“””ഗോകു….””” രണ്ടാമത്തെ പെഗ് അടിച്ച് അല്പനേരം കഴിഞ്ഞ് ചേച്ചി എന്നെ വിളിച്ചു
“””ഉം…”””
“””രണ്ട് മാസം കൂടി ഇവിടെ എന്റെ കൂടെ നിൽക്കുന്നതിൽ നിനക്ക് ശരിക്കും സന്തോഷമുണ്ടോ?”””
“””ഉം…”””
“””വാ തുറന്ന് പറ ചെക്കാ”””
“””ഞാൻ ഹാപ്പിയാണ്”””
“””ശരിക്കും?”””
“””ആ..ന്ന്””” ഞാൻ ഉറപ്പിച്ച് പറഞ്ഞപ്പോൾ ചേച്ചി ഒന്ന് പുഞ്ചിരിച്ചു
“””ഗോകു….”””
“””ഉം…””” ഞാൻ വിളികേട്ടു…
“””എനിക്ക് അങ്ങനെ പറയാൻ മാത്രം ഫ്രണ്ട്സ് ഒന്നുമില്ല…. നീ വന്ന ശേഷമുള്ള കഴിഞ്ഞ കുറച്ച് ദിവസങ്ങളാണ് ഞാൻ ശരിക്കും എൻജോയ് ചെയ്തത്, സത്യം പറഞ്ഞാൽ നീ തിരിച്ച് പോവാതിരിക്കാൻ ഏട്ടൻ കുറച്ച് കൂടെ അവിടെ ലണ്ടനിൽ തന്നെ നിന്നിരുന്നെങ്കിൽ എന്നുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്…. ഇപ്പൊ നീ രണ്ട് മാസം കൂടെ എന്റെ കൂടെ ഇവിടെ നിൽക്കുന്നത് എനിക്ക് ശരിക്കും സന്തോഷമാണ്…. ഞാൻ പറയുന്നത് എല്ലാം കേൾക്കാനും ഞാൻ എന്ന വ്യക്തിയെ കൺസിഡർ ചെയ്യാനും ഒക്കെ നീയെ ഉള്ളു, അതുകൊണ്ട് എന്നും നീ ഇതുപോലെ എന്റെ നല്ലൊരു ഫ്രണ്ട് ആയിട്ട് കൂടെ വേണം…. ഉണ്ടാവില്ലേ?””” വട്ടത്തിൽ മൂഞ്ചി…. വേറെ ഒന്നും പ്രതീക്ഷിച്ചു നിൽക്കണ്ട, നല്ലൊരു ഫ്രണ്ട് ആയിട്ട് മാത്രമേ എന്നെ കണ്ടിട്ടുള്ളു എന്ന് പറയാനാണ് പുള്ളിക്കാരി ഇത്രയും വളഞ്ഞ് പിടിച്ചതെന്ന് മനസിലായപ്പോൾ ചെറിയ വിഷമം തോന്നിയെങ്കിലും ചേച്ചിയുടെ ഒരേയൊരു ഫ്രണ്ട് ആയി നിൽക്കാൻ പറ്റുന്നത് എനിക്ക് സന്തോഷമുള്ള കാര്യം തന്നെയാണ്…
“””എന്നും എപ്പോഴും എന്ത് ആവശ്യത്തിനും ഞാനുണ്ടാവും ചേച്ചീടെ കൂടെ…. ഐ വിൽ ബി യുവർ ബെസ്റ്റസ്റ്റ് ഫ്രണ്ട്””” ഞാനത് പറയലും പുള്ളിക്കാരി എന്റെ അടുത്തേക്ക് വന്ന് എന്നെ കെട്ടിപ്പിടിച്ചു, തിരിച്ച് പിടിക്കാനുള്ള സമയമൊന്നും കിട്ടിയില്ല അപ്പോഴേക്ക് ചേച്ചി അകന്ന് മാറി സോഫയിലേക്ക് തന്നെ ഇരുന്നു…
ഞങ്ങൾ വീണ്ടും ഒരു പെഗ് അടിച്ച് ഓരോ വർത്തമാനം പറഞ്ഞ് ഇരുന്നു, പുള്ളിക്കാരി പറയുന്നത് ഒക്കെ കേട്ട് ഞാൻ ഇരിക്കുകയായിരുന്നു…
“””ഗോകു…. ബോർ അടിക്കുന്നുണ്ടോ?””” ഓരോ കഥ പറയുന്നതിനിടെ ചേച്ചി പെട്ടെന്ന് ചോദിച്ചു
“””ഇല്ല…””” എനിക്ക് അവർ പറയുന്നത് എല്ലാം നല്ല രസകരമായി തോന്നിയത് കൊണ്ട് തന്നെയാണ് ഞാൻ ഇല്ലെന്ന് പറഞ്ഞത്…
“””എന്നാ എനിക്ക് ബോർ അടിച്ച് തുടങ്ങി”””
“””എന്താ ചെയ്യാ, പുറത്ത് പോവണോ?”””
