എന്റെ നിലാപക്ഷി – 3 14അടിപൊളി 

ശ്രീഹരിക്ക് ഇരിക്കാൻ ഒരു കസേര എടുത്തിട്ടുകൊണ്ട് ജീന പറഞ്ഞു.

“ഇച്ചായൻ ഇരിക്ക്, ഞാൻ എപ്പോൾ വരാം.”

ജീന അടുക്കളയിലേക്ക് പോയപ്പോൾ അവളുടെ പിന്നാലെ ചേച്ചിയും അവിടേക്ക് പോയി.

അടുക്കളയിൽ നിന്നും ചില അവ്യക്തമായ ബഹളങ്ങൾ ശ്രീഹരിക്ക് കേൾക്കാമായിരുന്നു. ജീന തനിക്കൊപ്പം വന്നതിനെ അവളൊരു അഴിഞ്ഞാടി നടക്കുന്ന പെണ്ണായി ചേച്ചി ചിത്രീകരിക്കുകയാണെന്ന് അവന് മനസിലായി. മാത്രമല്ല അതിനൊപ്പം അവൾ ഇനി വീട്ടിൽ നിൽക്കുന്ന ദിവസങ്ങളിൽ അവൾക്ക് കൊടുക്കേണ്ട ആഹാരത്തിന്റെ കണക്കുകൾ കൂടി ചേച്ചി പറഞ്ഞത് ശ്രീഹരിയെ ഒരുപാട് വിഷമിപ്പിച്ചു.

കുറച്ച് സമയത്തിനകം ജീന ഒരു ഗ്ലാസിൽ വെള്ളവുമായി അവന്റെ മുന്നിൽ വന്നു. അവളുടെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് വ്യക്തമായി അവന് കാണാമായിരുന്നു. മുഖത്ത് ഒരു പുഞ്ചിരി വരുത്തുവാൻ അവൾ ശ്രമിച്ചുവെങ്കിലും അത് പൂർണമായും പരാജയപെട്ടു.

അവളിൽ നിന്നും വെള്ളവും ഗ്ലാസും വാങ്ങിക്കൊണ്ട് ശ്രീഹരി പറഞ്ഞു.

“നീ പോയി അമ്മയെ കണ്ടിട്ട് വാ, നമുക്ക് എന്റെ വീട്ടിലേക്ക് പോകാം.”

ജീന അവനെ തന്നെ നോക്കി നിന്നു.

“നിനക്ക് എന്റെ വീട്ടിൽ വരുന്നതിന് എന്തെങ്കിലും കുഴപ്പമുണ്ടോ?”

അവൾ ഇല്ല എന്നുള്ള അർഥത്തിൽ തലയാട്ടി.

“എങ്കിൽ അമ്മയെ പോയി കണ്ടിട്ട് വാ, ഞാൻ വെളിയിൽ കാണും.”

ശ്രീഹരി ഗ്ലാസും വെള്ളവും താഴെ വച്ച് വെളിയിലേക്ക് നടന്നു. വീടിനുള്ളിൽ നിന്നും പിന്നും എന്തൊക്കെയോ ബഹളം കേട്ട് തുടങ്ങി. കുറച്ച് സമയം കഴിഞ്ഞപ്പോൾ ജീന ബാഗുമായി പുറത്തേക്കിറങ്ങി വന്നു.

ബൈക്കിൽ അവന്റെ പിന്നിൽ ഇരിക്കുമ്പോൾ ജീന പൂര്ണ്മായും മൗന ആയിരുന്നു. വീട്ടിൽ നിന്നും ഇറങ്ങിയ ശേഷം അവൾ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. അവന്റെ തോളിൽ മുഖമവർത്തി ഇരുന്നു അവൾ. അവളുടെ മാനസികാവസ്ഥ ശരിയല്ല എന്നറിയാവുന്നതിനാൽ ശ്രീഹരിയും ഒന്നും മിണ്ടിയില്ല.

ഉച്ചക്ക് വയറു വിശന്നു തുടങ്ങിയപ്പോൾ അവൻ ബൈക്ക് ഒരു ഹോട്ടലിന്റെ മുന്നിൽ നിർത്തി. അപ്പോൾ മാത്രമാണ് ജീന അവന്റെ തോളിൽ നിന്നും മുഖം മാറ്റിയത്. അവളുടെ കണ്ണുകൾ നല്ലപോലെ കരഞ്ഞതിനാൽ ചുവന്നു കലങ്ങിയിരുന്നു.

