ഹലോ പോത്തേ…
പോത്തു നിന്റെ… മറ്റവൻ.
അതു തന്നാ ഞാൻ പറഞ്ഞെ.. ആത്മഗതമായി ഒതുക്കി.
എന്താടീ കിളിച്ചോണ്ട് നിക്കുന്നെ…പോയി ചായ എടുത്തു വെക്കു..
പോയി കെട്ടിയോളോട് പറ… ചുണ്ട് കോട്ടി പല്ലവി പറഞ്ഞു…
ഇവൾ കുറെ നേരായി… മനുഷ്യനെ വട്ടു കളിപ്പിക്കുന്നു… അടുത്തേക് ചെന്നപ്പോൾ ഓടാൻ ശ്രമിച്ച പല്ലവിയുടെ കയ്യിൽ പിടിത്തം കിട്ടി
പിടിച്ചു.. ഭിത്തിയോടാണ് ചേർത്തു നിർത്തിയത്.. ഓടി പോവാതിരിക്കാൻ..ഒരു കയ്യിൽ മുറുകെ പിടിച്ചിരുന്നു…
ഞാൻ കൂടുതൽ അടുത്തേക് വരുന്നത് കണ്ടു പല്ലവി പറഞ്ഞു..
ഉണ്ണിയേട്ടാ വേണ്ട… ഞാൻ കാറി കൂവും….
ഉറപ്പാണോ… ഞാൻ മുഖം പല്ലവിയോട് അടുപ്പിച്ചു…
ഉറപ്പായിട്ടും ഞാൻ അപ്പച്ചിയെ വിളിക്കുവേ..
പിന്നെന്താ താമസം വിളിക്കെന്നെ..
എന്റെ നിശ്വാസം പല്ലവിയുടെ നാസിക തുമ്പിൽ തട്ടുന്നുണ്ടായിരുന്നു…
അവളുടെ കണ്ണുകൾ അടഞ്ഞു…
മിഴികൾ അടച്ചു നിക്കുന്ന അവളെ തന്നെ നോക്കി ഞാൻ ഒരു നിമിഷം നിന്നു… ജനലഴികളിലൂടെ അരിച്ചെത്തുന്ന വെളിച്ചം അവളുടെ മുഖത്തു മാത്രമായി പടർന്നു ചുറ്റിനും ഇരുട്ട് നിറയുന്നു… ആ ഇരുട്ടിലെ പൗര്ണമിയെ..
കൈകളിൽ കോരിയെടുത്തതു.. ആമ്പൽ കുളത്തിൽ പൂര്ണചന്ദ്രനെ കണ്ടു കോരിയെടുക്കുന്ന കൊച്ചു കുഞ്ഞിന്റെ കൗതുകുത്തോടെ ആയിരുന്നു…
അസ്ഥികൾ ഇഴയിട്ട ഹൃദയത്തിൽ….നീ തടവിലാണ് പെണ്ണെ…എന്റെ സ്വപനങ്ങളിൽ വരാറുള്ള രാജ കുമാരിക് നിന്റെ മുഖം ആയിരുന്നു…..ആ ജാലകത്തിനപ്പുറത്തു വിരിഞ്ഞു നിൽക്കുന്ന പുഷ്പദളങ്ങളിലെ മഞ്ഞു തുള്ളിയിൽ പോലും ഞാൻ കണ്ടത് ഈ മനോഹര മുഖം ആയിരുന്നു…കാച്ചെണ്ണ മണമുള്ള മുടിയിഴകൾ അഴിച്ചിട്ടു തുളസി കതിർ ചൂടി നെറ്റിയിൽ ചന്ദന കുറിയും അണിഞ്ഞു വന്ന നിന്നെ എന്റെ മിഴികൾക്കുള്ളിൽ വീണ്ടും തടവിലാക്കി പെണ്ണെ..
