അവൻ ഒരുപാട് ഉപദ്രവിച്ചോ…അജു വീണ്ടും നിധിയോടായി ചോദിച്ചു ?
അതൊന്നും എനിക്ക് വേദനിച്ചില്ല അജുവേട്ടാ… എനിക്ക്… പേടിയാ അയാളെ.. ഇനിയും അജുവേട്ടനെ.. അയാൾ ഉപദ്രവിക്കുവോന്നു…
അതാരാ അയാൾ…
അതാണ് ദത്തൻ… ചേച്ചിയെ കല്യാണം കഴിക്കാൻ പോകുന്ന ആൾ…
ങേ… അജുവിന് അതു കെട്ടു ഞെട്ടൽ ആണുണ്ടായത്.. അയാളോ…
ഹ്മ്മ്.. അച്ഛൻ ഉറപ്പിച്ച ബന്ധം ആണ്.. ചേച്ചിക് ഇഷ്ടമല്ല.. ചേച്ചി സമ്മതിച്ചില്ലേൽ എന്നെ ഉപദ്രവിക്കും എന്നയാൾ പറഞ്ഞത്രേ.. ഇന്നലെയാണ് ചേച്ചി ഇതെല്ലാം പറഞ്ഞത്..
“ദത്തൻ “അജു പല്ലുകൾ ഇറുമ്മി…
വേണ്ട അജുവേട്ടാ… അയാളുമായി ഒരു പ്രശ്നത്തിനും പോകണ്ട….
അപ്പോൾ നിധിയുടെ ചേച്ചി ഇഷ്ടമല്ലാത്ത കല്യാണത്തിന് സമ്മതിച്ചോട്ടെ എന്നാണോ…
എനിക്ക് അറീല്ല അജുവേട്ടാ ഒന്നും…
എനിക്ക് പേടിയാ… അജുവേട്ടന് പേടിയില്ലേ….
“ഒരു പേടിയെ ഉള്ളൂ എനിക്ക്.. അറിവായതിൽ പിന്നെ ഇതുവരെ മറ്റൊരാൾ വഴക്ക് പറയാനോ തല്ലാനോ സമ്മതിപ്പിക്കാത്ത ഒരേട്ടൻ ഉണ്ട് എനിക്ക്…ആ ഏട്ടൻ എന്താണ് മനസ്സിൽ വിചാരിച്ചേക്കുന്നതു എന്നുള്ള പേടി മാത്രം… എന്റെ മേലെ കൈ വെച്ച ദത്തനെ എന്ത് ചെയ്യും എന്ന പേടി മാത്രം “
“അതിനു ഉണ്ണിയേട്ടൻ ഡോക്ടർ അല്ലേ അടിയുണ്ടാക്കാൻ പോകുവോ ” നിധിയുടെ ചോദ്യത്തിൽ ഒരു ഭയം ഉണ്ടായിരുന്നു.
അജു മറുപടി പറയാതെ ഒന്ന് ചിരിച്ചു..
അടുക്കളയിൽ നിന്നു..ചേച്ചിയുടെയും അപ്പച്ചിയുടെയും ഉറക്കെ ഉള്ള സംസാരവും ചിരിയും കേട്ട നിധി.. കർട്ടൻ മാറ്റി അടുക്കളയുടെ ഭാഗത്തേക്ക് എത്തി നോക്കി… ആ തക്കത്തിന് അജു നിധിയുടെ കവിളിൽ ഒരുമ്മ കൊടുത്തു..
പോടാ… നേരത്തെ പറഞ്ഞ പോലെ ലൈസൻസ് എടുത്തിട്ടു വാ… കേട്ടോ..അവനെ ഉന്തിമാറ്റി
നാണത്തോടെ അവൾ പറഞ്ഞു..
അതു നോക്കിയേ ചേച്ചിയെ…
എന്റെ ചേച്ചിയെ ഇത്ര സന്തോഷത്തോടെ ഞാൻ കാണുന്നത് ഇപ്പോൾ ഇവിടെ വരുമ്പോളാ… നോക്കു.. അപ്പച്ചീടെ കൂടെ..
അജു കർട്ടൻ മാറ്റി നോക്കി… അപ്പച്ചിയുടെ കൂടെ നിക്കുന്ന നിധിയുടെ ചേച്ചിയെ ഉണ്ണിയേട്ടന്റെ ചിന്നുവിനെ…നിധിയും പല്ലവിയും ഒരെ കളർ ചുരിദാർ ആണ് ഇട്ടിരുന്നത്… അജു ചേച്ചിയെ നോക്കി നിന്നു…. പല്ലവി ചേച്ചിയെയും അമ്മയെയും കണ്ടിട്ട് അമ്മയും മോളും ആണെന്ന് തോന്നി…. എന്ത് രസവാ ചേച്ചിയെ കാണാൻ ക്യൂട്ട്.. അറിയാതെ പറഞ്ഞത് ഉറക്കെ ആയി പോയി..
എന്റെ ചേച്ചിയെ കണ്ണ് വെക്കുന്നോ… വായി നോക്കി.. നിധി കൈക് നുള്ളിയപ്പോൾ ആണ് പറഞ്ഞത് ഉറക്കെ ആയി പോയി എന്നു മനസ്സിലായത്..
കണ്ടോ പെണ്ണിന് അസൂയ… എന്റെ മുത്തും ക്യൂട്ട് ആട്ടോ കർട്ടൻ വലിച്ചിട്ടു കൊണ്ട് വീണ്ടും അവളുടെ മുഖത്തേക് മുഖം അടുപ്പിച്ചു..
അയ്യെടാ.. ഇയാള് പറഞ്ഞില്ലേലും എന്റെ ചേച്ചി ക്യൂട്ട് ആണ്…അജുവിന്റെ മൂക്കിന് പിടിച്ചു കുലുക്കി കൊണ്ടു നിധി പറഞ്ഞു.
ഞാൻ പോട്ടെ… അമ്മ പറഞ്ഞ പോലെ പോയി പല്ല് തേച്ചിട്ട് വാ…
നിധി അജുവിനെ ഉന്തി ബാത്റൂമിനടുത്തേക് നടത്തി…
ബാത്‌റൂമിൽ കേറ്റി വാതിലും അടച്ചു അവൾ അടുക്കളയിലേക്കു നടന്നു..
കാറ്റിൽ അറിയാതെ വന്നു കഴുത്തിൽ തട്ടുന്ന അപ്പൂപ്പൻ താടിയുടെ സ്നിഗ്ധതയാണ് നിധിയുടെ സാമിപ്യത്തിനു.. അവളെടുത്തു വരുമ്പോൾ ചുറ്റും നിറയുന്നതു ചന്ദനത്തിന്റെ കുളിരുള്ള ഗന്ധമാണ്.. അജു മനസ്സിൽ ഓർത്തു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
അമ്മേ എന്റെ ബെൽറ്റ് എന്തിയെ…. ആ സോക്‌സും.. കാണുന്നില്ല… കുളിച്ചു വന്നിട്ടുള്ള അനുവിന്റെ ബഹളം കേട്ട് പല്ലവി ആ റൂമിലേക്കു നടന്നു.. കൂടെ അമ്മയും..
പോത്തു പോലെ വളർന്നു.. ഇപ്പോളും നാലു ആള് വേണം എന്തേലും ചെയ്യാൻ.. ഒരു സാധനം ഒരിടത്തു വെച്ചാൽ ഓർമയില്ല… മോളെ ഇവൻ ഓപ്പറേഷൻ ചെയ്യുമ്പോ വല്ല കത്രികയും വയറ്റിൽ വെച്ചു തുന്നി കെട്ടുന്നുണ്ടോ എന്നു നോക്കികോണം.. ഇതെല്ലാം കണ്ടു വാ പൊത്തി ചിരിച്ചു കൊണ്ട് പല്ലവി നിന്നു..
അമ്മ റൂമിലേക്കു കയറി ബെൽറ്റും സോക്സും ഒക്കെ എടുത്തു കൊടുക്കുന്നതും നോക്കി പല്ലവി നിന്നു..
അമ്മ റൂമിൽ നിന്നും പോയി കഴിഞ്ഞു പല്ലവി അനുവിന്റെ അടുത്തേക് ചെന്നു..
