അമലൂട്ടനും അനുക്കുട്ടിയും – 3

എട്ടാ എന്താ കുറേപ്പേരവിടവിടായ് കുടയും ചൂടി ഇരിക്കുന്നത്?????

”””’അതവര് പുതിയ കടൽപ്പാലം പണിയുവാനെത്ര തൂണ് വേണോന്ന് കണക്കെടുക്കുവാ”””’ എന്താ നിനക്കും കണക്കെടുക്കണോന്നുണ്ടോ???…..

എൻ്റെ പൊന്നോ….🙏🙏🙏 വേണ്ടേ….

മ്മ്…. “നീയും ഇരിക്കുമെടാ ഒരു ദിവസം ഇത് പോലെ അപ്പോൾ നിൻ്റെ സംശയമെല്ലാം മാറിക്കോളും”…..

അളിഞ്ഞ ചിരിയോട് കൂടി ഏട്ടൻ മറുപടി പറഞ്ഞു…

അയ്യോ എനിക്കൊരു സംശയവുമില്ലായേ…. നിങ്ങള് നടക്ക്….

പ്രദീപേട്ടനൊപ്പം നടക്കുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നുന്നുണ്ട് ”’രക്തബന്ധമില്ലതിരുന്നിട്ടും ഒരു എട്ടൻ്റെ കടമ എത്ര ഉത്തരവാദിത്വത്തോടാണ് അദ്ദേഹം ചെയ്യുന്നത്””….

നടക്കുന്ന വേളയിൽ ഒരു നിമിഷം ഞാൻ ബീച്ചിനെ മൊത്തത്തിലൊന്ന് നോക്കി……
”’നടക്കുന്നതിനായ് മനോഹരമായൊരുക്കിയിരിക്കുന്ന നടപ്പാത””’
,,,, ഇരു വശത്തും റാന്തൽ വിളക്ക് പോലെ നിലകൊള്ളുന്ന ലൈറ്റുകൾ,,,,,
””’ ഇരിക്കുവാനായ് ചെറു ബെഞ്ചുകളും””’
,,,,, ഇരുവശങ്ങളിലുമായ് കുൽഫിയും ഐസ്ക്രീമും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ളൂബിക്കയും ക്യാരറ്റുമെല്ലാം വിൽക്കുന്ന വഴിയോരക്കച്ചവടക്കാരും,,,,, ……
””മണലിൽ തലകുത്തിമറിയുന്ന കടലിൻ്റെ മക്കളും””…. ”’ഇടവിട്ടിടവിട്ട് നിൽക്കുന്ന കാറ്റാടി മരങ്ങളും”” “””വിദൂരതയിൽ തകർന്നു കിടക്കുന്ന കടൽപ്പാലവും”””

”” I Love My Kozhikode❤❤❤””
എന്ന പരസ്യ വാചകവും ബീച്ചിനെ മനോഹരമാക്കുന്നു…..
കടലിൽ നിന്നും വിശുന്ന കാറ്റിനനുസരിച്ച് ””’തിരമാലകൾ തൻ്റെ പ്രണയിനിയായ തീരത്തെ പുൽകുന്നു”””…..

പ്രദീപേട്ടൻ പറഞ്ഞതിൽ എവിടെയൊക്കെയോ ശരിയുള്ളത് പോലെ എനിക്കും തോന്നി ””’പ്രണയമാണ് ഇന്നീ ലോകത്തെത്തന്നെ മുന്നോട്ട് നയിക്കുന്നത്””’…
എന്തിനേറെ പറയുന്നു “പ്രണയമില്ലായിരുന്നെങ്കിൽ ഞാനെന്ന വ്യക്തിപോലും ഇന്നുണ്ടാവില്ല”….

അല്ല ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്????
”’എൻ്റെ മനുഷ്യാ നിങ്ങളെൻ്റെ മനസ്സിലേക്കും പ്രണയമെന്ന തീ കോരിയിട്ടല്ലേ”’????

ഏയ്….. ഞാനൊരിക്കലും പിടികൊടുക്കില്ല അങ്ങനെ ആവാമായിരുന്നേൽ അത് എറണാകുളത്തേ ആവാമായിരുന്നല്ലോ….
ഞാനൊരു പ്രലോഭനത്തിലും വീഴില്ല….

മനസ്സിലെന്തൊക്കെയോ പറഞ്ഞ്കൊണ്ട് നടന്ന് നടന്നെത്തിയത്
“””ഉസ്താദ് ഹോട്ടലിന്””’ മുന്നിലാണ്….

ഹൊ !!! എന്താ എട്ടാ ഇത് ഇവിടെ എപ്പോഴും തിരക്കാണോ????

തിരക്കാണോന്നോ…. മോനേ ””’ഉസ്താദ്ഹോട്ടൽ ഇല്ലെങ്കിൽ ഈ കോയ്ക്കോടുമില്ല””….
‘നല്ല ബിരിയാണി കയ്ക്കണേലിവടത്തന്നെ വരണം’….
വാ നമുക്ക് അകത്തേക്ക് ചെല്ലാം……

അതിനവിടെ ഇരിക്കാൻ സ്ഥലമില്ലല്ലോ????

അതിന് നമുക്ക്‌ തിരക്കൊന്നും പിടിക്കണ്ട മ്മടെ ”’ഫൈസീൻ്റെ”’ അടുത്ത ചങ്ങായ്മാർക്ക് മാത്രായ് കിച്ചനകത്ത് സ്ഥലമുണ്ട്… നമുക്ക് അവിടേക്ക് പോവാം ….. മോൻ കേറിവാ……
ഉള്ളിലേക്ക് കയറിയതും ””ബിരിയാണടെയാ വാസന””’….. ൻ്റെ …. സാറേ….

ഉമറിക്കാ…. എന്തുണ്ട്????
ഭക്ഷണം വിളമ്പുന്നൊരാളോട് പ്രദീപേട്ടൻ ആരാഞ്ഞു….

അള്ളാ… ഇതാര് പ്രദീപോ അന്നക്കണ്ടിട്ട് കുറേ ആയല്ലോ…. ഈ യെവിടായിരുന്നു….

ഓ … ഒന്നും പറയണ്ടിക്കാ അൽപ്പം തെരക്കായ്പ്പോയ്…

അല്ല മോനേ അൻ്റെ കൂടേള്ള ചെക്കനേതാ???

ഓൻ മ്മടെ അനിയനാ ഇക്കാ അങ്ങ് ””’എറണാകുളത്തൂന്നാ””’…
”’അമലെന്നാ”’ ഓൻ്റെ പേര് ഇവിടെ മ്മടെ ‘സെൻ്റ് മേരീസിലാ പഠിക്കണേ’…

എത്….. മ്മടെ …. “സെൻ്റ് മേരീസിലാ”!!!!….

‘അതേ’….

ഹാ…. കൊള്ളാല്ലാ….
ഓന് പഠിക്കാൻ പറ്റീല്ലേലും ഒരു പാട് ”’മൊഞ്ചത്തികളെ”’ കാണാല്ലോ ….. ചെക്കനെ കാണാനും നല്ല “ചൊകചൊകാന്നുണ്ട്”….
ഓനെ കണ്ടിട്ട് ”’കരീമിക്കാ പെശ്യൽ മൊഹബത്ത്സുലൈമാനി കുറേ കുടിക്കൂന്നാ തോന്നണെ””…..
ഉമറിക്ക എന്നെ നോക്കി ”’ബ്സ് ””’എന്ന ശബ്ദത്തോടെ പുഞ്ചിരിച്ചു……

അതേ ഇക്കാ…. ഞാനോനോട് പറഞ്ഞി ”’മൊഞ്ചത്ത്യോള് ഒരുപാട് വരും അനക്കിഷ്ടോള്ളൊരാളെ അൻ്റെ ജീവിത സഖിയായ് കൂട്ടിക്കോളീന്ന് ”’…

പ്രദീപേ… ചെക്കൻ്റെ മുഖം കണ്ടിട്ട് ”’ഒരു സുലൈമാനീലൊതുങ്ങൂന്ന് തോന്നണില്ലാട്ടോ””….

ആ … അതൊക്കെ ശരിയാ പക്ഷേങ്കി ”ഓൻ നല്ലവനാ”’ ഇക്കാ “ഒന്നിലൊതുങ്ങിക്കോളും മ്മടേല്ലേ അനിയൻ”….

എൻ്റെ പ്രദീപേട്ടാ നിങ്ങളെ ഞാൻ നമിച്ചു ””എന്നെ എടുത്തിട്ടലക്കാനാണോ ഇങ്ങോട് കൂട്ടിക്കൊണ്ട് വന്നത്”’ അല്ല എനിക്കറിയാമ്പാടില്ലാഞ്ഞിട്ട് ചോദിക്കുവാ????

ഹാ… ഇയ് പെണങ്ങല്ലെടാ ഇതക്കൊരു തമാശേല്ലേ….
”പിന്നെ ഇത് മ്മടെ സ്വന്തം ഉമറിക്കയാ”’…. “നിന്നെപ്പോലെ ഇക്കയും വലിയ സ്ത്രീ വിരോധിയായിരുന്നു” ””നിക്കാഹ്”” കയ്ക്കൂല്ലാന്നും പറഞ്ഞ് നടന്ന മനുഷ്യനാ ””എന്നാലിപ്പഴേ 2 ഭാര്യമാരും 10 കുട്ടികളുമാ ഇക്കാക്ക്””….

എൻ്റമ്മേ!!!!!
10 കുട്ടികളോ??? ഇങ്ങേർക്കെന്താ കൃഷി ആയിരുന്നോ മുമ്പ് പണി????

ഹ ഹ ഹ….
…. ”’അതാണ് ഉമറിക്കാ”’….
പിന്നെ ഇക്ക എല്ലാരോടും ഇങ്ങനാ തമാശ പറയും കളിയാക്കും…..
‘ അത് സ്നേഹംകൊണ്ടാ അല്ലാതെ വേറൊന്നുമല്ല’….

ഉമറിക്കാ ഫൈസി അകത്തുണ്ടോ????

ഓനകത്തുണ്ട്…. ””ബിരിയാണീൻ്റെ പണീലാ”” ഇന്ന് നല്ല തിരക്കായിരുന്ന്….

ശരി ഇക്കാ ഞങ്ങളെന്നാ ഫൈസീടടുത്ത് ചെല്ലട്ടെ…..

ശരി മോനേ…..

ഉമറിക്കയ്ക്ക് നല്ലൊരു പുഞ്ചിരിയും നൽകി ഞങ്ങൾ രണ്ടാളൂടെ കിച്ചണിലേക്ക് കയറി…..

”’ഫൈസീ”’……..

ഹാ….. ഇങ്ങളോ…. ചെക്കനുമുണ്ടല്ലോ…. ഇതെവിടെപ്പോയതാ രണ്ടാളും…..

ഓന് അഡ്മിഷൻ റെഡിയാക്കാനിറങ്ങിയതാ ”’മ്മടെ സെൻ്റ് മേരീസിൽ”’….

ആഹാ….. തകർത്തല്ലോ…… എന്നിട്ട് റെഡിയായ….

പിന്നെ… എല്ലാം റെഡിയായ് തിങ്കളായ്ച്ച മുതൽ ക്ലാസ്സ് തുടങ്ങും… ”’മ്മടെ

ചെക്കനെ +2 വിന് റാങ്ക് ഹോൾഡറാ”’ അതുകൊണ്ടന്നെ സാറിന് ഓനെ പെരിത്തിഷ്ടയീക്കണ്…

അപ്പ ചെക്കൻ കാണുന്നപോലല്ലല്ലേ പഠിപ്പിയാണ്….

അതേ തെ….

എന്നാ ഇങ്ങള് രണ്ടാളും അങ്ങട് ഇരുന്നോളീ ഞാനീൻ്റെ പണി തീർത്തീട്ട് വരാം…. ബിരിയാണി ചെമ്പിലേക്ക് നെയ്യ് പകർന്നുകൊണ്ട് ഫൈസി പറഞ്ഞു….

വാ മോനേ…. നമുക്കവിടെ ഇരിക്കാം….

മ്മ്…..

അൽപ്പം നീങ്ങി മുന്നിലായ് കണ്ട ടേബിളിൽ ഞാനും പ്രദീപേട്ടനും ഇരുന്നു….

ഉസ്താദ് ഹോട്ടലിൻ്റെ നാല് ചുവര്കൾക്കുള്ളിലായ് എൻ്റെ കണ്ണുകൾ ഓടി നടന്നു….
”’കൺമുന്നിൽ ദൃശ്യമായ ഒരു ഫോട്ടോയിൽ ചൂണ്ടി ഞാൻ ചോദിച്ചു”’…..

ഇതാണോ പ്രദീപേട്ടാ ””കരീമിക്ക””’……

അതെ മോനെ അതാണ് ”’കരീമിക്ക”’ “””ഈ കോയ്ക്കോടിൻ്റെ സുൽത്താൻ”””…..
”ഒരു നേരത്തെ അന്നത്തിന് വഴിയില്ലാത്തോരുടെ കൺകണ്ട ദൈവം”……

മൂപ്പരിപ്പോ ഇവിടില്ലെ???

ഏയ് ….. ഇല്ല…. ‘കരീമിക്കയും മോൻ്റെ മുത്തച്ഛനെപ്പോലെ ഒരു യാത്ര പോയതാ’ ഇപ്പോൾ ജീവനോടെ ഉണ്ടോന്നൊന്നും അറിയില്ല….. ””ഇക്കയും മോൻ്റെ മുത്തച്ഛനും തമ്മിൽ ചെറിയൊരു വ്യത്യാസേള്ളൂ””….. “മോൻ്റെ മുത്തച്ഛൻ മോനോട് പറഞ്ഞിട്ടാണ് പോയതെങ്കിൽ കരീമിക്ക ഒരാളോടും മിണ്ടാതെ ഒറ്റപ്പോക്കായിരുന്നു”… ഇക്കയുടെ ഏറ്റവും വലിയ സമ്പാദ്യമാണീ ””ഉസ്താദ് ഹോട്ടൽ””…..
അത് നമ്മുടെ ഫൈസീൻ്റെ കൈകളിൽ എൽപ്പിച്ചു….
അന്ന് മുതൽ ഫൈസി “കരീമിക്കയെ” സ്നേഹിക്കുന്ന പോലെ തന്നെയാണ് ””ഉസ്താദ് ഹോട്ടലിനെയും””’ സ്നേഹിക്കുന്നത്….

Leave a Reply

Your email address will not be published. Required fields are marked *