പല്ലവി അടുത്തെത്തുന്നതിനു മുന്നേ അമ്മയും മുറിയിലേക്കു വന്നു..പുതപ്പു വലിച്ചു മാറ്റി..
“രണ്ടും ഉറങ്ങിയത് മതി എണീറ്റെ… ”
അജുവിന് ആണേൽ രാവിലെ ഗുളിക കഴിക്കാൻ ഉണ്ട്..രണ്ടും പോത്തു പോലെ കിടന്നുറക്കം ആണ്…
ഞാൻ കണ്ണും തിരുമ്മി എണീറ്റു… അവർ വന്നതു അറിഞ്ഞ കൊണ്ടും.. പല്ലവിയും നിധിയും ഉള്ളിലേക്കു വരുന്നത് കണ്ടത് കൊണ്ടും എനിക്ക് അത്ഭുതം ഒന്നും തോന്നിയില്ല.. പിന്നെ അധികം എക്സ്പ്രെഷൻ ഇട്ടു ചളമായ്ക്കാൻ നിന്നില്ല..
“ഹായ്.. ഗുഡ് മോർണിംഗ്.. പല്ലവി.. “
ഞാൻ നിധിയെ നോക്കുമ്പോലേക്കും പല്ലവി നിധിയെ എനിക്ക് പരിചയ പെടുത്തിയിരുന്നു..
“ഉണ്ണിയേട്ടാ ഇതാണ് നിധി “
ഞാൻ അവളെ നോക്കി… പല്ലവിയെ കാൾ നീളം കുറവാണു.. ഇന്നലെ കരഞ്ഞത് മുഖം കണ്ടാൽ അറിയാം.. വെളുത്തു തുടുത്ത കവിളുകൾ ചുവന്നു കിടന്നിരുന്നു.. എന്റെ നേർക്കു ഒന്ന് ചെറുതായി പുഞ്ചിരി തൂകുക മാത്രം ചെയ്തു അവൾ….അവൾ ആദ്യമായി കാണുന്ന ബന്ധുക്കൾ ആ അപരിചിതത്വം അവളിൽ ഉണ്ടായിരുന്നു.. പിന്നെ അജുവിന്റെ ചേട്ടന് ആണല്ലോ എന്ന ചിന്തയും ഉണ്ടാവണം..
ഇന്നെന്താ ഹോസ്പിറ്റലിൽ പോകണ്ടേ.. നിധി കൂടെ ഉള്ളത് കൊണ്ട് കുറച്ചു ഫോർമൽ ആയാണ് സംസാരിച്ചത്…
അല്ല നമ്മള് രണ്ടും വേറെ വേറെ ഹോസ്പിറ്റലിൽ ആണൊ ജോലി ചെയ്യുന്നേ..
ങേ.. ഞാൻ ചോദ്യം കെട്ടു അവളെ തുറിച്ചു നോക്കി..
അല്ല ഞാൻ മാത്രം പോയ മതിയോ ഡോക്ടർ സാറ് വരുന്നില്ലേ…
പോകുമ്പോ എന്നെയും കൂട്ടിയ മതി… പല്ലവി പറഞ്ഞു
പിന്നെ നിന്നെയും കൂട്ടി പോകാൻ ഞാൻ ആര് നിന്റെ കേട്ടിയോനോ… ചുമ്മാ രാവിലേ പെണ്ണിനെ ശുണ്ഠി പിടിപ്പിക്കാൻ പറഞ്ഞതാണ്…
“ഓഹ്.. ഞാൻ വരുന്നില്ല… എനിക്ക് ഓട്ടോ വിളിച്ചു വരാൻ അറിയാം.. ”
അതും പറഞ്ഞു മുഖം വീർപ്പിച്ചു അവൾ പുറത്തേക് പോയി…
അവൾ പോകുന്നത് കണ്ടു… നിധി അന്തിച്ചു എന്ത് വേണം എന്നറിയാതെ നിക്കുന്നത് കണ്ടു…
“ചുമ്മാ” ഞാൻ നിധിയെ കണ്ണടച്ച് കാണിച്ചു
“മോളു അജുനെ കുത്തി പൊക്കു.. ഞാൻ ആ സാധനത്തെ ഒന്ന് ശെരിയാക്കീട്ടു വരട്ടെ.. “
അതു കേട്ട അവളുടെ മുഖത്തു ഒരു ചിരി വിടർന്നു….
