അനുപല്ലവി – 8 4

പല്ലവി പറഞ്ഞത് മുഴുവൻ കേട്ട ശേഷം…

ഞാൻ പറഞ്ഞു… പല്ലവി.. അജുവിന്‌ ഒന്നും പറ്റിയില്ല…അവൻ ഹോസ്പിറ്റലിൽ ഉണ്ട്‌.. അവനെ നോക്കുന്നതു എന്റെ ഒരു ഫ്രണ്ട് ആണ്‌… അവൻ വിളിച്ചിരുന്നു…
രാവിലെ ഞാൻ പോകുന്നുണ്ട്…

അതും പറഞ്ഞു തിരിഞ്ഞ ഞാൻ നോക്കിയത് അമ്മയുടെ മുഖത്തേക്കാണ്..
ടെൻഷനിൽ അമ്മ പിന്നിൽ വന്നതു അറിഞ്ഞതെ ഇല്ല…

അജുനെന്താ പറ്റിയത് ഉണ്ണീ… അമ്മ എന്റെ ഷർട്ടിൽ അള്ളി പിടിച്ചാണ് ചോദിച്ചത് ..

ഒരു നിമിഷം ഞാൻ ചിന്തിച്ചു എന്ത് മറുപടി പറയും എന്നു..
മനസ്സിൽ പല്ലവി പറഞ്ഞ കാര്യങ്ങൾ ആയിരുന്നു…

അമ്മേ അജു ഒന്ന് വീണു.. ചെറുതായി നെറ്റി പൊട്ടി.. ഹോസ്പിറ്റലിൽ മെർവിൻ ഉണ്ട്‌ അമ്മക്ക് അറീല്ലേ.. അവനാ വിളിച്ചു പറഞ്ഞത്…

എനിക്കെന്റെ കുട്ടിയെ കാണണം.. നീ അജുനെ വിളിക് എനിക്ക് സംസാരിക്കണം..

അമ്മേ കുറച്ചു ബ്ലഡ്‌ പോയി.. സ്റ്റിച് ഇട്ടിട്ടുണ്ടാവും…സെഡേഷൻ കൊടുത്തു അവൻ മയക്കത്തിൽ ആയിരിക്കും.. നമുക്ക് രാവിലെ പോകാം…

മെർവിൻ അവിടുണ്ട് എന്നുള്ള ആശ്വാസം… പിന്നെ ഉടനെ പോകാം എന്നു പറഞ്ഞാൽ അമ്മ കൂടുതൽ ടെൻഷൻ അടിക്കും എന്നു എനിക്ക് അറിയരുന്നു അതു കൊണ്ടാണ് രാവിലെ പോകാം എന്നു പറഞ്ഞത്…

അമ്മയെ ചേർത്ത് പിടിച്ചു ഉള്ളിലേക്കു നടക്കുമ്പോലേക്കും മനസ്സിൽ” ദത്തൻ ” ആ പേര് എഴുതി ചേർത്തിരുന്നു ഒരിക്കലും മറക്കാതിരിക്കാൻ….

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
അനുവിനോട് സംസാരിച്ച പല്ലവി.. അവൻ പറഞ്ഞ കാര്യങ്ങൾ നിധിയോട് പറഞ്ഞു…
അപ്പോളാണ് അവളുടെ തേങ്ങൽ ഒന്നടങ്ങിയത്….

മോളെ.. നിധി…

ഹ്മ്മ്.. അവൾ ഒന്ന് മൂളി

ഈ ഡ്രസ്സ്‌ ഒക്കെ മാറ്റു.. അജുവിന്‌ കുഴപ്പം ഒന്നുമില്ല എന്നു ഉണ്ണിയേട്ടൻ പറഞ്ഞില്ലേ…

എന്നാലും ചേച്ചി എന്റെ മുൻപിൽ ഇട്ടാ…അയാൾ… അതോർക്കുന്തോറും അവളുടെ ഉള്ളിൽ ഉണ്ടാകുന്ന വിങ്ങൽ കണ്ണീരായി പുറത്തു വന്നു കൊണ്ടിരുന്നു..
പോട്ടെ… സാരമില്ല.. എല്ലാം കാണുന്നൊരാൾ മുകളിൽ ഉണ്ടല്ലോ…

ചേച്ചി അയാളെ കല്യാണം കഴിക്കണ്ട… നമുക്കെവിടെലും പോകാം ചേച്ചി….