ബൈക്കിൽ നിന്നും ഇറങ്ങിയ ജീനയോട് ശ്രീഹരി പറഞ്ഞു.

“മുഖമൊക്കെ കഴുകി നല്ല കുട്ടിയായിട്ടു വേണം ചോറ് കഴിക്കാൻ വന്നിരിക്കാൻ.. അതുപോലെ എന്റെ വീട്ടിലേക്കാണ് നിന്നെ കൂട്ടികൊണ്ട് പോകുന്നത്.. അവിടെ അച്ഛന് ഒട്ടും ഇഷ്ടമല്ലാത്ത ഒരു കാര്യമാണ് ആരും കരയുന്നത്, അതുകൊണ്ട് ഇനി കരഞ്ഞുപോകല്ലും.”

ജീന മുഖത്ത് പുഞ്ചിരി വരുത്തുവാൻ വിഫലമായ ഒരു ശ്രമം നടത്തി. അതുകണ്ട ശ്രീഹരി അവളുടെ കവിളിൽ തട്ടിക്കൊണ്ട് പറഞ്ഞു.

“പോയി മുഖം കഴുകിയിട്ടു വാ.”

ഉച്ചഭക്ഷണം കഴിച്ചിറങ്ങിയ അവർ സന്ധ്യയോട് കൂടിയാണ് അവന്റെ വീട്ടിൽ എത്തിയത്.

ശ്രീഹരി വീട്ട് മുറ്റത്ത് ബൈക്ക് നിർത്തുമ്പോൾ വാസുദേവൻ അവിടെ പുറംപണിക്കാരോട് സംസാരിച്ച് നിൽക്കുകയായിരുന്നു.

ശ്രീഹരിയെ കണ്ടതും വാസുദേവൻ അകത്തേക്ക് നോക്കി വിളിച്ച് പറഞ്ഞു.

“അംബികേ.. അവർ വന്നു.”

ജീനയുടെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ തന്നെ ശ്രീഹരി അച്ഛനെ വിളിച്ച് അവളുടെ വീട്ടിൽ ഉണ്ടായ അവസ്ഥ പറഞ്ഞിരുന്നു. ജീനയെ വീട്ടിലേക്ക് കൂട്ടികൊണ്ട് വരാൻ മാത്രമാണ് വാസുദേവൻ അവന് മറുപടി നൽകിയത്.

വാസുദേവന്റെ വിളി കേട്ട് വീടിന് വെളിയിലേക്ക് വന്ന അംബിക ജീനയെ കണ്ട് പറഞ്ഞു.

“മോളെന്താ മുറ്റത്തു തന്നെ നിൽക്കുന്നെ, അകത്തേക്ക് കയറി വാ.”

വാസുദേവൻ പറഞ്ഞു.

“നിങ്ങളെ കാണാഞ്ഞ് ടെൻഷൻ അടിച്ചിരിക്കയായിരുന്നു അവൾ.”

ജീനയെയും കൂട്ടി വീടിനുള്ളിലേക്ക് കയറുന്നതിനിടയിൽ ശ്രീഹരി പറഞ്ഞു.

“ഇവളും കൂടെ ഉള്ളതുകൊണ്ട് പതുക്കെയാ ബൈക്ക് ഓടിച്ചത്. അതാ ഇത്ര ലേറ്റ് ആയത്.”

“എങ്കിൽ ഇവൾ എന്നും നിന്റെ കൂടെ ഉള്ളതായിരുന്നു നല്ലത്, ബൈക്കിൽ കയറുമ്പോൾ ഉള്ള നിന്റെ സ്പീഡിലുള്ള പോക്കൊന്നു കുറയുമല്ലോ.”

ഒരു ചിരിയോടെ അവൻ ചോദിച്ചു.

“വിദ്യ വന്നില്ലേ?”

“അവൾ രാവിലെ ഇങ്ങെത്തി. എപ്പോൾ കുളിക്കുവാണെന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *