അനിവാര്യം

പഠിത്തമെല്ലാം കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോയേക്കും എനിക്ക് 20 വയസ്സ് തികന്നിരുന്നു, കാലം എത്ര പുരോഗമിച്ചാലും 20 വയസ്സ് എന്ന് പറഞ്ഞാൽ പെണ്ണിന് വിവാഹപ്രായം അതിക്രമിച്ചു എന്ന ധാരണ എൻ്റെ പഴമക്കാറായ വീട്ടുകാർക്കുണ്ടായിരുന്നു, അതുകൊണ്ടു തന്നെ എനിക്ക് വേണ്ടിയുള്ള പുതിയാപ്പിളയെ നോക്കാൻ എന്റെ വീട്ടുകാർ പരക്കം പാഞ്ഞു തുടങ്ങി.

എൻ്റെ ഉപ്പയുടെ ഒരു റൂം മേറ്റ് വഴിയാണ് എനിക്ക് സമീറിൻറെ ആലോചന വരുന്നത്, ഗൾഫിൽ ഉയർന്ന ശമ്പളമുള്ള ജോലി, വലിയ തറവാട്ടുകാർ പോരാത്തതിന് ചെറുക്കന് ചീത്ത കൂട്ടുകെട്ടുകളോ എന്തെങ്കിലും ദുശീലങ്ങളോ ഇല്ല !! ഇതിൽ പരം എന്ത് വേണം എൻ്റെ വീട്ടുകാർക്ക് വരനെ ബോധിക്കാൻ? പിന്നെ ആകെ അറിയേണ്ടത് എൻ്റെ സമ്മതം മാത്രമായിരുന്നു!

ഉമ്മ എനിക്ക് കൈമാറിയ ഒരു ഫോട്ടോയിലാണ് ഞാൻ സമീറിനെ ആദ്യമായി കാണുന്നത്, സത്യം പറയണമല്ലോ,, ആദ്യ കാഴ്ചയിൽ തന്നെ എനിക്ക് സമീറിനെ ഇഷ്ടമായി (സുന്ദരനാണ്) ആദ്യമായി കാണുകയാണെങ്കിലും എന്തോ കുറേ കാലമായി പരിചയമുള്ള ഒരു മുഖം പോലെ തോന്നി എനിക്ക്, അതിനാൽ തന്നെ ഞാൻ എൻ്റെ സമ്മതം ഉമ്മയെ അറിയിച്ചു!!

ശനിയാഴ്ച വൈകുന്നേരം സമീറിൻറെ ഉമ്മയും, ഉപ്പയും പിന്നെ ആകെയുള്ള മകൾ മുംതാസും ചേർന്നു എന്നെ പെണ്ണുകാണാൻ വന്നു. അവരെല്ലാവരും എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത് , പ്രത്യേകിച്ചും മുംതാസ്!! വിവാഹ ജീവിതത്തെ കുറിച്ചുള്ള എൻ്റെ സ്വപ്നങ്ങൾക്കു കൂടുതൽ നിറമേകുന്നതായിരുന്നു അവരുടെ പെരുമാറ്റവും, സ്നേഹത്തോടെയുള്ള സംസാരങ്ങളും എല്ലാം!!

ഇറങ്ങാൻ നേരം മുംതാസ് എന്നെ സ്വകാര്യാമായി ഒരു ഭാഗത്തേക്ക് കൊണ്ട് പോയി എൻ്റെ ഫോൺ നമ്പർ വാങ്ങിക്കുകയും അതുപോലെ സമീറിൻറെ സ്കൈപ്പ് ID എനിക്ക് കൈമാറി അത് എൻ്റെ മൊബൈലിൽ സേവ് ചെയ്യാനും ആവശ്യപ്പെട്ടു! ശേഷം, ആമിയെ എനിക്ക് ഒരുപാടു ഇഷ്ടമായി എന്ന് പറഞ്ഞു കൊണ്ട് അവൾ എന്നെ ഗാഡമായി കെട്ടിപ്പിടിച്ചു, എന്തോ എനിക്കും അവളെ വല്ലാതെ ഇഷ്ടപ്പെട്ടു, നല്ലൊരു കൂട്ടുകാരിയെ കിട്ടിയ സന്തോഷമായിരുന്നു എനിക്കുണ്ടായിരുന്നത്, അവളെ കാണാനും നല്ല ഭംഗിയുണ്ട്, എളുപ്പത്തിൽ ഒരു രൂപ വിവരണം നൽകുകയാണെങ്കിൽ കാവ്യാ മാധവൻറെ നല്ല വെളുത്ത രൂപം എന്ന് തന്നെ പറയാം!!

