അമലൂട്ടനും അനുക്കുട്ടിയും – 3

””എൻ്റെ വാക്കുകൾ കേട്ടതും അനുഅമ്മ പെട്ടെന്നെന്നെ തിരിഞ്ഞു നോക്കി”’….
””ആ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു””…..
“”””സങ്കട ഭാവം മാറി നിഷ്ക്കളങ്കമായ മാതൃസ്നേഹം തുളുമ്പുന്ന പുഞ്ചിരി അമ്മയുടെ മുഖത്ത് പടർന്നു””””…..
,,,,,എപ്പഴോ അമ്മേന്നുള്ള എൻ്റെ വിളി കേൾക്കുവാൻ ആഗ്രഹിച്ചിരുന്ന സന്തോഷത്തിൽ കാർമേഘങ്ങളെ മായ്ക്കുന്ന കാറ്റിൻ്റെ വേഗതയിൽ അനു

അമ്മ എന്നെ വാരിപ്പുണർന്നു,,,,,,,…….
ഒരു നിമിഷം എൻ്റെ മുഖത്ത് വേദനിപ്പിക്കാതെ അടിച്ചശേഷം പറഞ്ഞു….

പോകുവോ നീ????
ഈ അനുഅമ്മയെ തനിച്ചാക്കിപ്പോകുവോ????

””ഇല്ലമ്മേ…. ഒരിക്കലും എൻ്റെ അനുഅമ്മയെ തനിച്ചാക്കി അമ്മൂട്ടൻ എങ്ങോട്ടും പോവില്ല””….

“ഞാൻ പറഞ്ഞ വാക്കുകൾ നൽകിയ സന്തോഷത്തിൽ അനുഅമ്മ എൻ്റെ മുഖമാകെ ചുംബനങ്ങൾകൊണ്ട് മൂടി”……

“അനുഅമ്മയുടെ സ്നേഹം എൻ്റെ മിഴികള ഈറനണിയിച്ചു”….
”’പ്രദീപേട്ടൻ പറഞ്ഞത്പോലെ എൻ്റെ ഉള്ളിലെ മഞ്ഞുമല പതിയെ ഉരുകുവാൻ തുടങ്ങി”’….

എന്നെ മാറോട് ചേർത്ത്കൊണ്ട് അമ്മ സംസാരിക്കുവാൻ തുടങ്ങി….
അമലൂട്ടാ എൻ്റെ കുഞ്ഞിവിടെ വന്നന്നു മുതൽ ഞാൻ ആഗ്രഹിച്ചതാണ് ഈ ഒരു നിമിഷം …. എൻ്റെ മോൻ ഒരുവട്ടം എന്നെ ‘”””””അമ്മേന്ന്””””” വിളിക്കുവാൻ….
,,,,,, വന്നന്നു മുതൽ അമലൂട്ടനെ എൻ്റെ സ്വന്തം മോനായാണ് ഞാൻ കണ്ടത്,,,,,….. ””കുട്ടികളില്ലാത്ത സങ്കടത്തിൽ നീറി നീറിക്കഴിഞ്ഞിരുന്ന ഞങ്ങൾക്ക് തേവര് നൽകിയ നിധിയാണ് മോനെ നീ””’…..
“മോനെന്നെ അമ്മേന്ന് വിളിച്ചത് മഹേഷേട്ടനോട് പറഞ്ഞാൽ ഏട്ടനൊരുപാട് സന്തോഷമാവും”….. ‘ഏട്ടനും മോനെ വല്യ ഇഷ്ടമാ ഇപ്പോൾ’… ”””അമലൂട്ടനെ ഇനി ആർക്കും ഞങ്ങൾ വിട്ടുകൊടുക്കില്ല””…..

”’അനു അമ്മയുടെ വാക്കുകൾ എൻ്റെ ഉള്ളിലെ കാർമേഘങ്ങളെ എല്ലാം നീക്കി …..
നിറഞ്ഞ സന്തോഷത്താൽ അമ്മയുടെ മാറോട് ചേർന്ന് നിന്നിരുന്ന ഞാൻ മുഖമുയർത്തി അമ്മയെ നോക്കി””…..

