എന്റെ നിലാപക്ഷി – 3 14അടിപൊളി 

അച്ചു – അപ്പോൾ അതിന് മുൻപ് നമുക്കൊന്ന് കൂടണ്ടേ.

അവരുടെ സംസാരം കേട്ടുകൊണ്ടിരുന്ന വിദ്യ ചോദിച്ചു.

“വെള്ളമടി ആണോ നിങ്ങൾ ഉദ്ദേശിച്ചേ?”

അച്ചു – അത് തന്നെ. ഇനി എന്നാ എല്ലാരും ഇങ്ങനൊന്ന് കൊടുന്നെ.

വെള്ളമടി പാർട്ടിയുടെ ചർച്ചയാണ് നടക്കുന്നത് എന്ന് മനസിലായ ക്ലാര ശ്രീഹരിയെ തുറിച്ച് നോക്കി.

“നീ എന്നെ ഇങ്ങനെ നോക്കി ദഹിപ്പിക്കണ്ട, ഇതൊക്കെ വല്ലപ്പോഴുമേ ഉള്ളു.. കോളേജിൽ വന്ന ശേഷം ഞാൻ കുടിച്ചിട്ടില്ല.”

അത് കേട്ട വിദ്യ ശ്രീഹരിയെ കളിയാക്കികൊണ്ട് ചോദിച്ചു.

“എന്തോ.. എന്താ എപ്പോൾ പറഞ്ഞെ?”

“നിനക്ക് സംശയം ഉണ്ടെകിൽ ജീനയോട് ചോദിച്ച് നോക്ക്.”

വിദ്യ ജീനയുടെ നേരെ നോക്കിയപ്പോൾ ക്ലാര പറഞ്ഞു.

“നീ ആരോടാ ഈ ചോദിക്കാൻ പോകുന്നെ.. ചത്താലും അവൾ ഇവനെ സപ്പോർട്ട് ചെയ്തല്ലാതെ ഒന്നും പറയില്ല.”

അതുകേട്ട ജീന ഒരു ചിരിയോടെ ബെഡിൽ ശ്രീഹരിയുടെ അരികിലേക്ക് പോയി ഇരുന്നു.

ശ്രീഹരി എല്ലാപേരോടും ആയി ചോദിച്ചു.

“അപ്പോൾ എന്താ പ്ലാൻ.. ഇന്ന് എന്തായാലും എന്നെകൊണ്ട് പറ്റില്ല. വീട്ടിൽ ബന്ധുക്കൾ എല്ലാരും ഉള്ളതാണ്. നാളെ ആണെങ്കിൽ ഞാൻ ഫുൾ ഫ്രീ ആണ്.”

ജിത്തു പറഞ്ഞു.

“ഞങ്ങൾക്കും നാളെ ഓക്കേ ആണ്, പക്ഷെ ഇതെല്ലം എവിടാ ഒന്ന് സെറ്റ് ചെയ്യുക.”

അച്ചു – അതിനെ കുറിച്ചോർത്ത് നിങ്ങൾ ടെൻഷൻ അടിക്കേണ്ട, നാളെ എന്റെ വീട്ടിൽ ആരും ഇല്ല.

ദീപു – അപ്പോൾ സ്ഥലവും റെഡി ആയി, പക്ഷെ എനിക്ക് ഈ കപ്പലണ്ടിയും മിച്ചറും ഒക്കെയായിട്ടിരുന്ന് വെള്ളമടിക്കാൻ വയ്യ.. ഓണമൊക്കെ ആയിട്ട് നല്ല ഹെവി ആയിട്ടെന്തെങ്കിലും വേണം.

ശ്രീഹരി ഒന്നാലോചിച്ചിട്ട് പറഞ്ഞു.

“നല്ല കുരുമുളക് പൊടിയും നാരങ്ങാ നീരും പച്ചമുളകും ഒക്കെ ഇട്ട് വരട്ടിയെടുത്ത ബീഫ് ആയല്ലോ.”

ദീപു – സംഗതി ഓക്കേ. പക്ഷെ ഇത് എവിടുന്ന് ഒപ്പിക്കും.

ജീനയുടെ തോളിൽ ചേർത്തുപിടിച്ച് കൊണ്ട് ശ്രീഹരി പറഞ്ഞു.

“സാധനങ്ങൾ എല്ലാം വാങ്ങികൊടുക്കാമെങ്കിൽ ഇവൾ ഉണ്ടാക്കി തരും. ഇവൾ അതിന്റെ ആളാണ്.”