“””വേണ്ട അടിച്ചതല്ലേ, റിസ്ക്ക് എടുക്കണ്ട””” ഒന്ന് ആലോചിച്ച ശേഷം ചേച്ചി പറഞ്ഞു
“””എന്നാ പിന്നെ എന്താ ചെയ്യാ?”””
“””നമുക്ക് എന്തെങ്കിലും ഗെയിം കളിച്ചാലോ?””” ചേച്ചി നല്ലൊരു ഐഡിയ കിട്ടിയത് പോലെ ചോദിച്ചു
“””ഓ…എന്ത് ഗെയിം കളിക്കും?”””
“””ചെസ്സ് ബോർഡുണ്ട് ഇവിടെ…. ചെസ്സ് കളിക്കണോ?”””
“””എന്റെ പൊന്ന്ചേച്ചീ വേണ്ട…. എനിക്ക് ഇഷ്ടല്ല ഈ ബുദ്ധി ഉപയോഗിച്ചുള്ള കളി””” ഞാൻ തൊഴുതുകൊണ്ട് പറഞ്ഞു
“””അത് ശരിയാ, ഇല്ലാത്ത സാധനം വെച്ച് കളിക്കാൻ പറ്റില്ല””” ചേച്ചി കളിയാക്കി ചിരിച്ചുകൊണ്ട് പറഞ്ഞു…..
“””ഓ ഇയാള് വലിയ ബുദ്ധിരാക്ഷസി… സമ്മതിച്ചു””” അതിന് ചേച്ചി ഞാൻ സംഭവമാണ് എന്നൊരു എക്സ്പ്രഷൻ ഇട്ടു…
“””എന്നാ ബുദ്ധി ഉപയോഗിക്കാതെ കളിക്കാൻ പറ്റിയ കളി നീ തന്നെ പറ…. എനിക്ക് അങ്ങനത്തെ കളികൾ കളിച്ച് ശീലം ഇല്ല”””
“””ട്രൂത്ത് ഓർ ഡെയർ കളിച്ചാലോ?””” പെട്ടെന്ന് അന്ന് പബ്ബിൽ വെച്ച് ആ പെൺകുട്ടികൾ കളിച്ചത് ഓർമ്മ വന്നപ്പോൾ ഞാൻ ചോദിച്ചു
“””അത് രണ്ടാൾക്ക് കളിക്കാൻ പറ്റുമോ?”””
“””ഓ…. അത് പ്രശ്നം ഒന്നും ഇല്ല…. രണ്ടാൾക്കും കളിക്കാം”””
“””എന്നാ ശരി… ട്രൂത്ത് ഓർ ഡെയർ എങ്കിൽ ട്രൂത്ത് ഓർ ഡെയർ…. കളിക്കാം”””
“””ഓക്കെ…. റൂൾസ് ഞാൻ പറഞ്ഞ് തരാം, നമ്മള് ഓപ്പോസിറ്റ് ആയി ഇരുന്നിട്ട് ഒരു ബോട്ടിൽ എടുത്ത് കറക്കും, എന്നിട്ട് അതിന്റെ അടപ്പ് വരുന്ന ഭാഗം ആരുടെ നേരെയാണോ വരുന്നത് അയാളോട് മറ്റേ ആൾക്ക് ട്രൂത്ത് ഓർ ഡെയർ ചോദിക്കാം… ട്രൂത്ത് ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ ചോദിക്കുന്ന ചോദ്യത്തിന് സത്യസന്ധമായി ഉത്തരം പറയുക, മറിച്ച് ഡെയർ ആണ് തിരഞ്ഞെടുക്കുന്നതെങ്കിൽ എന്ത് ടാസ്ക്ക് ആണോ തരുന്നത് അത് ചെയ്യണം…. ഒരു വട്ടം ട്രൂത്ത് പറഞ്ഞിട്ട് ചോദ്യം കേട്ട ശേഷം മാറ്റി ഡെയർ ആക്കാനോ ഡെയർ എടുത്തിട്ട് മാറ്റി ട്രൂത്ത് ആക്കാനോ പറ്റില്ല…. ഓക്കെ?”””
