“””ഹ്മ് ശരി… വണ്ടി എടുക്ക്””” ചേച്ചി ഗൗരവത്തോടെ പറഞ്ഞപ്പോൾ ചോദ്യം ചെയ്യൽ അവസാനിച്ചു എന്ന സമാധാനത്തിൽ ഞാൻ വണ്ടി എടുത്തു…
“””ഏട്ടൻ നിന്നെ വിളിച്ചിരുന്നോ?””” വണ്ടി അല്പം മുന്നോട്ട് നീങ്ങി തുടങ്ങിയതും ചേച്ചി ചോദിച്ചു…
“””ഇല്ല…”””
“””ഹ്മ്… രാത്രി വിളിക്കാ മതി”””
“””എന്തേ?”””
“””ഏട്ടൻ വിളിക്കുമ്പൊ പറയും, ഞാനാരാ പറയാൻ””” ചേച്ചി സ്വയം പറയുന്നത് പോലെ എന്നെ നോക്കാതെ പറഞ്ഞു….
“””കാര്യം പറ””” ചേച്ചി ഞാൻ പറഞ്ഞത് കേൾക്കാതെ പുറത്തേക്ക് നോക്കി ഇരുന്നു…. എനിക്ക് കാര്യം അറിയാതെ സ്വസ്ഥത കിട്ടില്ല എന്നായി…
“””ഹാ…. കാര്യം എന്താന്ന് പറ കുരിപ്പേ””” കാറ് ഒതുക്കി നിർത്തി ചേച്ചിയുടെ കൈ പിടിച്ച് വലിച്ചുകൊണ്ട് ഞാൻ പറഞ്ഞു
“””എന്താ വിളിച്ചേ?””” പുള്ളിക്കാരി ഗൗരവത്തിൽ പുരികം ഉയർത്തികൊണ്ട് ചോദിച്ചു
“””അത്…. അത് പിന്നെ… കാര്യം അറിയാനുള്ള ആകാംക്ഷയിൽ വിളിച്ചു പോയതാ”””
“””എന്നാ എന്നെ അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല…. കേട്ടോഡാ കുരങ്ങാ”””
“””ഓ… അപ്പൊ ഇയാൾക്ക് എന്നെ കുരങ്ങാന്ന് ഒക്കെ വിളിക്കാലേ”””
“””അത് എന്നെ വിളിച്ചതിനുള്ള പകരമായി കൂട്ടിക്കൊ”””
“””ശരി, സമ്മതിച്ചു…. എന്താ കാര്യമെന്ന് പറ?”””
“””എന്ത് കാര്യം?”””
“””ഏട്ടന് പറയാനുണ്ടെന്ന് പറഞ്ഞത്”””
“””ഓ അതോ…. അത് ഞാനെന്തിനാ നിന്നോട് പറയുന്നേ…. ഞാൻ ചോദിക്കുന്നതിന് നിനക്ക് മറുപടി പറയാൻ പറ്റില്ലല്ലോ, അതേപോലെ എനിക്കും ഇത് പറയാൻ സൗകര്യമില്ല””” നേരത്തെ എന്റെ മുഖത്തെ തെളിച്ച കുറവിന്റെ കാര്യം ചോദിച്ചപ്പോൾ ഞാൻ മറുപടി പറയാതെ ഒഴിഞ്ഞതിന്റെ ചൊരുക്കാണ് ഈ കാണിക്കുന്നത്… എന്താ ഞാനിപ്പൊ പറയാ? ഞാൻ ഒന്ന് ആലോചിച്ചു…
അപ്പോഴാണ് എന്റെ ഫോൺ അടിയാൻ തുടങ്ങിയത്, നോക്കിയപ്പോൾ ഏട്ടൻ… ഞാൻ ഒട്ടും സമയം കളയാതെ ഫോൺ എടുത്തു…
“””ഹലോ…”””
“””ആ ഗോകു”””
“””ഏട്ടാ പറ”””
“””നീ ഓഫീസ്ന്ന് ഇറങ്ങിയോ?”””
