അവരുടെ തമാശ നിറഞ്ഞ സംസാരം അഭിരാമി ശ്രദ്ധിച്ചു നിന്നു …
റേഞ്ച് പലപ്പോഴും കിട്ടാറില്ലെന്നും അതുകൊണ്ട് അത്യാവശ്യ കാര്യങ്ങൾക്ക് മുനിച്ചാമിയെ വിളിച്ചു പറയാനും അജയ് ക്ലീറ്റസിനോട് പറഞ്ഞു …
ക്ലീറ്റസ് അവരുടെ വിശേഷങ്ങൾ തിരക്കുകയും സൗകര്യക്കുറവ് എന്ത് വന്നാലും മുനിച്ചാമിയോട് പറഞ്ഞാൽ മതിയെന്നും അറിയിച്ചു..
അവിടെ തന്നെ ചടഞ്ഞു കൂടിയിരിക്കാതെ പുറത്തിറങ്ങി കാഴ്ചകൾ കാണാൻ പറഞ്ഞ ശേഷം അവൻ ഫോൺ വെച്ചു….
അതിനു ശേഷം ഫോണിൽ നിന്നും സിം കാർഡ് അജയ് ഊരിമാറ്റി …
“നീ എന്താ ചെയ്യണേ …?”
പകപ്പോടെ അഭിരാമി ചോദിച്ചു …
” ഇനി ആരെയും അങ്ങോട്ടു വിളിക്കുന്നില്ല … ”
ഉറച്ച തീരുമാനം എന്ന പോലെ അവൻ പറഞ്ഞു …
കഴിഞ്ഞ ദിവസം പോയ നടവഴിയേ അവൻ നടന്നു … അവന്റെ പിന്നാലെ അവളും …
വെള്ളച്ചാട്ടത്തിന്റെ ശബ്ദം അടുത്തു കേട്ടു തുടങ്ങി …
ആ സമയം പ്രകാശം ശരിക്കും പരന്നിരുന്നു …
കുന്നിനു താഴെ പല വർണ്ണങ്ങളിലുള്ള പ്ലാസ്റ്റിക് ചൂടൽ തലയിൽ ചുറ്റി തൊഴിലാളി സ്ത്രീകൾ കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നത് അവർ കണ്ടു ..
വെള്ളച്ചാട്ടത്തിന്റെ ചാറ്റൽ തുള്ളികൾ അവരുടെ ദേഹത്തേക്ക് പാറി വീണു കൊണ്ടിരുന്നു ..
“തിരികെ പോയാൽ ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം കൊടുക്കേണ്ടി വരും … ”
കുന്നിലേക്ക് സൂര്യൻ പ്രകാശം വർഷിക്കുന്നതു നോക്കി അവൻ പറഞ്ഞു …
അവളവനരികിൽ നിശബ്ദം കേട്ടു നിന്നു …
” ഒന്നുകിൽ പൊലീസ് തിരഞ്ഞു വരും … അല്ലെങ്കിൽ അയാൾ … ”
” അജൂ …. ”
വിറയലോടെ അവൾ വിളിച്ചു …
“സാരമില്ലമ്മാ….”
അവൻ കൈ നീട്ടി അവളെ തന്നിലേക്ക് ചേർത്തു .. അത് പ്രതീക്ഷിച്ചു നിന്ന പോലെ അവളുടെ കൈകൾ അവനെ ചുറ്റി ….
” ഞാനിത്രയൊന്നും കടന്നു ചിന്തിച്ചില്ലെടാ ….”
” ഇനിയതൊന്നും ചിന്തിക്കണ്ട … ”
അവളെ മാറോടു ചേർത്ത് അവൻ പുറത്തു തട്ടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു …
ശീതക്കാറ്റിന്റെ പ്രവേഗത്തിൽ വെള്ളച്ചാട്ടത്തിന്റെ ഒരല അവരുടെ മുകളിലേക്ക് കുളിരു കോരിയിട്ടു …
ഒന്ന് കിടുങ്ങിക്കൊണ്ട് അഭിരാമി അവനോട് ഒന്നുകൂടി ചേർന്നു …
അജയ് മുഖമുയർത്തി ചുറ്റും നോക്കി …
കൃഷിയിടത്തിൽ തങ്ങളെ ശ്രദ്ധിക്കാൻ ആരും തന്നെയില്ലാ എന്ന് അവനൊന്നു കൂടി ഉറപ്പു വരുത്തി …
” ന്നോട് നീ ദേഷ്യമെടുക്കല്ലേ ….”
