അനുപല്ലവി – 8 4

“ഓഹ്.. ഒക്കെ.. “
“എന്താ പൃഥ്‌വി എന്താ സംഭവം… “

ഡോണ എണീറ്റു ലൈറ്റ് ഓൺ ചെയ്തു കൊണ്ട് ചോദിച്ചു… പ്രിത്വിയുടെ മുഖത്തെ ടെൻഷൻ കണ്ടു എന്തോ സീരിയസ് ആയ പ്രശ്നം ഉണ്ടെന്നു അവൾക്കു തോന്നിയിരുന്നു…

“ഡോണ മംഗലാപുരത്തു പഠിക്കുന്ന അനുവിന്റെ ബ്രദറിനു ഒരു ആക്‌സിഡന്റ്….”

“അയ്യോ.. എന്നിട്ട്.. ഇപ്പോൾ മുള്ളേഴ്‌സിൽ ICU വിൽ ആണെന്ന പറഞ്ഞത്…”

, മുള്ളേഴ്‌സിലോ… ഡോണ ഒന്ന് ആലോചിച്ചു.. പൃഥ്‌വി നിങ്ങളുടെ ബാച്ചിൽ ഉണ്ടായിരുന്ന മെർവിൻ അവിടെയല്ലേ ഇപ്പോൾ…, “

ഡോണ ഫോണിൽ പറയുന്നത് ഞാനും കേട്ടിരുന്നു.. ഞാനും അപ്പോളാണ് ഓർത്തത്‌.. മെർവിൻ ന്യൂറോ സര്ജന് ആണ്‌ മുള്ളേഴ്‌സിൽ..

“എടാ.. നമ്മുടെ മെർവിൻ അവിടുണ്ട്.. എന്റെ കയ്യിൽ നമ്പർ ഉണ്ട്‌.. ഞാനിപ്പോൾ അവനെ വിളിച്ചിട്ട് നിന്നെ വിളിക്കാം…”

“ഓക്കേ…ഡാ.. “

പൃഥ്‌വി ഫോൺ കട്ട്‌ ചെയ്തു മെർവിന്റെ നമ്പർ എടുത്തു അവനെ വിളിക്കാൻ വേണ്ടി ഡയൽ ചെയ്തു.. പക്ഷെ ബിസി ടോൺ ആണ്‌ കേട്ടത്..

പ്രിത്വിയെ വിളിച്ചു വെച്ചതിനു പുറകെ….തന്നെ എന്റെ ഫോണിലേക്കു അടുത്ത കാൾ വന്നു..

“അനു ഇത് ഞാൻ ആണ്‌ മെർവിൻ.. “

“ഹാ മെർവിൻ നിന്നെ അങ്ങോട്ട്‌ വിളിക്കാൻ ഇരിക്കുക ആയിരുന്നു… എന്റെ അനിയൻ.,

അതു പറയാനാ ഞാൻ നിന്നെ വിളിച്ചത്..

നീ ടെൻഷൻ അടിക്കുവൊന്നും വേണ്ട..

“ഇവിടെ കൊണ്ട് വന്നപ്പോളെ അർജുനെ എനിക്ക് മനസ്സിലായി..”

ഞാനും ഓർത്തു.. തൃശൂർ വീട്ടിൽ മെർവിൻ വരുമ്പോൾ ഒക്കെ അജുവും മെർവിനും ഭയങ്കര കൂട്ട് ആയിരുന്നു.. മെർവിനും അജുവും പ്രിത്വിയും കൂടിയാൽ പിന്നെ.. വീടെടുത്തു തിരിച്ചു വെക്കും എന്നു അമ്മ എപ്പോളും പറയും…
ഞാൻ പരിശോധിച്ച ഉടനെ നിന്നെ വിളിച്ചിരുന്നു… നീ എടുത്തില്ല..

തലക് ഒരു ഇഞ്ചുറി ഉണ്ട്‌… skull ഒന്നും കുഴപ്പമില്ല..പിന്നെ വീണ ഷോക്കിൽ ആവണം ബോധം ഉണ്ടായിരുന്നില്ല.. കുറച്ചു ബ്ലഡ്‌ പോയി എന്നതൊഴിച്ചാൽ വേറെ പ്രോബ്ലം ഒന്നുമില്ല..

മെർവിൻ.. ഇപ്പോൾ അവനോടു സംസാരിക്കാൻ പറ്റുവോ..