“””ഓ ഇറങ്ങി ഏട്ടാ…”””
“””ഉം… ഡാ ഞാൻ വിളിച്ചത് എന്താന്ന് വെച്ചാൽ, എന്റെ ഇവിടത്തെ പ്രൊജക്റ്റ് എക്സ്റ്റെന്റ് ചെയ്യേണ്ടി വന്നു… അപ്പൊ ഒരു രണ്ടു മാസം കൂടി എനിക്ക് ഇവിടെ നിൽക്കണം, അതുവരെ നിനക്ക് സൗമ്യേടെ കൂടെ അവിടെ ഫ്ലാറ്റിൽ നിൽക്കാൻ പറ്റുമോ?””” കഴിഞ്ഞ ദിവസങ്ങളിൽ ഒട്ടും ദൈവ വിശ്വാസം ഇല്ലാത്ത ഞാൻ ഇരുന്ന് പ്രാർത്ഥിച്ച കാര്യമാണ് ഇപ്പോൾ ഏട്ടൻ പറഞ്ഞത്… ആദ്യം കേട്ടപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല…
“””നീ എന്താ ഒന്നും പറയാത്തെ, എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ?”””
“””ഏയ് ഇല്ലേട്ടാ…. ഞാൻ…. ഞാൻ നിന്നോളാം””” ഞാൻ പെട്ടെന്ന് സ്വബോധം വീണ്ടെടുത്ത് പറഞ്ഞു… ആ പറച്ചിലിൽ അല്പം ആവേശം കൂടി പോയോ എന്ന് പറഞ്ഞ് കഴിഞ്ഞപ്പോൾ തോന്നി…
“””ഹാ ശരി…. നിനക്ക് പൈസ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പറഞ്ഞാ മതി ഞാൻ അയക്കാം”””
“””ഏയ് വേണ്ട ഏട്ടാ…”””
“””ഉം… ശരി എന്നാൽ, ഞാൻ പിന്നെ വിളിക്കാം”””
“””ഓക്കെ ഏട്ടാ””” എന്നും പറഞ്ഞ് ചിരിച്ചുകൊണ്ട് ഞാൻ ഫോണും വെച്ചിട്ട് നേരെ നോക്കിയത് ചേച്ചിയെ ആണ്, പുള്ളിക്കാരി എന്നെ തന്നെ കണ്ണ് ചിമ്മാതെ നോക്കി കൊണ്ട് ഇരിക്കുകയാണ്….
“””ഏട്ടൻ എന്ത് പറഞ്ഞു?”””
“””പ്രൊജക്റ്റ് രണ്ട് മാസത്തേക്ക് നീട്ടിയെന്ന്”””
“””അതിന് നിനക്കെന്തിനാ ഇത്ര സന്തോഷം?””” ചേച്ചി എടുത്തടിക്ക് ചോദിച്ചതും ഞാൻ കുഴഞ്ഞു…
“””എനിക്ക് സന്തോഷമൊന്നും ഇല്ല….””” ഞാൻ പറഞ്ഞൊപ്പിച്ചു…
“””മോനെ ഗോകു…. ഞാനേ പൊട്ടത്തിയൊന്നും അല്ലാട്ടോ…. കഴിഞ്ഞ ദിവസങ്ങളിൽ നിന്റെ വിഷമവും ഇപ്പൊ ഏട്ടൻ വിളിച്ചപ്പോ തൊട്ടുള്ള സന്തോഷവും ഒക്കെ ഞാൻ വ്യക്തമായി കണ്ടതാണ്, അതുകൊണ്ട് ഇനി എന്റെ മുന്നിൽ പൊട്ടൻ കളിക്കാൻ നിൽക്കണ്ട””” ചേച്ചി അത്രയും വ്യക്തമായി പറഞ്ഞതും ഞാൻ ഏസിയുടെ കുളിരിലും കാറിലിരുന്ന് വിയർക്കാൻ തുടങ്ങി…
“””ഗോകു….”””
“””ഉം…””” ഞാൻ ചേച്ചിയുടെ മുഖത്ത് നോക്കാതെ മൂളി
“””നിനക്ക് എന്നോട് പ്രേമം ആണോ?””” ചേച്ചിയ്ക്ക് എന്റെ പ്രവർത്തികളിൽ നിന്നും തോന്നിയ സംശയം പുള്ളികാരി ചോദിക്കലും എന്റെ ഉള്ളം കാളി
