വേണ്ട ഏട്ടാ കുഴപ്പം ഇല്ല.. അവൻറെ കുസൃതിയും കുറുമ്പും ഒക്കെ എവിടെയോ പോയ പോലെ എനിക്ക് തോന്നി…
അമ്മ കാണാതെ ഫോൺ കാണിച്ചിട്ട് അവനോട് ഇറങ്ങി വരാൻ പറഞ്ഞു..
അവൻ നോക്കിയപ്പോൾ ഞാൻ ആർക്കോ കാൾ ചെയ്യുക ആണെന്ന് മനസിലായി..
അവൻ പുറത്തേക് ഇറങ്ങി..
അടുത്ത് തന്നെ ഒരു പെട്രോൾ പമ്പ് കണ്ടത് കൊണ്ട്.. ഞാൻ അമ്മയോട് ചോദിച്ചു അമ്മേ വാഷ്‌റൂമിൽ പോകണോ…
ങ്ങാ ഞാൻ പറയാൻ വരുവായിരുന്നു ഉണ്ണീ…
ഞാൻ അമ്മയേം കൊണ്ട് അങ്ങോട്ട് നടന്നു..
അതിനിടയിൽ ഫോൺ അജുവിന്റെ കയ്യിൽ കൊടുത്തിട്ടു.. നിധിയാണ് സംസാരിക്കു എന്നു പറഞ്ഞു…
അവൻ അപ്പോളും അത്ഭുതത്തോടെ എന്നെ നോക്കി… ഞാൻ കൂടുതൽ ഒന്നും പറയാതെ അമ്മയേം കൊണ്ട് മുന്നോട്ട് നീങ്ങി… പത്തു മിനിട്ടോളം കഴിഞ്ഞ് ആണ് ഞങ്ങൾ തിരിച്ചു വണ്ടിയുടെ അടുത്തേക് വന്നതു… അപ്പോളും അജു ഫോൺ വെച്ചിരുന്നില്ല…
“ഇവൻ ഇതർക്കാ ഈ ഫോൺ ചെയ്യുന്നേ വയ്യാതിരിക്കുമ്പോ “…
അവൻറെ ഫ്രണ്ട്‌സ് ആരേലും ആയിരിക്കും അമ്മേ..
ഞങ്ങളെ കണ്ട കൊണ്ട് അവൻ പെട്ടെന്ന് ഫോൺ വെച്ചു… പക്ഷെ അവൻറെ മുഖത്തു.. ഇത്ര നേരം ഇല്ലാതിരുന്ന സന്തോഷം വന്നതെനിക് മനസ്സിലായി…
ഏട്ടാ എനിക്കും ചായ വേണം… വണ്ടിക്കടുതെക് ചെന്നപ്പോൾ അവൻ പറഞ്ഞു.. അമ്മയെ വണ്ടിയിൽ ഇരുത്തിയിട്ട്.. അവനു ചായ മേടിച്ചു കൊടുക്കാൻ മുന്നോട്ട് നടന്നു..
ഫോൺ എന്റെ കയ്യിൽ തിരിച്ചു തരുമ്പോൾ അവൻ മടിച്ചു മടിച്ചു ചോദിച്ചു… ഏട്ടന് എങ്ങനാ നിധിയെ…
ഓഹ്.. അപ്പോൾ നിധി എന്തായാലും ബന്ധം പറഞ്ഞിട്ടില്ല..
നീ എന്നോടും എല്ലാ കാര്യങ്ങളും പറഞ്ഞിട്ടില്ലല്ലോ… അപ്പോ ഇതും അറിയണ്ട.. ഞാൻ ഗൗരവത്തിൽ പറഞ്ഞു..
ഏട്ടാ അതു…
ആ കുട്ടി കാരണമല്ലേ.. ഇപ്പോൾ ഇതൊക്കെ സംഭവിച്ചത്…
അവൻ മുഖം താഴ്ത്തി നിന്നു…
അതു പിന്നെ ചേട്ടന്റെ ചിന്നു ചേചീടെ കയ്യിൽ ഒരുത്തൻ അനാവശ്യമായി കേറി പിടിച്ചാൽ ഏട്ടൻ എന്ത് ചെയ്യും..
