ഞായറാഴ്ച
സൂര്യന്റെ ശല്യം സഹിക്കവയ്യാതെ ആണ് രാവിലെ എഴുന്നേറ്റത്, തല പൊളിയുന്ന തലവേദനയും കൂട്ടിനുണ്ടായിരുന്നു…. കണ്ണ് തിരുമി തുറന്ന് ചുറ്റുപാടും വീക്ഷിച്ചപ്പോഴാണ് ഇന്നലെ രാത്രി അടിച്ച് കട്ടായി ബാൽക്കണിയിലാണ് കിടന്നുറങ്ങിയത് എന്ന് അറിയുന്നത്…. കൂടുതൽ ചിന്തിച്ചപ്പോൾ ഇന്നലെ നടന്ന ഓരോ കാര്യങ്ങളായി ഓർമ്മ വന്നു, ചേച്ചിയെ പിടിച്ച് കിസ്സടിച്ചതും പുള്ളിക്കാരി എന്നെ തള്ളി മാറ്റി ഇറങ്ങിപ്പോയതും അത് കഴിഞ്ഞ് തിരിച്ച് കാറിൽ വരുമ്പോഴും ഫ്ലാറ്റിൽ എത്തിയിട്ടും ഒന്നും ഒരക്ഷരം മിണ്ടാഞ്ഞതും എനിക്ക് പറയാനുള്ളത് കേൾക്കാതിരുന്നതും എല്ലാം ഓർത്തെടുത്തപ്പോൾ ചേച്ചിയുടെ കണ്ണിൽ പെടാതെ ഇറങ്ങി ഓടിയാലോ എന്നാണ് തോന്നിയത്…. ഇന്നലെ മദ്യം ഉള്ളിലുണ്ടായിരുന്നത് കൊണ്ട് ഇത്ര ചടപ്പ് ഫീൽ ചെയ്തിരുന്നില്ല, പക്ഷെ ഇപ്പൊ ചേച്ചിയുടെ മുഖത്ത് നോക്കാൻ പോലും ധൈര്യം വരുന്നില്ല…
അല്പനേരം ഞാൻ അങ്ങനെ ബാൽക്കണിയിൽ തന്നെ ഇരുന്നു, എന്ത് സംഭവിച്ചാലും “പാത്ത്ക്കലാം” എന്നൊരു ആത്മവിശ്വാസം വരുന്നത് വരെ ആ ഇരുത്തം തുടർന്നു, എന്നിട്ട് ഒടുക്കം പുതപ്പും ചുരുട്ടി കൈയിലെടുത്ത് എഴുന്നേറ്റു…. ഏഹ്? ഇന്നലെ കിടക്കുമ്പോൾ ഞാൻ പുതപ്പൊന്നും വിരിച്ചിരുന്നില്ലല്ലോ, അടിച്ച് കട്ടായി ഇവിടെ തന്നെ കിടന്നതല്ലേ… പിന്നെ ഈ പുതപ്പ്? ആ രാത്രി തണുപ്പ് സഹിക്കാതായപ്പോൾ അകത്ത് പോയി എടുത്ത് കാണും… എന്നാ പിന്നെ അവിടെ കിടന്ന് ഉറങ്ങിയാ പോരായിരുന്നോ? എന്ത് മണ്ടനാ…. ഞാൻ സ്വയം ഓർത്ത് ചിരിച്ചു!!!
