അർത്ഥം അഭിരാമം – 2 9അടിപൊളി  

അവളെ ദേഷ്യം പിടിപ്പിക്കാൻ അവൻ പറഞ്ഞു …

“നാളെത്തന്നെ പോയേക്കാം ….”

പറഞ്ഞിട്ട് അവൾ തിരിഞ്ഞു കിടന്നു …

പുലർച്ചെ മുനിച്ചാമി വന്ന് വാതിലിൽ ഇടിച്ചു വിളിച്ചപ്പോഴാണ് ഇരുവരും ഉണർന്നത് …

ഒരു പുതപ്പിനുള്ളിൽ കെട്ടിപ്പിടിച്ചു കിടക്കുകയായിരുന്നു തങ്ങൾ രണ്ടുപേരും എന്നത് കണ്ണു തുറന്നപ്പോഴാണ് അവരറിഞ്ഞത് …

ജനൽഗ്ലാസ്സിനപ്പുറം ഉദയകിരണങ്ങൾ അജയ് കണ്ടു …

കോട്ടുവായ് ഇട്ടു കൊണ്ട് അവൻ പോയി വാതിൽ തുറന്നു …

ഒരു കുപ്പിയിൽ പാലുമായി മുനിച്ചാമി നിൽക്കുന്നു …

“ഉറങ്ങിപ്പോയി ….” ക്ഷമാപണ സ്വരത്തിൽ അവൻ പറഞ്ഞു …

“ശാരമില്ല തമ്പി … ”

അജയ് ചുവർ ക്ലോക്കിലേക്ക് നോക്കി .. എട്ടര കഴിഞ്ഞിരിക്കുന്നു ..

ക്ഷീണത്തിന്റെ കൂടെ സുഖദമായ തണുപ്പും ചേർന്നപ്പോൾ ബോധം കെട്ട് ഉറങ്ങിപ്പോയത് അറിഞ്ഞില്ല..

“സായന്തനം നാൻ വര മുടിയാത്.. ”

അജയ് ചോദ്യഭാവത്തിൽ അയാളെ നോക്കി …

” ഇന്ന് ശനിയാഴ്ച .. പണിക്കാർക്ക് കൂലി കൊടുത്ത് ഞാൻ നാട്ടിൽ പോകും … പിന്നെ തിങ്കളാഴ്ച രാവിലെയേ വരൂ…” സ്ഫുടമല്ലാത്ത മലയാളത്തിൽ അവനു മനസ്സിലാകാൻ വേണ്ടി നിർത്തി നിർത്തിയാണ് അയാൾ സംസാരിച്ചത് …

“നാടെവിടാ ….?”

” തേനി ….”

“നല്ല ദൂരമുണ്ടല്ലേ ….”

” ഇല്ലെ …. അടുത്തു താൻ … ”

പറഞ്ഞത് മുനിച്ചാമി ആയതിനാൽ അജയ് അത് വിശ്വസിച്ചില്ല …

” എന്തെങ്കിലും വാങ്ങണോ …? ”

അജയ് അതിനു മറുപടി പറഞ്ഞില്ല …

ഒരാഴ്ചത്തേക്കുള്ള സാധനങ്ങൾ മുനിച്ചാമി വാങ്ങി തന്നതിൽ ഉണ്ടാകുമെന്ന് അവന് ഉറപ്പായിരുന്നു.. ഇനി അഥവാ തീർന്നാൽ തന്നെ അങ്ങാടിക്ക് നടന്നാണെങ്കിലും പോകണമെന്ന് അവൻ കണക്കുകൂട്ടി.

“നാൻ പോറേ …”

മുനിച്ചാമി പുറത്തേക്കിറങ്ങി …

” അമ്മാ…..?” അയാൾ തിരിഞ്ഞു നിന്ന് അന്വേഷിച്ചു …

“എഴുന്നേറ്റിട്ടില്ല … ”

” സൗഖ്യമായി വരും തമ്പീ…..”

മുനിച്ചാമി ദൈവം വീണ്ടും അനുഗ്രഹിച്ച് അയാളുടെ മയിൽവാഹനത്തിൽ കയറി സ്ഥലം വിട്ടു …

അയാളുടെ പ്രകൃതമോർത്ത് അവന് ചിരി വരുന്നുണ്ടായിരുന്നു ….

ഈ കൊടും തണുപ്പിലും അയാൾ എത്ര ഉത്സാഹവാനും കർമ്മനിരതനുമാണെന്ന് അവൻ മനസ്സിലോർത്തു..

ചായ ഉണ്ടാക്കിയത് അജയ് ആണ് …

അവൻ ചായയുമായി ബെഡ്റൂമിലേക്ക് ചെന്നു…

അഭിരാമി കണ്ണു തുറന്നു കിടക്കുകയായിരുന്നു …

“മാഡം …. ടീ സാപ്പിട്….”

അജയ് അവൾക്കരികെ കട്ടിലിൽ ഇരുന്നു ….

“നിന്റെ ചുള്ളത്തിക്ക് കൊണ്ടുപോയിക്കൊട്….”

അവൾ കപട ദേഷ്യത്തോടെ പറഞ്ഞു …

അവന് കാര്യം മനസ്സിലായി ..

“വേണേൽ കുടിക്ക് … തണുക്കുന്നതിന് മുൻപ് … ”

അവനും ദേഷ്യത്തിൽ പറഞ്ഞിട്ട് കട്ടിലിനു മുകൾ വശത്തായി കിടന്ന ടേബിളിൽ ചായ ഗ്ലാസ് വെച്ചു.

“ഉച്ച കഴിഞ്ഞാൽ മുനിച്ചാമിയും പോകും … ”

” എങ്ങോട്ട് …?”

അഭിരാമി കിടക്കയിൽ നിവർന്നിരുന്നു …

” അയാളുടെ നാട്ടിൽ … ”

” എന്തു ചെയ്യും ….?”

” ഒന്നും സെയ്യാനില്ല മല്ലയ്യാ …”

അജയ് അവളെ നോക്കി ചിരിച്ചു …

” അവന്റെയൊരു ഓഞ്ഞ തമാശ ….”

അഭിരാമി ചായക്കപ്പ് കയ്യിലെടുത്തു …

” അത് ചുള്ളത്തിക്കുള്ളതാ ….”

” ഞാനും ചുള്ളത്തിയാ…”

വാശിയോടെ അഭിരാമി രണ്ടു കവിൾ പെട്ടെന്ന് കുടിച്ചു …

“ചായ ഉണ്ടാക്കാനൊക്കെ അറിയാല്ലോ ….?”

അവളത് കളിയാക്കിയാണോ പറഞ്ഞതെന്ന് അജയ് ഒരു നിമിഷം സംശയിച്ചു.

“പിന്നേ… തിളച്ച വെള്ളത്തിൽ ചായപ്പൊടിയിടാൻ ഡോക്ടറേറ്റ് എടുക്കണമായിരിക്കും … ”

അവനത് ചിരിച്ചു തള്ളി …

പല്ലു തേപ്പു കഴിഞ്ഞ് ഉപ്പുമാവും ഉണ്ടാക്കി കഴിച്ച് ഇരുവരും പുറത്തേക്കിറങ്ങി …

ഫോൺ വിളിക്കുക എന്നതായിരുന്നു ലക്ഷ്യം …

മുനിച്ചാമിയുടെ പത്തുമീറ്റർ കടന്ന് സിഗ്നൽ കിട്ടിയപ്പോൾ ആദ്യം ക്ലീറ്റസിനെ വിളിച്ചു. അവൻ ഫോണെടുത്തില്ല …

രണ്ടാമത് അജയ് വിനയചന്ദ്രനെ വിളിച്ചു.

മൂന്നാമത്തെ റിംഗിൽ അയാൾ ഫോണെടുത്തു..

” എപ്പോഴും വിളിക്കണ്ടാന്ന് ഞാൻ പറഞ്ഞതല്ലേ …?”

വിനയചന്ദ്രന്റെ സ്വരം അവൻ കേട്ടു.

” അങ്കിളേ … ഞാനാ …”

” ങ്ഹാ… പറ അജയ് ….”

” എന്തുദ്ദേശത്തിലാ അങ്കിളമ്മയോട് ഇങ്ങനൊക്കെ ചെയ്യാൻ പറഞ്ഞത് …?”

“കാര്യമുണ്ടെടാ… ”

” എന്തു കാര്യം …? എനിക്കൊന്നും മനസ്സിലാകുന്നില്ല …. ”

Leave a Reply

Your email address will not be published. Required fields are marked *