ദത്താ…
ഉരുണ്ടു പിരണ്ടെഴുന്നേറ്റു ചുറ്റും നോക്കി.. കടലിന്റെ ഹുങ്കാരം അല്ലാതെ മറ്റൊന്നും കേൾക്കുന്നില്ല…. തന്റെ തോന്നലാണ്…
മണലിലേക് കൈകൾ വിരിച്ചു ആകാശത്തേക്കും നോക്കി ദത്തൻ കിടന്നു.. കാലുകളിൽ അപ്പോളും…ശാന്തമായ കടൽ വന്നു തഴുകി കൊണ്ടിരുന്നു…
ദത്തെട്ടാ…. തന്നെ തഴുകി കടന്നു പോയ കാറ്റിൽ എവിടെയോ വീണ്ടും ആ വിളി മുഴങ്ങി…
എവിടെ നിന്നോ ഒരു കിളി കൊഞ്ചൽ കേട്ടുവോ.ഒരു കുഞ്ഞ് കൈ കവിളിൽ എവിടെയോ തലോടിയ പോലെ ഒരു കാറ്റു അവനെ കടന്നു പോയി … ഏതോ ഓർമ്മകൾ അവൻറെ ഹൃദയത്തെ പിടിച്ചുലച്ചു കൊണ്ടിരുന്നു..
കണ്ണുകൾ അടക്കാതെ ദത്തൻ കാതോർത്തു വീണ്ടും ആ ശബ്ദങ്ങൾ എവിടെ നിന്നെങ്കിലും മുഴങ്ങും എന്നു പ്രതീക്ഷിച്ചു…
പിന്നെ കണ്ണുകൾ അടച്ചു കിടന്നു…പക ആളി കത്തുന്ന മനസ്സുമായി.
അവൻറെ പകയുടെ നെരിപ്പോടു ആളി കത്തിക്കാൻ പകർന്ന എണ്ണ ആയിരുന്നു പല്ലവിയുടെ വാക്കുകൾ…അതു അവൻറെ ചെവിയിൽ വീണ്ടും വീണ്ടും മുഴങ്ങി കൊണ്ടിരുന്നു….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️രാത്രി അജുവിന്റെ കൂടെ അവൻറെ റൂമിൽ തന്നെ കിടന്നു…നടന്ന സംഭവങ്ങൾ എല്ലാം അവൻ പറഞ്ഞു…ഞാൻ എല്ലാം മൂളി കേട്ടു… നിധിയോടുള്ള അവൻറെ ഇഷ്ടവും അവൻ പറഞ്ഞു…
എന്നാലും പുര നിറഞ്ഞു നിക്കുന്ന ഒരു ചേട്ടൻ ഉണ്ടെന്നു ഓർത്തില്ല അല്ലെ സാമദ്രോഹി… ഞാൻ കളിയായി അവനോടു പറഞ്ഞു…
ഓഹ് നമുക്ക് ഈ ബാല്യകാല സഖിമാരൊന്നും ഇല്ലാത്തതു കൊണ്ട്… അവൻ കിട്ടിയ അവസരം മുതലാക്കി..
