അമലൂട്ടനും അനുക്കുട്ടിയും – 3 Like

ഇവിടെ എത്തിച്ചേർന്നതിൽ ഞാനൊരുപാട് സന്തോഷത്തിലാണമ്മേ…..
””എനിക്കറിയാം എൻ്റെ അമ്മയ്ക്കും ഒരുപാട് സന്തോഷമായെന്ന്””….

എന്നാലെ അമ്മയുടെ അമലൂട്ടൻ റെഡിയാവട്ടേട്ടോ …..
ഇന്ന് അഡ്മിഷനെടുക്കാൻ പോവണ്ടതാ ….. പോയ് വരാട്ടോ ഉമ്മ…….

ഞാൻ ബാഗ് കട്ടിലിലേക്ക് വച്ച് അതിൽ നിന്നും ഡ്രസ്സും മറ്റ് സാധനങ്ങളുമെടുത്ത് അലമാരിയുടെ ഷെൽഫിലേക്ക് വെച്ചു ….
അമ്മയുടെ ചിതാഭസ്മം പതിഞ്ഞ മണൽത്തരി നിറച്ച കവർ ഗ്ലാസ്ഡോർ തുറന്ന് ഷെൽഫിലെ അമ്മയുടെ ഫോട്ടോയോടൊപ്പം വെച്ചു…..

റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വരാന്തയിലൂടൊന്ന് മിഴികളോടിച്ചു…… സൈഡിലായ് കെട്ടിയിരുന്ന അശയിൽ നിന്നും തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറി……..
ഫ്രഷായ് റൂമിലെത്തി ഡ്രസ്സും ധരിച്ച് പുറത്തേക്കിറങ്ങി….

രാത്രി വന്നതിനാൽ തന്നെ വീടിൻ്റെ പുറമേയുള്ള ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ലായിരുന്നു……വാതിൽക്കലേക്ക് എത്തിയ ഞാൻ കാണുന്നത് അതിമനോഹരമായ കാഴ്ചയാണ്….

“””വീടിന് മുറ്റത്തായ് ഇരു വശത്തും പൂച്ചെടികൾ നിറഞ്ഞൊരു പൂന്തോട്ടം”””
””അതിന് ഭംഗി കൂട്ടുവാൻ തൊട്ടപ്പുറത്തായ് വലിയൊരു കിളിച്ചുണ്ടൻ മാവും””….
,,,,,ഭംഗിയായ് നിഴൽ വിരിച്ചു നിൽക്കുന്ന തണൽ മരങ്ങളും പേരയും ചാമ്പയും,,,,,…..
എപ്പോളും കിളികളുടെ കള കള നാദവും…..

പതിയെ വീടിന് വലത് വശത്തേക്കായ് ഞാൻ നടന്നു….

”’മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം ഞാൻ അമ്പരന്ന് നിന്നുപോയ്”’!!!!……
നാലു വശവും കൽക്കെട്ടോട് കൂടിയ മനോഹരമായൊരു ””’ആമ്പൽക്കുളം””’…..
“””കുളത്തിലേക്കിറങ്ങാൻ ഭംഗിയായ് നിർമ്മിച്ചിരിക്കുന്ന പടവുകളും”””…..

അതിനു തീരത്തായ്‌ നമ്മുടെ ””വാസ്കോ ഡ ഗാമയും പുള്ളേരും”” കേരളത്തിന് സംഭാവന നൽകിയ വലിയൊരു “പറങ്കിമാവും” ( കശുമാവ്)……
അൽപ്പനേരം പടവുകളിലിരുന്ന് കുളത്തിൻ്റെ ഭംഗി ആസ്വദിച്ചതിന് ശേഷം ഞാൻ വീടിനകത്തേക്ക് എത്തി……

ഫോണെടുത്ത് ജിതിനെ വിളിച്ചെത്തിയ വിവരം അറിയിച്ചു…
എന്നെപ്പിരിഞ്ഞതിലുള്ള സങ്കടം അവൻ ഫോണിലൂടെയാണ് പ്രകടിപ്പിച്ചത്…… ജിതിനോടും അവന്റെ അമ്മയോടും സംസാരിച്ചതിനു ശേഷം ഞാൻ രാധാകൃഷ്ണൻ മാഷിനെ വിളിച്ചു….