ഇല്ലെടാ സെഡേഷനിൽ ആണ്‌.. ഞാൻ സർജറി വാർഡിൽ ഉള്ളത് കൊണ്ട്.. അർജുനെ ഇവിടെ എമർജൻസി കെയറിൽ തന്നെ അഡ്മിറ്റ്‌ ചെയ്തു…

നീ ടെൻഷൻ അടിക്കേണ്ട എന്നു പറയാനാ ഞാൻ വിളിച്ചത്…

എടാ ഞാൻ ഇപ്പോൾ വരാം.. അങ്ങോട്ട്‌..

നീ ഓടി പാഞ്ഞു വന്നു അമ്മയ്ക്കു ടെൻഷൻ ഉണ്ടാക്കേണ്ട…. നാളെ രാവിലെ വന്നാലും മതി.. ഇവിടുത്തെ കാര്യം ഞാൻ നോക്കി കൊള്ളാം… അമ്മയേയും കൂട്ടിക്കോ വരുമ്പോ ഞാനും കുറെ നാളായില്ലേ കണ്ടിട്ട്.. മൂടി കെട്ടി നിന്ന ടെൻഷനെ ലഘൂകരിക്കാൻ എന്ന വണ്ണം അവൻ പറഞ്ഞു… എന്നാൽ ശെരി നാളെ കാണാം.. അവൻ ഫോൺ കട്ട്‌ ചെയ്തു.

മെർവിൻ വിളിച്ച കാര്യം.. ഞാൻ പ്രിത്വിയെയും വിളിച്ചു പറഞ്ഞു…

പൃഥ്‌വി എന്നാ ഞാൻ നാളെ വെളുപ്പിനെ മംഗലാപുരത്തു പോയിട്ട് വരാം..

എടാ ഞാൻ കൂടെ വരണോ…

വേണ്ടെടാ.. ഞാൻ പോയിട്ട് എന്തേലും ആവശ്യം ഉണ്ടേൽ നിന്നെ വിളികാം..നീ ഗൈനക്കിലെക് നാളെ ഒരാളെ അറേഞ്ച് ചെയ്യാൻ പറ്റുമോ എന്നു നോക്കു.. ഷെഡ്യൂൾ ചെയ്ത ഡെലിവറി ഒന്നും ഇല്ല.. ഏതേലും എമർജൻസി കേസ് വന്നാലേ ഉള്ളൂ..

അതു കുഴപ്പമില്ല.. മീര ഹാൻഡിൽ ചെയ്തോളും.. പിന്നെ പല്ലവിയും ഉണ്ടല്ലോ..

അതു പറഞ്ഞപ്പോൾ ആണ്‌.. പല്ലവി വിളിച്ചിട്ടുണ്ടായിരുന്നല്ലോ എന്നോർത്തത്….

പുറത്തു മൂടി കെട്ടി തിമിർത്തു പെയ്തു കൊണ്ടിരുന്ന ആകാശം.. പതിയെ ശാന്തമായിരുന്നു…എങ്ങോ പോയി ഒളിച്ചിരുന്ന പൗർണമി.. പൂനിലാവ് പൊഴിച്ച് മടങ്ങി വന്നിരുന്നു..

പല്ലവിയുടെ നമ്പറിലേക് ഡയൽ ചെയ്തു..

ഒറ്റ ബെല്ലിനു തന്നെ അവൾ ഫോൺ എടുത്തു..

ഉണ്ണിയേട്ടാ.. അജു.. അവളുടെ സ്വരം ഇടറിയിരുന്നു

ഞാൻ അത്ഭുത പെട്ടു.. പല്ലവി എങ്ങനെ അറിഞ്ഞു..

പല്ലവി എങ്ങനെ അറിഞ്ഞു… എന്റെ ചോദ്യത്തിൽ സംശയം മുഴുവൻ ഉണ്ടായിരുന്നു..

നടന്ന സംഭവങ്ങൾ മുഴുവൻ പല്ലവി പറഞ്ഞത് ഒരു ഞെട്ടലോടെ ആണ്‌ ഞാൻ കേട്ടത്…
പല്ലവി പറയുന്നതെല്ലാം കേട്ടു ഒരു തേങ്ങലോടെ.. നിധി അടുത്ത് ഉണ്ടായിരുന്നു…

പല്ലവി ഫോണിൽ സംസാരിക്കുമ്പോൾ ഒക്കെ.. ഒരു തേങ്ങൽ അവളുടെ അടുത്ത് നിന്നും കേൾക്കുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *