പ്രദീപേട്ടാ ഇങ്ങക്ക് എന്താ കയ്ക്കാൻവേണ്ടേ????
ഒരു ഹാൻകർച്ചീഫിൽ കൈ തുടച്ചുകൊണ്ട് ഞങ്ങളുടെ അടുത്തേക്കായ് വന്ന് ഫൈസി ചോദിച്ചു….
അതിപ്പോ ചോയ്ക്കാനുണ്ടേ ””ഫൈസി ഉസ്താദ് പെഷ്യൽ ദം ബിരിയാണി””’….
ജോണിയേട്ടാ…. 2 പെഷ്യൽ ദം ബിരിയാണി…..
അല്ല പ്രദീപേട്ടാ ഓന് മ്മടെ നാടൊക്കെ ഇഷ്ടായാ????
അത് ഇയ്യ് ഓനോട് തന്നെ ചോയ്ക്ക്…..
എങ്ങനാ മോനേ ഇഷ്ടായോ മ്മടെ കോയ്ക്കോട്????
ഇഷ്ടായോന്നോ…. ഞാനിവിടെ എത്തിയത് മുതൽ ”’വണ്ടറടിച്ചിരിക്കുവാ”’….
എന്തു സ്നേഹോള്ളോരാ ഇവിടുത്ത്കാർ….. എനിക്കിപ്പോ ഒരു സങ്കടേള്ളു നേരത്തെ ഇങ്ങോട്ട് വരാൻ പറ്റീലല്ലോ…..
ദാ ബിരിയാണീ….. ജോണിയേട്ടൻ ബിരിയാണിയുമായ് വന്നു…..
രണ്ട് പ്ലേറ്റിലായ് പകർത്തിയ ശേഷം ഫൈസി എന്നോട് പറഞ്ഞു….
കയ്ച്ച് നോക്ക്….
ഒരു പുഞ്ചിരി തൂകിക്കൊണ്ട് ബിരിയാണി അൽപ്പമെടുത്ത് ഞാൻ ടേസ്റ്റ് ചെയ്തു…..
എങ്ങനുണ്ടമലേ….. ”’ഉസ്താദ് സ്പെഷ്യൽ ദം ബിരിയാണി”’….
ബിരിയാണീടെ ടേസ്റ്റിൽ മതിമറന്നിരുന്ന് കഴിച്ചോണ്ടിരുന്ന എന്നോടായ് പ്രദീപേട്ടൻ ചോദിച്ചു….
”എൻ്റെ ഫൈസിക്കാ…. ഇങ്ങളൊരു സംഭവാട്ടോ”…..
”ഇന്നലെ സുലൈമാനി ഇന്ന് ബിരിയാണീ”….. ഹൊ!!! ‘അപാരടേസ്റ്റ് തന്നെ’…..
‘ ഞെട്ടിച്ച് കളയുവാ ഇങ്ങള്’….
ഞാനിനി എന്താ പറയണ്ടത്…..
”’ഇങ്ങളെ അങ്ങ് പൊക്കിയെടുത്ത് കൊണ്ടോയാലോന്നാ ഞാനാലോചിക്കണെ””…
”ഇത്രയും രുചിയുള്ള ഭക്ഷണം സന്തോഷത്തോടെ മനസ്സറിഞ്ഞ് ഞാൻ കഴിക്കുന്നത് തന്നെ ആദ്യാ”’…..
””എന്നാൽ ഫൈസി മോനൊരോഫറൂടെ തരാം”’,,,,,,ഇന്ന് മുതൽ ഇയ്യെൻ്റെ സ്വന്തം അനിയനാണ്,,,,,….. അനക്കെപ്പോ വേണേലും ഇവിടെ വരാം…. ഇഷ്ടോള്ള ഭക്ഷണം കയ്ക്കാം….. ഒരേ ഒരു കണ്ടീഷൻ….. ”’ഒന്നാം റാങ്കോട് കൂടി വേണം ഇയ്യ് ഡിഗ്രി പാസ്സാവാൻ ””….. ”’എന്തേ സമ്മയ്ച്ചാ”’……
പിന്നല്ലാ…. ”’ഇടംവലം നോക്കാതെ ചെയ്തിരിക്കും ഇക്കാ””….