അവളുടെ ഉള്ളിന്റെ ഉള്ളിൽ നിന്ന് കരച്ചിലിന്റെ ഒരു ചീള് പുറത്തേക്ക് വീണു …
“കരയാതമ്മാ ….”
അജയ് യുടെ മിഴികളും നിറഞ്ഞു തുടങ്ങിയിരുന്നു …
ശരീരം ശരീരത്തോടൊട്ടി ഇരുവരും പുണർന്നു നിന്നു …
കാറ്റടിക്കുമ്പോൾ ഇളകി മാറുന്ന ഇലച്ചാർത്തുകൾക്കിടയിലൂടെ സൂര്യരശ്മികൾ അവരുടെ ശരീരത്തിലൂടെ മിന്നിയണഞ്ഞു കൊണ്ടിരുന്നു ….
നിമിഷങ്ങൾ …..!
വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരം മാത്രം മുഴങ്ങിക്കൊണ്ടിരുന്നു …
തന്റെ മാറിലിരിക്കുന്ന അമ്മയുടെ മുഖം വിറയ്ക്കുന്നത് അവനറിയുന്നുണ്ടായിരുന്നു …
ജീവിതത്തിൽ ഇന്നുവരെ താൻ അമ്മയെ ഇങ്ങനെ പുണർന്നു നിന്നിട്ടില്ലാ എന്ന് അവനോർത്തു …
പാവം അമ്മ ..!
ഹൃദയത്തിൽ നിന്ന് കുത്തിയൊലിച്ചു തുടങ്ങിയ അനുകമ്പയുടെയും സ്നേഹത്തിന്റെയും ദയാവായ്പിന്റെയും ചാട്ടത്തിനു മുൻപിൽ കൺമുന്നിലെ ജലപാതം മറഞ്ഞുപോകുന്നത് അവൻ ഉള്ളാലറിഞ്ഞു …
ഊരും ദിക്കുമറിയാത്ത വനസീമയിൽ , മാതാപുത്ര ബന്ധത്തിന്റെ പവിത്രതയിൽ, വൻമരങ്ങളുടെ കുടക്കീഴിൽ അവർ മിനിറ്റുകളോളം നിന്നു …
പെണ്ണ് എന്നും പെണ്ണ് തന്നെയാണ് …
അതിനവൾ ഏത് വേഷപ്പകർച്ച കെട്ടിയാടിയാലും ആണൊരുത്തന്റെ നെഞ്ചിലമരാൻ മാത്രം വിധിക്കപ്പെട്ടവൾ ….
ആ പ്രകൃതി സത്യം മനോഹരമായ പ്രകൃതിയെ സാക്ഷിയാക്കി അവിടെ വരച്ചിടുകയായിരുന്നു…
” അമ്മാ….” അനുകമ്പയോടെ അവൻ വിളിച്ചു …
“ഉം ..” അവന്റെ നെഞ്ചിൽ കിടന്നു തന്നെ അവൾ മൂളി …
” പോയാലോ നമുക്ക് ..?”
“വേണ്ടെടാ… ”
അവന്റെ ചോദ്യം മനസ്സിലാകാതെ അവൾ പറഞ്ഞു.
” എങ്ങോട്ടാണെന്നാ കരുതിയേ ….?”
ചിരിയുടെ ഒരല അവന്റെ ചോദ്യത്തിലുണ്ടായിരുന്നു …
” തൃശ്ശൂർക്കല്ലേ …?”
” ഇതാ ഞാൻ പറഞ്ഞത് … ബുദ്ധി ഇല്ലാന്ന് ….”
