പറഞ്ഞു തീർന്നപ്പോഴേക്കും കുളിയും കഴിഞ്ഞു തല തോർത്തികൊണ്ട് അവിടേക്ക് വന്ന വിദ്യ ചോദിച്ചു.
“അപ്പോൾ ഇതാണല്ലേ ജീന.. ഏട്ടൻ പറഞ്ഞു കേട്ടിട്ടേ ഉള്ളു, ആളെ നേരിട്ട് കാണുന്നത് ഇപ്പോഴാ.”
ജീന വിദ്യയെ നോക്കി ചിരിച്ചു.
വിദ്യ എപ്പോൾ എം.ബി.ബി.എസ്. ഒന്നാം വർഷ വിദ്യാർത്ഥി ആണ്. ഓണത്തിന് ലീവ് എടുത്ത് വീട്ടിലേക്ക് വന്നതാണവൾ. ജീനയും വിദ്യയും ഒരേ പ്രായക്കാരാണ്.
ജീന വിദ്യയെ ശ്രദ്ധിച്ചു.
ശ്രീഹരിയെപോലെ തന്നെ വെളുത്തിട്ടാണ്. പക്ഷെ അവന്റെ അത്ര പൊക്കം ഇല്ല. തോളിനു താഴെവച്ച് മുടി കട്ട് ചെയ്തിരിക്കുന്നു.
ശ്രീഹരി വിദ്യയോട്പറഞ്ഞു.
“ജീനക്ക് ഒരു റൂം കാണിച്ച് കൊടുക്ക് നീ, നല്ല യാത്ര ക്ഷീണം കാണും അവൾക്ക്.”
“മുകളിൽ തന്നാണ് ‘അമ്മ ജീനക്കും മുറി ഒരുക്കിയിരിക്കുന്നെ.”
ശ്രീഹരിയുടെയും മുറി മുകളിൽ തന്നെ ആയിരുന്നു. അവൻ ജീനയെയും കൂട്ടി പടികൾ കയറി നടന്നു. വിദ്യയും അവരോടൊപ്പം കൂടി.
“ഏട്ടൻ ഇന്നിനി പുറത്തക്ക് പോകുന്നുണ്ടോ?”
“ഇന്നിനി ഒന്നും ഇല്ല. ഒന്ന് കുളിക്കണം, കഴിക്കണം, കിടക്കണം. അത്രേ ഉള്ളു.”
ജീന ആകെ ടെൻഷനിൽ ആയിരുന്നു. പുതിയ വീട് ആൾക്കാർ.. ആരുടേയും സ്വഭാവം അറിയില്ല. എങ്ങനെ ഓരോരുത്തരോട് പെരുമാറണമെന്നും അറിയില്ല.
ജീനയുടെ മുഖത്തെ ടെൻഷൻ കണ്ട് ശ്രീഹരി പറഞ്ഞു.
“നിന്നാണ് രണ്ടും ഒരേ പ്രായമാണ്, ജീനക്ക് ഇവൾ ഇവിടെ ഒരു കൂട്ടാകും.”
അപ്പോഴും ജീന ഒന്ന് ചിരിച്ചതെ ഉള്ളു.
വിദ്യ ചോദിച്ചു.
“ജീന ഒന്നും സംസാരിക്കില്ലേ?”
“അവൾ അങ്ങനെ ആരോടെങ്കിലും സംസാരിക്കുന്ന കൂട്ടത്തിലല്ല.. സംസാരിച്ചു തുടങ്ങിയാൽ നിർത്തതും ഇല്ല.”
“എങ്കിൽ സംസാരിപ്പിച്ചു തുടങ്ങുന്ന കാര്യം ഞാൻ ഏറ്റു.
അപ്പോഴേക്കും അവർ ജീനയുടെ മുറിക്ക് മുന്നിൽ എത്തിയിരുന്നു. മുറിയിലേക്ക് കയറുമ്പോൾ വിദ്യയുടെ പെരുമാറ്റം ജീനക്ക് ഒരു ആശ്വാസം നൽകുന്നുണ്ടായിരുന്നു. അത്രയും നേരത്തെ സംസാരത്തിൽ നിന്നും വിദ്യ ഒരു ഫ്രണ്ട്‌ലി ടൈപ്പ് ആണെന്ന് ജീനക്ക് മനസിലായി.