ആരോരുമില്ലെന്ന് കരുതിയ എനിക്ക് ഇന്നീ നാട് സ്നേഹിക്കാൻ മാത്രം
അറിയാവുന്ന കുറച്ചുപേരെ സമ്മാനിച്ചിരിക്കുന്നു…. മനസ്സിൽ ””പ്രദീപേട്ടനോടും കോഴിക്കോടിനോടും ഒരായിരം വട്ടം ഞാൻ നന്ദി പറഞ്ഞു””’…..
ഫൈസീ…..
ദൂരെ നിന്നും നീട്ടി വിളിച്ചുകൊണ്ട് 4 പേർ ഞങ്ങടടുത്തേക്കെത്തി ഒരാൾ നമ്മുടെ സിനിമാ നടൻ ”’ഭഗത് മാനുവലിനേപ്പോലെയും മറ്റൊരാൾ ശ്രീനാഥ് ഭാസിയെപ്പോലുമുണ്ട്”’ .
”പിന്നെ ഉള്ളത് 2 ഫ്രീക്കൻമ്മാരാണ് ഒരു തടിയനും മുടി വളർത്തിയ തീർത്തും വണ്ണമില്ലാത്തൊരാളും”….
കൂട്ടത്തിൽ ഭഗത് മാനുവലിനെപ്പോലിരിക്കുന്നയാൾ പ്രദീപേട്ടനെ കണ്ടതും പരിഹാസരൂപേണ ചോദിച്ചു…..
അല്ല ഇതാര് പ്രദീപേട്ടനോ ഇന്ന് പേപ്പറ് കീറാനൊന്നും പോയില്ലേ….????
ഏയ് ഇല്ലെടാ…. ഇന്നവധിയായിരുന്നു….
ആട്ടെ ഇങ്ങടെ ””വയറ്റത്തടിപ്പാട്ടൊക്കെ എങ്ങനെ പോണൂ””’????
വയറ്റത്തടിപ്പാട്ടോ????
ഇങ്ങളെന്താ ആളെക്കളിയാക്കാണ്????
“”കല്ലുമ്മേക്കായ” ” ബാൻ്റിന് ഈ കോയ്ക്കോട്ടെന്ത് ഫാൻസുണ്ടെന്ന് ഇങ്ങക്കറിയാല്ലോല്ലേ????
പിന്നെ…. അറിയാം… അറിയാം….
മോനേ അമലേ…. ഇതാണ് “കല്ലുമ്മേക്കായ ” മ്യൂസിക് ട്രൂപ്പ് ….
”’നാലിനും പ്രത്യേകിച്ച് പേരും അഡ്രസ്സൊന്നുമില്ല”’…..
ഇവര് സ്വയം പരിചയപ്പെടുത്തുന്നത് “കല്ലുമ്മേക്കായാസ് ” എന്ന് പറഞ്ഞാണ്…
ഇപ്പോ ”’കല്ല് മാത്രേ ഉള്ളു കായ വേറെ ആമ്പിള്ളേര് കൊണ്ടോയ്”’
ഇവരിപ്പോ തെരുവോരങ്ങളിലും കല്യാണവീടുകളിലും ഈ കടപ്പുറത്തുമൊക്കെ വെറുതേ ഇങ്ങനെ പാടി നടക്കലാണ്……
””ദേ പ്രദീപേട്ടാ ഇങ്ങള് വെറുതേ ചെക്കൻ്റെ മുന്നില് വെച്ച കല്ലുമ്മേക്കായാസിനെ തളിക്കല്ലെ””…..
കൂട്ടത്തിൽ മുടി വളർത്തിയവൻ അൽപ്പം ഗൗരവത്തിൽ പറഞ്ഞു…..
അമലേ …. ഇയ്യ് പേടിക്കണ്ടാ അത് ”’കടിക്കോന്നുമില്ല”’…. ആ മുടി മാത്രേള്ളൂ ഒരു മണ്ടൻ ചെക്കനാ…..
എടോ മൻഷ്യാ കല്ലുമ്മേക്കായാസിൻ്റെ പാട്ട് ഒരിക്കലീ കേരളം മുഴുവൻ ഏറ്റ് പാടിയത് മറന്നോയോ ഇങ്ങള്….
“”’അപ്പങ്ങളെമ്പാടും ഒറ്റക്ക് ചുട്ടമ്മായീ”’”
ഭാസിയെപ്പോലുള്ളയാൾ ഏട്ടനോട് പറഞ്ഞു….