ശ്വാസനിശ്വാസങ്ങൾ മുഖത്തു തട്ടിയിട്ടും അനക്കം ഒന്നുമില്ലാത്തതു കൊണ്ടാവണം… അവൾ ഒറ്റ കണ്ണ് തുറന്നു നോക്കി…നെറ്റിയിൽ നിന്നും നാസിക തുമ്പിലേക്കും പിന്നെ ചുണ്ടിലേക്കും നീങ്ങിയ എന്റെ ചൂണ്ടു വിരൽ.. ചാടി കടിച്ചു കൊണ്ട് അവൾ എന്നെ നോക്കി.. പ്രണയം പൊഴിയുന്ന ആ മിഴികളിൽ നോക്കി നിൽക്കുമ്പോൾ നഷ്ടപെട്ടതെന്തോ തിരിച്ചു കിട്ടിയ കൊച്ചു കുട്ടിയുടെ കൗതുകം ആയിരുന്നു എനിക്ക്…പ്രണയം പൊഴിയുന്ന മിഴിയുടെ അഴകടലിലേക് ചെന്നു നിറഞ്ഞ പുഞ്ചിരിയോടെ അവയെ നുകരാൻ കൊതിയായി… . അവളുടെ ചുണ്ടിലേക് മുഖം അടുപ്പിച്ചപ്പോൾ ആണ് എന്റെ വിരലിൽ അവൾ മെല്ലെ കടിച്ചത്.. എനിക്ക് ചെറുതായി വേദനിച്ചു..
ഹൂ എന്നു പറഞ്ഞു കൈ വലിച്ചു നോക്കിയത് അജുവിന്റെയും നിധിയുടെയും മുഖത്തേക് ആയിരുന്നു… അവരുടെ മുഖത്തു എന്തോ കള്ളം കണ്ടു പിടിച്ച ഭാവം.. ഞാൻ നോക്കുന്ന കണ്ട.. നിധി അജുവിന്റെ പിന്നിലേക്ക് ഒതുങ്ങി..
പല്ലവി… ചമ്മലോടെ… നിധിയുടെ കയ്യും പിടിച്ചു.. അടുക്കളയിൽ അമ്മയുടെ അടുത്തേക് നടന്നു…
നല്ല ചേച്ചി… അപ്പോ ഇതാണല്ലേ ഏട്ടന്റെ ബാല്യകാല സഖി… ശോ ഞങ്ങൾ ഇപ്പോൾ വന്നില്ലായിരുന്നേൽ… അവർ പോകുന്നത് നോക്കി നിന്ന അജു പറഞ്ഞു…
“എടാ…” ഞാൻ അവൻറെ ചെവിക്കു പിടിച്ചു… ഞാനും അമ്മയോട് പറയട്ടെ… മോന്റെ ലീല വിലാസങ്ങൾ… ചമ്മൽ മറച്ചു വല്ല്യ ഗൗരവത്തിലായിരുന്നു ചോദ്യം.
അപ്പോ ഏട്ടന്റെ ലീല വിലാസങ്ങളോ…. മറു ചോദ്യം.. ഇവൻ ആര് ബുംറയോ.. ഇത്ര ഫാസ്റ്റ് ബോളൊക്കെ എറിയാൻ.
“ആഹാ തർക്കുത്തരം പറയുന്നോ… ഞാൻ അതിനൊക്കെ പെർമിഷൻ എടുത്തതാ.. ” അധികം ഒച്ച ഉയർത്താതെ ആണ് പറഞ്ഞത്
“ആരോട് “
“അമ്മയോട്… “
“ആഹാ.. ആ ഡിപ്പാർട്മെന്റിൽ കുറച്ചു മുൻപ് ചെയ്യാൻ പോയതിനു പെർമിഷൻ കൊടുക്കുന്നുണ്ടോ.. എന്നാൽ അതൊന്നു അറിയാണല്ലോ… അമ്മേ…”
“ആഹാ നീയാണോ ഞാൻ ആണൊ ചേട്ടന്.. “
“അമ്മേ “ഞാനും വിളിച്ചു..
“ഏട്ടൻ എന്തിനാ വിളിക്കുന്നെ…”.അവൻ സംശയത്തോടെ എന്നെ നോക്കി..
“എനിക്കും പറയാനുണ്ട്… ആങ് ഹ.. “
“”എന്താടാ രണ്ടും കൂടെ…”” വിളി കെട്ടു അമ്മ വന്നു..
“അമ്മേ ചായ ആയൊന്നു അറിയാൻ വിളിച്ചതാ…” ഞങ്ങൾ രണ്ടു പേരും ഒരുമിച്ചു പറഞ്ഞു…