അനുഅമ്മേ….. ””’അമ്മ എന്നോട് ക്ഷമിക്കണം””’….
”” ഞാൻ അറിയാതെ…… അപ്പോഴത്തെ ദേഷ്യത്തിൽ പറഞ്ഞു പോയതാ””’……

മോനേ…. എന്തിനാ ക്ഷമ പറയുന്നത്…. ഞാനല്ലെ തെറ്റ് ചെയ്തത് ””’അതെന്താന്ന് ചോദിക്കാതെ എൻ്റെ ചേച്ചിയെ””’……..
പറഞ്ഞ് മുഴുവിപ്പിക്കാതെ അനു അമ്മ കരയുവാൻ തുടങ്ങി……

അമ്മേ…. പ്ലീസ്….
””ഇനി എൻ്റെ അനു അമ്മ കരയരുത്”’….. അതെനിക്ക് സഹിക്കാനാവില്ല….
അമ്മക്കറിയുമോ???? “”കല്യാണിയമ്മ മരിച്ചത് മുതൽ കോഴിക്കോട്ടെത്തിച്ചേരും വരെ ഞാനൊരു പാട് കരഞ്ഞിട്ടുണ്ട് ഒരു ദിവസം പോലും സമാധാനത്തോടെ ഒന്നുറങ്ങീട്ടില്ല””….

അറിയാം മോനേ…. അനുഅമ്മയ്ക്കെല്ലാം അറിയാം…..
മാഷ് ഇവിടെ വന്ന് കാര്യങ്ങൾ പറയുമ്പോൾ ഞാനുമുണ്ടായിരുന്നിവിടെ…..
”’എൻ്റെ മോൻ എന്തോരം സങ്കടം അനുഭവിച്ചിട്ടുണ്ടെന്ന് ഈ അമ്മയ്ക്കറിയാം”’….
“ഇനി ഒരിക്കലും എൻ്റെ മോൻ സങ്കടപ്പെടണ്ടാട്ടോ”….

””അമലൂട്ടൻ ഇനി മുതൽ അനുവിൻ്റെയും മഹേഷേട്ടൻ്റെയും മോനാണ്””…..

മോൻ വാ അമ്മ ഭക്ഷണം വിളമ്പിത്തരാം……

“ഒരു കൊച്ചു കുട്ടിയെപ്പോലെ അനുസരണയോടെ ഞാൻ അമ്മയുടെ കൂടെ നടന്നു ഇപ്പോഴും അമ്മ എന്നെ ചേർത്ത് പിടിച്ചിരിക്കുവാണ്”….
””മനസ്സ് നിറഞ്ഞ സന്തോഷത്താൽ അമ്മ വാരി നൽകിയ ഭക്ഷണം ഞാൻ കഴിച്ചു”’…..
“”” ഒരു കൊച്ചു കുട്ടിയെ സ്നേഹത്തോടെ തൻ്റെ മാതാവ് ഊട്ടുന്നപോലെയായിരുന്നു അനുഅമ്മയും ചെയ്തത്”””……

——————————————————

പിറ്റേ ദിവസം രാവിലെ അമ്മ എന്നെയും കൂട്ടി അടുത്തുള്ള ””’ശിവക്ഷേത്രത്തിലേക്ക് പോയ്”” …..
എൻ്റെ പേരിൽ ഒത്തിരി വഴിപാടുകൾ നടത്തി…
””തേവരുടെ നടമുന്നിൽ എന്നെ ചേർത്ത് പിടിച്ച് അനു അമ്മ നിൽക്കുമ്പോൾ മഹാദേവനോടുള്ള നന്ദി സൂചകമായ് അമ്മയുടെ മിഴികൾ നിറഞ്ഞൊഴുകുകയായിരുന്നു””’……

ആ മുഖത്ത് നിന്നും എനിക്ക് മനസ്സിലായ് ””അമ്മയ്ക്ക് എന്നോടുള്ള അളവറ്റ സ്നേഹം””………..

ഇടയ്ക്ക് അമ്മ എന്നെ നോക്കുമ്പോൾ അമ്മയുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുന്ന എന്നെയാണ് കാണുന്നത്……

എന്നെ നോക്കി പുഞ്ചിരിച്ചുകൊണ്ട് തേവരെ തൊഴാൻ എന്നോട് കണ്ണ് കൊണ്ട് പറഞ്ഞു…..