സഭ പിരിയുന്നതിനു മുമ്പായി സമീറിൻറെ ഉപ്പ എല്ലാവരോടുമായി നിറ പുഞ്ചിരിയോടെ പറഞ്ഞു, “അപ്പൊ ചെറുക്കനും പെണ്ണിനും പരസ്പരം ഇഷ്ടപ്പെട്ട സ്ഥിതിക്കും, മറ്റു അഭിപ്രായ വ്യതാസങ്ങൾ ഇല്ലാത്ത സ്ഥിതിക്കും നമ്മൾക്ക് ഈ ബന്ധം അങ്ങ് ഉറപ്പിക്കാം?”

എന്റെയും ഉമ്മയുടെയും പുഞ്ചിരിയോടുള്ള മൗന സമ്മതം അവർ മനസ്സാൽ സ്വീകരിച്ചു ഞങ്ങളോട് യാത്ര പറഞ്ഞിറങ്ങി!!

അങ്ങനെ ഇതുവരെ നേരിൽ കാണുകയോ ഒന്ന് സംസാരിക്കുകയോ പോലും ചെയ്യാത്ത ഒരാളുമായി ജീവിതം പങ്കുവയ്ക്കാൻ എൻ്റെ സമ്മതത്തോടെ തന്നെ ഇരു വീട്ടുകാരും തമ്മിൽ വാക്കാൽ കരാർ ഉറപ്പിച്ചു!!

സമീറിന് പെണ്ണുകാണൽ ചടങ്ങിന് വരാതിരിക്കാൻ തക്കതായ കാരണമുണ്ടായിരുന്നു, പുള്ളിക്ക് കമ്പനിയിൽ നിന്നും വർഷത്തിൽ ഒരു മാസം മാത്രകെ ലീവ് കിട്ടുകയുള്ളൂ, ആയതിനാൽ കല്യാണതിന്റെ കുറച്ചു ദിവസങ്ങൾക്കു മുന്നേ മാത്രം നാട്ടിൽ വരാനാണ് തീരുമാനിച്ചിരിക്കുന്നത്, അതുപോലെ കല്യാണ ശേഷം മൂന്ന് മാസത്തിനകം എന്നെയും ഗൾഫിലേക്കു കൊണ്ട് പോകുമെന്ന കരാറും വിവാഹ ഉടമ്പടിയിൽ ഉണ്ടായിരുന്നു!!

വിവാഹ നിശ്ചയം കഴിഞ്ഞ അന്ന് തൊട്ടു എല്ലാ ദിവസവും മുംതാസ് മുടങ്ങാതെ എഞ്ഞെ ഫോൺ വിളിക്കും, അഥവാ വിളിക്കേണ്ട സമയം കഴിഞ്ഞും വിളിച്ചില്ലെങ്കിൽ ഞാൻ അവളെ അങ്ങോട്ടു വിളിച്ചു കുശലന്യോഷണം നടത്തും, അങ്ങനെ ഞങ്ങളുടെ സുഹൃത് ബന്ധത്തിന് ദിവസം കഴിയും തോറും ആഴം കൂടിക്കൂടി വന്നു,പക്ഷെ അപ്പോഴും ഞാനും സമീറും തമ്മിൽ സംസാരിച്ചിരുന്നില്ല!!

അങ്ങനെ നിശ്ചയം കഴിഞ്ഞ ഏഴാം നാൾ, ഞാനും സമീറും തമ്മിൽ സ്കൈപ്പിൽ ആദ്യമായി നേരിൽ കണ്ടു സംസാരിച്ചു, ഇന്ന് രാത്രി എട്ടു മണിക്ക് സമീർ സ്കൈപ്പിൽ വിളിക്കുമെന്ന് മുംതാസ് എന്നെ അറിയിച്ചതും ഞാൻ ആ കാര്യം ഉമ്മയോട് പറഞ്ഞു, നിക്കാഹ് പോലും കഴിയാത്തതിനാൽ നമ്മുടെ ആദ്യ ഫോൺ കാൾ നടക്കുന്ന സമയത്തു ഉമ്മ സ്‌ക്രീനിൽ വരാത്ത രീതിയിൽ എൻ്റെ ഇടതു വശത്തായി എനിക്ക് കാവലായി ഇരിപ്പുണ്ടായിരുന്നു.

മൊത്തം പത്തു മിനിട്ടാണ് ഞാനും സമീറും തമ്മിൽ സംസാരിച്ചത്, ആദ്യമായതു കൊണ്ട് തന്നെ എനിക്കും നല്ല ടെൻഷൻ ഉണ്ടായിരുന്നു, പക്ഷെ പുള്ളി വളരെ മാന്യമായി മാത്രമേ സംസാരിച്ചിരിന്നുള്ളൂ അതുകൊണ്ടു തന്നെ ഫോൺ കോൽ കഴിഞ്ഞപ്പോൾ എൻ്റെ ഉമ്മയ്ക്കും സമീറിനെ നന്നായി ബോധിച്ചു, ഇത്രയും മാന്യനായ ഒരുത്തനെ ഭർത്താവായി കിട്ടുന്നത് എൻ്റെ ഭാഗ്യമാണെന്ന് ഉമ്മ എന്നോട് പറയുകയും ചെയ്തു.

