“ഹ്മ്മ്.. ഞങ്ങൾ നേരത്തെ വരാം… വന്നിട്ടു ഒന്ന് ബീച്ചിലൊക്കെ പോയിട്ടു… രാത്രി ആകുമ്പോളെക് ശ്രീലകത്തു വിടാം…”
“പോരെ പല്ലവി… “ഞാൻ അവളുടെ മുഖത്തേക് നോക്കി..
അവൾ എന്തോ ആലോചിച്ചു നിന്നു.. എന്നിട്ട് തലയാട്ടി..
“ഞാൻ അമ്മയെ വിളിച്ചു പറഞ്ഞോളാം..” നിധിയോടായി അവൾ പറഞ്ഞു…
വണ്ടി റോഡിലേക്ക് ഇറങ്ങുമ്പോൾ ഞാൻ തിരിഞ്ഞു നോക്കി… മുറ്റത്തേക്കു ഇറങ്ങി അമ്മയുടെ രണ്ടു സൈഡിലും ആയി നിൽക്കുന്ന അജുവും നിധിയും.. അമ്മയുടെ കൈകൾ നിധിയെ അരയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ടായിരുന്നു
ചുണ്ടിലൂറിയ ചിരിയോടെ പല്ലവിയെ നോക്കുമ്പോൾ.. പല്ലവിയും അതു നോക്കി എന്നോട് പുഞ്ചിരി തൂകി…
പതിഞ ശബ്ദത്തിൽ അപ്പോളേക്കും സ്റ്റീരിയോയിൽ നിന്നും വന്ന പാട്ടും ഉണ്ടായിരുന്നു ചുണ്ടുകളിൽ…
കാത്തിരിപ്പൂ കണ്മണീ
ഉറങ്ങാത്ത മനമോടേ
നിറമാർന്ന നിനവോടെ
മോഹാർദ്രമീ മൺ തോണിയിൽ
കാത്തിരിപ്പൂ മൂകമായ്
അടങ്ങാത്ത കടൽ പോലെ
ശർൽക്കാല മുകിൽ പോലെ
ഏകാന്തമീ പൂംചിപ്പിയിൽ
പാടീ മനം നൊന്തു പാടീ
പാഴ്കൂട്ടിലേതോ പകൽ കോകിലം
കാറ്റിൽ വിരൽത്തുമ്പു ചാർത്തി
അതിൽ നെഞ്ചിലേതോരഴൽ ചന്ദനം
ഒരു കൈത്തിരി നാളവുമായ്
ഒരു സാന്ത്വന ഗാനവുമായ്
വെണ്ണിലാ ശലഭമേ പോരുമോ നീ..
എന്തെ എന്നർത്ഥത്തിൽ ഞാൻ പുരികം ഉയർത്തി… ഒന്നുമില്ല എന്നവൾ ചുമൽ കൂച്ചി കാണിച്ചു… ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം അറിയാമായിരുന്ന ആ പുഞ്ചിരിയുടെ അർത്ഥം ഓർത്തു.. ചുണ്ടിലെ ചിരിയോടെ തന്നെ വണ്ടി മുന്നോട്ട് എടുത്തു….
( തുടരും )
(ചങ്ക് ബ്രോസ് & സിസ്… കഴിഞ്ഞ പാർട്ട് അങ്ങനെ കൊണ്ട് നിർത്തേണ്ടി വന്നു ക്ഷമിക്കണം ബാക്കി എഴുതാൻ പറ്റിയില്ല.. എന്നതാണ് സത്യം.. കാരണം.. അജു എന്റെ അനിയൻ തന്നെ ആണ്…
ജീവിതത്തിൽ അവൻ ഈ ലോകത്തില്ല എങ്കിലും കഥയിൽ അവൻറെ സ്വപ്നങ്ങൾക്കു ഞാൻ ജീവൻ കൊടുക്കുക ആണ്… കഥ മുഴുവനായി നടന്ന സംഭവങ്ങൾ അല്ല കേട്ടോ…എന്നാൽ ചില ഭാഗങ്ങളിൽ ജീവിതമുണ്ട്.. കഴിഞ്ഞ 26വർഷത്തെ യാത്രയിൽ കണ്ടു മുട്ടിയവർ ഉണ്ട്…
അപ്പോ ഇഷ്ടപ്പെട്ടെങ്കിൽ മറക്കേണ്ട നിങ്ങളുടെ ഹൃദയം♥️… പിന്നെ കുറിക്കണം താഴെ ചെറുതെങ്കിലും.. നിങ്ങളുടെ അഭിപ്രായങ്ങൾ.. അതിപ്പോ.. ഇഷ്ടായാലും ഇല്ലെങ്കിലും… അപ്പോ നിങ്ങളുടെ സ്നേഹത്തിനു പ്രതീക്ഷിച്ചു കൊണ്ട്
സ്നേഹത്തോടെ
(♥️നന്ദൻ ♥️)
