ആജീവനാന്തം – 1 1അടിപൊളി  

“””അത്രയ്ക്ക് സുന്ദരിയായിരുന്നോ ഈ അഞ്ചു?””” ചേച്ചി ചിരി കടിച്ച് പിടിച്ചുകൊണ്ട് ചോദിച്ചു

“””അത്രയ്ക്ക് ഒന്നുമില്ല…. പക്ഷെ വിശന്നിരിക്കുന്നവന് പഴംകഞ്ഞിയും ചിക്കൻ ബിരിയാണി പോലെ ആണല്ലോ…. അതുകൊണ്ട് അന്ന് നല്ല വിഷമം തോന്നിയിരുന്നു””” ചേച്ചി ഞാൻ പറഞ്ഞത് കേട്ട് ചിരിച്ച് വീണു…

കളി വീണ്ടും തുടർന്നു… ചേച്ചി എന്നോട് ഡെയർ ആയിട്ട് നിർത്താതെ ഒരു മിനിറ്റ് തവള ചാട്ടം ചാടാൻ പറഞ്ഞു, അത് കഴിഞ്ഞ് ചേച്ചി ട്രൂത്ത് തിരഞ്ഞെടുത്തപ്പോൾ ഞാൻ ചേച്ചിയോട് സെലിബ്രിറ്റി ക്രഷ് ആരാണെന്ന് ചോദിച്ചു, അത് കഴിഞ്ഞ് ഞാൻ വീണ്ടും ഡെയർ തിരഞ്ഞെടുത്തപ്പോൾ ചേച്ചി എന്നോട് ഇരുപത് പുഷ്അപ്പ് എടുക്കാൻ പറഞ്ഞു…. അങ്ങനെ വലിയ സംഭവങ്ങൾ ഒന്നും ഇല്ലാതെ ഞങ്ങൾക്ക് രണ്ടുപേർക്കും എൻജോയ് ചെയ്യാൻ പറ്റുന്ന രീതിയിൽ കളി മുന്നോട്ട് പോയി… അതിനിടയ്ക്ക് ഞങ്ങൾ ഓരോ പെഗ് വീതം അടിക്കുകയും ചെയ്തു….

അങ്ങനെ കളി അല്പം മുന്നോട്ട് പോയപ്പോൾ ഞാൻ കുറച്ച് കടന്ന് ചേച്ചിയുടെ പാസ്റ്റ് ഒക്കെ അറിയാൻ ശ്രമിക്കാൻ തീരുമാനിച്ചു, ഇതുവരെയുള്ള പെരുമാറ്റത്തിൽ നിന്നും ചേച്ചി ഞാനുമായി നല്ല കംഫർട്ടബിൾ ആണെന്ന് തോന്നിയത് കൊണ്ടാണ് ഞാൻ അങ്ങനെ തീരുമാനിച്ചത്…

കുപ്പി ചേച്ചിയുടെ നേരെ കറങ്ങി നിന്നതും ചേച്ചി ട്രൂത്ത് തിരഞ്ഞെടുത്തു…. ഇതായിരുന്നു ഞാൻ കാത്തിരുന്ന നിമിഷം

“””ഓക്കെ…. ചേച്ചിയ്ക്ക് കല്യാണത്തിന് മുൻപ് വേറെ റിലേഷൻസ് വല്ലതുമുണ്ടായിട്ടുണ്ടോ?”””

“””ഉം…… അങ്ങനെ ചോദിച്ചാൽ ഉണ്ടെന്നും ഇല്ലെന്നും പറയാം…”””

“””അങ്ങനെ പറയാൻ പറ്റില്ല, ഉണ്ടെങ്കിൽ ഉണ്ടെന്ന് പറ ഇല്ലെങ്കിൽ ഇല്ലെന്ന് പറ”””

“””സത്യം പറഞ്ഞാൽ എനിക്ക് സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ച ഒരു പയ്യനോട് ഒരു ഇഷ്ട്ടമുണ്ടായിരിന്നു, പക്ഷെ ഞാൻ ഇഷ്ടം തുറന്ന് പറഞ്ഞപ്പോൾ അവന് എന്നെ ഇഷ്ടമല്ലെന്ന് പറഞ്ഞു…. അതാണ് എന്റെ ലൈഫിൽ ഉണ്ടായിട്ടുള്ള ഏക സംഭവം””” ചേച്ചി ചിരിച്ചുകൊണ്ട് പറഞ്ഞു

