അമലൂട്ടനും അനുക്കുട്ടിയും – 3

എന്താ ഏട്ടാ ഒരാക്കിയ ചിരി????

ഏയ് ഒന്നൂല്ല….

ഹാ… പറയെൻ്റേട്ടാ….

മ്മ് …. പറയാം.
അമലേ…. ഈ കോയ്ക്കോട്ട് ഏറ്റവും കൂടുതൽ മൊഞ്ചത്തിക്കുട്ടികൾ പഠിക്കുന്ന കോളേജാണ് “സെൻ്റ് മേരീസ്”…. അതാ ഞാൻ പറഞ്ഞത് ഇവിടെ പഠിക്കാൻ പറ്റിയത് മോന്റെ ഭാഗ്യമാണെന്ന് ….

അതിന്????

അതിനെന്താന്ന് വെച്ചാൽ ”’നല്ല സുന്ദരക്കുട്ടപ്പൻമ്മാരെ കിട്ടിയാൽ ഇവിടുത്തെ പെൺകുട്ട്യോള് വിടത്തില്ല”’….
അപ്പോൾ മോനെപ്പോലൊരു ””ചുള്ളനെ”” കിട്ടിയാൽ പറയണോ????

എൻ്റെ പ്രദീപേട്ടാ എൻ്റെ കാര്യങ്ങളറിയാവുന്ന നിങ്ങളാണോ ഈ പറയുന്നത്???

അതൊക്കെ ശരിയാണ് മോനേ…. പക്ഷെ ””പ്രണയം എന്നത് ഒരു സത്യമുള്ള വികാരമാണ്””
,,,,,ജീവിതത്തിൽ ഒരുവട്ടമെങ്കിലും പ്രണയിക്കാത്തവരായ് അല്ലെങ്കിൽ ആരോടെങ്കിലും ഇഷ്ടം തോന്നാത്തവരായ് ആരും കാണില്ലെന്നതാണ് സത്യം,,,,,,….

നീ നമുക്ക് ചുറ്റിനുമൊന്ന് നോക്കിയേ ”’എല്ലാത്തിലും ഒരു പ്രണയം കാണുവാൻ സാധിക്കും”’….

””ദാ നീ ആ മരത്തിലെ ഇലകളെ കണ്ടോ”” ….

””’തൻ്റെ കാമുകനായ ഇളംതെന്നലിനായ് അക്ഷമരായ് കാത്തിരിക്കുവാണവർ””……
“അവൻ എത്തിക്കഴിയുമ്പോൾ പരിഭവങ്ങളും പിണക്കങ്ങളും എല്ലാം പറഞ്ഞ് തീർത്ത് പരസ്പരം സ്നേഹത്താൽ തഴുകിക്കൊണ്ടേയിരിക്കുമവർ”….

”’പ്രപഞ്ചത്തിൽ പ്രണയമെന്ന വികാരത്തിന് ഒരേ ഒരു അർത്ഥമേയുള്ളു മോനെ”’….
അത് എൻ്റെ കുഞ്ഞിന് പതിയെ മനസ്സിലായ്ക്കോളും …..
””നിന്നിൽ പ്രണയമെന്ന വികാരം തോന്നിത്തുടങ്ങുമ്പോളായിരിക്കും ഈ പ്രകൃതിയുടെ യഥാർത്ഥ സൗന്ദര്യം നിനക്കാസ്വദിക്കുവാൻ സാധിക്കുന്നത്””….
”’നല്ലൊരു കാമുകൻ നല്ലൊരു പ്രകൃതിസ്നേഹി കൂടി ആയിരിക്കും”’

മോനീ കാടും മലയും പുഴയുമൊക്കെ ആസ്വദിക്കാനായ് പുറപ്പെടുന്നവരെ കണ്ടിട്ടുണ്ടോ????

,,,,,അവരിൽ എപ്പോഴും ഒരു നഷ്ട പ്രണയത്തിൻ്റെ വിങ്ങൽ ഉണ്ടാവും,,,,, ”’അത് മറക്കുവാനെന്നോണം ഈ പ്രകൃതിയെ അവർ പ്രണയിച്ചു തുടങ്ങും”’……

എന്റെ പ്രദീപേട്ടാ ”96” സിനിമ ഞാനും കണ്ടതാണ് വെറുതെ നിങ്ങളിനി അതിന്റെ കഥ പറഞ്ഞു ബുദ്ധിമുട്ടണ്ട…..

””ആ പഷ്ട്””… ഞാനിതരോടാ പറഞ്ഞത്….. എന്റെ മോനേ….. നിന്റെ ””ഉള്ളിലിപ്പോൾ ഒരു വലിയ മഞ്ഞുമലയാണുള്ളത് ”” “അത് നിറയെ സ്ത്രീകളോടുള്ള വിരോധമാണ്”….
””ഒരു അമ്മയുടെയോ…. ഒരു പ്രണയിനിയുടെയോ”’…..
“കളങ്കമില്ലാത്ത സ്നേഹം” അമലൂട്ടന് ലഭിക്കുമ്പോൾ ”’അത് താനെ ഉരുകാൻ തുടങ്ങും””…..

എൻ്റെ പൊന്നേട്ടാ നിങ്ങളെന്താ വല്ല ””’കാസനോവയുമാണോ””’???? അല്ല ”’പ്രണയത്തെപ്പറ്റി ഇങ്ങനൊക്കെ ക്ലാസ്സ്‌ എടുക്കാൻ”’…….
”’ഞാനിതുവരെ ആരെയും പ്രണയിച്ചിട്ടില്ല”’….
എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടുമില്ല…..
എന്നെ തേടി എത്തിയ അഭ്യർത്ഥന ”’എട്ടായിട്ട് മടക്കി വിടുകയും ചെയ്തു”’….
”’ഇവിടെയും ഞാൻ അങ്ങനെ തന്നായിരിക്കും”’…..

മ്മ്…. അതൊക്കെ എൻ്റെ മോൻ നോക്കിക്കോളൂ…. എനിക്ക് നല്ല ഉറപ്പുണ്ട് ””സെൻ്റ് മേരീസിൽ 3 കൊല്ലം തികയ്ക്കുന്നതിന് മുമ്പ് അമൽ എന്നെ വിളിച്ചിരിക്കും””….. “”പ്രദീപേട്ടാ എനിക്ക് ഒരു കുട്ടിയെ ഇഷ്ടമാന്നും പറഞ്ഞ്”” ആ വാർത്തയ്ക്കായാണ് ഞാൻ കാത്തിരിക്കുന്നത്….

എൻ്റെടാ ഇങ്ങേര് വിടുന്ന ലക്ഷണമില്ലല്ലോ…. ഇനിയും പറഞ്ഞ് നിന്നാൽ ഇയാൾ ചിലപ്പോൾ ””ഗോഡ്ഫാദർ സിനിമയിലെ മായങ്കുട്ടിയാവും”’
പിന്നെ ഞാൻ മുകേഷ് പറഞ്ഞപോലെ ””കുഴപ്പമായീ….. ന്നാ…. തോന്നണേന്ന്””’ പറയേണ്ടി വരും അതിലും നല്ലതിങ്ങേരെയും കൂട്ടി വേഗം പോയ് അഡ്മിഷനെടുക്കുന്നതാ…

ഏട്ടാ വാ നമുക്കാദ്യം അഡ്മിഷനെടുക്കാം … അത് കഴിഞ്ഞല്ലെ ”’മൊഞ്ചത്തികളും പ്രണയവുമൊക്കെ”’ വരൂ അത് നമുക്ക് അപ്പോൾ നോക്കാം….

മ്മ്…. എന്നാൽ വാ… ചുണ്ടിലൊരു പുഞ്ചിരി വിടർത്തി പ്രദീപേട്ടൻ പറഞ്ഞു….

മാഷ് പറഞ്ഞത് പോലെ സുവോളജി ഡിപ്പാർട്ട്മെൻ്റ് തിരക്കിപ്പിടിച്ച്

ഞങ്ങളവിടെത്തിച്ചേർന്നു…. 2 y, 3y , ക്ലാസ്സ് നടക്കുന്നത് കൊണ്ടാന്നു തോന്നുന്നു അധ്യാപകരുടെ കസേരകളാകെ ഒഴിഞ്ഞ് കിടക്കുവായിരുന്നു….
അകത്തേക്ക് കയറിയതും എതിർവശത്തായിരുന്ന മേശയുടെ മുകളിലിരുന്ന ബോർഡിലേക്ക് എൻ്റെ നോട്ടം ചെന്നെത്തി……

””Dr . M വേണുമോഹൻ, MPhil, PHD””….

””Head Of The Department””….

ദൈവമേ …..
”’രാധാകൃഷ്ണൻ മാഷിൻ്റെ സുഹൃത്താണോ സുവോളജി ഡിപ്പാർട്ട്മെൻ്റിൻ്റെ ഹെഡ്”’….
പ്രദീപേട്ടനോടൊപ്പം ഞാൻ അദ്ദേഹത്തിൻ്റെ അടുത്തേക്ക് നടന്നു….

“Good Morning sir”

‘Morning’…

സാർ ഞാൻ എറണാകുളത്തെ ”’രാധാകൃഷ്ണൻ മാഷ് പറഞ്ഞിട്ട് വരുവാണ് എൻ്റെ പേര് അമൽ”’….

”മനസ്സിലായ്”… ഇന്നാണല്ലെ എത്തിയത്…

അതെ സർ…

മ്മ്… എന്നോട് മാഷ് പറഞ്ഞായിരുന്നു ””എൻ്റെ അരുമശിഷ്യനെ അങ്ങോട്ടയക്കുവാന്ന് നന്നായ് നോക്കിക്കോണേന്ന്”’… അല്ല ഇതാരാ കൂടെ…

ഇത് ”പ്രദീപേട്ടൻ” എൻ്റെ ഒരു ഏട്ടനാണ് ഇവിടെ എൻ്റെ എല്ലാക്കാര്യങ്ങളും നോക്കുന്നത് ഇദ്ദേഹമാണ് ….

