“ഹ്മ്മ് രണ്ടും കൂടെ എന്തോ ഒപ്പിച്ചു ഞാൻ വന്നപ്പോ രണ്ടും ഒന്നായി..” അമ്മ പല്ലവിയോടും നിധിയോടും പറയുന്നത് കെട്ടു.. ഞാനും അജുവും പരസ്പരം നോക്കി ചിരിച്ചു…. പിന്നെ അവന്റെ തോളിൽ കയ്യിട്ടു.. പുറത്തേക് വന്നു…
ഞങ്ങളെ അത്ഭുതത്തോടെ നോക്കുന്ന പല്ലവിയെ നോക്കി കണ്ണിറുക്കി.. കാണിച്ചു..
ആ.. അജു.. പരിചയപ്പെടുത്താൻ മറന്നു.. “ഇത് പല്ലവി.. എന്റെ കൂടെ ഹോസ്പിറ്റലിൽ വർക്ക് ചെയ്യുന്നതാ…”അവൾ മിഴിച്ചു നോക്കുന്നത് ശ്രദ്ധിക്കാതെ ഞാൻ പറഞ്ഞു കൊണ്ടിരുന്നു..
ഞാൻ പറയുന്നത് കേട്ടിട്ടാവണം.. അമ്മ ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി അടുത്തേക് വന്നു.. പല്ലവിയുടെയും നിധിയുടെയും നടുക്കായി നിന്നു അവരെ സ്നേഹത്തോടെ അമ്മയുടെ കൈകൾക്കുള്ളിൽ ഒതുക്കി എന്നിട്ട് പറഞ്ഞു..
“അജു.. അങ്ങനല്ലേ.. ഇത് രണ്ടും എന്റെ മക്കൾ.. ഒന്ന് നിന്റെ ചേച്ചി.. മറ്റേതു അനിയത്തി… ദോ ആ നിക്കുന്ന കിഴങ്ങൻ ഇവളുടെ കൂടെ വർക്ക് ചെയ്യുന്നതാ.. “
“അതെ അപ്പച്ചി അമ്മ ..” പല്ലവി അമ്മയെ കെട്ടിപിടിച്ചു ഒരുമ്മ കൊടുത്തു… നോക്കുമ്പോ അടുത്ത കവിളിൽ നിധിയും..
“കണ്ടോടാ.. അജു.. രണ്ടു പെൺപിള്ളേർ വന്നപ്പോ.. നമ്മള് പുറത്തു…”
ഞാൻ അജുവിനെയും കെട്ടി പിടിച്ചു ഡൈനിങ് ടേബിളിനടുത്തേക് നടന്നു… അതു കണ്ടു മൂന്നുപേരും ചിരിക്കുന്നുണ്ടായിരുന്നു..
പുട്ടിലേക് കടല കറി ഒഴിച്ചു കൊണ്ട് ഞാൻ അജുവിനോട് പറഞ്ഞു “അമ്മ പറഞ്ഞത് കേട്ടല്ലോ ഒന്ന് നിന്റെ ചേട്ടത്തി അമ്മ.. മറ്റേതു അനിയത്തി… “
അയ്യടാ എപ്പോളാ ചേട്ടത്തി അമ്മ എന്നു പറഞ്ഞത്.. ചേച്ചി എന്നല്ലേ പറഞ്ഞത്.. അതു ഞാൻ കെട്ടു… മറ്റേ അനിയത്തി എന്നു പറഞ്ഞത്.. ഏട്ടനോടാ…ഹി ഹി…
രണ്ടും കിണിച്ചോണ്ടിരിക്കാതെ പെട്ടെന്ന് കഴിച്ചേ മോൾക് ഹോസ്പിറ്റലിൽ പോകേണ്ടതാ..
