അർത്ഥം അഭിരാമം – 2 9അടിപൊളി  

അജയ് കസേരയിലേക്ക് ചാരി…

അടുത്ത നിമിഷം ആ ഓർമ്മയിൽ അഭിരാമിയുടെ മുഖത്തെ ചിരി മാഞ്ഞു …

” പൊലീസുകാരും അറിഞ്ഞു കാണും … ”

അജയ് പിറുപിറുത്തു …

ഭീതിദമായ ഓർമ്മയിൽ അഭിരാമി നടുങ്ങി …

“സ്ത്രീകൾക്ക് സൗന്ദര്യവും ബുദ്ധിയും ഒരുമിച്ച് ദൈവം കൊടുക്കില്ലാ എന്നത് സത്യമാണ് … അല്ലേ അമ്മാ….?”

കസേരയിൽ നിന്ന് നിവർന്ന് അജയ് അവളെ നോക്കി …

അവൻ പറഞ്ഞതിന്റെ പൊരുൾ അവൾ മനസ്സിലാക്കി വന്നപ്പോഴേക്കും അജയ് അവളുടെയടുത്തു നിന്നും മാറിയിരുന്നു …

” എനിക്ക് മനസ്സിലായില്ലാന്ന് കരുതണ്ട ….”

അവനെ നോക്കി അവൾ കെറുവിച്ചു …

എട്ടു മണിക്കു മുൻപേ ഇരുവരും ഭക്ഷണം കഴിച്ചു …

ഭക്ഷണം അവിടെ ഉണ്ടാക്കി വെക്കരുത് എന്ന പാഠം കൂടി അവർ കഴിച്ചു കൊണ്ടിരുന്നപ്പോൾ മനസ്സിലാക്കി …

മുഴുവനും തണുത്തു പോയിരുന്നു …

പുറത്തെ ലൈറ്റ് മുഴുവനും ഓൺ ചെയ്തിട്ടാണ് അവർ കിടക്കാൻ ഒരുങ്ങിയത് …

നെരിപ്പോടിനരികെ ഒന്നു കൂടി ശരീരം ചൂടാക്കിയ ശേഷം അവർ എഴുന്നേറ്റു …

” അജൂ … ”

അവളുടെ വിളി കേട്ട് അവൻ തിരിഞ്ഞു …

“മ്മക്ക് .. ഒരുമിച്ചു കിടക്കാം ട്ടോ …”

“പേടിയാല്ലേ ….” അജയ് ചിരിച്ചു …

” എനിക്കു പേടിയൊന്നുമില്ല … നീ പേടിക്കണ്ടാന്ന് കരുതിയാ…”

“എനിക്ക് ഒരു പേടിയുമില്ല ….”

അജയ് അവൾക്കെതിരെയുള്ള മുറിയിലേക്ക് കയറാനൊരുങ്ങി …

“വാടാ … ഡിമാന്റിടാതെ … ”

പറഞ്ഞിട്ട് അവളവന്റെ കയ്യിൽ പിടിച്ചു വലിച്ചു …

അവനെ ഉന്തിത്തള്ളി കിടക്കയിലേക്ക് തള്ളിയിട്ട ശേഷം വാതിലടച്ച് അവൾ തിരിഞ്ഞു …

” എന്നെക്കൊണ്ടു വന്ന് കാട്ടുമൂലയിലിട്ടതും പോരാ, ഒറ്റയ്ക്ക് കിടത്താനും നോക്കുന്നു … കണ്ണിൽ ചോരയില്ലാത്തവൻ… ”

അവനെ മറികടന്ന് അവൾ ഭിത്തി സൈഡിലേക്ക് കയറി.. അതുപോലെ തന്നെ തിരികെ തന്റെയരികിലേക്ക് നിരങ്ങി വരുന്നതു കണ്ടപ്പോൾ അവൻ ചോദിച്ചു …

” എന്ത് പറ്റി ….?”

” ഭിത്തിക്കും തണുപ്പെടാ ….”

കട്ടിലിൽ കിടന്ന പുതപ്പെടുത്ത് അവൾ ശരീരം മൂടി. മറ്റൊരു പുതപ്പെടുത്ത് അജയ്‌യും ശരീരം മറച്ചു …

പുറത്ത് ചീവീടുകൾ കച്ചേരി തുടങ്ങിയിരുന്നു.

