സ്മിത ചേച്ചി : അമ്മയോട് വൈകും വിളിക്കണ്ട എന്ന് പറഞ്ഞിരുന്നു അതാ പറ്റി പോയെ
ഞാൻ : എണീക്ക് പെണ്ണെ 11ന് ആണ് കോടിയേറ്റം
അതും പറഞ്ഞു ഞാൻ കുളിക്കാൻ കയറി ചേച്ചി ഉടുപ്പ് എടുത്തിട്ട് വീട്ടിലേക്കും പോയി
റെഡിയായി തറവാട്ടിൽ ചെന്നപ്പോൾ ഞങ്ങൾ രണ്ടും മാത്രം ഉള്ളു ബാക്കി എല്ലാരും പോയിരുന്നു ചേച്ചി ഒരു ഒരു സൽവാർ കമ്മീസും ഞാനൊരു കാവി മുണ്ടും ഷർട്ടും ആയിരുന്നു വേഷം അത് കണ്ടതും ചേച്ചി
നീ ഇതിട്ടൊണ്ടാണോ പോകുന്നെ നമുക്ക് നേരെ അങ്ങ് പോകാടാ കോടിയേറ്റം കഴിയുമ്പോ 12 മണി കഴിയില്ലേ പിന്നെ ഇവിടെ വന്നു തിരിച്ചു പോക്ക് നടക്കില്ല
ഞാൻ : അത് സാരമില്ല ഇത് മതി ഞാൻ പുറത്ത് ഇറങ്ങുന്നില്ലലോ
എങ്കി വാ കഴിക്കാം
ഞങ്ങൾ കഴിച്ചു എന്റെ കാർ എടുത്ത് അമ്പലത്തിലേക്ക് പോയി ഞങ്ങളെത്തുമ്പോഴേക്കും നല്ല തിരക്കായിട്ടുണ്ടായിരുന്നു അകത്തേക്ക് കയറാൻ പോലും സ്ഥലമില്ല വണ്ടി ഞാൻ കുറച്ച് മുന്നോട്ട് മാറ്റി ഇട്ട് ഇറങ്ങി ചേച്ചിയെയും കൊണ്ട് ആൽ തറയിൽ കയറി നിന്നു അകത്ത് നിന്നും പൂജിച്ചു വരുന്നതേ ഉണ്ടായിരുന്നുള്ളു ശേഷം കോടി മരത്തിനു കീഴെ പൂജകൾ തുടങ്ങി ശങ്കരൻകുട്ടി ഭാഗവതിയെ കയറ്റി എഴുന്നള്ളിച്ചിരിക്കുന്നു തന്ത്രിയും കൃഷ്ണേട്ടനും ജയൻ കൊച്ചച്ചനും എല്ലാവരും മുൻ നിരയിൽ തന്നെ ഉണ്ട്. ഒരു അരമണിക്കൂർ നേരത്തെ പൂജയ്ക്ക് ശേഷം ക്ഷേത്ര മണി ആചാര പ്രകാരം 5 തവണ മുഴങ്ങി പുറകെ 3 കതിനയും ശേഷം ദേവി ശരണം വിളികൾക്ക് പുറകെ കോടിയേറ്റം നടന്നു ഞങ്ങളെല്ലാവരും കൈകൂപ്പി നിന്നു കൊടിയേറ്റത്തിന് ശേഷം 101 കതിന മുഴങ്ങി ചേച്ചി ചെവി പൊത്തി എന്റെ നെഞ്ചിൽ ചാഞ്ഞു
അത് കഴിഞ്ഞതോടെ ആളുകൾ ആർപ്പുവിളിയുമായി പിരിയാൻ തുടങ്ങി. ചേച്ചി പോകാം എന്ന് പറഞ്ഞു ഞങ്ങൾ പുറത്തേക്ക് നീങ്ങിയപ്പോൾ
” ആ അഞ്ചാം ഉത്സവത്തിന് ഇത് പോലെ രണ്ട് കാലിൽ നടക്കില്ല ഇപ്പോഴേ പറഞ്ഞേക്കാം “
ഞങ്ങളുമായി സ്ഥിരം കച്ചറ ഉണ്ടാകുന്ന ദേശക്കാർ ആയിരുന്നു അത്. കൂട്ടത്തിലുണ്ടായിരുന്ന അമ്മാവന്റെ മകൻ സച്ചു ആണ് ഡയലോഗ് അടിച്ചത്
ഞാൻ തിരിച്ചു പറഞ്ഞു ” അങ്ങനെ പറഞ്ഞിട്ട് നീ ഇന്ന് രണ്ട് കാലിൽ വീട്ടിൽ കേറുമോടാ ”
ഞാൻ അവരുടെ അടുത്തോട്ടു നീങ്ങി ചേച്ചി എന്നെ പിടിച്ചു വലിച്ചു. അവർ ഉറക്കെ സൗണ്ട് ഉണ്ടാക്കിയ കണ്ടിട്ട് ആണെന്ന് തോനുന്നു ഷിബുവും ബാക്കി നമ്മുടെ പിള്ളാരും അങ്ങോട്ട് വന്നു.സംഗതി അലമ്പിലേക്ക് പോകുന്ന കണ്ടപ്പോൾ അവിടുണ്ടായിരുന്ന രണ്ട് പോലീസുകാർ ഇടപെട്ടു. ചേച്ചി എന്നേം വലിച്ചോണ്ട് പോയി കാറിൽ കേറി ഞാൻ വണ്ടി എടുത്തു. ദേഷ്യം വണ്ടിയിൽ തീർക്കുന്ന പോലെ ഗിയറെല്ലാം വേഗത്തിലായിരുന്നു മാറിയത്
ചേച്ചി: കണ്ണാ ദേഷ്യം വേണ്ട പതുക്കെ പോ വെറുതെ എന്നെ കൊണ്ട് ഓരോന്ന് പറയിക്കരുത് എന്ന് പറഞ്ഞു. ഞാൻ വണ്ടി സ്പീഡ് കുറച്ചു
ഞാൻ : ഇപ്രാവശ്യം അവനെ കിടത്തും ചേച്ചി കുറെ നാളായി ചൊറിയുന്നു
ചേച്ചി : ഈ വാശിക്ക് ആണെങ്കിൽ നീ ഇവിടെ നിക്കണ്ട കോയമ്പത്തൂർ പൊക്കോ ഞാൻ വീട് എത്തട്ടെ അച്ഛനോട് പറയാൻ പോകുവാ. ഒരു പ്രശ്നത്തിലും നിന്നെ വിടാൻ ഉദ്ദേശമില്ല
ഞാൻ ഒന്നും മിണ്ടിയില്ല
45 മിനിറ്റ് ഓട്ടം ഉണ്ട് അവളുടെ കോളേജിലേക്ക് അവൾ ഒറ്റപ്പാലത്ത് വണ്ടി വച്ചു ട്രെയിന് ആണ് പോക്ക്
നേരത്തെ ഉണ്ടായ സീനിന്റെ എഫക്റ്റിൽ ഞങ്ങൾ ആദ്യത്തെ കുറച്ച് നേരം ഒന്നും മിണ്ടിയില്ല അവൾ ഫോണിൽ ആരെയൊക്കെയോ വിളിച്ചു ഇറങ്ങി എന്നൊക്കെ പറയുണ്ടായിരുന്നു
ഫോൺ സംസാരത്തിന് ശേഷം ചേച്ചി : ടാ എന്താടാ മുഖം വീർപ്പിച്ച് ഇരിക്കുന്നെ? കലിപ്പ് വിട്ടേ
ഞാൻ : നീ പറഞ്ഞോ അത് കുറച്ച് കഴിയുമ്പോ മാറും
സ്മിത : നിന്നോട് ഒരു കാര്യം ചോദിക്കാൻ ഉണ്ടാരുന്നു നീ കോയമ്പത്തൂർ ഉള്ളപ്പോൾ കുടിക്കുമോ
ഞാൻ ഞെട്ടി : ഇല്ല എന്തേ
സ്മിത : ഞാൻ ഇന്നലെ ഇട്ട ഷോർട്സിന്റെ പോക്കറ്റിൽ നിന്ന് ഒരു ബില്ല് കിട്ടി KF strong റം ചിക്കൻ 65 എന്നൊക്കെ ഉള്ളത്
ഞാൻ : ടീമിലെ പിള്ളേരോടൊപ്പം അവിടത്തെ ടാസ്മാകിൽ പോകാറുണ്ട് ആ ചിക്കൻ 65 ഇല്ലേ അത് തിന്നാൻ