ബെല്ലടിച്ച് തീരും മുമ്പ് തന്നെ മാഷ് ഫോണെടുത്തു……

ഹലോ….. മാഷേ….

ആ …. അമൽമോനേ…. നീ എപ്പോൾ എത്തി കോഴിക്കോട്????

വെളുപ്പിന് ഒരു മൂന്ന് മണി കഴിഞ്ഞപ്പോൾ എത്തി മാഷേ….

ആണോ…. വീടൊക്കെ കണ്ടോ??? എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ മോന്???

എൻ്റെ മാഷേ…. ഇതിനെ വീടെന്ന് പറഞ്ഞാൽ ശരിയാവില്ല…. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കൊട്ടാരമാണ്…. എന്താ ഭംഗി…….

ഒരു ചിരിയോട് കൂടി മാഷ് പറഞ്ഞു…..
എനിക്കറിയാമായിരുന്നു നിനക്കാവീട് ഇഷ്ടാവൂന്ന് അത്കൊണ്ടാണ് ഞാൻ നിന്നോട് വീടിനെപ്പറ്റി ഒന്നും പറയാതിരുന്നത്….. നേരിൽ കാണുന്നതാണ് നല്ലതെന്ന് ഞാൻ കരുതി…….
മോൻ ഇനിയുള്ള കാലം സന്തോഷത്തോടെ അവിടെ ജീവിച്ചോളു ആരും അവിടെ മോനെ ഉപദ്രവിക്കാനോ സങ്കടപ്പെടുത്തുവാനോ വരില്ലാട്ടോ…..
എന്തു സഹായം വേണേലും എന്നെ വിളിച്ചോളൂ… ഒരു മടിയും വിചാരിക്കണ്ട…
എനിക്ക് മോനെ കാണണമെന്ന് തോന്നുമ്പോൾ ഞാൻ വന്നോളാം കോഴിക്കോട്ടേക്ക് , ഞാൻ മാത്രമല്ല ജിതിനും ഉണ്ടാവും കൂടെ….

ഒരുപാട് സന്തോഷം മാഷേ… ഞാൻ എന്താ പറയണ്ടത് ….. എനിക്ക് വാക്കുകൾ കിട്ടുന്നില്ല….
“””ഈ ജന്മത്ത് എനിക്ക് മാഷിനെയും ജിതിനെയും മറക്കുവാൻ സാധിക്കില്ല”””…
,,,,,എന്നും എൻ്റെ മനസ്സിൽ നിങ്ങളോടുള്ള സ്നേഹവും കടപ്പാടും ഉണ്ടാവും,,,, ….

മോനേ… ഞങ്ങൾ നിൻ്റെ സന്തോഷമേ ആഗ്രഹിക്കുന്നുള്ളു…
ഈ ചെറുപ്രായത്തിൽ ഒരുപാട്…. ഒരുപാട് ദു:ഖങ്ങൾ അനുഭവിച്ചതാ എൻ്റെ മോൻ…
നിൻ്റെ മനോബലം ഒന്ന്കൊണ്ട് മാത്രമാ നീ ഇത്രയും പിടിച്ചു നിന്നത് …
അമലേ നീ ””’ധൈര്യമുള്ളവനാണ്””’ ….

“ആ ധൈര്യം നിൻ്റെ മുന്നോട്ടുള്ള ജീവിതത്തിൽ നിനക്ക് തുണയായ്ത്തീരും” ….
ഹൊ!!! ” എൻ്റെ കുഞ്ഞ് ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ”…
അത് മതി ഞങ്ങൾക്ക്…
മോനെന്നും നല്ലതേ വരൂ…..

Leave a Reply

Your email address will not be published. Required fields are marked *