം എനിക്കാ സലീമിക്കയോട് വല്ലാത്ത ദേഷ്യവും തോന്നി! നേരിട്ടല്ലെങ്കിലും സമീർ എഞൊടു ആദ്യമായി ദേഷ്യപ്പെടുന്നത് അയാൾ കാരണമാണെന്ന് ഓർത്തു ഞാൻ അയാളെ മനസ്സുകൊണ്ട് ശപിച്ചു !!

ഡിന്നർ കഴിഞ്ഞു എഞ്ഞെ വീട്ടിൽ തിരിച്ചാകും വരെ സമീറിൻറെ മുഖത്തു വല്യ തെളിച്ചമില്ലായിരുന്നു, എഞ്ഞോട് കൂടുതൽ സംസാരിച്ചുമില്ല! നമ്മുടെ ആദ്യത്തെ കൂടിക്കാഴ്ച തന്നെ ഇങ്ങനെ അവസാനിച്ചതിൽ എനിക്ക് നല്ല സങ്കടം തോന്നി! രാത്രി കിടന്നിട്ടു ഉറക്കം വരാതിരുന്നപ്പോൾ സമീറിനെ ഒന്ന് ഫോണിൽ വിളിച്ചാലോ എന്ന് പലവട്ടം ചിന്തിച്ചതാണ്, പക്ഷെ എന്തോ ധൈര്യം കിട്ടിയില്ല!!

അടുത്ത രണ്ടു ദിവസങ്ങൾ പെട്ടെന്ന് തന്നെ കടന്നുപോയി! അങ്ങനെ ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഞങ്ങളുടെ കല്യാണ ദിവസം വന്നെത്തി, നാടറിഞ്ഞുള്ള വളരെ ആഘോഷപൂർവ്വമായ കല്യാണം തന്നെ ആയിരുന്നു, ഇത്രയും വലിയ തറവാട്ടുകാരനും, പണക്കാരനും, സുമുഖനുമായ ഒരാളെ മാരനായി കിട്ടിയത് എൻ്റെ ഭാഗ്യമാണെന്ന് പലരും അടക്കം പറയുന്നത് ഞാൻ കേട്ടു, അത് സത്യം തന്നെയാണെന്ന് ഞാനും വിശ്വസിച്ചു!

കല്യാണ ദിവസം ഏറെ നേരം നീണ്ടു നിന്ന ഫോട്ടോഷൂട്ടിൽ മുംതാസും നമ്മളോടൊപ്പം തന്നെ ഇണ്ടായിരുന്നു, ഞാനും സമീറും ഇഴുകിച്ചേർന്നു നിൽക്കുന്ന ഓരോ പോസുകൾക്കും അവൾ ഞങ്ങളെ നല്ലവണ്ണം കളിയാക്കി ചിരിക്കുന്നുമുണ്ടായിരുന്നു!

പക്ഷെ ഫോട്ടോ ഷൂട്ടിൽ ഉടനീളം എന്റെ ശ്രദ്ധയെ ആകർഷിച്ചത് മറ്റൊരു കാര്യമാണ്, സമീർ എന്റെ ദേഹത്ത് തൊട്ടുരുമ്മി നില്കുമ്പോയെക്കെ അദ്ദേഹം വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു, കൈകളിലെ വിറയലും ഞാൻ അറിയുന്നുണ്ടായിരുന്നു, അത് ചിലപ്പോൾ സമീർ ആദ്യമായിട്ടാവും ഒരു പെണ്ണുമായി ഇത്രയും ഇഴുകിച്ചേർന്നു നിക്കുന്നത് എന്ന് ഞാൻ കണക്കു കൂട്ടി, ഇത്രയും നിശ്കളങ്കനാണ് എന്റെ ഭർത്താവു എന്ന് തോന്നിയപ്പോൾ, എനിക്ക് വല്ലാത്ത സന്തോഷവും അതോടൊപ്പം അദ്ദേഹത്തോടുള്ള മതിപ്പും കൂടി വന്നു.