മ്മ്… എന്നെ രാവിലെകൂടി മാഷ് വിളിച്ചായിരുന്നു….
ഇന്ന് തന്നെ താൻ വരുമെന്നും പറഞ്ഞിരുന്നു… ”’തനിക്കായിന്നല്ലേ +2 വിന് ഒന്നാം റാങ്ക്”’…

അതെ സർ…

മ്മ് അത് പോലെ ഇവിടുന്നും ഒന്നാം റാങ്ക് വാങ്ങിക്കോണം രാധാകൃഷ്ണൻ മാഷിനും ഞങ്ങൾക്കുമൊക്കെ അത് ഒരുപാട് സന്തോഷം പകരും….
അഡ്മിഷന്റെ എല്ലാ കാര്യങ്ങളും ഞാൻ ശരിയാക്കിയിട്ടുണ്ട്….
നിങ്ങളൊരു കാര്യം ചെയ്യ് ഓഫീസിൽ ചെന്ന് ””മുരളി””’ എന്നൊരു ക്ലർക്ക് ഉണ്ട് അദ്ദേഹത്തെ കാണൂ ഞാനെല്ലാം അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ട്…
അഡ്മിഷൻ എടുത്ത് ഫീസുമടച്ച് പൊക്കോളൂ…
അടുത്ത തിങ്കളായ്ച്ച മുതലാണ് ക്ലാസ്സ് തുടങ്ങുന്നത്…
”’രാവിലെ 9.30ന് ഇവിടെ എത്തണം കേട്ടോ”’….

ശരി സർ …

മ്മ് …. OK എങ്കിൽ ചെന്നോളൂ….
”’ All The Best.”’…

”Thank you Sir”….

വേണു സർ പറഞ്ഞപോലെ ഓഫീസിലെത്തി മുരളിയെ കണ്ട് അഡ്മിഷൻ കാര്യങ്ങളെല്ലാം ശരിയാക്കി ഞങ്ങളവിടെ നിന്നും ഇറങ്ങുമ്പോൾ 12 മണി കഴിഞ്ഞിരുന്നു…

ഇനി എങ്ങോട്ടാ പ്രദീപേട്ടാ….. ബൈക്കിൽ കയറാൻ നേരം ഏട്ടനോടായ് ചോദിച്ചു….

നമുക്കൊന്ന് ബീച്ച് വരെ പോകാം….

ഈ നട്ടുച്ചയ്‌ക്കോ നിങ്ങൾക്ക് വല്ല വട്ടുണ്ടോ????

എൻ്റെ പൊന്നമലേ ”’കോയ്ക്കോട് ബീച്ചിന് രാവിലേന്നോ ഉച്ചേന്നോ വൈകുന്നേരോന്നോ ഇല്ല എപ്പോഴും ഒരേ തിരക്കായിരിക്കും”’… നിന്ന് തിരുവാതിര കളിക്കാതെ വേഗം വണ്ടീൽ കേറെടാ ചെക്കാ…
ഇന്നനക്കൊരു പെഷ്യൽ ഫുഡ് വാങ്ങിത്തരാം….

എന്ത് ഫുഡ്….

അതൊക്കെയുണ്ട് മോൻ കേറ്….

ഒരിക്കൽ കൂടി st മേരീസിൻ്റെ സൗന്ദര്യം ആസ്വദിച്ചതിന് ശേഷം ഞാൻ വണ്ടിയിൽ കയറി ….. വണ്ടി ഓടി ഓടി ചെന്ന് നിന്നത് കോഴിക്കോട് ബീച്ചിലിണ്….

പ്രദീപേട്ടൻ പറഞ്ഞത് പോലെ നട്ടുച്ചയാണെങ്കിലും അത്യാവശ്യം തിരക്കുണ്ട് …. കൂടുതലും ””കപ്പിൾസ്സാണ്”” ‘മണൽപ്പുറത്ത് കുടയും ചൂടി കടലിലേക്ക് നോക്കിയിരുന്ന്’ ””തിരയെണ്ണിക്കളിക്കുവാണ് എല്ലാം””
” ഇടക്ക് കുട പതിയെ താഴുന്നുമുണ്ട്”…
””’ഇതൊക്കെ എന്തിൻ്റെ കുഞ്ഞാണോ എന്തോ””
” നട്ടുച്ച വെയിലത്ത് കുടയും ചൂടി വന്നിരിക്കുന്നു”..
ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ വീട്ടിൽ….
എന്തായാലും പ്രദീപേട്ടനെ ഒന്നിളക്കി നോക്കാം…..

Leave a Reply

Your email address will not be published. Required fields are marked *