അമലൂട്ടനും അനുക്കുട്ടിയും – 3

പ്രദീപേട്ടാ ഇങ്ങക്ക് എന്താ കയ്ക്കാൻവേണ്ടേ????
ഒരു ഹാൻകർച്ചീഫിൽ കൈ തുടച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്കായ് വന്ന് ഫൈസി ചോദിച്ചു….

അതിപ്പോ ചോയ്ക്കാനുണ്ടേ ””ഫൈസി ഉസ്താദ് പെഷ്യൽ ദം ബിരിയാണി””’….

ജോണിയേട്ടാ…. 2 പെഷ്യൽ ദം ബിരിയാണി…..
അല്ല പ്രദീപേട്ടാ ഓന് മ്മടെ നാടൊക്കെ ഇഷ്ടായാ????

അത് ഇയ്യ് ഓനോട് തന്നെ ചോയ്ക്ക്…..

എങ്ങനാ മോനേ ഇഷ്ടായോ മ്മടെ കോയ്ക്കോട്????

ഇഷ്ടായോന്നോ…. ഞാനിവിടെ എത്തിയത് മുതൽ ”’വണ്ടറടിച്ചിരിക്കുവാ”’….
എന്തു സ്നേഹോള്ളോരാ ഇവിടുത്ത്കാർ….. എനിക്കിപ്പോ ഒരു സങ്കടേള്ളു നേരത്തെ ഇങ്ങോട്ട് വരാൻ പറ്റീലല്ലോ…..

ദാ ബിരിയാണീ….. ജോണിയേട്ടൻ ബിരിയാണിയുമായ് വന്നു…..

രണ്ട് പ്ലേറ്റിലായ് പകർത്തിയ ശേഷം ഫൈസി എന്നോട് പറഞ്ഞു….

കയ്ച്ച് നോക്ക്….

ഒരു പുഞ്ചിരി തൂകിക്കൊണ്ട് ബിരിയാണി അൽപ്പമെടുത്ത് ഞാൻ ടേസ്റ്റ് ചെയ്തു…..

എങ്ങനുണ്ടമലേ….. ”’ഉസ്താദ് സ്പെഷ്യൽ ദം ബിരിയാണി”’….
ബിരിയാണീടെ ടേസ്റ്റിൽ മതിമറന്നിരുന്ന് കഴിച്ചോണ്ടിരുന്ന എന്നോടായ് പ്രദീപേട്ടൻ ചോദിച്ചു….

”എൻ്റെ ഫൈസിക്കാ…. ഇങ്ങളൊരു സംഭവാട്ടോ”…..
”ഇന്നലെ സുലൈമാനി ഇന്ന് ബിരിയാണീ”….. ഹൊ!!! ‘അപാരടേസ്റ്റ് തന്നെ’…..
‘ ഞെട്ടിച്ച് കളയുവാ ഇങ്ങള്’….
ഞാനിനി എന്താ പറയണ്ടത്…..
”’ഇങ്ങളെ അങ്ങ് പൊക്കിയെടുത്ത് കൊണ്ടോയാലോന്നാ ഞാനാലോചിക്കണെ””…

”ഇത്രയും രുചിയുള്ള ഭക്ഷണം സന്തോഷത്തോടെ മനസ്സറിഞ്ഞ് ഞാൻ കഴിക്കുന്നത് തന്നെ ആദ്യാ”’…..

””എന്നാൽ ഫൈസി മോനൊരോഫറൂടെ തരാം”’,,,,,,ഇന്ന് മുതൽ ഇയ്യെൻ്റെ സ്വന്തം അനിയനാണ്,,,,,….. അനക്കെപ്പോ വേണേലും ഇവിടെ വരാം…. ഇഷ്ടോള്ള ഭക്ഷണം കയ്ക്കാം….. ഒരേ ഒരു കണ്ടീഷൻ….. ”’ഒന്നാം റാങ്കോട് കൂടി വേണം ഇയ്യ് ഡിഗ്രി പാസ്സാവാൻ ””….. ”’എന്തേ സമ്മയ്ച്ചാ”’……

പിന്നല്ലാ…. ”’ഇടംവലം നോക്കാതെ ചെയ്തിരിക്കും ഇക്കാ””….

ആരോരുമില്ലെന്ന് കരുതിയ എനിക്ക് ഇന്നീ നാട് സ്നേഹിക്കാൻ മാത്രം

അറിയാവുന്ന കുറച്ചുപേരെ സമ്മാനിച്ചിരിക്കുന്നു…. മനസ്സിൽ ””പ്രദീപേട്ടനോടും കോഴിക്കോടിനോടും ഒരായിരം വട്ടം ഞാൻ നന്ദി പറഞ്ഞു””’…..

ഫൈസീ…..
ദൂരെ നിന്നും നീട്ടി വിളിച്ചുകൊണ്ട് 4 പേർ ഞങ്ങടടുത്തേക്കെത്തി ഒരാൾ നമ്മുടെ സിനിമാ നടൻ ”’ഭഗത് മാനുവലിനേപ്പോലെയും മറ്റൊരാൾ ശ്രീനാഥ് ഭാസിയെപ്പോലുമുണ്ട്”’ .
”പിന്നെ ഉള്ളത് 2 ഫ്രീക്കൻമ്മാരാണ് ഒരു തടിയനും മുടി വളർത്തിയ തീർത്തും വണ്ണമില്ലാത്തൊരാളും”….

കൂട്ടത്തിൽ ഭഗത് മാനുവലിനെപ്പോലിരിക്കുന്നയാൾ പ്രദീപേട്ടനെ കണ്ടതും പരിഹാസരൂപേണ ചോദിച്ചു…..

അല്ല ഇതാര് പ്രദീപേട്ടനോ ഇന്ന് പേപ്പറ് കീറാനൊന്നും പോയില്ലേ….????

ഏയ് ഇല്ലെടാ…. ഇന്നവധിയായിരുന്നു….
ആട്ടെ ഇങ്ങടെ ””വയറ്റത്തടിപ്പാട്ടൊക്കെ എങ്ങനെ പോണൂ””’????

വയറ്റത്തടിപ്പാട്ടോ????
ഇങ്ങളെന്താ ആളെക്കളിയാക്കാണ്????
“”കല്ലുമ്മേക്കായ” ” ബാൻ്റിന് ഈ കോയ്ക്കോട്ടെന്ത്‌ ഫാൻസുണ്ടെന്ന് ഇങ്ങക്കറിയാല്ലോല്ലേ????

പിന്നെ…. അറിയാം… അറിയാം….
മോനേ അമലേ…. ഇതാണ് “കല്ലുമ്മേക്കായ ” മ്യൂസിക് ട്രൂപ്പ് ….
”’നാലിനും പ്രത്യേകിച്ച് പേരും അഡ്രസ്സൊന്നുമില്ല”’…..
ഇവര് സ്വയം പരിചയപ്പെടുത്തുന്നത് “കല്ലുമ്മേക്കായാസ് ” എന്ന് പറഞ്ഞാണ്…
ഇപ്പോ ”’കല്ല് മാത്രേ ഉള്ളു കായ വേറെ ആമ്പിള്ളേര് കൊണ്ടോയ്”’

ഇവരിപ്പോ തെരുവോരങ്ങളിലും കല്യാണവീടുകളിലും ഈ കടപ്പുറത്തുമൊക്കെ വെറുതേ ഇങ്ങനെ പാടി നടക്കലാണ്……

””ദേ പ്രദീപേട്ടാ ഇങ്ങള് വെറുതേ ചെക്കൻ്റെ മുന്നില് വെച്ച കല്ലുമ്മേക്കായാസിനെ തളിക്കല്ലെ””…..
കൂട്ടത്തിൽ മുടി വളർത്തിയവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു…..

അമലേ …. ഇയ്യ് പേടിക്കണ്ടാ അത് ”’കടിക്കോന്നുമില്ല”’…. ആ മുടി മാത്രേള്ളൂ ഒരു മണ്ടൻ ചെക്കനാ…..

എടോ മൻഷ്യാ കല്ലുമ്മേക്കായാസിൻ്റെ പാട്ട് ഒരിക്കലീ കേരളം മുഴുവൻ ഏറ്റ് പാടിയത് മറന്നോയോ ഇങ്ങള്….
“”’അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായീ”’”
ഭാസിയെപ്പോലുള്ളയാൾ ഏട്ടനോട് പറഞ്ഞു….

അത് ഇങ്ങടെ ബാൻ്റിൻ്റെ കഴിവൊന്നൂല്ല എൻ്റെ ””ശഹാന””’) പാടിയതോണ്ടാ ഹിറ്റായേ….
കല്ലുമ്മേക്കായാസിനെ പരിഹസിച്ചുകൊണ്ട് ഫൈസി പറഞ്ഞു….

ഫൈസീ … ഇയ്യത് പറയരുതാര്ന്നൂ…. മാസത്തിലൊരീസം ””കല്ലുമ്മേക്കായാസ് ഉസ്താദ് ഹോട്ടലിനു വേണ്ടിയാ പാടണേ””…. അത് ഇയ്യ് മറക്കരുത്….
ഫ്രീക്കൻ തടിയൻ ദയനീയ ഭാവത്തിൽ പറഞ്ഞു…..

അയ്ശരിയാ….. അല്ലാത്തീസം വൈകിട്ട് ഫുൾ ഫാമിലീസ് വരുന്നതാണീടെ കല്ലുമ്മേക്കായാസിൻ്റെ പരിപാടീള്ളപ്പോൾ ആരും ഈ ബീച്ചിലേക്കേ അടുക്കാറില്ല…..
ഒരു പരിഹാസച്ചിരിയോടെ ഫൈസി തടിയന് മറുപടികൊടുത്തു….