ശബ്ദമുണ്ടാക്കാതെ അകത്തേക്ക് നടന്നു…. ചേച്ചി ലിവിംഗ് റൂമിൽ ഇല്ല, ഭാഗ്യം… ഞാൻ വേഗം എന്റെ മുറിയിൽ കയറി കതകടച്ചു… പിന്നെ പല്ല്തേപ്പും കുളിയും എല്ലാം കഴിഞ്ഞ് ഏകദേശം അരമണിക്കൂറിന് ശേഷമാണ് ഞാൻ മുറിയിൽ നിന്ന് പുറത്തിറങ്ങിയത്… പക്ഷെ ഈ തവണ ഭാഗ്യം തുണച്ചില്ല, മുറി തുറന്ന് ഇറങ്ങിയതും ചേച്ചി മുന്നിൽ പ്രത്യക്ഷപ്പെട്ടു…
“””ആഹ് കുളിച്ചോ രാവിലെ തന്നെ…. വാ ബ്രേക്ക്ഫാസ്റ്റ് കഴിക്കാം””” വാതില് തുറന്ന് ഇറങ്ങിയ എന്നെ കണ്ട് ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു… ഇന്നലെ ഒന്നും നടക്കാത്തത് പോലുള്ള ചേച്ചിയുടെ പെരുമാറ്റം കണ്ടപ്പോൾ ഞാനാകെ ആശയക്കുഴപ്പത്തിലായി… ഇനിയിപ്പോ ഇന്നലെ പബ്ബിൽ വെച്ച് നടന്നതൊക്കെ ഞാൻ കണ്ട സ്വപ്നമായിരുന്നോ എന്ന് വരെ ചിന്തിച്ചു പോയി…
“””എന്ത് നോക്കി നിൽക്കാ, വാ എനിക്ക് വിശക്കുന്നുണ്ട്””” ചേച്ചിയെ അത്ഭുതത്തോടെ നോക്കി നിന്ന എന്നോട് അതും പറഞ്ഞ് പുള്ളിക്കാരി തീന്മേശയ്ക്ക് നേരെ നടന്നപ്പോൾ ഞാനും പുറകെ പോയി…
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോഴും പുള്ളിക്കാരി ഒന്നും സംഭവിക്കാത്തത് പോലെ എന്നോട് ഓരോന്നും സംസാരിച്ചു, പക്ഷെ എനിക്ക് അതിന് സാധിക്കുന്നുണ്ടായിരുന്നില്ല… എന്റെ മനസ്സ് ആകെ കുഴഞ്ഞ് മറിഞ്ഞ് കിടക്കുകയായിരുന്നു… ചേച്ചി ഇന്നലെ ഒന്നും തന്നെ സംഭവിക്കാത്തത് പോലെ പെരുമാറുന്നത് കൊണ്ട് എനിക്ക് വേണമെങ്കിൽ അതുപോലെ നിന്ന് ഇന്നലത്തെ വിഷയം മറന്ന് കളയാം, പക്ഷെ എനിക്ക് അതിന് കഴിയുന്നില്ല… എന്താണ് ചേച്ചി ഇങ്ങനെ ഇപ്പൊ പെരുമാറാൻ കാരണമെന്ന് അറിയാതെ തല പുകയുന്നു, ചേച്ചിയോട് തുറന്ന് സംസാരിക്കുക തന്നെ ചെയ്യണം… ഞാൻ ഭക്ഷണം കഴിക്കുന്നതിനിടെ തീരുമാനിച്ച് ഉറപ്പിച്ചു…
ഭക്ഷണം കഴിച്ച് കഴിഞ്ഞ് ചേച്ചി പാത്രവുമായി അടുക്കളയിലേക്ക് നടന്നു… അല്പനേരം കഴിഞ്ഞ് ഞാനും കഴിച്ച പ്ലേറ്റും എടുത്ത് അടുക്കളയിലേക്ക് പോയി…. ഞാൻ ചെല്ലുമ്പോൾ ചേച്ചി പാത്രങ്ങൾ കഴുകി വെക്കുകയായിരുന്നു…
“””താ… ഞാൻ കഴുകാം””” പ്ലേറ്റും കൊണ്ട് ചെന്ന എന്നെ കണ്ട് ചേച്ചി പറഞ്ഞെങ്കിലും ഞാൻ വേണ്ടെന്ന് തലയാട്ടി…
“””താ ചെക്കാ… ഞാൻ കഴുകിക്കോളാം””” എന്നും പറഞ്ഞ് ചേച്ചി എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി കഴുകി… ഞാൻ എന്നിട്ടും മാറാതെ ചേച്ചിയുടെ അടുത്ത് തന്നെ നിന്നു…
“””ചേച്ചീ….”””