നല്ല യാത്ര ക്ഷീണം ഉണ്ടായിരുന്നതിനാൽ ശ്രീഹരിയും ജീനയും അന്ന് കുളിച്ച് നേരത്തെതന്നെ ആഹാരവും കഴിച്ച് കിടന്നുറങ്ങി.
രാവിലെ ഉറക്കം എഴുന്നേൽക്കുമ്പോൾ ആ വീട്ടിൽ എങ്ങനെ കാര്യങ്ങൾ തുടങ്ങണമെന്നായിരുന്നു ജീനയുടെ ചിന്ത.
ബ്രെഷ് ചെയ്ത് ഫ്രഷ് ആയ അവൾ ആദ്യം തന്നെ പോയത് അടുക്കളയിലേക്കാണ്. അവൾ ചെല്ലുമ്പോൾ തന്നെ അമ്മയും ഒരു ജോലിക്കാരിയും കൂടി പാചകം തുടങ്ങിയിരുന്നു.
“‘അമ്മ ഞാൻ എന്താ ചെയ്യേണ്ടേ?”
അവളുടെ ചോദ്യം കേട്ടപ്പോഴാണ് ജീന അടുക്കളയിൽ വന്ന കാര്യം ‘അമ്മ അറിയുന്നത്.
“മോള് ഒന്നും ചെയ്യണ്ട.. ഇത്രയും നാള് എന്റെ മോന് മോളല്ലേ ആഹാരം ഉണ്ടാക്കി കൊടുത്തേ, ഇനി കുറച്ചു ദിവസത്തേക്ക് മോൾക്ക് ഞാൻ ആഹാരം ഉണ്ടാക്കി തരാം.”
“ചുമ്മാ ഇരുന്നാൽ ഞാൻ ബോറടിച്ച് ചാകും.”
“മോള് ചുമ്മാ ഇരിക്കേണ്ട. അവനോടൊപ്പം പുറത്തൊക്കെ ഒന്ന് പോ, ഞങ്ങളുടെ നാടൊക്കെ ഒന്ന് കാണാല്ലോ, പിന്നെ ജോലി ചെയ്യണമെന്ന് അത്ര നിർബന്ധം ആണെങ്കിൽ മറ്റന്നാൾ എന്നെ അടുക്കളയിൽ സഹായിച്ചാൽ മതി. അന്നാണ് ഇവിടെ എല്ലാരും ഓണം കൊള്ളാൻ വരുന്നെ.”
ജീന പിന്നും അവിടെ പതുങ്ങി നിന്നപ്പോൾ ‘അമ്മ ചോദിച്ചു.
“മോള് ചായയാണോ കോഫി ആണോ കുടിക്കുന്നെ?”
“എനിക്ക് രാവിലെ അതൊന്നും കുടിക്കുന്ന പതിവില്ല.”
ഒരു ഗ്ലാസിൽ കോഫി ഒഴിച്ച് ജീനയുടെ കൈയിൽ കൊടുത്തുകൊണ്ട് ‘അമ്മ പറഞ്ഞു.
“എങ്കിൽ മോള് ഇത് ഹരിക്ക് കൊണ്ടുപോയി കൊടുക്ക്.
ജീന ഗ്ലാസും വാങ്ങി ശ്രീഹരിയുടെ റൂമിലേക്ക് നടന്നു.അവൾ ചെല്ലുമ്പോൾ അവൻ മൂടിപ്പുതച്ചു കിടന്ന്ഉറക്കത്തിൽ ആയിരുന്നു.
“ഇച്ചായാ.. എഴുന്നേറ്റ് കോഫി കുടിച്ചേ.”
പാതി ഉറക്കത്തിൽ കിടക്കുകയായിരുന്ന ശ്രീഹരി പുതപ്പ് മാറ്റി കൈയിലെ ഞൊട്ട ഓടിച്ചുകൊണ്ട് ബെഡിൽ എഴുന്നേറ്റിരുന്നു. എന്നിട്ട് അവളുടെ കൈയിൽ നിന്നും കോഫി വാങ്ങി.
ജീന അവനൊപ്പം ആ ബെഡിലേക്ക് ഇരുന്നു. കോഫി കുടിക്കുന്നതിനിടയിൽ അവൻ ചോദിച്ചു.
