അമലൂട്ടനും അനുക്കുട്ടിയും – 3

എപ്പോഴും ഈ വീട്ടിൽ ഞങ്ങളുടെ കളിയും … ചിരിയും…. തമാശകളും നിറഞ്ഞു നിന്നിരുന്നു…. മുറ്റത്തെ മാഞ്ചോട്ടിലും കുളക്കരയിലുമൊക്കെ ഓടിച്ചാടി നടന്ന്……..

ഹോ!!! അതൊക്കെ ഓർക്കുമ്പോൾ…..

‘അനുവേച്ചിയുടെ മിഴികൾ ഈറനണിയുവാൻ തുടങ്ങി… ഉടനെ തന്നെ അതൊരു കരച്ചിലിലേക്ക് വഴിമാറി’…..

””അറിഞ്ഞില്ല പൊന്നേ””… “കല്യാണിചേച്ചി നമ്മളെ വിട്ട് പോയകാര്യം ഞാനറിഞ്ഞില്ല”….

മഹേഷേട്ടൻ ഒരിക്കൽ ലീവിന് വന്നപ്പോളാണ് ഞാനെല്ലാം അറിയുന്നത്….
”’ആ നിമിഷം ഞാനാകെ തകർന്നുപോയ് ”’ ……
വിശ്വാച്ഛൻ ഇക്കാര്യം മനപ്പൂർവ്വം എൻ്റടുത്തൂന്ന് മറച്ചുവെക്കുകയായിരുന്നു…….. അച്ഛനറിയാമായിരുന്നു ഞാനതിഞ്ഞാൽ ഒരുപാട് സങ്കടപ്പെടുമെന്ന്…..

എറണാകുളത്തേക്ക് പോയതിൽ പിന്നെ ചേച്ചിയെ എനിക്ക് കാണാനോ സംസാരിക്കാനോ ഒന്നിനും സാധിച്ചിരുന്നില്ല…….

എപ്പോഴും ചേച്ചിയെ കുറിച്ച് ഓർക്കുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്നത്…..
ചേച്ചിയോട് പിണക്കം നടിക്കുമ്പോൾ എന്നെ കൈക്കുമ്പിളിൽ കോരിയെടുത്ത് പരിഭവമെല്ലാം പറഞ്ഞു തീർത്ത് എന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരി തൂകുന്നതാണ് ………
പാവം….. എൻ്റെ ചേച്ചി…..

“മോനെ ആദ്യമേ കണ്ടപ്പോത്തന്നെ എനിക്ക് മനസ്സിലായി ചേച്ചിയുടെ മോനാണെന്ന്”…
,,,,,കല്യാണി ചേച്ചിയെ അതേപോലെ വരച്ച് വെച്ചിരിക്കുവല്ലെ ഈ മുഖത്ത്,,,,…

മിഴിനീരുതിർക്കുന്നതിനിടയിൽ മുഖത്തൊരു ചെറുപുഞ്ചിരി പടർത്തി അനുവേച്ചി പറഞ്ഞു….

ഞാൻ മനസ്സിൽ പറഞ്ഞു….
കല്യാണിയമ്മ മരിച്ചതിൽ ഏറ്റവും കൂടുതൽ സങ്കടപ്പെടുന്നത് ഞാനാണെന്നാണ് ഇത്രയും നാൾ കരുതിയിരുന്നത് എന്നാൽ അനുവേച്ചി!!!!!!!…..
”’സ്വന്തം ചേച്ചിയെ ,അല്ല നോക്കി വളർത്തിയ അമ്മയെ നഷ്ടപ്പെട്ട വേദനയിൽ അനുവേച്ചി ഇന്നും സങ്കടപ്പെടുന്നു ””….
കല്യാണിയമ്മയുമായുള്ള ചേച്ചിയുടെ ആത്മബന്ധം എന്നെ പതിയെ പതിയെ അനുവേച്ചിയിലേക്ക് അടുപ്പിക്കുവാൻ തുടങ്ങി…..
“എൻ്റെ കല്യാണിയമ്മയുടെ സ്വന്തം അനുജത്തി”…. അതുമല്ല വിശ്വാച്ഛൻ എൻ്റെ കാര്യങ്ങൾ നോക്കുവാൻ ഏർപ്പെടുത്തുകയും ചെയ്തിരിക്കുന്നു…..

”’എന്നിരുന്നാലും

ഒരൽപ്പം അകലം പാലിക്കുന്നതാണ് എപ്പോഴും നല്ലതെന്ന് എനിക്ക് തോന്നി”’…….

മനസ്സിലോരോ കാര്യങ്ങൾ ഓർത്ത് ഞാൻ അനുവേച്ചിയോട് ചോദിച്ചു…

”’ഓഹോ….. അപ്പോ എന്നെ മനസ്സിലായിട്ടും രാവിലെ കണ്ടപ്പോൾ എന്തായിരുന്നഭിനയം”’ !!!

