അനിവാര്യം

സമീർ നിർദേശിച്ചത് പോലെതഞ്ഞെ കാലത്തു എട്ടു മണിക്ക് എഴുന്നേറ്റു ഞാൻ സലീമിക്കയുടെ മുറിവാതിലിൽ ചെന്നു തട്ടി വിളിച്ചു, അയാൾ എയർനെറ്റെന്നു മാനസ്സിലായതും ഞാൻ എന്റെ മുറിയിലെ ബാത്‌റൂമിൽ ചെന്നു പെട്ടെന്ന് ഒന്ന് ഫ്രഷ് ആയി നേരെ അടുക്കളയിലേക്കു ചെന്നു

ഞാൻ റ്റോസ്റ്റെഡ് ബ്രെഡും, ഓംലെറ്റും ഡൈനിങ്ങ് ടേബിളിൽ കൊണ്ട് വെക്കുമ്പോയേക്കും സലീമിക്ക മുറിക്ക് പുറത്തേക്കു വന്നിരുന്നു,

സലീമിക്ക: ഗുഡ് മോർണിംഗ് ആമി,,

ഞാൻ മറുപടിയൊന്നും കൊടുക്കാതെ അയാളെ തിരിഞ്ഞു പോലും നോക്കാതെ എന്റെ മുറി ലക്ഷ്യമാക്കി നടന്നു

സലീമിക്ക: ഹാ,, നിനക്കിപ്പോഴും ദേഷ്യം മാറിയില്ലേ ആമി,,

മുറിക്കകത്തു എത്തിയ ഞാൻ ഡോർ അടയ്ക്കുന്നത്നിക് മുമ്പായി അയാളെ രൂക്ഷമായി ഒന്ന് നോക്കി

“എന്റെ ആമി,, നീ അത് വിട്ടുകള,, ഇന്നലെ പറ്റിയതിനു ഞാൻ നിഞ്ഞോട് സോറി പറയുന്നു,,” എന്ന് പറഞ്ഞു കൊണ്ട് സലീമിക്ക എന്റെ റൂം ലക്ഷ്യമാക്കി നടന്നു വരാൻ തുടങ്ങിയതും, ഞാൻ അയാളുടെ കണ്ണുകളിൽ ദേഷ്യത്തോടെ നോക്കികൊണ്ട്‌ തെഞ്ഞെ എന്റെ മുറിയുടെ വാതിൽ ശക്തിയായി അടച്ചു!!

പെട്ടെന്നുള്ള ദേഷ്യത്തിന് അങ്ങനെ ചെയ്‌തെങ്കിലും, എന്തോ ഞാൻ ചെയ്തത് കുറച്ചു കൂടിപ്പോയെന്നു എനിക്ക് തഞ്ഞെ തോന്നിപ്പോയി.

കുറച്ചു നേരത്തെ നിശബ്ദദയ്ക് ശേഷം,,,,

സലീമിക്ക എന്റെ മുറിവാതിലിൽ വളരെ ശക്തമായി ഇടിച്ചുകൊണ്ടു അയാളുടെ മനസ്സിലെ ദേഷ്യം എഞ്ഞെ അറിയിച്ചു, എന്നാൽ അത് തുറക്കുകയോ അകത്തേക്കു കയറി വരാനോ മുതിരാതെ പുറത്തു നിന്ന് തെഞ്ഞെ വിളിച്ചു പറഞ്ഞു,,

എടി ആമി,,, ഇന്നലെ നടന്ന കാര്യങ്ങൾക്കു സോറി പറയാൻ വന്നത് എൻ്റെ മര്യാദ, പക്ഷെ അതിനർത്ഥം ആ സംഭവത്തിന് മുഴുവൻ ഉത്തരവാദി ഞാനാണെന്നല്ല, ഞാൻ നിൻറ്റെ കാലിൽ ഒന്ന് ചവിട്ടിപ്പോയി എന്നത് ശരിയാ,, പക്ഷെ അത് കഴിഞ്ഞുള്ള എല്ലാത്തിനും ചുക്കാൻ പിടിച്ചത് നീ തെഞ്ഞെ ആയിരുന്നു,, എന്നിട്ടിപ്പോ അവള് ശീലാവതിയും നമ്മള് എമ്പോക്കിയും,, എന്തായലും കൊള്ളാം,,, നല്ല സ്വഭാവ ഗുണം ,,

ഇത്രയും പറഞ്ഞു കഴിഞ്ഞതും, വീടിന്റെ മെയിൻ ഡോർ തുറക്കുകയും വളരെ വലിയ ശബ്ദത്തിൽ തെഞ്ഞെ അത് തിരിച്ചടക്കുകയും ചെയ്യുന്നത് കേട്ടപ്പോൾ, സലീമിക്ക നല്ല കലിപ്പിൽ തഞ്ഞെയാണ് പോയതെന്ന് എനിക്ക് മനസ്സിലായി.