ആദ്യരാത്രി ആഘോഷിക്കാൻ എഞ്ഞെ അണിയിച്ചൊരുക്കിയത് മുംതാസും, സമീറിന്റെ ഉമ്മയും ചേർന്നായിരുന്നു, എഞ്ഞെ അണിയിച്ചൊരുക്കുന്ന ഓരോ ഘട്ടത്തിലും മുംതാസ് അർഥം വെച്ചുള്ള ഓരോ കമന്റ്റുകൾ പറയുമ്പോൾ ഉമ്മ ചിരിച്ച മുഖത്തോടെ അവൾക്കു പ്രോത്‌സാഹനം നൽകുന്ന കണക്കെ മൗന സാക്ഷിയായി നിന്നു, അണിഞ്ഞൊരുങ്ങി കഴിയുമ്പോയേക്കും മുംതാസിന്റെ ദ്വയാർഥങ്ങൾ വെച്ചുകൊണ്ടുള്ള വാക്കുകൾ കേട്ടുകൊണ്ടിരുന്ന എന്റെ മനസ്സ് ആദ്യരാത്രിയെ കുറിച്ച് ഒരു സങ്കല്പ കൊട്ടാരം തഞ്ഞെ പണിതു കഴിഞ്ഞിരുന്നു!!

ഞാൻ ഒരു ഗ്ലാസ് പാലുമായി മുറിയിലേക്കു കടന്നു ചെല്ലുമ്പോൾ സമീർ ബെഡിൽ എഞെയും പ്രതീക്ഷിച്ചു ഇരിക്കയായിരുന്നു, എഞ്ഞെ കണ്ടതും സമീർ പെട്ടെന്ന് തന്നെ എന്തോ എഞൊടു ബഹുമാനം കാണിക്കുന്ന കണക്കെ എഴുന്നേറ്റു നിന്നു!

ഞാൻ ആ മുറിയാകെ ഒന്ന് കണ്ണോടിച്ചു, വളരെ ഭംഗിയും, സൗകര്യങ്ങളും ഉള്ള മുറിയായിരുന്നു അത്, കോഫി ടേബിളിൽ ഒരു പാത്രത്തിലായി ബദാമും, കശുവണ്ടിയും അടങ്ങുന്ന ഡ്രൈ ഫ്രൂട്സ് മനോഹാരമായി ഒരുക്കി വച്ചിട്ടുണ്ട്, അതിനടുത്തായി ഒരു ഗ്ലാസ്ബൗളിൽ പലതരം പഴവർഗങ്ങളും കാണാം, റൂമിലെ മങ്ങിയ നീല വെളിച്ചവും,AC യുടെ തണുപ്പും,ബെഡിൽ വിതറിയിരിക്കുന്ന മുല്ലപ്പൂക്കളുടെ മണവും ഒത്തു ചേർന്നപ്പോൾ ശരിക്കും ഒരു ആദ്യരാത്രി ആഘോഷിക്കാൻ പറ്റിയ എല്ലാ അന്തരീക്ഷവും അവിടെ സൃഷ്ടിക്കപ്പെട്ടിരുന്നു!! (ഈ ഒരുക്കങ്ങൾക്കെല്ലാം ആ അവസരത്തിലും ഞാൻ എന്റെ പ്രിയ നാത്തൂനാട് മനസ്സാൽ നന്ദി പറയാൻ മറന്നില്ല).

ഞാൻ മിടിക്കുന്ന ഹൃദ്യത്തോടെ, ഒപ്പം അങ്ങേയറ്റം നാണത്തോടെയും സമീറിനടുത്തേക്കു ചെന്ന് മുഖം താഴ്ത്തിപ്പിടിച്ചു കൊണ്ട് തന്നെ ആ പാൽ ഗ്ലാസ് സമീറിന് നേർക്കു നീട്ടി, പാതി പാൽ കുടിച്ചു ബാക്കി എനിക്കും തരും എന്ന പ്രതീക്ഷ തെറ്റിച്ചു കൊണ്ട് സമീർ എന്റെ കയ്യിൽ നിന്നും ആ പൽ ഗ്ലാസ് വാങ്ങി ആ സൈഡ് ടേബിളിൽ വെച്ചു!

സമീർ: രാവിലെ തൊട്ടു വിശ്രമമില്ലാത്ത ഓട്ടമ, എനിക്ക് നല്ല ക്ഷീണമുണ്ട് , നമുക്ക് വേഗം കിടക്കാം, നീ വേണമെങ്കിൽ ഈ വസ്ത്രം മാറി ഒരു മാക്സിയോ വല്ലതും ധരിച്ചോളൂ.