വിധി എന്നൊന്ന് ഉണ്ട്‌ മോളെ.. നമ്മൾ ആരോട് ചേരണം എന്ന വിധി…. എന്റെ ആഗ്രഹവും സ്വപ്നങ്ങളും എനിക്ക് എന്റെ വിധിയായി വന്നാൽ…. എന്റെ കൈ പിടിക്കാൻ ഒരു കരുത്തുറ്റ കരങ്ങൾ ഉണ്ടാകും… എന്നും എല്ലാകാലത്തും ദൈവത്തിന് നമ്മളെ കൈ വിടാൻ ആവില്ല മോളെ…

നിധി എഴുന്നേറ്റു ജനലിനടുത്തേക് നടന്നു… ജനലഴികളിൽ മുഖം ചേർത്തു പുറത്തേക് നോക്കിയിരുന്നു… പുറത്തു പെയ്തു കൊണ്ടിരുന്ന കനത്ത മഴ മാറി തണുത്ത കാറ്റു വീശുന്നുണ്ടായിരുന്നു..

അജുവിനെ കുറിച്ച് പിന്നീട് ചോദിക്കാം പല്ലവി മനസ്സിൽ വിചാരിച്ചു..

✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️

നാലാമത്തെ പെഗ്ഗിൽ ഐസ് ക്യൂബ്സ് ഇട്ടു ഒറ്റവലിക് കുടിച്ചു ചുണ്ടും തുടച്ചു.. കസേരയിലേക് ചാഞ്ഞു വിശ്വനാഥൻ…
ശ്രീലകത്തെ തെങ്ങും തോപ്പിനു നടുക്ക് കെട്ടിയുണ്ടാക്കിയ ഓടുമേഞ്ഞ രണ്ടു മുറിയും വരാന്തയും ഉള്ള ചെറിയ വീട്.. പണ്ട് പണിക്കാർക് താമസിക്കാനും.. തേങ്ങ പെറുക്കിയിടാനും വേണ്ടി ഉണ്ടാക്കിയത് ആണ്‌… ഇന്നത് വിശ്വനാഥന്റെ കള്ള് കുടിക്കും ഒളിസേവ യ്കും മാത്രം ആണ്‌ ഉപയോഗിക്കുന്നത്.. ശ്രീലകത്തു നിന്നു വിശ്വനാഥൻ അല്ലാതെ മറ്റാരും അങ്ങോട്ടേക്ക് പോകാറും ഇല്ല…

വിശ്വനാഥന്റെയും ചിന്തയിൽ ഒരു പേര് മാത്രം ആയിരുന്നു… “ദത്തൻ “..
കുഞ്ഞുന്നാൾ മുതൽ ദത്തന്റെ ഓരോ വളർച്ചയും തന്റെ കണ്മുന്നിലായിരുന്നു….അവനിന്നു തന്റെ നേരേ വരെ കയ്യ് ഉയർത്താൻ ആയിരിക്കുന്നു… ദത്തന് അറിയില്ല വിശ്വനാഥനെ… അയാൾ മനസ്സിൽ ഓർത്തു അയാളുടെ ചുണ്ടുകളിൽ ഒരു പുച്ഛ ചിരി വിടർന്നു…

ദത്തൻ മനസ്സിൽ വന്നപ്പോൾ തന്നെ പല്ലവിയും മനസ്സിൽ വന്നു… പല്ലവി..വളർന്നത് അവളുടെ അമ്മയുടെ വീട്ടിലാണ് എന്നിട്ട് പോലും അവൾക് ദത്തനുമായി ഒരു അടുപ്പവും ഉണ്ടായിരുന്നില്ല.. ദത്തന്റെ മുൻപിൽ പോയി നിൽക്കുന്നതോ സംസാരിക്കുന്നതോ കണ്ടിട്ടില്ല.. പല്ലവി ചെറുപ്പം മുതൽ അവൾക്കു ചുറ്റും ഒരു വേലി കെട്ടിയിരുന്നു…
പല്ലവിയോട് തനിക്കും വെറുപ്പായിരുന്നു.. ദേവന്റെ ചോര… എല്ലാർക്കും പ്രിയപ്പെട്ടവൻ ദേവൻ.. താൻ എന്നും ചവിട്ടി താഴ്ത്തപ്പെട്ടവൻ.. അച്ഛന് പോലും.. മൂത്ത മകനായ എന്നെ കാര്യം അല്ലായിരുന്നു.. ചെറിയമ്മയിൽ ഉണ്ടായ ദേവനെയും സാവിത്രിയോടും ആയിരുന്നു സ്നേഹം…

Leave a Reply

Your email address will not be published. Required fields are marked *