ഞാൻ പല്ലവിയുടെ പുറകെ…അവൾ പോയ ഭാഗത്തേക്ക് നടന്നു.. അവൾ നേരേ അടുക്കളയിലേക്കു ആണ് പോയത്….
ഞാൻ അങ്ങോട്ട് പോയാൽ അമ്മയുടെ വായിൽ നിന്നു എന്തേലും കേൾക്കേണ്ടി വരും…അതോണ്ട്.. മെല്ലെ എന്റെ റൂമിലേക്കു നടന്നു….
അമ്മേ ചായ എടുത്തു വെക്കു ഞാൻ കുളിച്ചിട്ടു വരാം.. പോകുന്ന പോക്കിൽ വിളിച്ചു പറഞ്ഞു..
എടാ ഇന്നാ എണ്ണ വേണ്ടേ തലയിൽ തേക്കാൻ…
ഇങ്ങു തന്നേക്ക്.. ഞാൻ റൂമിൽ നിന്നു വിളിച്ചു പറഞ്ഞു..
“മോളെ ഞാൻ ചായക് എന്തേലും ആക്കട്ടെ.. മോൾ ഈ എണ്ണ കൊണ്ട് ചെന്നു അവനു കൊടുക്ക്.. “
പല്ലവി റൂമിൽ വരുമ്പോൾ…. ഞാൻ ഷർട്ട് ഊരി…കുളിക്കാൻ ബാത്റൂമിലേക് പോകാൻ ഉള്ള തയ്യാറെടുപ്പിൽ ആയിരുന്നു…
“അയ്യേ ” റൂമിൽ കേറി വന്ന വന്ന അവളുടെ ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…
അവൾ എണ്ണ നീട്ടി പിടിച്ചു തിരിഞ്ഞു നിക്കുന്നു…
ഞാൻ അവളുടെ അടുത്തേക് ചെന്നു..
ഞാൻ അടുത്തേക് ചെല്ലുന്നതു അവൾ അറിയുന്നുണ്ട് എന്നെനിക് മനസ്സിലായി.. അവളുടെ കൈ വിറക്കുന്നുണ്ടായിരുന്നു..
അവളുടെ കൈ പിടിച്ചു വലിച്ചു.. ഭിത്തിയോട് ചേർത്തു നിർതിയാണ് ചോദിച്ചത്.. എന്താടി അയ്യേ ന്നു വിളിച്ചു കൂവിയത്…
പിന്നെ തുണിയില്ലാതെ നിന്നാൽ…
തുണിയില്ലാതോ.. ഷർട്ട് അല്ലേ ഇടാത്തത് ഉള്ളൂ.. ഞാനിങ്ങനെ പുറത്തൊക്കെ ഇരിക്കാറുണ്ടല്ലോ…
അപ്പോളും അവൾ മുഖം കുനിച്ചു നിക്കുക ആയിരുന്നു…
ഇനി അങ്ങനെ എങ്ങാനും പുറത്തൂടെ നടന്നാൽ കൊല്ലും ഞാൻ…
എന്റെ വയറിനു കുത്തിയിട്ടായിരുന്നു അവൾ പറഞ്ഞത്…
നീയാരാ എന്റെ കെട്ടിയോളോ…
ഇന്നാ എണ്ണ എനിക്ക് പോണം.. അവളുടെ മുഖം ദേഷ്യത്തിൽ ചുവക്കുന്നുണ്ടായിരുന്നു
എണ്ണ കൊണ്ട് വന്നാൽ തേച്ചും തരണം…
ഇന്ന് എനിക്ക് മേലാകെ എണ്ണ തേച്ചൊന്നു കുളിക്കണം…ഞാൻ ആത്മഗതം പറഞ്ഞു.
അതെ ഉണ്ണിയേട്ടന്റെ കെട്ടിയോളോട് പോയി പറ..
ആണൊ…??
