അമലൂട്ടനും അനുക്കുട്ടിയും – 3

ഹാ…. ഡാ…. ഇങ്ങള് പോവാണോ???? കയ്ച്ചിട്ട് പോടാ…. പ്രദീപേട്ടൻ തമാശ പറഞ്ഞതല്ലെ….
തിരിഞ്ഞു നടന്ന 4 പേരോടുമായ് ഫൈസി പറഞ്ഞു…..

അയ്യോ ഇപ്പോ വേണ്ടായേ….. ആ മനുഷ്യൻ പോയിട്ട് വരാം ….. ഇല്ലേലങ്ങേര് മ്മളെക്കൊണ്ടൊന്നും തീറ്റിക്കൂല…..

ഡാ 20 നാണ് മ്മടെ പരിപാടി മറക്കല്ലേ….

നമ്മളില്ലേ കൊറച്ചു മുമ്പ് നന്നായ് കൊട്ടീല്ലേ കല്ലുമ്മേക്കായാസിനിട്ട്… ഇങ്ങളാരെന്ന് വെച്ചാ പാടിച്ചോ….

ഡാ ഒരു തമാശ പറഞ്ഞേണ്……

ആ… ആയ്ക്കോട്ടെ… മ്മളെത്തിക്കോളാം ഇപ്പപ്പോണ്…..
ഫൈസിയോട് മറുപടിയും പറഞ്ഞ് അവർ ഇറങ്ങി…..

അല്ല പ്രദീപേട്ടാ നിങ്ങള് എല്ലാരേയും കളിക്കാന്ന് വല്ല നേർച്ചയും നേർന്നിട്ടുണ്ടോ?????

ഇതൊക്കെ ഒരു രസമല്ലെ മോനേ…. പിന്നെ അവര് ….അവര് മ്മടെ പിള്ളേരാ…
ഇവിടെ എല്ലാർക്കും അവരെ ഇഷ്ടമാണ്…. ഇതിപ്പോ ഉമറിക്ക തിരക്കായത് കൊണ്ടാണ് അല്ലേൽ മൂപ്പരും കൂടിയേനേ….

നീ കഴിക്ക്……….
ഭക്ഷണം കഴിച്ച ശേഷം ഫൈസിക്കയെ ”’ആലിംഗനം ചെയ്ത്”’ യാത്രയും പറഞ്ഞ് ഞാനും പ്രദീപേട്ടനും മടങ്ങി…..

അവിടെ നിന്നും ”’പാളയം”” മാർക്കറ്റിലേക്കാണ് ഞങ്ങൾ എത്തിയത് “”കോഴിക്കോടൻ ഹൽവയും സ്വീറ്റ്സും”” വാങ്ങിക്കഴിച്ചതിനു ശേഷം ബേപ്പൂരെത്തി… ””ഉരു നിർമ്മിക്കുന്നതും ബേപ്പൂർ സുൽത്താൻ്റെ കഥകളുമൊക്കെ പറഞ്ഞ്”’ …..
പ്രദീപേട്ടനോട് ഞാൻ യാത്ര പറഞ്ഞു…..
ഏട്ടൻ്റെ അടുത്ത് നിന്നും മടങ്ങുമ്പോൾ ””പ്രദീപ് എന്ന വ്യക്തി എൻ്റെ മനസ്സിൽ ഒരുപാട് ഉയരങ്ങളിൽ എത്തിയിരുന്നു””….. എൻ്റെ “സ്വന്തം ഏട്ടനായ് അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു”……
————————————————–

വൈകുന്നേരം വീട്ടിലെത്തുമ്പോൾ ഞാൻ വരുന്നതും നോക്കി അനുവേച്ചി വാതിൽക്കൽ തന്നെ ഉണ്ടായിരുന്നു….
മുഖത്തൊരു പുഞ്ചിരി തൂകി ഞാനവരുടെ അടുത്തേക്കെത്തി…..

അല്ല മോനെ നീ എന്ത് പണിയാ കാട്ടിയെ …. ഞാൻ രാവിലെ മോന് കഴിക്കുവാൻ ഭക്ഷണവുമായ് വന്നപ്പോൾ മോൻ്റെ പൊടി പോലുമില്ല…. ചേച്ചിയോട് പറയാതെ എവിടേക്കാ പോയത് …. ഉച്ചയ്ക്കും ഞാൻ വന്ന് നോക്കി…. വിളിക്കാനാണേൽ നമ്പറുമറിയില്ല…… പരിഭവത്തോടെ അനുച്ചേച്ചി പറഞ്ഞു നിർത്തി…..

“ഞാൻ അഡ്മിഷനെടുക്കാനായ് പോയതാ ചേച്ചി”…..