സമീറിന്റെ വാക്കുകൾ അനുസരിച്ചു ഞാൻ ബാത്‌റൂമിൽ പോയി ഒന്നുടെ മേല് കഴുകി, വസ്ത്രം മാറി വന്നു, പക്ഷെ ഞാൻ തിരിച്ചെത്തുമ്പോയേക്കും സമീർ ഉറങ്ങിക്കഴിഞ്ഞിരുന്നു! അതും എഞ്ഞെ ആശ്ചര്യപ്പെടുത്തുമാർ തറയിൽ ഒരു ബ്ലാങ്കറ്റും വിരിച്ചാണ് കിടന്നുറങ്ങുന്നത്, സത്യത്തിൽ ആദ്യം ഞാൻ കരുതിയത് സമീർ വെറുതെ എഞ്ഞെ കളിപ്പിക്കാൻ വേണ്ടി ഉറക്കം നടിച്ചു കിടക്കയാകും എന്നായിരുന്നു.

ഞാൻ സമീറിനെ ഉണർത്താൻ ഒരുപാടു ശ്രമിച്ചു,പക്ഷെ അപ്പോഴും അദ്ദേഹം ഒരു ഗാഢ നിദ്രയിലെന്നതു പോലെതഞ്ഞെ കിടക്കുകയായിരുന്നു, ഏതു നിമിഷവും സമീർ ഈ കളി മതിയാക്കി പെട്ടെന്നു ഞെട്ടിയുണർന്നു എനിക്കൊരു സർപ്രൈസ് തരുമെന്ന പ്രതീക്ഷയിൽ ഞാൻ അദ്ദേഹത്തിനടുത്തായി ആ തറയിൽ തഞ്ഞെ ഇരിപ്പുറപ്പിച്ചു!

പക്ഷെ എന്റെ പ്രതീക്ഷകൾക്ക് വിജയം സംഭവിച്ചില്ല!! ഞാനും അവശയായിരുന്നു, ഏറെ നേരത്തെ കാത്തിരിപ്പിനൊടുവിൽ ഞാനും എപ്പോയോ വെറും തറയിൽ സമീറിനടുത്തായി പാതി മയക്കത്തിലേക്ക് വീണുപോയിരിന്നു!! (വലിയ പ്രതീക്ഷകളും, സ്വപ്നങ്ങളുമായി വിവാഹ ജീവിതത്തിലേക്ക് കാലെടുത്തു വെച്ച എനിക്ക് കിട്ടിയ ആദ്യത്തെ പ്രഹരം)

സ്ഥലം മാറിക്കിടന്നതു കൊണ്ടോ അതോ വെറും പാതി മയക്കത്തിൽ ആയിരുന്നത് കൊണ്ടോ പുലർച്ചെ അഞ്ചു മണിക്ക് മുഞേ തന്നെ ഞാൻ ഉറക്കം ഉണർന്നിരുന്നു!! ഞാൻ കണി കാണുന്നത് എഞടുക്കൽ സുഖമായി കിടന്നുറങ്ങുന്ന സമീറിന്റെ മുഖമായിരുന്നു, ഞാൻ ചെറു പുഞ്ചിരിയോടെ സമീറിന്റെ മുടിയിഴയിൽ വിരലുകൾ ഓടിച്ചു ആ പ്രഭാദത്തെ വരവേറ്റു!

അൽപസമയം കഴിഞ്ഞാണ് ഇന്നലെ രാത്രി അലസിപ്പോയ എന്റെ ആദ്യ രാത്രിയെ കുറിച്ച് ഞാൻ ഓർക്കാൻ തുടങ്ങിയത്, അത് മനസ്സിനെ ചെറുതായി നൊമ്പരപ്പെടുത്താൻ തുടങ്ങി, ബാത്റൂമിലേക്കു പോകാനായി എഴുന്നേറ്റ ഞാൻ കാണുന്നത്, ഇന്നലെ ആദ്യ രാത്രിക്കായി മുംതാസ് ഞങളുടെ മുറി എങ്ങനെ ഒരിക്കിയോ അത് ഇപ്പോഴും ഒരു കോട്ടവും സംഭവിക്കാതെ അതെ രൂപത്തിൽ തഞ്ഞെ നിലകൊള്ളുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *