അമലൂട്ടനും അനുക്കുട്ടിയും – 3 Like

ഇനി എങ്ങോട്ടാ പ്രദീപേട്ടാ….. ബൈക്കിൽ കയറാൻ നേരം ഏട്ടനോടായ് ചോദിച്ചു….

നമുക്കൊന്ന് ബീച്ച് വരെ പോകാം….

ഈ നട്ടുച്ചയ്‌ക്കോ നിങ്ങൾക്ക് വല്ല വട്ടുണ്ടോ????

എൻ്റെ പൊന്നമലേ ”’കോയ്ക്കോട് ബീച്ചിന് രാവിലേന്നോ ഉച്ചേന്നോ വൈകുന്നേരോന്നോ ഇല്ല എപ്പോഴും ഒരേ തിരക്കായിരിക്കും”’… നിന്ന് തിരുവാതിര കളിക്കാതെ വേഗം വണ്ടീൽ കേറെടാ ചെക്കാ…
ഇന്നനക്കൊരു പെഷ്യൽ ഫുഡ് വാങ്ങിത്തരാം….

എന്ത് ഫുഡ്….

അതൊക്കെയുണ്ട് മോൻ കേറ്….

ഒരിക്കൽ കൂടി st മേരീസിൻ്റെ സൗന്ദര്യം ആസ്വദിച്ചതിന് ശേഷം ഞാൻ വണ്ടിയിൽ കയറി ….. വണ്ടി ഓടി ഓടി ചെന്ന് നിന്നത് കോഴിക്കോട് ബീച്ചിലിണ്….

പ്രദീപേട്ടൻ പറഞ്ഞത് പോലെ നട്ടുച്ചയാണെങ്കിലും അത്യാവശ്യം തിരക്കുണ്ട് …. കൂടുതലും ””കപ്പിൾസ്സാണ്”” ‘മണൽപ്പുറത്ത് കുടയും ചൂടി കടലിലേക്ക് നോക്കിയിരുന്ന്’ ””തിരയെണ്ണിക്കളിക്കുവാണ് എല്ലാം””
” ഇടക്ക് കുട പതിയെ താഴുന്നുമുണ്ട്”…
””’ഇതൊക്കെ എന്തിൻ്റെ കുഞ്ഞാണോ എന്തോ””
” നട്ടുച്ച വെയിലത്ത് കുടയും ചൂടി വന്നിരിക്കുന്നു”..
ഇതിനൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ വീട്ടിൽ….
എന്തായാലും പ്രദീപേട്ടനെ ഒന്നിളക്കി നോക്കാം…..

എട്ടാ എന്താ കുറേപ്പേരവിടവിടായ് കുടയും ചൂടി ഇരിക്കുന്നത്?????

”””’അതവര് പുതിയ കടൽപ്പാലം പണിയുവാനെത്ര തൂണ് വേണോന്ന് കണക്കെടുക്കുവാ”””’ എന്താ നിനക്കും കണക്കെടുക്കണോന്നുണ്ടോ???…..

എൻ്റെ പൊന്നോ….🙏🙏🙏 വേണ്ടേ….

മ്മ്…. “നീയും ഇരിക്കുമെടാ ഒരു ദിവസം ഇത് പോലെ അപ്പോൾ നിൻ്റെ സംശയമെല്ലാം മാറിക്കോളും”…..

അളിഞ്ഞ ചിരിയോട് കൂടി ഏട്ടൻ മറുപടി പറഞ്ഞു…

അയ്യോ എനിക്കൊരു സംശയവുമില്ലായേ…. നിങ്ങള് നടക്ക്….

പ്രദീപേട്ടനൊപ്പം നടക്കുമ്പോൾ എനിക്കൊരുപാട് സന്തോഷം തോന്നുന്നുണ്ട് ”’രക്തബന്ധമില്ലതിരുന്നിട്ടും ഒരു എട്ടൻ്റെ കടമ എത്ര ഉത്തരവാദിത്വത്തോടാണ് അദ്ദേഹം ചെയ്യുന്നത്””….