“ആഹാ അപ്പോ ഞാനോ.. “
“നീ കൊണ്ട് വിടണം.. “അമ്മ എന്തോ സീരിയസ്സ് കാര്യം പറയുന്ന പോലെ ആണ് പറയുന്നത്
“ചുരുക്കത്തിൽ പറഞ്ഞാൽ ഞാനിപ്പോ ഡ്രൈവർ…”
എന്റെ ആത്മഗതം കേട്ട നിധിയും പല്ലവിയും അജുവും കൂട്ട ചിരി ചിരിച്ചു…നിധി ചിരിച്ചു..ചിരിച്ചു അവൾക് വിക്കി… ചുമച്ചു കൊണ്ടിരുന്ന അവളുടെ പുറത്തു പെട്ടെന്നു അജു തട്ടി കൊടുത്തു..
“നോക്കു അമ്മേ അനിയത്തിയോട് എന്തൊരു സ്നേഹം…’ അങ്ങനെ അവനിപ്പോ ചിരിക്കേണ്ട..
പിന്നില്ലാതെ ഏട്ടന്റെ അനിയത്തിയോട് എനിക്ക് സ്നേഹം ഇല്ലാതിരിക്കുവോ.. മറുപടി ഉടനെ എത്തി…
ഇന്ന് ഞാൻ എറിയുന്ന ബോൾ എല്ലാം ബൗണ്ടറി പോവുക ആണല്ലോ ദൈവമേ.. വീണ്ടും ആത്മഗതം ആയിരുന്നു..
സന്തോഷത്തിന്റെ പൂത്തിരി നാളങ്ങൾ അവിടെ നിറയുമ്പോൾ… ആ കൂട്ടത്തിൽ ചിരിച്ചു കളിച്ചു നില്കുമ്പോളും മനസ്സിൽ “ദത്തൻ ” എന്ന കരിന്തിരി പുകഞ്ഞു കൊണ്ടിരുന്നു…
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ഈ സമയം ദത്തന്റെ മൈബൈൽ ബെല്ലടിച്ചു… കടൽ തീരത്തു നിന്നും വന്നു കിടന്നപ്പോൾ നേരം പുലരാറായിരുന്നു…
പുതപ്പിനുള്ളിൽ കമിഴ്ന്നു കിടന്നു കൊണ്ട് തന്നെ.. ദത്തൻ സൈഡ് ടേബിളിൽ ഇരുന്ന മൊബൈൽ അറ്റൻഡ് ചെയ്തു ചെവിയോട് ചേർത്തു..
“എന്നെ മറന്നു ഇല്ലേ… “
“ഇല്ല.. കുറച്ചു തിരക്കിൽ ആയിരുന്നു.. “
“ഹ്മ്മ് എനിക്കറിയാം തിരക്ക്… എത്ര കാലം ഇങ്ങനെ ആരും അറിയാതെ അഭിനയിക്കണം….”
“എന്റെ കണക്കുകൾ തീരും വരെ… “
“ദയവു ചെയ്തു അതൊക്കെ ഒന്ന് വിട്ടൂടെ… നമ്മുടെ ഭാവി നോക്കണ്ടേ…”
“എല്ലാം അറിയുന്ന നീ തന്നെ ഇത് പറയണം… “
“അങ്ങനല്ല ദത്തെട്ടാ… എനിക്ക് ഒന്ന് കാണണം.. ഒരു കാര്യം പറയാനുണ്ട്.. ഇന്ന് വൈകുന്നേരം ബീച്ചിൽ വരുവോ… ഞാൻ അവിടെ വരാം.. “
“ഹ്മ്മ് വരാം… “
“ഓക്കേ.. “
ദത്തൻ ഫോൺ കട്ട് ചെയ്തു… വീണ്ടും പുതപ്പിനുള്ളിലേക് നൂണ്ടു കയറി… ഉള്ളിലെ ഒടുങ്ങാത്ത പകയുമായി..
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
ചായ കുടിച്ചു വണ്ടിയിലേക് കയറുമ്പോളും ചുണ്ടിൽ ഒരു മൂളിപ്പാട്ട് തത്തി കളിച്ചു കൊണ്ടിരുന്നു…. പല്ലവിയും കൂടെ വണ്ടിയിൽ കയറി..
നിധി.. മോളെ വൈകുന്നേരം പോകാം.. അമ്മ അവളോട് പറഞ്ഞു..
