അമലൂട്ടനും അനുക്കുട്ടിയും – 3

പതിയെ വീടിന് വലത് വശത്തേക്കായ് ഞാൻ നടന്നു….

”’മുന്നിലെ കാഴ്ച കണ്ട് ഒരു നിമിഷം ഞാൻ അമ്പരന്ന് നിന്നുപോയ്”’!!!!……
നാലു വശവും കൽക്കെട്ടോട് കൂടിയ മനോഹരമായൊരു ””’ആമ്പൽക്കുളം””’…..
“””കുളത്തിലേക്കിറങ്ങാൻ ഭംഗിയായ് നിർമ്മിച്ചിരിക്കുന്ന പടവുകളും”””…..

അതിനു തീരത്തായ്‌ നമ്മുടെ ””വാസ്കോ ഡ ഗാമയും പുള്ളേരും”” കേരളത്തിന് സംഭാവന നൽകിയ വലിയൊരു “പറങ്കിമാവും” ( കശുമാവ്)……
അൽപ്പനേരം പടവുകളിലിരുന്ന് കുളത്തിൻ്റെ ഭംഗി ആസ്വദിച്ചതിന് ശേഷം ഞാൻ വീടിനകത്തേക്ക് എത്തി……

ഫോണെടുത്ത് ജിതിനെ വിളിച്ചെത്തിയ വിവരം അറിയിച്ചു…
എന്നെപ്പിരിഞ്ഞതിലുള്ള സങ്കടം അവൻ ഫോണിലൂടെയാണ് പ്രകടിപ്പിച്ചത്…… ജിതിനോടും അവന്റെ അമ്മയോടും സംസാരിച്ചതിനു ശേഷം ഞാൻ രാധാകൃഷ്ണൻ മാഷിനെ വിളിച്ചു….

ബെല്ലടിച്ച് തീരും മുമ്പ് തന്നെ മാഷ് ഫോണെടുത്തു……

ഹലോ….. മാഷേ….

ആ …. അമൽമോനേ…. നീ എപ്പോൾ എത്തി കോഴിക്കോട്????

വെളുപ്പിന് ഒരു മൂന്ന് മണി കഴിഞ്ഞപ്പോൾ എത്തി മാഷേ….

ആണോ…. വീടൊക്കെ കണ്ടോ??? എങ്ങനുണ്ട് ഇഷ്ടപ്പെട്ടോ മോന്???

എൻ്റെ മാഷേ…. ഇതിനെ വീടെന്ന് പറഞ്ഞാൽ ശരിയാവില്ല…. എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു കൊട്ടാരമാണ്…. എന്താ ഭംഗി…….

ഒരു ചിരിയോട് കൂടി മാഷ് പറഞ്ഞു…..
എനിക്കറിയാമായിരുന്നു നിനക്കാവീട് ഇഷ്ടാവൂന്ന് അത്കൊണ്ടാണ് ഞാൻ നിന്നോട് വീടിനെപ്പറ്റി ഒന്നും പറയാതിരുന്നത്….. നേരിൽ കാണുന്നതാണ് നല്ലതെന്ന് ഞാൻ കരുതി…….
മോൻ ഇനിയുള്ള കാലം സന്തോഷത്തോടെ അവിടെ ജീവിച്ചോളു ആരും അവിടെ മോനെ ഉപദ്രവിക്കാനോ സങ്കടപ്പെടുത്തുവാനോ വരില്ലാട്ടോ…..
എന്തു സഹായം വേണേലും എന്നെ വിളിച്ചോളൂ… ഒരു മടിയും വിചാരിക്കണ്ട…
എനിക്ക് മോനെ കാണണമെന്ന് തോന്നുമ്പോൾ ഞാൻ വന്നോളാം കോഴിക്കോട്ടേക്ക് , ഞാൻ മാത്രമല്ല ജിതിനും ഉണ്ടാവും കൂടെ….

ഒരുപാട് സന്തോഷം മാഷേ… ഞാൻ എന്താ പറയണ്ടത് ….. എനിക്ക് വാക്കുകൾ കിട്ടുന്നില്ല….
“””ഈ ജന്മത്ത് എനിക്ക് മാഷിനെയും ജിതിനെയും മറക്കുവാൻ സാധിക്കില്ല”””…
,,,,,എന്നും എൻ്റെ മനസ്സിൽ നിങ്ങളോടുള്ള സ്നേഹവും കടപ്പാടും ഉണ്ടാവും,,,, ….

