അർത്ഥം അഭിരാമം – 2 9അടിപൊളി  

” എന്നിട്ടത് ഇപ്പോഴാണോ പറയുന്നത് ….?”

എസ്. ഐ ദേഷ്യപ്പെട്ടു …

“വാക്കാലുള്ള ഭീഷണിയല്ലേ സർ … അത് ദേഷ്യം വന്നപ്പോൾ പറഞ്ഞതാകുമെന്ന് കരുതി … അല്ലെങ്കിലും അതിനൊക്കെ എങ്ങനെയാ പരാതി തരുക..?”

എസ്. ഐ അയാളെ ഇരുത്തി നോക്കി …

“നിങ്ങളെന്താ ചെയ്യുന്നത് …?”

“അദ്ധ്യാപകനായിരുന്നു … ”

ആ സമയത്തു തന്നെ അയാളുടെ മുഖത്ത് ഒരു ബഹുമാനം പ്രകടമായത് വിനയചന്ദ്രൻ ശ്രദ്ധിച്ചു.

” അവരുടെ മോനും കൂടെയുണ്ടെന്നല്ലേ പറഞ്ഞത് ….?”

“ഉണ്ടാവേണ്ടതാണ് … ”

” നിങ്ങൾ പേടിക്കണ്ട … വല്ല വിവരവും കിട്ടിയാൽ ഇങ്ങോട്ട് വിളിച്ചു പറഞ്ഞേക്കണം …”

“ശരി സാർ … ”

” മറ്റേയാളുടെ നമ്പർ കയ്യിലുണ്ടോ …?”

“ആരുടെ …?”

“ആ സ്ത്രീയുടെ ഭർത്താവിന്റെ …..?”

“ഇല്ല സാർ….”

“നിങ്ങൾ തമ്മിൽ ടച്ചൊന്നുമില്ലേ …?”

“ഇല്ല സാർ… , അമ്മാവന്റെ മരണ ശേഷമാണ് അഭിരാമി തന്നെ വിളിച്ചു തുടങ്ങിയത് … ”

” അയാളെന്താ ചെയ്യുന്നേ…?”

” ടൗണിൽ തന്നെ യൂസ്ഡ് വെഹിക്കിളിന്റെ ഒരു ഷോറൂമുണ്ട് … ”

” മതി … ഞാൻ കണ്ടു പിടിച്ചോളാം…”

റൈറ്ററെ പരാതി ഏല്പിച്ച്, അതിന്റെ ഒരു കോപ്പിയും വാങ്ങിയാണ് വിനയചന്ദ്രൻ ഇറങ്ങിയത് …

അപ്പോഴേക്കും ബാർ തുറന്നിരുന്നു …

രണ്ടു പെഗ് അടുപ്പിച്ച് ” നിൽപ്പനടി ” ച്ചിട്ട് അയാൾ ബാറിലെ കസേരയിലേക്കിരുന്നു ..

വാതിൽക്കലേക്ക് ശ്രദ്ധിച്ചാണ് വിനയചന്ദ്രൻ ഇരുന്നത് … അയാളാരെയോ പ്രതീക്ഷിക്കുന്നതു പോലെ തോന്നി …

അര മണിക്കൂർ കഴിഞ്ഞപ്പോൾ കാവിക്കൈലിയും കള്ളി ഷർട്ടും ധരിച്ച് ഒരു ചെറുപ്പക്കാരൻ കയറി വന്നു …

“മാഷ് തുടങ്ങിയില്ലേ ….?”

വിരലുയർത്തി രണ്ട് എന്ന് വിനയചന്ദ്രൻ ആംഗ്യം കാണിച്ചു …

” എന്നാൽ ഞാനൊന്നു വിട്ടിട്ടു വരാം … ”

ചെറുപ്പക്കാരൻ കൗണ്ടറിനടുത്തേക്ക് നീങ്ങി …

അവൻ തിരികെ വരുന്നതും പ്രതീക്ഷിച്ച് വിനയചന്ദ്രനിരുന്നു …

ചെറുപ്പക്കാരൻ ഒന്നടിച്ചിട്ട് വിനയചന്ദ്രന്റെയടുത്തേക്ക്‌ വന്നു …

“സനോജേ ….”

