“ഉണ്ണിയേട്ടാ.. പോകാൻ ഇറങ്ങിയോ.. “
“ഹ്മ്മ് ഞങ്ങൾ ഇറങ്ങാൻ പോകുന്നു.. “
“ഞാനൂടെ വരട്ടെ “.
“വേണ്ട ചിന്നു .. പറ്റിയാൽ ഞാൻ ഇന്ന് തന്നെ അജുവിനെ ഇങ്ങോട്ട് കൊണ്ട് വരും.. പിന്നെ ഹോസ്പിറ്റലിൽ ഞാനില്ലാത്തതു അല്ലേ നീ കൂടെ ഇല്ലേൽ ശെരി ആവില്ല.. “
“ഹ്മ്മ് ശെരി ഉണ്ണിയേട്ടാ… അവിടെ എത്തിയ ഉടനെ വിളിക്കണേ…”
“ഓക്കേ… “
“നിധിയെ ദത്തൻ ഒരുപാട് ഉപദ്രവിച്ചോ…ചിന്നു… “
“ഹ്മ്മ് കുറച്ചു…എന്റെ അടുത്തുണ്ട്… ഒരുപാട് കരഞ്ഞു….”
“ഹ്മ്മ് ഞങ്ങൾ വരാൻ രാത്രി ആവും എന്തായാലും.. ഞാൻ വിളികാം അവിടെ എത്തീട്ട്.. “
“ആരാ ഉണ്ണീ… ഹോസ്പിറ്റലിന് ആണൊ.. “ഉദ്വേഗത്തോടെ അമ്മ തിരക്കി.
“അല്ല അമ്മേ ഇത് പല്ലവി വിളിച്ചതാ.. “
ഞാൻ വണ്ടി സ്റ്റാർട്ട് ചെയ്തു… പുറത്തു റോഡിലേക് ഇറങ്ങി…
മംഗലാപുരത്തു എത്തുമ്പോളേക്കും 9മണി കഴിഞ്ഞിരുന്നു.. ഹോസ്പിറ്റലിന്റെ ഗേറ്റ് കടന്നു…ഉള്ളിലേക്കു കടക്കുമ്പോൾ ഇടതു വശത്തെ കാന്റീനിൽ നിന്നും നടന്നു വരുന്ന മെർവിനെ കണ്ടിരുന്നു…. വണ്ടി കോമ്പൗണ്ടിനുള്ളിൽ പാർക്ക് ചെയ്തു…
അവന്റെ അടുത്തേക് നടന്നു… ദൂരെ നിന്നു നടന്നു വരുമ്പോളേക്കും അവൻ എന്നെയും അമ്മയെയും കണ്ടിരുന്നു… അവൻ ഓടി അമ്മയുടെ അടുത്ത് വന്നു.. കാലിൽ തൊട്ടു തൊഴുതു…
ഞാനും അവനെ കണ്ടിട്ട് കുറച്ചു നാൾ ആയിരുന്നു… അവൻ വന്നു കെട്ടിപിടിച്ചു..
“അമ്മ വല്ലാതെ ടെൻഷൻ അടിച്ചെന്ന് തോന്നുന്നല്ലോ… “മെർവിൻ ചോദിച്ചു..
പിന്നെ ടെൻഷൻ അടിക്കാതെ…ഇങ്ങനെ വിചാരിക്കാത്തതു ഒക്കെ നടക്കുമ്പോ.. അമ്മ യുടെ വിഷമം വാക്കുകളിൽ ഉണ്ടായിരുന്നു.
“ഹേയ് ടെൻഷൻ ഒന്നും അടിക്കണ്ട… കേട്ടോ.. അജുവിന് കുഴപ്പം ഒന്നുമില്ല..ഇപ്പൊ റൂമിലേക്കു മാറ്റാം.. വാ.. ” അമ്മയെയും പിടിച്ചു അവൻ നടന്നു
പിന്നാലെ നടന്ന എന്നോട് തിരിഞ്ഞു നോക്കി അവൻ പറഞ്ഞു.. “വാടാ അളിയാ എത്ര നാളായി കണ്ടിട്ടു… നീ കണ്ണൂരേക് മാറി അല്ലേ….”