നാലിൻ്റെയും മുഖം വളിച്ച് നീറി നിൽക്കുമ്പോൾ പ്രദീപേട്ടൻ അടുത്ത കൊട്ട്കുടി കൊടുത്തു….

”’കല്ലുമ്മേക്കായാസ് രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടുന്ന് ഓസിയടിക്കണതല്ലെ”’….
ഇതിപ്പോ ഇങ്ങള് നാലും പായല് പോലായല്ലോ??? മാസം ഒരു loo രൂപേങ്കിലും കൊടുത്തൂടെ ഫൈസിക്ക്….

ൻ്റെ പൊന്ന് പ്രദീപേട്ടാ …..
ഇങ്ങടെ ”’ഈ നാക്ക്””….. ഇതില്ലായിരുന്നേലുണ്ടല്ലാ ഇങ്ങള്…… ഇങ്ങള്………… ‘അങ്ങേരുടെ ഒരളിഞ്ഞ കോമഡി’…. അത്പോട്ടെ …. ഈ ചെക്കനേതാ ?????
ഭഗത് എന്നെ ചൂണ്ടി ചോദിച്ചു…

ഇതോ …. ഇതാണ് ”’അമലൂട്ടൻ”’… എൻ്റെയും ഫൈസിടെയും ”കുഞ്ഞനിയൻ” ….. “”നമ്മുടെ സെൻ്റ് മേരീസിലാണ് പഠിക്കണത്””….

സെൻ്റ് മേരീസിലോ !!! ആശ്ചര്യം നിറഞ്ഞ മുഖവുമായ് ശ്രീനാഥ് ചോദിച്ചു…..

എടാ ചെക്കാ… അധികം എക്സ്പ്രഷനിട്ട് ചാവണ്ടായ്യ്….
ഓനിന്ന് അഡ്മിഷനെടുത്തതേള്ളു….
അൻ്റെ ””പാത്തുമ്മേനെ”” ഓൻ കണ്ടിട്ടു പോലൂല്ല….. പുശ്ചംവാരി വിതറിയ മുഖത്തോടെ പ്രദീപേട്ടൻ മറുപടി പറഞ്ഞു…

ശ്ശെ…. ഞാനോർത്ത് ഓനവിടെ ”പഠിച്ചോണ്ടിരിക്കുവാന്ന്”’…
ഇന്ന് അഡ്മിഷനെടുത്തേള്ളല്ലെ??? ആ…. കൊയപ്പൂേ … സമയമുണ്ടല്ലോ…..

പിന്നെ അൻ്റെ ”’പാത്തുമ്മക്ക് ദൂത് പോവലല്ലെ മ്മടെ അനിയന് പണി”’…
ഒന്ന് പോയേടാ ”’വദൂരി”’….

എനിക്കതല്ല മനസിലാവാത്തേ വേലേം കൂലി ഇല്ലാത്ത അന്നെ എങ്ങനെ ഓള്

പ്രേമിച്ച്???? ഓളൊരു മണ്ടിയാല്ലേ??? ഫൈസിയേ….. ഇത് ചെക്കന് നല്ലൊരു ”’തേപ്പിനുള്ള”’ സാധ്യതയുണ്ട്ട്ടാ…..

ഓള് തേക്കൂല്ലെൻ്റെ പ്രദീപേട്ടാ…. ഓളെ…. ഓള് ”’ൻ്റെ മുത്താ”’….

ഓള് തേക്കൂല്ലായിരിക്കും പക്ഷേങ്കി ””ഓളുടെ മൂത്താപ്പമാരും ഇക്കാക്കമാരൂണ്ടല്ലോ”’ …..
‘ഓര് അന്നെ പിടിച്ച് തേക്കും’….

എൻ്റെ പൊന്ന് മനുഷ്യാ ഇങ്ങളാ നാക്ക് വെച്ച് പറയല്ലേ….
നമ്മളില്ല വെറുതേ തർക്കിക്കാൻ രാവിലേന്നെ ”’നാക്കും വാടകക്ക് വാങ്ങി ഇറങ്ങീരിക്കുവാ”’ …. മ്മടെ നെഞ്ചത്തേക്ക് കയറാൻ….
മോനേ അമലേ ഓര് പറയണതൊന്നും ഇയ് കാര്യാക്കണ്ട…
മ്മളാണ് കോയ്ക്കോട്ടെ പ്രധാന ബാൻ്റ് “”കല്ലുമ്മേക്കായാസ്” ” നമുക്കിനീം കാണണം കേട്ടോ …. അപ്പോ ഞങ്ങളിറങ്ങാണ്…

Leave a Reply

Your email address will not be published. Required fields are marked *