” പറ മാഷേ …” ചിറി തുടച്ചിട്ട് ചെറുപ്പക്കാരൻ വിനയചന്ദ്രന്റെയടുത്തുള്ള കസേരയിലിരുന്നു …

” എഴുന്നൂറു രൂപയും എണ്ണക്കാശും … നമ്മുടെ ഒരു ചെക്കനെ ഞാൻ ഏർപ്പാടാക്കിയിട്ടുണ്ട് … ”

” വിശ്വസ്തനാണോ …?”

“അല്ലാത്തവനെ ഞാനീ പണി ഏൽപ്പിക്കുമോ ..?”

” നീ തന്നെ അവനെ ഡീൽ ചെയ്താൽ മതി … എന്നെ അവൻ അറിയണ്ട ..”

“അത്രയേയുള്ളൂ … ”

” നീ എന്താ പയ്യനോട് പറഞ്ഞത് …?”

” വണ്ടിക്കേസാണെന്നാ പറഞ്ഞത് … ”

” അതങ്ങനെ തന്നെ ഇരിക്കട്ടെ … ”

” രാവിലെ മുതൽ രാത്രി എട്ടൊമ്പത് മണി വരെ അവൻ നോക്കിക്കോളും … അതു കഴിഞ്ഞുള്ള സമയം….?”

“അത്രയും സമയം മതി … ”

വിനയചന്ദ്രൻ പറഞ്ഞു …

” ഒന്നു കൂടി വിട്ടാലോ മാഷേ ….?”

” നമുക്ക് ഒരെണ്ണം വാങ്ങി പോകാം … കുറച്ചു കാര്യങ്ങളുണ്ട് … ”

വിനയചന്ദ്രൻ എഴുന്നേറ്റു .

# # #

ഓഫീസിലിരിക്കുമ്പോഴാണ് രാജീവിന് കാൾ വന്നത്..

എസ്. ഐ ആയിരുന്നു ലൈനിൽ ..

“രാജീവല്ലേ …?”

“അതെ…”

” ഞാൻ എസ്.ഐ സുനിലാണ് … “

ഒരു നടുക്കം രാജീവിലുണ്ടായി …

“നിങ്ങൾക്കെതിരെ ഒരു പരാതി കിട്ടിയിട്ടുണ്ടല്ലോ…”

” പരാതിയോ …?”

എസ് ഐ അയാളോട് കാര്യം പറഞ്ഞു …

രാജീവ് ഇരുന്ന ഇരുപ്പിൽ വിയർത്തു …

“നിങ്ങൾ സ്റ്റേഷനിലേക്ക് ഒന്ന് വന്നേ മതിയാകൂ ….”

” വരാം സർ ….”

എസ്. ഐ ഫോൺ കട്ടാക്കിയത് രാജീവറിഞ്ഞു ..

അഭിരാമി മിസ്സിംഗ് …..!

അവൾ മരിക്കുന്നത് തന്റെ ജോലി കുറയ്ക്കുമെന്ന് അറിയാമെങ്കിലും അയാളെ ഒരു നടുക്കം ഗ്രസിച്ചു കൊണ്ടിരുന്നു …

ഇപ്പോൾ അവൾക്ക് എന്തു സംഭവിച്ചാലും അതിനുത്തരവാദി താൻ തന്നെയാണെന്ന സത്യം അയാളെ മഥിച്ചു കൊണ്ടിരുന്നു …

വിനയചന്ദ്രനാകാം അതിനു പിന്നിലെന്ന് രാജീവിന് തോന്നി…..

പക്ഷേ പൊലീസ് കംപ്ലയിന്റ് വന്ന സ്ഥിതിക്ക് വിനയചന്ദ്രന് അത്ര ബുദ്ധിയൊന്നും കാണാനിടയില്ലെന്നും അയാൾ കണക്കു കൂട്ടി …

എവിടെയോ എന്തോ ഒന്ന് താൻ പ്രതീക്ഷിക്കാത്തത് സംഭവിച്ചു എന്ന് മാത്രം രാജീവ് അറിഞ്ഞു …

# # #

വട്ടവടയ്ക്കു മുകളിൽ വീണ്ടും മഞ്ഞു വീണു തുടങ്ങി …

നാലു മണി കഴിഞ്ഞപ്പോൾ മുതൽ കോടമഞ്ഞ് കയറി അടുത്തുള്ള ആളെ പോലും കാണാൻ കഴിയാത്ത അവസ്ഥയായിരുന്നു …

Leave a Reply

Your email address will not be published. Required fields are marked *