തുടർന്നുള്ള ഫോൺ കോളുകൾക്ക് ഉമ്മയുടെ കാവൽ ഇല്ലായിരുന്നെങ്കിൽ പോലും സമീർ ഒരിക്കലും എന്നോട് വഷളത്തരങ്ങൾ ഒന്നും പറഞ്ഞിരുന്നില്ല, അതിനാൽ തന്നെ പുള്ളി ശരിക്കും ഒരു മാന്യൻ ആയിരിക്കുമെന്ന് ഞാനും ഉറപ്പിച്ചു!!

പിഞ്ഞീട് കാത്തിരിപ്പിൻറെ നാളുകളായിരുന്നു, ഓരോ ദിവസത്തിനും ഓരോ വർഷത്തിൻറെ ദൈർഗ്യം തോന്നിക്കുന്ന ദിനങ്ങൾ, ആ കാലമത്രയും ഞാനൊരു സ്വപ്നലോകത്തായിരുന്നു, വിവാഹ ശേഷം സമീറുമൊത്തുള്ള ജീവിതത്തെ കുറിച്ചു മാത്രം സ്വപ്നം കണ്ടു പാറിപ്പറന്നു നടക്കുന്ന ഒരു സ്വപ്ന ജീവിയായി മാറിക്കഴിഞ്ഞിരുന്നു, ഒരുപാടു മോഹങ്ങളും, പ്രതീക്ഷകളും മനസ്സിൽ നെയ്തു കുട്ടി!!

അങ്ങനെ ആ ദിവസം വന്നെത്തി, വാക്കു പറഞ്ഞത് പോലെ തന്നെ കല്യാണത്തിന് 4 ദിവസം മുന്നേ സമീർ നാട്ടിൽ എത്തി, പക്ഷെ എല്ലാവരെയും സങ്കോചത്തിൽ ആകുന്ന ഒരു വിഷയവുമായാണ് സമീർ വന്നത്, അത് മറ്റൊന്നുമല്ല, സമീറിന് എന്തോ ചില കാരണങ്ങളാൽ 30 ദിവസത്തിന് പകരം 14 ദിവസത്തെ ലീവ് മാത്രമേ കിട്ടിയിരുന്നുള്ളൂ, വിവരം അരിഞ്ഞതും എൻ്റെ കുടുംബത്തിൽ അത് വലിയ ചർച്ച വിഷയമായി, പക്ഷെ ഗൾഫിലെ ചട്ടവട്ടങ്ങൾ അറിയാവുന്ന എൻ്റെ ഉപ്പ എല്ലാവരെയും പറഞ്ഞു മനസ്സിലാക്കി ആ വിഷയത്തെ സാധൂകരിച്ചു, പോരാത്തതിന് 3 മാസത്തിനകം എന്നെ ഗൾഫിലേക്ക് സ്ഥിരമായി കൊണ്ടുപോകും എന്ന് സമീറിൻറെ വീട്ടുകാർ ഒരിക്കൽ കൂടി ഓർമപ്പെടുത്തിയപ്പോൾ ഞാൻ അടക്കമുള്ള എൻ്റെ വീട്ടുകാരുടെ പരിഭ്രാന്തി അതോടെ നിന്നു് !!

അങ്ങനെ വന്നതിൻറെ പിറ്റേ ദിവസം തന്നെ സമീർ എഞ്ഞെ ഫോണിൽ വിളിച്ചു നമുക്ക് നാളെ ഒന്ന് പുറത്തു കറങ്ങാൻ പോയാലോ എന്ന് ചോദിച്ചു (എനിക്ക് പൂർണ സമ്മതം) പക്ഷെ ഞാൻ ഈ കാര്യം വീട്ടിൽ അവതരിപ്പിച്ചതും ഉമ്മ എതിർത്തു “ഇനി കുറച്ചു ദിവസമല്ലേ കല്യാണത്തിന് ഉള്ളൂ ,, നിക്കാഹിനു മുമ്പ് അങ്ങനെയൊന്നും വേണ്ട , വെറുതെ നാട്ടുകാരെ കൊണ്ട് അതുമിതും പറയിക്കാൻ” ഉമ്മയുടെ പ്രതികരണം അറിഞ്ഞതും എൻ്റെ മനസ്സ് പിടഞ്ഞു (ഞാൻ ഒരുപാടു കൊതിച്ചുപോയിരുന്നു സമീറിനെ ഒന്ന് നേരിൽ കാണാൻ).

Leave a Reply

Your email address will not be published. Required fields are marked *