ഞാനാ നടയിലേക്ക് നോക്കി ……
”’ഒരു നിമിഷം എൻ്റെ ഉള്ളിൽ ഇന്നലെ സംഭവിച്ച കാര്യങ്ങൾ മിന്നിമാഞ്ഞു””……
“നിറഞ്ഞ് തുളുമ്പിയ മിഴികളുമായ് നടയ്ക്കു മുന്നിൽ നിൽക്കുമ്പോൾ”….. അനുഅമ്മയുടെ സ്നേഹം മനസ്സിലാക്കാൻ കഴിയാതെ അമ്മയോട് ദേഷ്യപ്പെട്ടതോർത്ത് ””എൻ്റെ ഹൃദയം വിങ്ങിപ്പൊട്ടുകയായിരുന്നു””…..
,,,,,പാവം ഇത്രയേറെ എന്നെ സ്നേഹിച്ചിട്ടും ഞാൻ അമ്മയേ ഒത്തിരി വേദനിപ്പിച്ചു,,,,,,….. ””കരഞ്ഞോടിയ അമ്മയുടെ മുഖം ഇപ്പോഴും എൻ്റെ മനസ്സിനെ കൊത്തിവലിക്കുകയാണ്””’……..
“””എൻ്റെ തേവരെ എന്നോട് പൊറുക്കണേ”””…….
ആ ദേഷ്യത്തിൽ ഞാനറിയാതെ പറഞ്ഞ്പോയതാ…..
”” ഇനി ഒരിക്കലും ഞാനങ്ങനെ ആവർത്തിക്കില്ല”’ ……
“അങ്ങേയ്ക്ക് ഞാൻ വാക്ക് തരുന്നു”…. ”ഒരിക്കൽപോലും ഞാനെൻ്റെ അനുഅമ്മയെ വേദനിപ്പിക്കില്ല”’……. “അമ്മയോടൊപ്പം എന്നും ഞാനുണ്ടാവും” …….
എൻ്റെ ””കല്യാണിയമ്മയെപ്പോലെ”” ഞാൻ “”അനു അമ്മയെ”” സ്നേഹിക്കും…….

അമ്പലത്തിൽ നിന്നും തിരികെ വീട്ടിലെത്തുമ്പോൾ മനസ്സിന് എന്തെന്നില്ലാത്ത സന്തോഷമായിരുന്നു…..

അന്നത്തെ ദിവസം അമ്മയോടൊപ്പം സന്തോഷത്തോടെ കൂടി…..

അമ്മ നൽകിയ ഭക്ഷണവും കഴിച്ച് ഞാനുറങ്ങി…….

**************************************

‘അങ്ങനെ കോളേജിലെ അദ്യം ദിനം വന്നെത്തി’…
”രാവിലെ തന്നെ കല്യാണിയമ്മയുടെ അനുവാദം തേടി”….
തുടർന്ന് മാഷിനേയും ജിതിനേയും വിളിച്ചു….
ജിതിന് വീടിനടുത്തുള്ള കോളേജിൽ കെമിസ്ട്രിക്ക് അഡ്മിഷൻ ലഭിച്ചു….
ക്ലാസ് തുടങ്ങുന്ന കാര്യം പറയാൻ പ്രദീപേടനെയും വിളിച്ചു….
ഏട്ടൻ All The Best പറഞ്ഞു….. പിന്നെ ബസ്സിൽ കയറിയാൽ ST കൊടുത്താൽ മതിയെന്ന്കൂടി പറഞ്ഞു…..

അനുഅമ്മ നൽകിയ ഭക്ഷണവും കഴിച്ച് യാത്രയും പറഞ്ഞ് കോളേജിലേക്ക് തിരിച്ചു…..

ആദ്യം വന്ന പ്രൈവറ്റ് ബസ്സിൽ ചാടിക്കയറി ….
ഏട്ടൻ പറഞ്ഞത്പോലെ കണ്ടക്ടറോട് സ്റ്റുഡൻസ് ടിക്കറ്റ് ചോദിച്ചു…..

ഇയ്യെവിടാ പഠിക്കണേ????. കണ്ടക്ടർ എന്നോട് ചോദിച്ചു…..

St: മേരീസിലാണ്…..

കോളേജ് ID കാർഡ് ഉണ്ടോ കയ്യിൽ???? അതുണ്ടേലേ ST തരാമ്പറ്റു….

ചേട്ടാ….. ID കാർഡ് വാങ്ങാൻ മറന്നുപോയ്…. ഇന്നു മുതലാണ് എനിക്ക് ക്ലാസ്സ് തുടങ്ങിയത്….

ID കാർഡില്ലാത്തോർക്ക് കൺസഷൻ നൽകേണ്ടന്നാണ് ”’ബസ്സോണർ പറഞ്ഞേ””….
സാരോല്യ….
ഇന്ന് ഞാൻ ST തരാം…. മറക്കാണ്ടെ ഇന്നന്നെ വാങ്ങണോട്ടോ ID കാർഡ് …. ഇല്ലേലി ബസ്സുകാരനക്ക് കൺസഷൻ തരില്ലാ…

ശരി ചേട്ടാ….

യാത്ര ചെയ്ത് 9.15ന് ഞാൻ കോളേജിലെത്തിച്ചേർന്നു….

Leave a Reply

Your email address will not be published. Required fields are marked *