ആരാ ??? എവിടുന്നാ???എന്തൊക്കെയാ ന്നോട് ചോയ്ച്ചേ???? ””’ഒരു ഓസ്കാറിനുള്ള വകുപ്പുണ്ടായിരുന്നൂട്ടോ”’….

ഒരു കുസൃതിച്ചിരി മുഖത്ത് തൂകിക്കൊണ്ട് അനുവേച്ചി പറഞ്ഞു….
“””അതൊരു നാട്ടുനടപ്പല്ലേ മോനേ”””….
” ആദ്യമായ് കാണുന്നൊരാളോട് ആരാ എന്താന്നൊക്കെ തിരക്കുന്നത്”….

”’പിന്നേ വേണം വേണം അതാണ് മര്യാദ”’ വക്രിച്ചൊരു ചിരിയോട് കൂടി ഞാൻ മറുപടി നൽകി…

”’എന്താണു മോനേ ഈയ്യ് രാവിലേന്നെ ചിരിച്ച് മൻസനെ സൂയ്പ്പാക്കുവാ””…

ദേ… തുടങ്ങി … അതേ എൻ്റെ പൊന്നു ചേച്ചി ഞാനാദ്യമായാണ് എറണാകുളം വിട്ട് വേറൊരു സ്ഥലത്തേക്ക് തന്നെ വരുന്നത് ….
അത്കൊണ്ട് നിങ്ങളുടെ ഈ സംസാരശൈലി എനിക്കൊട്ടും വശവുമില്ല കേട്ടോ….
അൽപ്പം നീരസത്തോടെ ഞാൻ പറഞ്ഞു…

“അതൊക്കെ താനേ പഠിച്ചോളൂന്നേ”….
ഈ കോയ്ക്കോട് മോനെ പഠിപ്പിച്ചോളും…. തൽക്കാലം മോനീ കാപ്പിയങ്ങ് കുടിക്ക് …
എന്നിട്ട് കുളിച്ച് ഫ്രഷാവ് ആ യാത്രാക്ഷീണമങ്ങ് മാറട്ടെ….
അനുവേച്ചി എന്നാൽ വീട്ടിലേക്ക് ചെല്ലട്ടെ അച്ഛനും അമ്മയ്ക്കും കാപ്പി കൊടുക്കണം…
ശരിമോനേ …. ഞാൻ പോയിട്ട് വരാട്ടോ….

മ്മ് …ശരി….

അനുചേച്ചി കയ്യിലേക്ക് പകർന്നു തന്ന കാപ്പി ഞാൻ ചുണ്ടോട് ചേർത്തൊന്ന് മൊത്തിനോക്കി….
ഉം…. ആഹാ….
എന്താ ടേസ്റ്റ്…

പതിയെ തിരിഞ്ഞ് നിന്ന് അമ്മയുടെ ഫോട്ടോയിൽ നോക്കി ഞാൻ പറഞ്ഞു….

””’എൻ്റെ കല്യാണിയമ്മേ…
ഇങ്ങള് കോയ്ക്കോട്ടാരെല്ലാം ഇങ്ങനാണോ”’….

,,,,,,,ഇന്നലെ ബസ്സിൽ വെച്ച് പ്രദീപേട്ടനെ വെറുതെ ഒന്ന് പരിചയപ്പെട്ടു,,,,,,
”’ അദ്ദേഹം എന്നെ സ്വന്തം അനിയനെപ്പോലെ കാണുന്നു”’……
എനിക്ക് ഭക്ഷണം വാങ്ങിത്തന്നു…
ആദ്യമായീ നാട്ടിലെത്തിയ എന്നെ ഓട്ടോയിൽ കയറ്റി സുരക്ഷിതമായിവിടെ എത്തിച്ചു…

എന്ത് കാര്യത്തിനും പുള്ളിയെ വിളിച്ചോളാനും പറഞ്ഞു നമ്പറും തന്നു …

“””ഇവിടെ ഇതാ അനുചേച്ചി”””….
”’ചേച്ചിയുടെ സംസാരത്തിലും ദു:ഖത്തിലും എനിക്ക് മനസ്സിലായമ്മേ നിങ്ങൾ എത്രത്തോളം പരസ്പരം സ്നേഹിച്ചിരുന്നെന്ന്”’….
“അവരുടെ വാക്കുകളിൽ നിന്നും മുഖഭാവങ്ങളിൽ അനുച്ചേച്ചിക്ക് അമ്മയോടുണ്ടായിരുന്ന സ്നേഹവും ആത്മാർത്ഥതയും എനിക്ക് വായിച്ചെടുക്കാൻ സാധിച്ചു” ….
,,,,,,അമ്മയോടുള്ള സ്നേഹം ഒരുതരി പോലും കുറയാതെ ചേച്ചി എന്നെയും സ്നേഹിക്കുന്നു,,,,….