അത് കൊള്ളാം…. എന്നോടൊന്ന് പറയണ്ടേ….
എൻ്റെ കല്യാണിച്ചേച്ചീടെ മോനാ നീ….
ഇനി മുതൽ മോൻ്റെ പൂർണ്ണ ഉത്തരവാദിത്വം എനിക്കാണ്…. ചേച്ചിയോട് പറയാതെ മോനിനി എവിടേം പോവരുത് ….കേട്ടോ….

അത്…. അഡ്മിഷനെടുക്കാനായ് തിരക്കിട്ടിറങ്ങിയപ്പോൾ ഞാൻ മറന്നു പോയ് ചേച്ചിയോട് പറയാൻ അതാ പറ്റിയത്……

മ്മ്…. അത് പോട്ടെ… ഇനി എങ്ങോട്ടും പറയാതെ പോവരുത് കേട്ടോ…. പിന്നെ അഡ്മിഷൻ ശരിയായോ??? അല്ല കൂടെ ആരുമില്ലാതെ എങ്ങനാ കാര്യങ്ങൾ ശരിയായത്?????

“അഡ്മിഷൻ ശരിയായി തിങ്കളാഴ്ച മുതൽ ക്ലാസ് തുടങ്ങും”…
പ്രദീപേട്ടൻ വന്നു കൂടെ അദ്ദേഹമാണ് എല്ലാം ശരിയാക്കി തന്നത് ….

പ്രദീപേട്ടനോ???? അതാരാണ്????

അത് ഞാനിന്നലെ വന്ന ””KSRTC ബസ്സിലെ കണ്ടക്ടറാണ്””’….. അദ്ദേഹത്തിൻ്റെ

വീട് ഇവിടെ….. ”’കാപ്പാടാണ്”’……..

മോനേ…. ഞാനിവിടെ ഉണ്ടായിരുന്നല്ലോ…. എന്നെ വിളിച്ചിരുന്നേൽ ഞാൻ കൂടെ വരില്ലായിരുന്നോ…..
”’അപ്പോ മോനെന്നെ ഒരു അന്യയായാണല്ലേ കാണുന്നത്””…..
അനുവേച്ചിയുടെ മുഖത്ത് സങ്കടം നിഴലിക്കുവാൻ തുടങ്ങി ഞൊടിയിടയിൽ തന്നെ അവരുടെ കണ്ണുകൾ നിറഞ്ഞു……..

അയ്യോ ….. അതൊന്നുമല്ല ചേച്ചി… ഞാനൊറ്റക്കാണ് കോളേജിൽ ചെന്നത്…. അവിടെ എത്തിയപ്പോഴാണറിയുന്നത് ”’ഗാർഡിയനായ്”’ ആരേലും വേണമെന്ന്…. എനിക്കാണേൽ ””ചേച്ചീടെ നമ്പറും അറിയില്ല”’….
ഇന്നലെ പ്രദീപേട്ടനെ പരിചയപ്പെട്ടപ്പോൾ അദ്ദേഹം എനിക്ക് ഫോൺ നമ്പർ തന്നിരുന്നു…. ””എന്താവശ്യം വന്നാലും വിളിച്ചോളാനും പറഞ്ഞു”” …. അതുകൊണ്ടാണ് ഞാനദ്ദേഹത്തെ വിളിച്ചത്…. അല്ലാതെ ചേച്ചി കരുതുംപോലെ ഒന്നുമല്ല….. ”’ചേച്ചി എൻ്റെ അമ്മയുടെ അനുജത്തിയല്ലേ”’…..

ചേച്ചീടെ മുഖത്ത് നോക്കി മനോഹരമായ്ത്തന്നെ ഒരു നുണയങ്ങ് കാച്ചി അതോടെ ചേച്ചി ഫ്ളാറ്റ്….

അണോ… മ്മ്….
എന്നാൽ മോനകത്തേക്ക് പൊക്കോളൂ ചേച്ചി ചായകൊണ്ട് വരാം….

ശരി ചേച്ചി….

ഞാനകത്ത് കയറി ഫയൽ വെച്ചതിനു ശേഷം ഉമ്മറത്ത് വന്നിരുന്നു….
ഫോണെടുത്ത് മാഷിനെ വിളിച്ച് കാര്യങ്ങൾ പറഞ്ഞു….
ശേഷം ജിതിനെ വിളിച്ച് സംസാരിക്കുന്നതിനിടയിൽ ചേച്ചി ചായയും പലഹാരവുമായ് വന്നു… ജിതി നോട് പിന്നെ വിളിക്കാന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്തു….

