ഞങ്ങൾ തമ്മിലുള്ള അകലം കുറഞ്ഞു വന്നു.. അവൾ ഭിത്തിയിലേക് ചാരി നിന്നു.. എന്റെ മുഖം അവളുടെ മുഖത്തോടു അടുക്കുംതോറും… അവളുടെ മിഴികൾ അടച്ചു പിടിക്കുന്നത് ഞാൻ കണ്ടു…മേൽചുണ്ടിനു മുകളിൽ ചെറുതായി പൊടിയുന്ന വിയർപ്പ് കണങ്ങൾ… പെട്ടെന്ന് അവൾ എന്നെ ഉന്തി മാറ്റി.. എന്റെ കൈക് ഇടയിലൂടെ വെളിയിൽ ചാടി.. ആ പോക്കിൽ എണ്ണകുപ്പി എന്റെ ബെഡിലേക് ഇട്ടിരുന്നു…
കുറുമ്പി.. ഞാൻ മനസ്സിൽ പറഞ്ഞു….
ഞാൻ എണ്ണ എടുക്കാൻ ആയി തിരിഞ്ഞു നടന്നു…
അപ്പോൾ പല്ലവി വീണ്ടും കർട്ടൻ മാറ്റി തല ഉള്ളിലേക്കു നീട്ടി മെല്ലെ പറഞ്ഞു.. ഇപ്പോൾ തരാൻ വന്നതും… കെട്ടിയോൾക് കൊണ്ട് കൊടുത്താ മതി കേട്ടോ…
ഡീ… ഞാൻ അവളെ പിടിക്കാൻ കൈ നീട്ടിയതും അവൾ ഓടി ഹാളിലേക്കു പോയി….
✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️✳️
“അജുവേട്ടാ “…എവിടെ നിന്നോ നിധിയുടെ വിളി കേൾക്കുന്നു… ഏതോ അമ്പലത്തിൽ കൽവിളക്കിലെ ദീപം തെളിക്കുകയാണ്.. നിധി.. ആ ദീപ പ്രഭയിൽ അവളുടെ മുഖം സ്വർണം പോലെ തിളങ്ങുന്നു….അഴിച്ചിട്ട നീണ്ട മുടിയിഴകൾക്കു കാർമുകിലിന്റെ നിറം അതിന്റെ ഇഴകൾ ചെറു കാറ്റിൽ പിന്നിലേക്ക് പാറി പറക്കുന്നുണ്ട് ….വെട്ടിത്തിളങ്ങുന്ന അവളുടെ സാരിയുടെ കസവു… അവൾ തിരിഞ്ഞപ്പോൾ വ്യക്തമായി കണ്ടു.. മുടിയിഴകൾ തെന്നി മാറിയ ചന്ദന നിറമുള്ള പിൻ കഴുത്തിലെ കുഞ്ഞ് മറുക്… അവൾ തിരിഞ്ഞു നോക്കി തന്നെ വീണ്ടും വിളിക്കുകയാണ്… അജുവേട്ടാ..വാ… ഓടി ചെന്നു അവളുടെ പിന്നിൽ നിന്നു… അവളുടെ പിൻ കഴുത്തിലേക് മുഖം അമർത്താൻ പോയപ്പോൾ ആണ്.. ശേ… ഇതമ്പലം ആ മനുഷ്യാ.. എന്നും പറഞ്ഞു കുറുമ്പൊടെ പിന്നിലോട്ടു തള്ളി… ബാലൻസ് തെറ്റി പിന്നിലോട്ടു വീഴാൻ പോയി.. പെട്ടെന്ന് അവളുടെ കയ്യിൽ പിടി കിട്ടി… നിധീ…
അനു പുറത്തേക് പോയി കഴിഞ്ഞു നിധി നോക്കുമ്പോൾ കട്ടിലിൽ ഉരുണ്ടു കളിക്കുന്ന അജുവിനെ ആണ് കണ്ടത്.. ഉരുണ്ടു കട്ടിലിന്റെ വിളുമ്പിൽ നിന്നും താഴേക്കു വീഴാൻ പോയപ്പോൾ ആണ് ചാടി പിടിച്ചത്…
കണ്ണ് തുറന്നു നോക്കിയ അജുവിന് വിശ്വസിക്കാൻ കഴിഞ്ഞില്ല….അവൻ വീണ്ടും വീണ്ടും കണ്ണ് തിരുമ്മി നോക്കി…
അവൻ വീണ്ടും കണ്ണ് തിരുമ്മുന്നത് കണ്ടു.. നിധിക് ചിരി വന്നു… ഹലോ… സ്വപ്നം അല്ല ഞാൻ തന്നെയാണ്..