“””അയ്യേ ഏതാണാ മണ്ടൻ, ഞാൻ എങ്ങാനും ആവണമായിരുന്നു അവന്റെ സ്ഥാനത്ത്…. കണ്ണും പൂട്ടി യെസ് പറഞ്ഞേനെ”””

“””അത് ശരിയാ…. വിശന്നിരിക്കുന്നവന് പഴംകഞ്ഞി കിട്ടിയാലും മതിയല്ലോ അല്ലേ?””” ചേച്ചി ഒരു ആക്കിയ ചിരിയോടെ ചോദിച്ചു

“””ഏയ് ചേച്ചി പഴംകഞ്ഞി ഒന്നുമല്ല… നല്ല അസ്സല് മലബാറി ധംബിരിയാണി ആണ്””” ചേച്ചി അതിന് മറുതൊന്നും പറയാതെ ഇടംകൈ കൊണ്ട് കണ്ണ് രണ്ടും പൊത്തി ചിരിച്ചു…

അടുത്ത തവണ കുപ്പി എനിക്ക് നേരെയാണ് വന്ന് നിന്നത്, ഞാൻ ട്രൂത്ത് എടുത്തു

“””സ്കൂളിൽ പഠിക്കുന്ന കാലത്ത് ഒരു കള്ളം പറഞ്ഞത് കൊണ്ട് റിലേഷനിൽ ആവാതെ പോയ കഥ നേരത്തെ പറഞ്ഞല്ലോ… അപ്പൊ അതിന് ശേഷം എത്ര റിലേഷൻസ് ഇതുവരെ ഉണ്ടായിട്ടുണ്ട്?””” ചേച്ചി തിരിച്ചും അത്തരം ഒരു ചോദ്യം ചോദിച്ചത് എനിക്ക് ഇഷ്ടമായി…

“””റിലേഷൻ എന്ന് പറയുമ്പോൾ ഇതുവരെ അങ്ങനെ സീരിയസ് ആയിട്ട് ഒന്നുമുണ്ടായിട്ടില്ല…. ഇടക്ക് ഓരോ കുട്ടികളുടെ കൂടെ ഡേറ്റിന് ഒക്കെ പോയിട്ടുണ്ടെങ്കിലും ഒന്നും അങ്ങനെ ഒരു റിലേഷൻ വരെ എത്തിയിട്ടില്ല…””” ചേച്ചി അത് കേട്ട് കാര്യമായി തല കുലുക്കി…

അടുത്ത തവണ കുപ്പി ചേച്ചിയുടെ നേരെ നിന്നു, പുള്ളിക്കാരി വീണ്ടും ട്രൂത്ത് എടുത്തു…. ഈ തവണ ഞാൻ അല്പം ധൈര്യം സംഭരിച്ച് എന്റെ ഉള്ളിലുള്ള ഒരു ചോദ്യം ചോദിക്കാൻ തീരുമാനിച്ചു

“””ചേച്ചീ…അത് പിന്നെ…. കഴിഞ്ഞാഴ്ച നമ്മള് ആ പബ്ബിൽ പോയിട്ട്, അവിടെ വെച്ച് ഡാൻസ് കളിക്കുന്നതിനിടെ ഞാൻ…………. ഞാൻ ചേച്ചിയെ കിസ്സ് ചെയ്ത് പോയി….. അപ്പൊ ചേച്ചി അവിടന്ന് ഇറങ്ങി പോന്നു…. പക്ഷെ അതിന് ശേഷം ആ വിഷയത്തെ കുറിച്ച് സംസാരിക്കണ്ട എന്നാണ് ചേച്ചി പറഞ്ഞത്, പിന്നെ അത് കഴിഞ്ഞ് ഒന്നും സംഭവിക്കാത്തത് പോലെയാണ് ചേച്ചി പെരുമാറിയത് എന്നോട്…. എന്തുകൊണ്ടാണ് ചേച്ചി അങ്ങനെ പെരുമാറിയത്?”””” അതായിരുന്നു എന്റെ ചോദ്യം….. അത് കേട്ടതും ചേച്ചി ഒന്ന് ഞെട്ടി, പുള്ളികാരി എന്ത് പറയുമെന്ന് അറിയാതെ കുഴയുന്നത് ഞാൻ കണ്ടു…

Leave a Reply

Your email address will not be published. Required fields are marked *