ഈ യാത്രയിൽ- 2 Like

‘എന്താ പറ്റിയെ മോളെ , കണ്ണൊക്കെ ആകെ കലങ്ങിയിട്ടുണ്ടല്ലോ’

‘ഒന്നുല്ല ഹരിയേട്ടാ ‘

‘അല്ല , എന്തോ ഉണ്ട് , എന്നോട് പറ ‘ ഞാൻ അവളെ നിർബന്ധിച്ചു .

‘അത് പിന്നെ ഹരിയേട്ടാ ..’

”പറയടോ

‘ഞാൻ ഒരു കാര്യം പറഞ്ഞാൽ ചെയ്യാമോ ‘

‘എന്താ കാര്യം ‘

‘ആദ്യം ചെയ്യാമോ എന്ന് പറ ‘

എന്താവും എന്ന് ചിന്തിച്ചിട്ട് ഒരു പിടുത്തം കിട്ടിയില്ല.

‘ചെയ്യാം ‘ ഞാൻ പറഞ്ഞു .

‘ഉറപ്പായിട്ടും ‘

‘ഉം , ഉറപ്പായിട്ടും ‘

‘എന്നാൽ കണ്ണടക്ക് , എന്നിട്ടു പറയാം ‘

ഞാൻ പതിയെ തലയാട്ടി ചിരിച്ചു കൊണ്ട് കണ്ണടച്ചു .

‘ഇനി തുറന്നോ ‘

ഞാൻ കണ്ണ് തുറന്നു . വലതു കൈ കുമ്പിളിൽ ഇന്നലെ അഴിച്ച അവളുടെ താലി മാലയും എനിക്കുമുന്നിലേക്കു നീട്ടി പിടിച്ച് നിൽക്കുകയാണ് നിമ്മി .

എന്താണ് സം ഭവിക്കുന്നതെന്നോർത് എനിക്ക് ഒരെത്തും പിടിയും കിട്ടിയില്ല .

‘ഈ മാലയെടുത്ത് എന്റെ കഴുത്തിൽ അണിയിക്ക് ഹരിയേട്ടാ , ഇനിയുള്ള ഈ ദിവസങ്ങളെങ്കിലും എനിക്ക് ഹരിയേട്ടന്റെ പെണ്ണായി ജീവിക്കണം ‘

അവൾ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി . പിന്നെ അതികം ചിന്തിച്ചു ശെരിയും തെറ്റും തിരഞ്ഞു സമയം കളഞ്ഞില്ല.

അവളുടെ കയ്യിൽ നിന്നും ആ മാലയെടുത്ത് ഉദിച്ചുയരുന്ന സൂര്യനെയും കാഴ്ചകാരായി നിന്ന മലനിരകളെയും, താളം സൃഷ്ട്ടിച്ച തടാകത്തിലെ ഓള പരപ്പുകളെയും സാക്ഷിയാക്കി ഞാൻ അവളുടെ കഴുത്തിൽ താലിയായി ചാർത്തി .നെഞ്ചിൽ കൈകൾ താമര മൊട്ടുപോലെ പിടിച്ച് കണ്ണടച്ചു പ്രാര്ഥിച്ചുകൊണ്ടവള്‍ എന്റെ മുന്നില്‍ നിന്നു .

തുടരും…….

Leave a Reply

Your email address will not be published. Required fields are marked *