ജിത്തു – ലിസ്റ്റ് തന്നാൽ സാധങ്ങൾ ഒകെ ഞങ്ങൾ വാങ്ങി തരാം.

ശ്രീഹരി – ജീനേ.. നീ ഉണ്ടാക്കി തരില്ലേ?”

ജീന – അതൊക്കെ ഞാൻ ഉണ്ടാക്കി തരാം, പക്ഷെ കുളമായാൽ എന്നെ കുറ്റം പറയരുത്.

ജീനയുടെ മുടിയിൽ തഴുകിക്കൊണ്ട് ശ്രീഹരി പറഞ്ഞു.

“നീ കുക്ക് ചെയ്തിട്ടുള്ള എന്തെങ്കിലും ഇന്നുവരെ കുളമായിട്ടുണ്ടോടി.”

ഇതെല്ലം കേട്ടുകൊണ്ടിരുന്ന വിദ്യ പറഞ്ഞു.

“എനിക്കും വേണം ബീഫ് റോസ്‌റ്.”

കുറച്ചുനേരം ആലോചിച്ച ശേഷം ശ്രീഹരി പറഞ്ഞു.

“നീയും വന്നോ.. ജീനക്ക് ഒരു കൂട്ടാകുമല്ലോ.”

“അപ്പോൾ എനിക്ക് ഒരുകുപ്പി ബിയറും കൂടി..”

ഒരു കള്ളച്ചിരിയോടെ അതുപറഞ്ഞ വിദ്യയുടെ മുഖത്തേക്ക് ശ്രീഹരി തുറിച്ച് നോക്കി.

“എനിക്ക് വാങ്ങി തന്നില്ലേൽ ഞാൻ വീട്ടിൽ ഒറ്റി കൊടുക്കും.”

ജിത്തു – ഡാ.. അവൾക്ക് വാങ്ങി കൊടുത്തേയ്ക്ക്, അല്ലെങ്കിൽ അവളെല്ലാം കൊളമാക്കും.

ശ്രീഹരി – നീ എന്ന് തുടങ്ങിയാടി ഈ പരിപാടി?

വിദ്യ – ഹോസ്റ്റലിൽ വച്ച് ഒരു തവണ ഒറ്റ കവിൾ കുടിക്കാതെ ഉള്ളു.. ഇതിപ്പോൾ നിങ്ങൾ എല്ലാരും കൂടെ ഉള്ളതുകൊണ്ടല്ലേ ഏട്ടാ പറഞ്ഞെ.

ശ്രീഹരി – കൊടുത്താൽ പതപ്പിക്കണ്ട.. വാങ്ങി തരാം.

വിദ്യ ഓടിവന്ന് ശ്രീഹരിയെ കെട്ടിപിടിച്ചു.

ഒരു ചിരിയോടെ വിദ്യയെ പിടിച്ചുമാറ്റി കൊണ്ട് ശ്രീഹരി പറഞ്ഞു.

“മതി മതി സ്നേഹപ്രകടനം.”

കൈയിൽ കത്തിച്ച് വച്ചിരുന്ന സിഗരട് ശ്രീഹരിയുടെ കൈയിൽ കൊടുത്തുകൊണ്ട് വിഷ്ണു ക്ലാരയോട് ചോദിച്ചു.] “നാളെ നീയും വരുന്നുണ്ടോ?”

അവളുടെ മറുപടി പെട്ടെന്നായിരുന്നു.

“ഏയ്.. ഇല്ല.. ഇന്ന് തന്നെ കൂട്ടുകാരിയുടെ വീട്ടിൽ പോകുന്നെന്നും പറഞ്ഞാണ് വീട്ടിൽ നിന്നും ഇറങ്ങിയത്.”

കൈയിൽ സിഗരറ്റും വച്ചിരിക്കുന്ന ശ്രീഹരിയെ തന്നെ മുഖം വീർപ്പിച്ച് ജീന നോക്കിയിരിക്കുകയായിരുന്നു അപ്പോൾ.

അവളുടെ നോട്ടം കണ്ട് അവൻ പറഞ്ഞു.

“നീ ഇങ്ങനെ നോക്കി പേടിപ്പിക്കണ്ട.. ഞാൻ ഇത് വലിക്കാനൊന്നും പോകുന്നില്ല.”

ശ്രീഹരി സിഗരറ്റ് വിഷ്ണുവിന്റെ കൈയിലേക്ക് തിരിച്ച് കൊടുത്തു.

Leave a Reply

Your email address will not be published. Required fields are marked *