കൊല്ലും ഞാൻ അവനെ… അറിയാതെ ചാടി കേറി പറഞ്ഞതാണ്.. എന്റെ എക്സ്പ്രെഷൻ കണ്ടിട്ടാവണം അജുവിന് ചിരി വന്നു…
അത്രേ ഞാനും ചെയ്തുള്ളു പക്ഷെ അവർ അഞ്ചാറു പേരുണ്ടാരുന്നു.. അതിലൊരുത്തൻ പിന്നീന് വന്നതു കണ്ടില്ല..
ഹ്മ്മ് ഞാൻ അറിഞ്ഞു…
അല്ല നീ എന്താ പറഞ്ഞത് എന്റെ ചിന്നു ചേച്ചിയോ…??
ങ്ങാ.. ഞാൻ കണ്ടു ഫോണിൽ സേവ് ചെയ്തു വെച്ചിരിക്കുന്നത്…
എന്ത്
ചിന്നു എന്നു..
അതിനു..?
ഈ ചിന്നു.. നിധിയുടെ ചേച്ചി ആണെന്ന് എനിക്കറിയാം…പക്ഷെ ഏട്ടന് എങ്ങനെ അറിയാം ആ ചേച്ചിയെ…..
അതെന്റെ കൂടെ വർക്ക് ചെയ്യുന്ന കുട്ടിയാ..
ഓഹ് അങ്ങനെ… പല്ലവി എന്ന പേര് ഏട്ടൻ എന്തിനാ ചിന്നു എന്നു സേവ് ചെയ്തേക്കുന്നെ..
നീയേ സേതുരാമയർ കളിക്കാതെ.. ചായ കുടിച്ചിട്ട് വാ…
ഹ്മ്മ് ഞാൻ കണ്ടു പിടിച്ചോളാട ഏട്ടാ…അവൻ ചിരിച്ചു കൊണ്ട് പറഞ്ഞു
അവൻ എന്റെ അജുവായി മടങ്ങി വരുന്നത് കണ്ടതു കൊണ്ട് ഞാൻ ഒന്നും പറഞ്ഞില്ല…
ചായ കുടിച്ചു വന്നു വണ്ടിയിൽ കയറി..
വീട്ടിൽ എത്തുമ്പോളേക്കും പതിനൊന്നു മണി കഴിഞ്ഞിരുന്നു. ഭക്ഷണം വഴിക് ഒരു ഹോട്ടലിൽ നിന്നു കഴിച്ചിരുന്നു..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“ഷണ്ഡൻ “.. ഇരമ്പുന്ന തിരകളുടെ ഹുങ്കാരത്തോടൊപ്പം പല്ലവിയുടെ വാക്കുകൾ ചെവിയിൽ മുഴങ്ങുന്നു… അവളുടെ ഓരോ വാക്കുകളും തന്റെ ഉള്ളിൽ പക ജനിപ്പിക്കുന്നു…
പ്രത്യേകിച്ചും ആ വാക്കുകൾ…” ഷണ്ഡൻ ”
ആരുടെയോ കണ്ണുനീർ തന്റെ ചുമലുകളെ നനയ്ക്കുന്നതായി ദത്തന് തോന്നി.. ആരോ തന്റെ തോളിൽ തല വെച്ചു വിതുമ്പുന്നുവോ… ഇല്ല ആർത്തിരമ്പി അടിച്ചുയർന്ന്നു വന്ന തിര….അതു പടർത്തിയ നനവ്…തിരയിൽ നിന്നും തീരത്തേക് കയറി അവൻ നടന്നു… ബീച്ചിലേ സെർച് ലൈറ്റിന്റെ വെട്ടം എത്താത്ത ഇരുട്ടിലേക് ദത്തൻ നടന്നു… വെട്ടത്തേക്കാൾ ഇരുട്ടിനെ സ്നേഹിക്കാൻ പഠിച്ചിരിക്കുന്നു…… നിധിയെ ശ്രീലകത്തു കൊണ്ടാക്കിയ ശേഷം…നേരേ വന്നതു കടൽ തീരത്തേക് ആണ്…. ഉള്ളിൽ ഓരോ ദിവസം കൂടുന്തോറും പക ഏറി വരുന്നു…. തീരത്തെ വെറും മണ്ണിലേക്ക് അവൻ കൈകൾ വിടർത്തി മലർന്നു കിടന്നു…