”’അമ്മേ…. അമ്മയുടെ അനുജത്തിയെ എനിക്കും ഉൾക്കൊള്ളാനാവും പക്ഷെ ഒരൽപ്പം സമയം എനിക്ക് വേണം”” …..
“ഇപ്പോഴും എൻ്റെ ഉള്ളിൽ ബിന്ദു അമ്മയുണ്ടാക്കിയ മുറിവുകൾ ഉണങ്ങാതെയുണ്ട് അതിൻ്റെ നീറ്റൽ മാറും വരെ ഞാൻ ചേച്ചിയോട് അൽപ്പം അകലമിടും” .
,,,,,,എൻ്റെ അമ്മ എന്നോട് ക്ഷമിക്കണം,,,,….

“””ഒരു രാത്രികൊണ്ട് തന്നെ ഞാനീ നാടിനെ ഒരുപാടിഷ്ടപ്പെട്ടു പോയമ്മേ”””…
ഒരു പക്ഷേ നേരത്തേ തന്നെ ഞാനിവിടേക്ക് പോന്നിരുന്നെങ്കിൽ ””മുത്തച്ഛൻ എന്നെ ഇരുകയ്യും നീട്ടി സ്വീകരിച്ചേനേ””….
“””പാവം നമ്മളോട് എന്തോ വലിയ തെറ്റ് ചെയ്തെന്നും പറഞ്ഞ് ഏതോ ദേശത്ത് തെരുവോരങ്ങളിൽ ഭിക്ഷയാചിച്ച് കഴിയുന്നു”””…..
”’ഞാനിനി എന്നും എൻ്റെ കല്യാണിയമ്മയുടെ വീട്ടിൽ തന്നെയുണ്ടാവും”’….

ഇവിടെ എത്തിച്ചേർന്നതിൽ ഞാനൊരുപാട് സന്തോഷത്തിലാണമ്മേ…..
””എനിക്കറിയാം എൻ്റെ അമ്മയ്ക്കും ഒരുപാട് സന്തോഷമായെന്ന്””….

എന്നാലെ അമ്മയുടെ അമലൂട്ടൻ റെഡിയാവട്ടേട്ടോ …..
ഇന്ന് അഡ്മിഷനെടുക്കാൻ പോവണ്ടതാ ….. പോയ് വരാട്ടോ ഉമ്മ…….

ഞാൻ ബാഗ് കട്ടിലിലേക്ക് വച്ച് അതിൽ നിന്നും ഡ്രസ്സും മറ്റ് സാധനങ്ങളുമെടുത്ത് അലമാരിയുടെ ഷെൽഫിലേക്ക് വെച്ചു ….
അമ്മയുടെ ചിതാഭസ്മം പതിഞ്ഞ മണൽത്തരി നിറച്ച കവർ ഗ്ലാസ്ഡോർ തുറന്ന് ഷെൽഫിലെ അമ്മയുടെ ഫോട്ടോയോടൊപ്പം വെച്ചു…..

റൂമിൽ നിന്നും വെളിയിലേക്കിറങ്ങി വരാന്തയിലൂടൊന്ന് മിഴികളോടിച്ചു…… സൈഡിലായ് കെട്ടിയിരുന്ന അശയിൽ നിന്നും തോർത്തുമെടുത്ത് കുളിമുറിയിലേക്ക് കയറി……..
ഫ്രഷായ് റൂമിലെത്തി ഡ്രസ്സും ധരിച്ച് പുറത്തേക്കിറങ്ങി….

രാത്രി വന്നതിനാൽ തന്നെ വീടിൻ്റെ പുറമേയുള്ള ഭംഗി ആസ്വദിക്കാൻ സാധിച്ചിരുന്നില്ലായിരുന്നു……വാതിൽക്കലേക്ക് എത്തിയ ഞാൻ കാണുന്നത് അതിമനോഹരമായ കാഴ്ചയാണ്….

“””വീടിന് മുറ്റത്തായ് ഇരു വശത്തും പൂച്ചെടികൾ നിറഞ്ഞൊരു പൂന്തോട്ടം”””
””അതിന് ഭംഗി കൂട്ടുവാൻ തൊട്ടപ്പുറത്തായ് വലിയൊരു കിളിച്ചുണ്ടൻ മാവും””….
,,,,,ഭംഗിയായ് നിഴൽ വിരിച്ചു നിൽക്കുന്ന തണൽ മരങ്ങളും പേരയും ചാമ്പയും,,,,,…..
എപ്പോളും കിളികളുടെ കള കള നാദവും…..

Leave a Reply

Your email address will not be published. Required fields are marked *