“നിധീ നീയിവിടെ… “
“പിന്നെ അവളുടെ അപ്പച്ചീടെ അടുത്ത് വരാൻ നിന്റെ ചീട്ടു വേണോ അല്ലേ മോളെ ”
നിധിയെ കെട്ടി പിടിച്ചു നെഞ്ചിലൊട്ടു ചേർത്തു കൊണ്ട് അമ്മ ചോദിക്കുന്നത് അജു കണ്ണും മിഴിച്ചു നോക്കി ഇരുന്നു “
“നിങ്ങൾ ഒരു കോളേജിലാ അല്ലേ പഠിക്കുന്നെ.. ചിന്നു പറഞ്ഞു… “
“എണീറ്റു പോയി പല്ല് തേച്ചിട്ടു വാ അജു…
ചായ കുടിക്കാം..’
അമ്മ എണീറ്റു ഹാളിലേക്കു പോയി…. പുറകെ പോകാൻ നിധിയും റൂമിന്റെ വാതിക്കൽ എത്തിയപ്പോൾ.. അജു നിധിയുടെ കൈയ്യിൽ പിടിച്ചു പുറകോട്ടു വലിച്ചു…
“നിനക്ക് അറിയാരുന്നോ നേരത്തെ… “
“എന്ത്. “
ഈ ബന്ധം..
“ഞാനിന്നലെ ചേച്ചി പറയുമ്പോൾ ആണ് അറിയുന്നത്.. “
“ആഹാ.. അപ്പോ മുറപ്പെണ്ണ് ആണല്ലേ “
“അപ്പോ ലേർണിംഗ് കിട്ടി ഇനി ലൈസൻസ് എടുത്താ മതി.. “ചിരിയോടെ പറഞ്ഞു
“ഹ്മ്മ് ലൈസൻസ്.. അന്ന് വൈകുന്നേരത്തെ കാര്യം ഓർത്തിട്ടു.. എനിക്ക് പേടിയാകുന്നു അജുവേട്ടാ.. ഏട്ടൻ എങ്ങനാ ഇങ്ങനെ ധൈര്യത്തിൽ നിക്കുന്നെ “
“ധൈര്യത്തിൽ നിക്കുന്നതോ..? ആരുമില്ലാതെ.. ഇഷ്ടപെട്ട പുരുഷൻ നഷ്ടപ്പെട്ടിട്ടും രണ്ടു കുഞ്ഞുങ്ങളെയും കൊണ്ട് വീടും നാടും ഉപേക്ഷിച്ചു പോകേണ്ടി വന്ന ഒരമ്മയുടെ കഥ അറിയ്യോ നിധിക്.. എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാതെ ജീവിക്കേണ്ടി വന്ന അമ്മ..അത്രയും ധൈര്യം ഒന്നും വേണ്ട നിധി എനിക്ക് അന്നത്തെ വൈകുന്നേരത്തെ ആ സംഭവത്തിനു തിരിച്ചു ഒരു മറുപടി കൊടുക്കാൻ
..”
നിധിയുടെ കവിളിലെ ചുവന്നു കിടക്കുന്ന പാടുകളിൽ അവൻ മെല്ലെ തലോടി..
അവൻ കുറെ ഉപദ്രവിച്ചു അല്ലേ..
എന്റെ നിധി കുട്ടി ഒരുപാട് കരഞ്ഞോ…? ഞാൻ മരിച്ചു എന്നു വിചാരിചോ താൻ … നിധിയുടെ കണ്ണുകൾ പെയ്യാൻ തുടങ്ങുമ്പോളെക്കും അവളെ നെഞ്ചോടു ചേർത്തിരുന്നു അവൻ…അവളുടെ ഏങ്ങലടികൾ അവൻറെ നെഞ്ചിൽ അവൻ ഏറ്റു വാങ്ങി…