“മാറിയെടാ.. ആരെയും അറിയിച്ചില്ല.. പെട്ടെന്നായിരുന്നു.. നമ്മുടെ പ്രിത്വിയുടെ കൂടെ… “
“നമ്മുടെ ഡോണ കൊച്ചു എന്ന പറയുന്നു…” ചിരിച്ചു കൊണ്ടാണ് അവൻ ചോദിച്ചത്..
“ഹോ ഒന്നും പറയണ്ട.. “
“പഴേ പോലൊക്കെ തന്നെ ആവും അല്ലേ രണ്ടും.. എപ്പോളും തല്ലും പിടിയും… അവൻ പഴയ ഓർമയിൽ ചിരിച്ചു കൊണ്ട് പറഞ്ഞു…
ഞങ്ങൾ സംസാരിച്ചു കൊണ്ട് കോറിഡോറിലൂടെ നടന്നു…. ICU വിന്റെ മുന്നിലെത്തി..
അമ്മേ ICU ഒന്നും കണ്ടു പേടിക്കണ്ട…അവനു അത്ര പ്രശ്നം ഒന്നുമില്ല.. ജസ്റ്റ് ഒബ്സർവേഷന് വേണ്ടി ഇവിടെ കിടത്തിയതാ… നിങ്ങള് വാ..
എന്നെയും അമ്മയെയും കൂട്ടി അവൻ ICU വിന്റെ ഡോർ തുറന്നു ഉള്ളിലേക്കു നടന്നു..
അജു കണ്ണടച്ച് കിടക്കുക ആയിരുന്നു…
അമ്മ ഓടിച്ചെന്നു…
“മോനെ അജു. ” അവൻറെ കൈകളിൽ തൊട്ടുകൊണ്ടു വിളിച്ചു.
പ്രസവിച്ച കുഞ്ഞിനെ ആദ്യമായി കാണുന്ന മാതൃ ഭാവം ആ മുഖത്തു നിഴലിച്ചിരുന്നു…
അവൻറെ തലയിലെ ബാൻഡേജിൽ അമ്മ തലോടി… അമ്മയുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു..
ചെറുപ്പത്തിലും അങ്ങനെ ആയിരുന്നു ഞാനോ അജുവോ എവിടേലും വീണു എന്തേലും മുറിവ് പറ്റിയാൽ അമ്മയ്ക്ക് ഭയങ്കര ടെൻഷൻ ആയ്രിരുന്നു.. പിന്നെ കുറെ ദിവസത്തേക്ക് കളിക്കാനെ അനുവാദം ഉണ്ടാകില്ല…
അജു മെല്ലെ കണ്ണുകൾ തുറന്നു… ആ മുഖത്തെ വിഷമം എന്തിനാണെന്ന് എനിക്ക് മനസ്സുലായിരുന്നു… ഞങ്ങളെ കണ്ടു ആ കണ്ണുകൾ തുളുമ്പി വന്നു…
ഏട്ടാ എനിക്ക് ഒന്ന് ഫോൺ വിളിക്കണം..
“പേടിക്കേണ്ട നിധി അവളുടെ വീട്ടിലുണ്ട്.. ”
അമ്മ മെർവിനോട് എന്തോ സംസാരിക്കുന്ന തക്കത്തിന് ഞാൻ അജുവിനോട് പറഞ്ഞു… അവൻറെ മുഖത്തു ഒരു ആശ്വാസം വിരിയുന്നത് ഞാൻ കണ്ടു.. പക്ഷെ പെട്ടെന്ന് എന്നെ വിശ്വാസം വരാത്തത് പോലെ എന്നെ നോക്കി… ഞാൻ എങ്ങനെ അറിഞ്ഞു എന്നുള്ള ഭാവം ആ മുഖത്തു ഉണ്ടായിരുന്നു…
എടാ.. അനു.. ഞാൻ അജുവിനെ റൂമിലേക്കു മാറ്റാനുള്ള ഫോര്മാലിറ്റീസ് നോക്കട്ടെ… ഇവിടെ അധിക നേരം നിക്കാനുള്ള പെർമിഷൻ ഇല്ല.. നമുക്ക് അജുനെ റൂമിലേക് മാറ്റിയിട്ടു സംസാരിക്കാം…
