അർത്ഥം അഭിരാമം – 7 2അടിപൊളി  

അവൻ മുഴുമിപ്പിക്കും മുൻപ്, അവൾ ചിരിയോടെ ഇടയിൽക്കയറി പറഞ്ഞു……

” ഓഹോ… ”

” നീ പറ…”

“അമ്മയ്ക്ക് എന്താ തോന്നിയേ… ? ”

അഭിരാമി ഒരു നിമിഷം ആലോചിച്ചു , പിന്നെ പറഞ്ഞു……

” നമ്മളെ കണ്ട്, സങ്കടം തോന്നിയിട്ടാകും.അല്ലേ… ?”

” പുലിക്ക്… …. സങ്കടം…… ആ ബെസ്റ്റ്..”

” പിന്നെ… ….?”

” ഞാൻ വെള്ളത്തിൽ നിന്ന് കയറിയാൻ പുലി പിടിച്ചേനേ………. ”

തുടർന്ന് അജയ് നടന്ന സംഭവ വികാസങ്ങൾ ശകലം പൊടിപ്പും തൊങ്ങലും ചേർത്ത് വിളമ്പി …

” ഈശ്വരാ… ….! ”

അവൾ അതു കേട്ട് അന്തിച്ചിരുന്നു…

” വയറുനിറഞ്ഞാൽ പുലിയെന്നല്ല, ഒരു മൃഗവും പിന്നെ ഇര തേടില്ല അമ്മാ… നിറഞ്ഞ വയർ വീണ്ടും കുത്തി നിറയ്ക്കാൻ നോക്കുന്നത് മനുഷ്യൻ മാത്രമാണ് … ”

അവളതു കേട്ട് നെടുവീർപ്പിട്ടു…

അജയ് പറഞ്ഞത് സത്യമാണെന്ന് അവൾക്കറിയാമായിരുന്നു…

” ഏതെങ്കിലും പുലി ഇരയെ പിടിച്ച്, ഗുഹയിൽ കൊണ്ടുപോയി വെച്ചു തിന്നുന്നത് അമ്മ കേട്ടിട്ടുണ്ടോ… ? ”

” ങൂഹും… ”

” അതെന്താ കാരണം…… ?”

“എനിക്കറിയില്ല..”

അവൾ ജിജ്ഞാസയോടെ അവനെ നോക്കി……

” പുലിക്ക് ഫാസ്റ്റ് ഫുഡാണ് ഇഷ്ടം……. ”

അജയ് ചിരിച്ചു..

“പോടാ ……… ”

അഭിരാമി അവന്റെ കവിളിലൊരു കടി കൊടുത്തു……

” നൊന്തു, ട്ടോ… ”

അവൻ പറഞ്ഞു……

” നോവാൻ വേണ്ടിയല്ലേ കടിച്ചത്..”

“ആണോ… ….?

ചോദിച്ചിട്ട് , അവൻ അവളുടെ ചന്തിക്കിട്ട് ഒരടി കൊടുത്തു……

മുറിവിനു താഴെയാണ് അടിച്ചതെങ്കിലും അവൾക്ക് വേദനിച്ചു.

” ടാ………. ”

“നൊന്തോ……….?”

“പിന്നില്ലാതെ… …. ”

” ഇത്രയേ ഉള്ളു കാര്യം…… അനുഭവത്തിൽ വരുമ്പോൾ എല്ലാം ശരിയാകും… ”

” നീ ഒരു മൊരടനാ… ”

അവൾ പിണങ്ങിയ മട്ടിൽ പറഞ്ഞു…

” അത് എന്റെയൊരു പ്ലസ് പോയന്റാണമ്മാ…”

അത് ശരിയാകാമെന്ന് അഭിരാമിക്കും തോന്നി……

പെട്ടെന്ന് ദേഷ്യപ്പെടുന്നവർ ലോല ഹൃദയരായിരിക്കും എന്ന് അമ്മ പറഞ്ഞിട്ടുള്ളത് അവളോർത്തു…

അവർ ചങ്കു പറിച്ചെറിഞ്ഞാലും കൂടെയുണ്ടാകുമത്രേ…….

” പിന്നെയുമുണ്ട് , എനിക്ക് തോന്നിയ ഒരു കാര്യം കൂടി ..”

