ഈ യാത്രയിൽ- 2 Like

‘നിനക്ക് തരാൻ തോന്നുമ്പോ മതി , അതിനെ സുഖം കിട്ടു ‘

അവൾ ഒന്ന് പുഞ്ചിരിച്ചു . ശേഷം രണ്ടു കൈ കൊണ്ട് എന്റെ മുഖത്തമർത്തി . പതിയെ ഉയർന്നു എന്റെ നെറ്റിയിൽ ഓര്മ്മ തന്നു . ശേഷം ബെഡിലേക്കു തന്നെ വീണു .
‘ഹരിയേട്ടാ , നമ്മുടെ ജീവിതത്തിൽ എന്തൊക്കെയാ സംഭവിക്കുന്നത് ല്ലേ , എനിക്ക് ഇപ്പോളും തീരെ വിശ്വാസമാകുന്നില്ല ‘

‘എന്ത്’

‘അല്ല, ഞാൻ ഇപ്പോൾ ഹരിയേട്ടന്റെ കൂടെ ആണ് എന്നുള്ളതു തന്നെ , ഏതോ സ്വപ്നത്തിൽ എന്ന പോലെ ആണ് കാര്യങ്ങൾ നടക്കുന്നത് ‘

‘എനിക്കിത് സ്വപ്നമായി തന്നെ ആണെടോ തോന്നുന്നേ . . . അല്ലെങ്കിൽ നമ്മൾ ഇവിടെ ഇങ്ങനെ ….’

‘സ്വപ്നമായാലും, യാഥാർഥ്യമായാലും ,മിഥ്യയായാലും എനിക്ക് നന്നായി ആസ്വദിക്കാനാവുന്നുണ്ട് ഹരിയേട്ടാ, ഹരിയേട്ടന്റെ… കൂടെ……. ഉള്ള ………ഓരോ……… നിമിഷവും ‘ അവളുടെ വാക്കുകൾ മുറിഞ്ഞു ,അവളുടെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ‘ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് ഹരിയേട്ടാ എനിക്ക് നിങ്ങളുടെ കൂടെ ‘ ബാക്കി പറയാൻ അനുവദിക്കാതെ ഞാൻ അവളുടെ വായ പൊത്തി പിടിച്ചു .

പക്ഷെ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ പതിഞ്ഞിരുന്നു .

‘നിമ്മി…’

‘ഓ ‘ അവൾ വിങ്ങികൊണ്ടു വിളി കേട്ടു

‘ശെരിക്കും അന്ന് നീ എന്നെ ഒഴിവാക്കാൻ കാരണം എന്തായിരുന്നെടോ , നിന്റെ വല്യച്ഛന്റെ മോൻ നമ്മൾ നടന്നു വരുന്നത് കണ്ടിട്ട് നിന്നെ വഴക്കു പറഞ്ഞു എന്നല്ലേ നീ എന്നോട് പറഞ്ഞത്, അങ്ങനെ ഒരാൾ പറഞ്ഞത് കേട്ട് പിരിയാൻ നമ്മൾ തമ്മിൽ ഒന്നോ രണ്ടോ മാസത്തെ ബന്ധം അല്ലാലോ ഉണ്ടായിരുന്നെ ‘

‘അല്ല ഹരിയേട്ടാ , അതൊന്നും അല്ല . അതെന്താണെന്ന് എനിക്ക് ഹരിയേട്ടനോട് പറയാൻ സാധിക്കില്ല. അതുകൊണ്ടാ ദൈവത്തിനു നിരക്കാത്തത് ചെയ്തതിനുള്ള ശിക്ഷയാണ് എന്നു ഞാൻ പറഞ്ഞത് ‘

‘മതിയെടോ , നീ പറയണ്ട , അല്ലേലും അതറിഞ്ഞിട്ടു ഇപ്പൊ എന്ത് കിട്ടാനാ ല്ലേ. നമ്മൾ രണ്ടു പേരും രണ്ടു വഴിക്കായി. ഇനി ആരെ ബോധിപ്പിക്കാനാണ് .

‘ഉം ‘ അവൾ മൂളി .

‘ആരെ ബോധിപ്പിക്കാനാണ്’ അതും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു . കണ്ണിൽ നിറഞ്ഞു നിന്നിരുന്ന കണ്ണുനീർ രണ്ടു ഭാഗത്തേക്കുമായി ഒലിച്ചിറങ്ങി .

‘ഹരിയേട്ടാ..’

‘എന്താ മോളെ ‘

‘ഹരിയേട്ടൻ കരയുന്നുണ്ടോ ..’