ദാ…. മോനേ ചായ…. അനുവേച്ചി ചായ എൻ്റെ കയ്യിലേക്ക് തന്നു….
ചായ കുടിക്കുന്നതിനിടയിൽ ചേച്ചി പറഞ്ഞു…. മോനേ ദാ… അച്ചപ്പവും കുഴലപ്പവുമൊക്കെ ഒന്ന് കഴിച്ചുനോക്കിക്കേ…. മോനുവേണ്ടി ഉണ്ടാക്കിയതാ ചേച്ചി….

ചേച്ചിയെ നോക്കി ഒന്ന് പുഞ്ചിരിച്ചിട്ട് ഞാനൊരച്ചപ്പം എടുത്ത് കഴിച്ചു നോക്കി….. മ്മ് എന്താ ടേസ്റ്റ് കല്യാണിയമ്മ ഉണ്ടാക്കുന്ന പോലെ തന്നെ ……..

എങ്ങനുണ്ട് മോനേ???? നന്നായോ?????

കൊള്ളാം …. നന്നായിട്ടുണ്ട്… നല്ല ടേസ്റ്റ് …… ഒരച്ചപ്പം കൂടി കഴിച്ചുകൊണ്ട് ഞാൻ മറുപടി പറഞ്ഞു……

എൻ്റെ അമ്മ പഠിപ്പിച്ചതാ എല്ലാം….
ഇതൊക്കെ ഉണ്ടാക്കാൻ മോൻ്റെ അമ്മയ്ക്കും അറിയാമായിരുന്നു….
അമ്മ എന്നും ഞങ്ങൾക്ക് പലഹാരമുണ്ടാക്കി തരുമായിരുന്നു……
എൻ്റെ കല്യാണിയേച്ചി പാവം……
മിഴികളിൽ നിന്നും ഉതിർന്ന കണ്ണുനീർ വലതു കയ്യാൽ തുടച്ചു കൊണ്ട് ചേച്ചി പറഞ്ഞു….
”’ചേച്ചിയിലെ വിഷാദ ഭാവം എന്നിൽ ഒരു നിമിഷം അമ്മയുടെ വേർപാടുണർത്തി”’ “എൻ്റെ ഓർമ്മകളിൽ വീണ്ടും കല്യാണിയമ്മ നിറയുവാൻ തുടങ്ങി”…..

മോനേ…. ഞാനറിയാതെ പറഞ്ഞതാ…. മോൻ വിഷമിക്കല്ലെ…
ചേച്ചിയുടെ വാക്കുകളാണ് എന്നെ ചിന്തയിയിൽ നിന്നും ഉണർത്തിയത്…..

ചേച്ചി എൻ്റെ മുടിയിൽ തഴുകിക്കൊണ്ട് എൻ്റെ അടുത്തായ് ഇരിപ്പുറപ്പിച്ചു…..

അൽപ്പസമയം മൗനമായിരുന്ന ശേഷം ചേച്ചി തൻ്റെ ഫോണെടുത്ത് എന്നോട് പറഞ്ഞു…

മോനേ….. ആ ഫോൺ നമ്പറൊന്ന് പറഞ്ഞേ…

അൽപ്പം നീരസത്തോടെ ഞാൻ നമ്പർ നൽകി….
സേവ് ചെയ്ത ശേഷം ചേച്ചി എൻ്റെ ഫോണിലേക്ക് മിസ്കാൾ വിട്ടു…

”ഇതാണ് എൻ്റെ നമ്പർ സേവ് ചെയ്തോളൂ എന്താവശ്യമുണ്ടേലും മടിക്കാതെ വിളിക്കണം ചേച്ചിയെ”’….

ശരി ചേച്ചി……

പിന്നെ രാത്രീല് ഭക്ഷണം എന്താ മോന് വേണ്ടത്????

അയ്യോ…. ഒന്നും വേണ്ട ചേച്ചി ഞാൻ പുറത്ത് പോയ് കഴിച്ചോളാം…. എന്തിനാ ചേച്ചി വെറുതേ ബുദ്ധിമുട്ടുന്നത്…..

ബുദ്ധിമുട്ടോ….. എനിക്കോ…. അതും ””എൻ്റെ ചേച്ചീടെ മോന് ഭക്ഷണം നൽകാൻ”’….
എനിക്കൊരു ബുദ്ധിമുട്ടുമില്ല കുട്ടീ….
ഇനി ഹോട്ടലിലൊന്നും പോയ് കഴിക്കാൻ ഞാൻ സമ്മദിക്കില്ല …. മോനെന്ത് വേണമെന്ന് പറഞ്ഞാലും അനുവേച്ചി ഉണ്ടാക്കിത്തരും….

Leave a Reply

Your email address will not be published. Required fields are marked *