മോനേ… ഞങ്ങൾ നിൻ്റെ സന്തോഷമേ ആഗ്രഹിക്കുന്നുള്ളു…
ഈ ചെറുപ്രായത്തിൽ ഒരുപാട്…. ഒരുപാട് ദു:ഖങ്ങൾ അനുഭവിച്ചതാ എൻ്റെ മോൻ…
നിൻ്റെ മനോബലം ഒന്ന്കൊണ്ട് മാത്രമാ നീ ഇത്രയും പിടിച്ചു നിന്നത് …
അമലേ നീ ””’ധൈര്യമുള്ളവനാണ്””’ ….

“ആ ധൈര്യം നിൻ്റെ മുന്നോട്ടുള്ള ജീവിതത്തിൽ നിനക്ക് തുണയായ്ത്തീരും” ….
ഹൊ!!! ” എൻ്റെ കുഞ്ഞ് ഈ നരകത്തിൽ നിന്നും രക്ഷപ്പെട്ടല്ലോ”…
അത് മതി ഞങ്ങൾക്ക്…
മോനെന്നും നല്ലതേ വരൂ…..

അമലേ…. ഇന്ന് തന്നെ പോകുവല്ലേ അഡ്മിഷനെടുക്കാൻ….

അതെ മാഷേ… ഇന്ന് തന്നെ പോകും….

മ്മ്‌…. സെൻ്റ് മേരീസിൽ എത്തിയിട്ട് സുവോളജി ഡിപ്പാർട്ട്മെൻ്റിൽ ചെന്ന് വേണു സാറിനെ കാണുക എന്നിട്ട് അദ്ദേഹത്തോട് എറണാകുളത്തെ രാധാകൃഷ്ണൻ മാഷ് പറഞ്ഞിട്ട് വരുവാന്ന് പറഞ്ഞാൽ മതി. വേണുസാർ എല്ലാ കാര്യങ്ങളും റെഡിയാക്കിത്തന്നോളും…..

ശരി മാഷേ….

പിന്നെ…. കൂടെ ഒരാളെക്കൂടി കൊണ്ട് പോണം കേട്ടോ….
മോനൊരു കാര്യം ചെയ്യ് അപ്പുറത്തെ വീട്ടിലെ അനുശ്രീയെ കൂടെ വിളിച്ചോളൂ അവര് വരും കൂടെ…
മോൻ പേടിക്കുവോന്നും വേണ്ട അനുശ്രീ ””’മോൻ്റെ അമ്മയ്ക്ക് സ്വന്തം അനുജത്തിയെ പ്പോലായിരുന്നു””’….
എന്ത് കാര്യത്തിനും മോൻ ധൈര്യമായ് അവരെ വിളിച്ചോളൂ….

ശരി മാഷേ….
മനസ്സില്ലാ മനസ്സോടെ ഞാൻ മറുപടി പാഞ്ഞു…

എന്നാൽ ശരി… അഡ്മിഷൻ റെസിയായിട്ട് വിളിക്ക്..
നന്നായ് പഠിക്കണം കേട്ടോ ….
””’സുവോളജി റാങ്കോട് കൂടെ തന്നെ പാസ്സാവണം””’….. “ലക്ഷ്യങ്ങൾ ഓരോന്നായ് കീഴടക്കണം
മോൻ പോലീസ് യൂണിഫോമിൽ വരുന്നത് എനിക്ക് കാണണം”……..
അതാണ് മാഷിന്റെ ആഗ്രഹം……

തീർശ്ചയായും മാഷേ… ഞാൻ എൻ്റെ മാഷിന് വാക്കു തരുന്നു….

എന്നാൽ ശരി മോനേ… വേഗം റെഡിയായ് ഇറങ്ങിക്കോളൂ….

ശരി മാഷേ…

മാഷിൻ്റെ വാക്കുകൾ എൻ്റെ ഉള്ളിൽ വലിയ സമസ്യയ്ക്ക് തിരികൊളുത്തി….

അനുവേച്ചിയെ വിളിക്കണോ???
”’വിളിച്ചാൽ ഉറപ്പായും അവർ എന്നോടൊപ്പം വരും”’….
അത് പിന്നെ പതിയെ എൻ്റെ മേലുള്ള അധികാരമായവർ എടുക്കുമോ???….
ഏയ് എൻ്റടുത്ത് ഒരിക്കലും അനുവേച്ചി അധികാരം സ്ഥാപിക്കില്ല … എന്നാലും വേണ്ട….
പിന്നെ ഇപ്പോൾ എന്താ ചെയ്യുക ???? ഇവിടാണെങ്കിൽ എൻ്റൊപ്പം വരാൻ അവർ മാത്രമേയുള്ളു….
അല്ല ഇന്ന് പ്രദീപേട്ടന് ഡ്യൂട്ടിയില്ലാന്നല്ലെ പറഞ്ഞത് അപ്പോൾ പ്രദീപേട്ടനെ വിളിച്ചാൽ പോരെ…. പുള്ളി ഉറപ്പായും കൂടെവരും പ്രദീപേട്ടനാവുമ്പോൾ കോളേജും പരിസരവും അറിയുവേം ചെയ്യാം…. ഇനി കൂടുതൽ ഒന്നും ആലോചിക്കണ്ട പ്രദീപേട്ടനെ തന്നെ വിളിക്കാം…..
ഫോണെടുത്ത് ഏട്ടൻ്റെ നമ്പറിൽ ഡയൽ ചെയ്തു…. ആദ്യവട്ടം ഫോണെടുത്തില്ല രണ്ടാമത്തെ വട്ടം വിളിച്ചപ്പോൾ ഏട്ടൻ ഫോണെടുത്തു….

ഹലോ…… അമലേ… പറയൂ മോനേ…. ‘ഞാനങ്ങോട്ട് വിളിക്കാനിരിക്കുവായിരുന്നു’ ഇപ്പോഴാ കുളി കഴിഞ്ഞെത്തിയത്…

പ്രദീപേട്ടാ …. എൻ്റെ കൂടെ അഡ്മിഷൻ എടുക്കാൻ ഒന്ന് കോളേജ് വരെ വരാവോ ????

വരാവോന്നോ???…. എന്തിനാ അങ്ങനെ ചോദിച്ചേ ??? ഞാനിന്നലെ പറഞ്ഞായിരുന്നില്ലേ മോനെന്ത് ആവശ്യമുണ്ടെങ്കിലും എന്നെ വിളിക്കാന്ന് ”’പ്രദീപേട്ടൻ ഈ നാട്ടിലുണ്ടെങ്കിൽ അവിടെ ഓടിയെത്തിയിരിക്കും”’….

അതല്ല ഏട്ടാ , ഏട്ടന് എന്തെങ്കിലും കാര്യങ്ങൾ ഉണ്ടാവില്ലെ….
ഒരു കുടുംബമായ് കഴിയുന്നതല്ലെ അതുകൊണ്ടാ ഞാനങ്ങനെ ചോദിച്ചത്…

എൻ്റെ മോനേ …. എനിക്കിന്നൊരു പണിയുമില്ല ,
”’കുട്ട്യോള് സ്കൂളിൽ പോകാൻ പോകുന്നു”’… അവര് പോയാലുടൻ ഭാര്യ തയ്ക്കാൻ പോകും…
പിന്നെ ഞാനിവിടെ ഒറ്റക്ക് ടീ വി കണ്ടിരിപ്പാണ്…
എന്തായാലും ഇന്ന് 4 മണി വരെ ഞാൻ അമലൂട്ടനോടൊപ്പം ഉണ്ടാവും … 4 മണി കഴിഞ്ഞാൽ കുട്ട്യോളെത്തും അതാണ്…
എന്നാൽ മോൻ പറയൂ ഞാനെത്ര മണിക്ക് കൊയിലാണ്ടിയിലെത്തണം…

അയ്യോ ഏട്ടനിങ്ങോട്ട് വരണ്ട ഞാൻ സർട്ടീഫിക്കറ്റ് എല്ലാമായ് കോഴിക്കോട്ടേക്ക് വന്നോളാം ഏട്ടനൊരു 9.30 ആവുമ്പേൾ ബസ് സ്റ്റാൻഡിൽ വന്നാൽ മതി…. പിന്നെ ഏട്ടന് ”””സെൻ്റ് മേരീസ് കോളേജ്””” എവിടാന്നറിയാമോ ????

അറിയാം ….അത് നമ്മുടെ “”””കോഴിക്കോട് ബീച്ചിലേക്ക് “”””പോവുന്ന വഴിയാണ് ….
എന്നാൽ മോൻ വേഗന്ന് പോര് ഞാൻ ബസ് സ്റ്റാൻഡിൽ ഉണ്ടാവും….

ശരി എട്ടാ….

ഹൊ! അങ്ങനെ അതിനൊരു തീരുമാനമായ്…
സമയം 8 ആയ് വേഗന്ന് തന്നെ റെഡിയാവാം….
സർട്ടീഫിക്കറ്റുമെടുത്ത് വീട് പൂട്ടി ഇറങ്ങുമ്പോൾ ഒരേ ഒരു പ്രാർത്ഥനയെ ഉണ്ടായിരുന്നുള്ളു….

“”ദൈവമേ .. .. അനുച്ചേച്ചി കാണരുതേ “”…
”എന്തായാലും ദൈവം തുണച്ചു”…..

Leave a Reply

Your email address will not be published. Required fields are marked *