നടക്കുന്ന വേളയിൽ ഒരു നിമിഷം ഞാൻ ബീച്ചിനെ മൊത്തത്തിലൊന്ന് നോക്കി……
”’നടക്കുന്നതിനായ് മനോഹരമായൊരുക്കിയിരിക്കുന്ന നടപ്പാത””’
,,,, ഇരു വശത്തും റാന്തൽ വിളക്ക് പോലെ നിലകൊള്ളുന്ന ലൈറ്റുകൾ,,,,,
””’ ഇരിക്കുവാനായ് ചെറു ബെഞ്ചുകളും””’
,,,,, ഇരുവശങ്ങളിലുമായ് കുൽഫിയും ഐസ്ക്രീമും ഉപ്പിലിട്ട മാങ്ങയും നെല്ലിക്കയും ളൂബിക്കയും ക്യാരറ്റുമെല്ലാം വിൽക്കുന്ന വഴിയോരക്കച്ചവടക്കാരും,,,,, ……
””മണലിൽ തലകുത്തിമറിയുന്ന കടലിൻ്റെ മക്കളും””…. ”’ഇടവിട്ടിടവിട്ട് നിൽക്കുന്ന കാറ്റാടി മരങ്ങളും”” “””വിദൂരതയിൽ തകർന്നു കിടക്കുന്ന കടൽപ്പാലവും”””

”” I Love My Kozhikode❤❤❤””
എന്ന പരസ്യ വാചകവും ബീച്ചിനെ മനോഹരമാക്കുന്നു…..
കടലിൽ നിന്നും വിശുന്ന കാറ്റിനനുസരിച്ച് ””’തിരമാലകൾ തൻ്റെ പ്രണയിനിയായ തീരത്തെ പുൽകുന്നു”””…..

പ്രദീപേട്ടൻ പറഞ്ഞതിൽ എവിടെയൊക്കെയോ ശരിയുള്ളത് പോലെ എനിക്കും തോന്നി ””’പ്രണയമാണ് ഇന്നീ ലോകത്തെത്തന്നെ മുന്നോട്ട് നയിക്കുന്നത്””’…
എന്തിനേറെ പറയുന്നു “പ്രണയമില്ലായിരുന്നെങ്കിൽ ഞാനെന്ന വ്യക്തിപോലും ഇന്നുണ്ടാവില്ല”….

അല്ല ഞാനെന്തിനാ ഇതൊക്കെ ആലോചിക്കുന്നത്????
”’എൻ്റെ മനുഷ്യാ നിങ്ങളെൻ്റെ മനസ്സിലേക്കും പ്രണയമെന്ന തീ കോരിയിട്ടല്ലേ”’????

ഏയ്….. ഞാനൊരിക്കലും പിടികൊടുക്കില്ല അങ്ങനെ ആവാമായിരുന്നേൽ അത് എറണാകുളത്തേ ആവാമായിരുന്നല്ലോ….
ഞാനൊരു പ്രലോഭനത്തിലും വീഴില്ല….

മനസ്സിലെന്തൊക്കെയോ പറഞ്ഞ്കൊണ്ട് നടന്ന് നടന്നെത്തിയത്
“””ഉസ്താദ് ഹോട്ടലിന്””’ മുന്നിലാണ്….

ഹൊ !!! എന്താ എട്ടാ ഇത് ഇവിടെ എപ്പോഴും തിരക്കാണോ????

തിരക്കാണോന്നോ…. മോനേ ””’ഉസ്താദ്ഹോട്ടൽ ഇല്ലെങ്കിൽ ഈ കോയ്ക്കോടുമില്ല””….
‘നല്ല ബിരിയാണി കയ്ക്കണേലിവടത്തന്നെ വരണം’….
വാ നമുക്ക് അകത്തേക്ക് ചെല്ലാം……

അതിനവിടെ ഇരിക്കാൻ സ്ഥലമില്ലല്ലോ????

അതിന് നമുക്ക്‌ തിരക്കൊന്നും പിടിക്കണ്ട മ്മടെ ”’ഫൈസീൻ്റെ”’ അടുത്ത ചങ്ങായ്മാർക്ക് മാത്രായ് കിച്ചനകത്ത് സ്ഥലമുണ്ട്… നമുക്ക് അവിടേക്ക് പോവാം ….. മോൻ കേറിവാ……
ഉള്ളിലേക്ക് കയറിയതും ””ബിരിയാണടെയാ വാസന””’….. ൻ്റെ …. സാറേ….

Leave a Reply

Your email address will not be published. Required fields are marked *