ഒരു കാലെടുത്തു എന്റെ മേലേക്കും വെച്ചു ഒരു സൈടിലേക് ചെരിഞ്ഞു കിടന്നു.. മുറിവുണ്ടായിരുന്ന സൈഡിൽ ഞാൻ മെല്ലെ തലോടി… അമ്മ കിടക്കുന്നതിനു മുൻപ് മുറിയിൽ വന്നു നോക്കി…. ഞാൻ ഉറക്കം അല്ലായിരുന്നെങ്കിലും… കണ്ണടച്ച് കിടന്നു… അമ്മ അടുത്ത് വന്നു അജുവിന്റെ നെറ്റിയിലും കവിളിലും തലോടി… മെല്ലെ ആ വിരലുകൾ എന്റെ കവിളിലും തലോടിയതു ഞാൻ അറിഞ്ഞു… ഞങ്ങളുടെ രണ്ടാളുടെയും നെറ്റിയിൽ ഒരുമ്മയും തന്നു താഴെ ചുരുണ്ടു കിടന്നിരുന്ന പുതപ്പെടുതു.. ഞങ്ങളെ പുതപ്പിച്ചു…ഡോറിന്റെ കർട്ടൻ വലിച്ചിടുന്നതിനു മുൻപ് അമ്മ ഒന്ന് തിരിഞ്ഞു നോക്കി… അജുവിന്റെ കിടത്തം കണ്ടാവണം അമ്മയുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു… അപ്പോളേക്കും അവൻ എന്റെ കഴുത്തിനടിയിലേക് തല ചേർത്തു.. എന്റെ കുഞ്ഞനുജൻ ആയിരുന്നു…
രാവിലെ കാളിങ് ബെൽ കേട്ടാണ് ഉറക്കം ഉണർന്നത്.. അജു വിന്റെ കാൽ അപ്പോളും എന്റെ ദേഹത്തു തന്നെ ആയിരുന്നു…. അമ്മ അടുക്കളയിൽ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ എണീക്കാൻ പോയില്ല… അജുവിനെ നോക്കുമ്പോൾ അവൻ നല്ല ഉറക്കം… രാത്രിയിൽ കഴിച്ച സ്ലീപ്പിങ് പിൽസിന്റെ ആവണം…
അമ്മ ആരോടോ സംസാരിക്കുന്നതു കേൾക്കുന്നുണ്ടായിരുന്നു…
ആഹാ ഇതാരാ.. അപ്പച്ചീടെ ചിന്നു കുട്ടിയോ… വാ..
അപ്പച്ചീ ഇതാ ഞങ്ങടെ നിധി…
രണ്ടു ചുന്ദരി കുട്ടികളും വന്നേ…. അമ്മ പറയുന്ന കെട്ടു.. അപ്പോ വന്നതു പല്ലവിയും നിധിയും ആണെന്ന് മനസ്സിലായി…
ഇവിടുത്തെ രണ്ടു പോത്തുകളും ഇതുവരെ എണീറ്റിട്ടില്ല…. ഞാൻ അവർക്ക് ചായ ഉണ്ടാക്കുക ആയിരുന്നു….
ഞങ്ങൾ പോയി ഉണർത്തിക്കോളാം അപ്പച്ചി..
ങ്ങാ പോകുമ്പോ ആ കപ്പിലെ വെള്ളം കൂടെ എടുത്തോ…
“അതെന്തിനാ അപ്പച്ചി.. “പല്ലവി ചോദിക്കുന്നത് കെട്ടു
“ഉണ്ണിക് അതാ ശീലം…..”
അതു മനസ്സിലായെന്ന മട്ടിൽ റൂമിന്റെ കർട്ടൻ മാറ്റി ചിരിച്ചോണ്ട് വരുന്ന പല്ലവിയെ ഞാൻ കണ്ടു…
ഉണർന്നെങ്കിലും.. ഞാൻ ഉറക്കം നടിച്ചു കിടന്നു…
ഉള്ളിലേക്കു നോക്കിയ രണ്ടു പേരും അന്തം വിട്ടു നോക്കുന്നത് കണ്ടു…
അജുവിന്റെ കിടത്തം കണ്ടാവണം…
“അപ്പച്ചീ.. ഇത് ഒരു കപ്പ് വെള്ളം മതിയാവില്ല….”പല്ലവി വിളിച്ചു പറഞ്ഞു
ങ്ങാ.. വെള്ളം ഒഴിച്ചാൽ മതി അന്നത്തെ പോലെ ജനൽ പൊട്ടിക്കണ്ട… അമ്മ വിളിച്ചു പറഞ്ഞത് കെട്ടു എനിക്ക് ചിരി വന്നു..
ആഹാ.. എനിക്കിട്ടു മാത്രമല്ല.. പല്ലവിക്കിട്ടും അമ്മ താങ്ങി…
“ഈ അപ്പച്ചി കോമൺ പ്ലെയറാ…” പല്ലവി നിധിയോടു പറഞ്ഞു
എന്ത്..
“രണ്ടു ടീമിലും ഫീൽഡ് ചെയ്യും എന്നു… ”
അവൾ ചിരിച്ചോണ്ട് എന്റെ അടുത്തേക് വരുന്നത് ഞാൻ കണ്ടു.. നിധിയുടെ നോട്ടം അജുവിനെ തന്നെ ആയിരുന്നു അവൻ ആണേൽ ചുരുണ്ടു കൂടി പുതപ്പിനുള്ളിലും…