അജയ് തുടർന്നു…

” അതിന്റെ കുഞ്ഞിനെ തനിച്ചാക്കി , ഇര പിടിക്കാൻ മനസ്സില്ലാഞ്ഞിട്ടാണ് , അത് നമ്മളെ വെറുതെ വിട്ടത്…… ”

മനുഷ്യരേക്കാൾ വകതിരിവ് മൃഗങ്ങൾക്കുണ്ട് എന്ന് അഭിരാമി ഓർത്തു..

കാഞ്ചന എന്നത് ഏറ്റവുമടുത്ത ഉദാഹരണമാണ്…

” അതിന് നമ്മൾ വെള്ളത്തിലായിരുന്നല്ലോ…… ?”

അഭിരാമി , ആലോചിച്ചു പറഞ്ഞു……

” പുലിക്ക് നീന്തലറിയില്ലെന്ന് അമ്മയോട് ആരാ പറഞ്ഞത്..?

മമ്മൂട്ടിയുടെ മൃഗയ ഒന്ന് കണ്ടു നോക്ക്……”

അജയ് യുടെ അനുമാനങ്ങൾ ശരി തന്നെയാകാമെന്ന് ആ നിമിഷം അവൾക്കു തോന്നി…

” പുലിയെ കണ്ടതു കൊണ്ട് ഇന്നിവിടെ വന്ന് കിടക്കാൻ പറ്റി…”

അജയ് അവളുടെ പുറത്ത് തലോടിക്കൊണ്ട് പറഞ്ഞു……

” അതെന്താടാ… ….?”

“അല്ലെങ്കിൽ, അടുത്ത വെക്കേഷനായാലും ഇവിടെ എത്തുമെന്ന് അമ്മയ്ക്ക് തോന്നുന്നുണ്ടോ… ?”

ചിരി, വന്നെങ്കിലും അവന്റെ സംസാരത്തിൽ കാര്യമില്ലാതില്ല എന്നവൾക്ക് തോന്നി……

” സാധാരണ അമ്മമാർ ഒരു വഴിക്കു പോകുമ്പോൾ മക്കളെ കൂട്ടി നടക്കും…… ഇത് പുലിയെ കണ്ടപാടെ ഓടി വെള്ളത്തിൽ ചാടി രക്ഷപ്പെട്ടിരിക്കുന്നു … ”

“മതിയെടാ… …. നിക്ക് ചിരിച്ചിട്ട് വയറു വയ്യ… ….”

അഭിരാമി ചിരിച്ച് കൊണ്ട് തന്നെ അവന്റെ നെഞ്ചിൽ നിന്നും നിരങ്ങി ബെഡ്ഡിലേക്ക് വീണു …

കഴിഞ്ഞു പോയ ഭീതിദമായ പല സംഭവങ്ങളും സുരക്ഷിത സാഹചര്യങ്ങളിൽ തമാശയായി പരിണമിക്കാറുള്ളത് മാറ്റമില്ലാത്ത കാര്യമാണെന്ന് വീണ്ടും തെളിയുകയായിരുന്നു……….

ശരീരം പരമാവധി ഒട്ടിച്ചേർന്ന്, ചൂടുപറ്റി ഇരുവരും വീണ്ടും ഉറങ്ങിപ്പോയി…

നേരം പുലർന്നിരുന്നു……….

പുറത്ത് ശബ്ദം കേട്ടാണ് , അജയ് ഞെട്ടിയുണർന്നത്……

അവന്റെ ഞെട്ടലിൽ അഭിരാമിയും ഉണർന്നു……

കിടക്ക വിട്ട് അജയ് നിലത്ത്, കാൽ കുത്തി..

ഒപ്പം, എഴുന്നേൽക്കാൻ തുനിഞ്ഞ അമ്മയെ അവൻ തടഞ്ഞു…

” ഇവിടെയിരുന്നാൽ മതി… ”

ശബ്ദം താഴ്ത്തി അവൻ പറഞ്ഞു……

പൊട്ടിയ, ജനലിനു പുറത്ത് ആരെങ്കിലും ഉണ്ടോ , എന്ന് നോക്കിയ ശേഷം അവൻ ഭിത്തിയുടെ മറവിലൂടെ ഹാളിലെത്തി.

Leave a Reply

Your email address will not be published. Required fields are marked *