” അജൂ ….”

“ഉം ….”

” പൊലീസൊക്കെ അറിഞ്ഞു കാണും ല്ലേ …?”

“പിന്നെ അറിയാതിരിക്കുമോ …?”

“ആകെ നാണക്കേടായി ….” അഭിരാമി ലജ്ജയോടെ പറഞ്ഞു …

” അത് ഇപ്പോ ഓർത്തിട്ട് എന്തു കാര്യം …?”

” ഞാനതൊന്നും ഓർത്തില്ലെടാ ….”

“അതാ ഞാൻ നേരത്തെ പറഞ്ഞത് ….”

“എനിക്ക് സൗന്ദര്യമുണ്ടെന്നല്ലേ …?”

അവൾ ചിരിയോടെ ചോദിച്ചു …

“അല്ല, ബുദ്ധിയില്ലാന്ന് ….”

” പോടാ …” അവൾ പുതപ്പിനകത്തിരുന്ന വലം കൈ എടുത്ത് അവന്റെ കവിളിലൊന്ന് പിച്ചി വിട്ടു …

” നമ്മൾ നാടു വിട്ടു എന്നൊക്കെയായിരിക്കും പറയുന്നതല്ലേ ….?” അഭിരാമി ചോദിച്ചു..

” ഒളിച്ചോടീന്നായിരിക്കും ആ തള്ള പറഞ്ഞു നടക്കുന്നത് … ” ദേഷ്യത്തോടെ അജയ് പറഞ്ഞു …

“നിനക്കെന്താ അവരോടിത്ര ദേഷ്യം …? അവരൊരു പാവമല്ലേ …?”

അമ്മിണിയമ്മയെ ഉദ്ദ്ദേശിച്ച് അവൾ ചോദിച്ചു …

” എന്തോ എനിക്കവരെ ഇഷ്ടമല്ല….” അജയ് പറഞ്ഞു …

” അവരെ ഇഷ്ടമല്ലാഞ്ഞിട്ടാണോ , അതോ എന്റെ കൂടെ ഒളിച്ചോടീന്ന് പറഞ്ഞിട്ടാണോ …?”

” രണ്ടും … ” അവൻ ചിരിയോടെ പറഞ്ഞു …

” അതെന്താടാ ഞാനത്ര മോശക്കാരിയാ….?”

“അങ്ങനെ ഞാൻ പറഞ്ഞില്ലല്ലോ ….”

” ഈ ആണുങ്ങളെല്ലാം ഇങ്ങനാ.. കുറച്ചു മുൻപേ ഞാൻ സുന്ദരിയാണെന്ന് പറഞ്ഞവനാ…. ” അവൾ പിണക്കം ഭാവിച്ചു …

“ബുദ്ധിയില്ലാത്തവൾ എന്നു കൂടി ഞാൻ പറഞ്ഞിരുന്നു ..”

അവൾ മനസ്സിലാകാതെ അവനെ നോക്കി …

“നിങ്ങളെന്റെ അമ്മയല്ലേ …? അപ്പോൾ അവരങ്ങനെ പറയുമ്പോൾ ….” അജയ് ഒന്നു നിർത്തി …

അവളും അപ്പോഴാണ് ആ കാര്യം ആലോചിച്ചത് …

ചീവീടുകളുടെ കച്ചേരി ഉച്ചസ്ഥായിലായിരുന്നു …

” അല്ലെങ്കിൽ കുഴപ്പമില്ലായിരുന്നു ല്ലേ …?”

കുറച്ചു നേരത്തെ ആലോചനയ്ക്കു ശേഷം അവൾ ചോദിച്ചു …

” എങ്കിൽ ഒരു കൈ നോക്കാമായിരുന്നു ..”

അവൻ ചിരിയോടെ അവളെ നോക്കി …

” അമ്പട കള്ളാ …” അവൾ കയ്യെടുത്ത് അവന്റെ നെഞ്ചിൽ കളിയായി അടിച്ചു …

“വല്ല ചുള്ളത്തി പെൺകുട്ടികളേയും അടിച്ചുമാറ്റി വന്നിരുന്നേൽ ആരെന്തു പറഞ്ഞാലും കേൾക്കാനൊരു രസമുണ്ടായിരുന്നു … ”

Leave a Reply

Your email address will not be published. Required fields are marked *