പേടികൊണ്ടാണോ, ദേഷ്യം കൊണ്ടാണോ എന്നറിയില്ല എൻ്റെ കൈകാലുകൾ അപ്പോഴും വല്ലാതെ വിറക്കുന്നുണ്ടായിരുന്നു!!

ഏകദേശം പത്തു പതിനഞ്ചു മിനിട്ടു കഴിഞ്ഞാണ് ഞാൻ അല്പം നോർമൽ ആയതു, മുറിയിൽ നിന്നും പുറത്തേക്കു ഇറങ്ങിയ ഞാൻ ആദ്യം കാണുന്നത്, ഞാൻ സലീമിക്കാക്കിയി തയ്യാറാക്കിയ ബ്രേക്ഫാസ്റ്റ് അതുപോലെ തഞ്ഞെ ടേബിളിൽ കിടക്കുന്നതാണ്.

എന്തോ, അത് കണ്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി, മനസ്സു അസ്വസ്ഥമായിരുന്നതിനാൽ എനിക്കും ഭക്ഷണമൊന്നും കഴിക്കാൻ തോന്നിയില്ല, ഞാൻ ബെഡിൽ കിടന്നു കൊണ്ട് ഇന്നലെ ഞാൻ വന്നത് മുതൽ ഇതുവരെ നടന്ന കാര്യങ്ങളെ പറ്റി ആലോചിച്ചു.

ആ ആലോചനകളിലെല്ലാം നിറഞ്ഞു നിന്നതു സലീമിക്ക തഞ്ഞെ ആയിരുന്നു, എയർപോർട്ടിൽ നിന്നും ഇങ്ങോട്ടുള്ള യാത്രയിൽ സലീമിക്കാക് പലരുടെയും ഫോൺ കോളുകൾ വന്നിരുന്നു, എന്നാൽ എല്ലാവരോടും വളരെ ഗൗരവത്തോടും ചിലപ്പോയൊക്കെ കുറച്ചു കയർത്തു കൊണ്ടുമാണ് സംസാരിക്കുന്നതു കണ്ടത്, സമീറിനോട് പോലും അങ്ങനെ തഞ്ഞെ ആയിരുന്നു, പക്ഷെ എഞ്ഞോട് ഇതുവരെയ്ക്കും വളരെ സ്നേഹത്തോടെയും കരുതലോടെയും മാത്രമേ പെരുമാറിയിട്ടുള്ളൂ,സത്യം പറഞ്ഞാൽ എൻ്റെ ഭർത്താവിൽ നിന്നും ഞാൻ പ്രതീക്ഷിച്ച വരവേൽപ് പോലും ചെറിയ അളവിലെങ്കിലും എനിക്ക് കിട്ടിയത് സലീമിക്കയിൽ നിന്നുമായിരുന്നു, അങ്ങനെയുണ്ടായിരുന്ന ഒരാൾ പെട്ടെന്ന് എഞ്ഞോട് ഇങ്ങനെ പെരുമാറിയപ്പോൾ എന്തോ വല്ലാത്ത വിഷമം തോന്നി.

ഒരു കണക്കിന് അയാൾ പറഞ്ഞത് ശരിയല്ലേ? അയാളുടെ കാല്‌ എന്റേതുമായി തട്ടിയപ്പോൾ ഞാൻ തഞ്ഞെയല്ലേ പിഞ്ഞീടുള്ള കാര്യങ്ങൾക്കു മുൻകൈ എടുത്തത്? ഞാൻ തെറ്റിദ്ധരിച്ചു കൊണ്ട് ചെയ്യുന്നതാണെന്ന് അയാൾക്കു എങ്ങനെ മനസ്സിലാക്കാൻ സാധിക്കും??

നിഷ്പക്ഷമായി ചിന്തിച്ചാൽ, ശരിക്കും എൻ്റെ ഭാഗത്തുന്നണ് വലിയ തെറ്റ് സംഭവിച്ചത്!!

കൂടുതൽ ഒന്നും ചെയ്യാൻ ഇല്ലാത്തതു കൊണ്ട്, ഞാൻ വെറുതെ ഇരുന്നും നടന്നും സമയം തള്ളി നീക്കി, സമീറിനെ ഒന്ന് ഫോൺ ചെയ്യാം എന്ന് വിചാരിച്ചാൽ ഇവിടത്തെ സിമ്മും കയ്യിലില്ല, റൂമിലുള്ള ലാൻഡ് ലൈനിൽ പലതവണ ശ്രമിച്ചെങ്കിലും 0 ഡയൽ ചെയ്യുമ്പോൾ തഞ്ഞെ അത് ലോങ്ങ് ബീപിലേക്കു പോകും, എനിക്കാകെ ബോർ അടിച്ചു തുടങ്ങി!!

ഏതാണ്ട് ഉച്ച പന്ത്രണ്ടു മണിയോടടുപ്പിച്ചു ലാൻഡ്‌ലൈനിലേക്കു ഒരു കോള് വന്നു,,

അത് സമീർ ആയിരിക്കും എന്ന് കരുതി ഞാൻ ഓടിച്ചെന്നു കോൾ അറ്റൻഡ് ചെയ്തു, പക്ഷെ ഭാഗ്യവശാലോ, നിർഭാഗ്യവശാലോ അത് സലീമിക്കയായിരുന്നു..

സലീമിക്ക: ആ,,, നീ കാലത്തു വല്ലതും കഴിച്ചായിരുന്നോ? (ഇപ്പോഴും നല്ല ഗൗരവത്തിൽ തഞെയാണ്)

ഞാൻ: (അൽപ നേരത്തെ നിശബ്ദദയ്ക് ശേഷം) ആ കഴിച്ചു,, എന്ന് കള്ളം പറഞ്ഞു.

സലീമിക്ക: ഹ്മ്മ്,, ഉച്ചയ്കത്തെ ഭക്ഷണത്തിൻറെ കാര്യങ്ങൾ എങ്ങനെയാ,,? നീ അവിടുന്ന് വല്ലതും വച്ചുണ്ടാക്കി കഴിക്കുവോ അതോ ഞാൻ എന്തെങ്കിലും പാർസൽ വാങ്ങി വരണോ??

ഓഹ്,, അല്ലേൽ ഞാൻ എന്തേലും വാങ്ങിച്ചു കൊണ്ട് വരാം, നിന്നെപ്പോലത്തെ ഹൂറികൾക്കൊക്കെ എവിടെയാ അടുക്കളയിൽ കയറിയുള്ള പരിജയം,,

ഞാൻ: എനിക്ക് ഭക്ഷണം ഉണ്ടാക്കാനൊക്കെ അറിയാം!! (എന്തോ സലീമിക്ക എഞ്ഞെ താഴ്ത്തിക്കെട്ടുന്ന പോലത്തെ രീതിയിൽ സംസാരിച്ചപ്പോൾ പെട്ടെന്ന് എനിക്ക് അങ്ങനെ പറയാനാണ് തോന്നിയത്)

സലീമിക്ക: എന്നാ,, ശരി,, അവിടെ അടുക്കളയിൽ എല്ലാ സാധനങ്ങളും ഉണ്ട്, നീ തഞ്ഞെ ഉണ്ടാക്കി കഴിച്ചോ,, പിഞ്ഞേ ചിക്കൻ കറിയാണ് വെക്കുന്നെങ്കിൽ നന്നായി കുരുമുളക് ചേർത്ത് കുറച്ചു നീട്ടി വെച്ചോ, അപ്പൊ രാത്രി വന്ന കഴിക്കാലോ.

ഞാൻ: സമീർ വരുവോ ഭക്ഷണം കഴിക്കാൻ,, എനിക്ക് വിളിച്ചു ചോദിക്കാൻ,,

സലീമിക്ക: ഓഹ് സോറി,, നിനക്ക് സിം വാങ്ങിത്തന്നില്ല അല്ലെ,, ഇല്ല സമീർ ഇനി രാത്രിയെ വരൂ,, അവൻ വർക്ക് ചെയ്യുന്നത് ജബൽ ആലിയില കുറെ ദൂരമുണ്ട്,,

ഞാൻ: എന്തായാലും ഞാൻ രണ്ടുപേർകുള്ള അരിയിടുന്നുണ്ട്,, നിങ്ങൾക്കു സമയം ഉണ്ടെങ്കിൽ വരാം,,,

ഇത്രയും പറഞ്ഞു ഞാൻ ഫോൺ കട്ട് ചെയ്തു!

അല്ലെങ്കിലും എൻ്റെ പ്രകൃതം ഇങ്ങനെയാണ്, കോളേജിലായാലും വീട്ടിലായാലും ആരെങ്കിലുമായി വഴക്കിട്ടാൽ പിഞെ അവരുമായി ഇണങ്ങുന്നതു വരെ ഒരു വീർപ്പുമുട്ടലാണ്, ആരുടെ ഭാഗത്താണ് ശരിയെന്നോ തെറ്റെന്നോ നോക്കാതെ ആ പ്രശ്നം തീർത്തില്ലെങ്കിൽ പിഞെ എനിക്ക് സമാധാനം കിട്ടില്ല!

Leave a Reply

Your email address will not be published. Required fields are marked *