‘ഇല്ലല്ലോ’ ഞാൻ മുകളിലേക്ക് നോക്കി പറഞ്ഞു

‘അവൾ കൈ മുട്ട് ബെഡ്ഢിൽകുതി ഉയര്‍ന്ന്എന്റെ സൈഡിലായി കിടന്നു

‘ഇതെന്താ ‘ കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തൊട്ട് കൊണ്ട് അവൾ ചോദിച്ചു.
‘ഹേയ് , ഒന്നുല്ലടോ ‘

‘അവൾ അവളുടെ കൈ കൊണ്ട് എന്റെ രണ്ടു കണ്ണിൽ നിന്നും ഒലിച്ചിറങ്ങിയ കണ്ണുനീർ തുടച്ചു .

‘അതേയ് തെറ്റ് ചെയ്ത ഞാൻ ഉള്ളപ്പോ ഹരിയേട്ടൻ കരയണ്ട ട്ടാ , ഒന്ന് ചിരിച്ചേ ‘ അവൾ കൊഞ്ചി ചിരിച്ചു കൊണ്ട് പറഞ്ഞു .

അത് കണ്ടു എനിക്ക് പതിയെ ഒന്ന് ചിരിക്കാതിരിക്കാനായില്ല . അവളുടെ മുഖഭാവം മാറി . എന്റെ താടിയിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു .ശേഷം എന്റെ മുഖത്തു നോക്കാതെ അവൾ സാവധാനം എന്റെ നെഞ്ചിലേക്ക് വീണു .ഇടതു കൈ എന്റെ അരക്കു കുറുകെ വച്ചവൾ അമർത്തി പിടിച്ചു .

‘ഹരിയേട്ടാ …’

‘ഓ …’

‘എനിക്ക് ഇപ്പൊ ഇങ്ങനെ കിടന്നു മരിച്ചാലും കുഴപ്പല്യ ട്ടോ’

‘അയ്യടാ , അത് വേണ്ട ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു

‘അതെന്താ ‘

‘എനിക്കാദ്യം മരിക്കണം. അപ്പോളല്ലേ അടുത്ത ജന്മത്തിൽ നമുക്ക് ഒന്നിക്കാനാവു . നീ ആദ്യം മരിച്ചാൽ നിനക്ക് എന്നെക്കാൾ പ്രായം കൂടൂലെ ‘ ഞാൻ ചിരിച്ചു കൊണ്ട് പറഞ്ഞു .

അവൾ ഒന്നും മിണ്ടിയില്ല .

‘ഡോ ‘

‘ആരും ഇപ്പൊ മരിക്കുന്നില്ല .വീണു കിട്ടിയ ഈ നല്ല നിമിഷങ്ങൾ നമുക്ക് ജീവിച്ചു തീർക്കാം ഹരിയേട്ടാ , എന്നിട്ടാവാം അടുത്ത ജന്മത്തിലെ കാര്യങ്ങൾ ‘

‘ഉം ‘ അവളുടെ തലമുടിയിൽ തലോടിക്കൊണ്ട് ഞാൻ മൂളി .

മഴയുടെ ശക്തി ഇപ്പൊ കുറച്ചു കുറഞ്ഞിട്ടുണ്ട് . മര ചുവരുകൾക്കിടയിൽ കെട്ടി നിൽക്കുന്ന തണുപ്പ് അവളുടെ സാമിഭ്യം കാരണം ഞാൻ അറിഞ്ഞില്ല .

അവളുടെ ഇടതു കയ്യിലെ ചൂണ്ടു വിരൽ എന്റെ നെഞ്ചിൽ ചിത്രം വരക്കുന്നുണ്ട് . തല പതിയെ ഉയർത്തി ഞാൻ അവളുടെ മുടിയിൽ ചുംബിച്ചു . ഇടതു കയ്യെടുത്ത അവളുടെ കൈത്തണ്ടയിൽ വച്ച് മെല്ലെ ഉരതി . അവൾ നെഞ്ചിൽ നിന്നും തല ഉയർത്തി എന്റെ കണ്ണുകളിലേക്കു നോക്കി . അവളുടെ വിടര്‍ന്ന ചുണ്ടുകൾ ചുംബനം കൊതിക്കുന്നതായി എനിക്ക് തോന്നി . അവളുടെ കൈ തണ്ടയിലെ പിടുത്തം മുറുക്കി ഞാൻ അവളെ ബെഡിലേക്കു മറിച്ചിട്ട് മുട്ട് കൈ കുത്തി ഉയർന്ന് അവളുടെ ചുണ്ടുകളിലേക്കു ചെന്നു .

Leave a Reply

Your email address will not be published. Required fields are marked *